Saturday, November 29, 2025

വിളക്ക് ലക്ഷ്മി തന്നെ “ 🙏🏻* *📚 ഗുരുദേവൻ ശിവഗിരിയിലെ വൈദ്യമഠത്തിന്റെ തിണ്ണയിൽ ഇട്ടിരുന്ന ചൂരൽ കസേരയിൽ ചാരി ഇരിക്കുകയായിരുന്നു. സായാഹ്നമായിരുന്നതിനാൽ ശാരദാ മഠത്തിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തവരെല്ലാം വൈദ്യമഠത്തിലേക്കും എത്തുകയുണ്ടായി. അപ്പോൾ തൃശ്ശിവപേരൂരിൽ നിന്നും വന്ന നാലഞ്ചു ഭക്തന്മാർ അവിടേക്ക് വന്നു. അവർ ഓരോരുത്തരായി തൃപ്പാദങ്ങളിൽ നമസ്ക്കരിച്ചു. അവരിൽ ഒരാളിന് ഗുരുദേവനെ ആലുവയിൽ വെച്ച് കണ്ട നല്ല പരിചയമുണ്ടായിരുന്നു...* *📚 ഗുരുദേവൻ :- "എന്താണ് എല്ലാവരും കൂടി ഒന്നിച്ച് വന്നത്...?" അവിടുത്തെ ക്ഷേത്രത്തിന്റെ പണികളൊക്കെ തീർന്നു കഴിഞ്ഞു സ്വാമീ.... ഗുരുവിനെ നേരത്തേ പരിചയമുള്ളയാൾ പറഞ്ഞു...!* *📚 ഗുരുദേവൻ :- "ഉത്സാഹം ഉണ്ടല്ലോ കൊള്ളാം..." *📚 മറ്റൊരു ഭക്തൻ :- തൃപ്പാദങ്ങൾ എഴുന്നള്ളി , അവിടെ പ്രതിഷ്ഠ നടത്തിത്തരണമെന്ന് അപേക്ഷിക്കുവാൻ ആണ് ഞങ്ങൾ ഇപ്പോൾ വന്നത് സ്വാമീ... "നാം എന്താണ് അവിടെ പ്രതിഷ്ഠിക്കേണ്ടത്....ഗുരുദേവൻ ചോദിച്ചു...?"* *📚 വേറൊരു ഭക്തൻ :- സ്വാമീ... ശിവനോ , സുബ്രഹ്മണ്യനോ , ദേവിയോ , അവിടുന്ന് കൽപ്പിക്കുന്നത് പോലെ....* *📚 ഗുരുദേവൻ :- "ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ...?" അതു കേട്ടു നിന്ന ഒരു അന്തേവാസി ഇങ്ങനെ പറഞ്ഞു , "ക്ഷേത്രം ഉണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും."* *📚 ഗുരുദേവൻ :- “അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബപ്രതിഷ്ഠയ്ക്ക് പകരം ഒരു വിളക്ക് മധ്യത്തിൽ തൂക്കിയാൽ മതി. വിളക്ക് ലക്ഷ്മി തന്നെ. കുളിച്ചു വന്നു തൊഴുതാൽ അതുമതി. എന്താ പോരായോ...?"* *📚 പരിചയമുള്ളയാൾ :- അതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല സ്വാമീ... അവർക്ക് ഒരു ആരാധനാമൂർത്തി വേണം..." എന്നാൽ വിളക്കിനുചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വച്ചാൽ മതിയല്ലോ. ശിവനും ശ്രീരാമനും ഓരോ കാലത്തുള്ള നേതാക്കന്മാരായിരുന്നുവെന്നാണ് നമ്മുടെ പക്ഷം , ഗുരുദേവൻ പറഞ്ഞു..! ശിവൻ കാട്ടിൽ കടന്നിരുന്ന ചില കൂട്ടുകാരുടെയിടയിൽ സൽസ്വഭാവം കൊണ്ടും , കരബലം കൊണ്ടും ഒരു പ്രമാണിയായിരിന്നിരിക്കണം. ശ്രീരാമൻ ഒരു മറവൻ ആയിരിക്കാമെന്നാണ് നമുക്ക് തോന്നുന്നത്. നല്ല പരാക്രമിയും ഉപകാരിയും ആയിരുന്നതിനാൽ ആളുകൾ സ്തുതിച്ചു. ക്രമേണ എല്ലാ ഗുണങ്ങളും തികഞ്ഞ ദൈവസമനനാക്കി... ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ വേണമെന്ന് ആഗ്രഹവും ആയിട്ടായിരുന്നു വാസ്തവത്തിൽ ആ ഭക്തന്മാർ വന്നിരുന്നത്. അതു മുൻകൂട്ടി അറിഞ്ഞ ഗുരുദേവൻ പിന്നീട് തൃശ്ശിവപേരൂരിൽ എഴുന്നള്ളി അവിടെ ശിവപ്രതിഷ്ഠ നടത്തി കൊടുക്കുകയും ചെയ്തു....!*

No comments:

Post a Comment