Saturday, November 29, 2025

ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെ പറ്റി പരാമർശം ഉള്ളത്.. ഋഗ്വേദം തുടങ്ങുന്നത് തന്നെ "അ" എന്ന വാക്കോടുകൂടിയാണ്.. "അഗ്നി മീളെ പുരോഹിതം" എന്നതാണ് ഋഗ്വേദ ആദ്യ മന്ത്രം.. വേദം തുടങ്ങുന്നത് അഗ്നിയെ സ്തുതിച്ചു കൊണ്ടാണ്.. ഇനി നമുക്ക് നോക്കാനുള്ളത് അഗ്നിയും ഗണപതിയുമായി വല്ല ബന്ധവും ഉണ്ടോ എന്നതാണ്....?! അതിനു് മുന്പ് ഗണപതിയെപ്പറ്റി ഋഗ്വേദത്തിലുള്ള മന്ത്രം നോക്കാം .. "ഗണാനാം ത്വാംഗണപതിം ഹവാം മഹെ കവീം കവീനാമുപമശ്രവസ്തമമ് ജേഷ്ഠരാജം ബ്രാഹ്മണം ബ്രാഹ്മണ സ്പത " ഋഗ്വേദം 1:13.:1. ഇവിടെ ബ്രിഹസ്പതി എന്ന പേരിൽ അറിയപ്പെടുന്ന ഗണപതി കവിയും ആണ്.. വിദ്യയുടെയും ദേവതയാണ് വേദവാനിയുടെ തന്നെ അധിപതിയാണ്. ഗ്രഹസ്പതി എന്ന വാക്കിനും ഇതേ അർത്ഥം തന്നെയാണ് ഋഗ്വേദത്തിൽ കവികളിൽ ഏറ്റവും ശ്രേഷ്ഠൻ ഗണപതി എന്ന് പറയുന്നു.. ഗണപതേ ഗണേശു ത്വ മാഹുർ വീപ്ര തമം കവീനാമ്.. ഋഗ് 10_11_29. നമ്മൾ ഒരു പുണ്യകർമ്മം ചെയ്യുമ്പോൾ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യുമ്പോൾ ഒരു പുതിയ വാഹനം വാങ്ങിയാൽ ഒരു വിവാഹം നടക്കുമ്പോൾ. വധുവിനെ വീട്ടിൽ കയറ്റുമ്പോൾ എല്ലാം ആദ്യമായി... തുടക്കം കുറിക്കുന്നത് അഗ്നി തെളിയിച്ചു. അഥവ വിളക്ക് കൊളുത്തിയ വെച്ചാണ്... പറഞ്ഞുകഴിഞ്ഞു ഋഗ്വേദം തുടങ്ങുന്നത് അഗ്നിക്ക് പ്രണാമം ചെയ്തു ആണ്... അഗ്നി ഊർജ്ജത്തിന്റെ പ്രതീകമാണെന്ന് നമുക്കറിയാം.... ഒരു ബോധശക്തി അഥവാ ഊർജ്ജം ഈ പ്രപഞ്ച പരിപാലനത്തിന് പിറകിൽ ഉണ്ട് എന്നത് ശാസ്ത്രം പോലും അംഗീകരിച്ചതാണ്.. എന്താണ് അഗ്നിയുടെ പ്രത്യേകത.. അഗ്നി സർവ്വത്തിനെയും വിഴുങ്ങാൻ ശക്തിയുള്ള ഒന്നാണ്.. അഗ്നി സർവ്വചരാചരങ്ങളിലും നാം കാണാതെ തന്നെ ഉൾക്കൊള്ളുന്നു.. ഗണപതിയുടെ പര്യായത്തിൽ ആദ്യത്തെ പര്യായം "സിന്ദൂരാഭം "എന്നാണ്... സിന്ധു രാഭം എന്ന് പറഞ്ഞാൽ സിന്ദൂര വർണ്ണം ഉള്ളത് അഥവാ അഗ്നി വർണം ഉള്ളത്.. അഗ്നിയുടെ പ്രതീകമായിട്ടാണ് ഗണപതിയെ നാം ആരാധിക്കുന്നത്.. അഗ്നി സർവ ആഹാരി ആണ്... ഗണപതി സർവ ഭക്ഷകൻ ആണ്... ലംബോധരൻ എന്ന പേര് ഗണപതിയുടെ ആണ്...ഏത്ര ഭക്ഷിച്ചാലും അഗ്നിക്കും ഗണപതിക്ക് വിശപ്പ് ബാക്കി... യുടെ മറ്റൊരു പര്യായം "ധൂമൃ കേതു"എന്നാണ്... ധൂമ്രം അർത്ഥം പുക...പുക അടയാളമായി ഉളളവൻ...അഗിനിയുടെ അദ്യ അടയാളവും പുക ആണല്ലോ... മൈതായീന സംഹിതയിൽ... വിശ്വത്തെ ഭക്ഷണം ആക്കുന്നവനെന്നും അർത്ഥം കാണാം...അഗ്നിയെ പറ്റി... ഇങ്ങിനെ നോക്കുമ്പോൾ അഗ്നിയുടെ നിരവധി ഗുണങ്ങൾ ഗണപതിയിൽ നമുക്ക് കാണാനാവും... ദേവന്മാരുടെ അഥവാ ദേവതമാരുടെ നായകൻ അഥവാ വിനായകൻ എന്നും ഗണപതിയെ വിളിക്കുന്നു.. അഗ്നിവയ് ദേവാനാം സേനാനി...(36.😎 കാലോസ്മി ലോക ക്ഷയ പ്രവൃദോ മിഹ പ്രവർത്ത: ഋതെ പി ത്വാം ന ഭവിഷ്യന്തി സർവേ യെ വ്യവത്തിത: പ്രകൃതി നികേശു യോധാ: ഗീത വിശ്വ രൂപ ദർശനം... ഭഗവദ് ഗീത.. ലോകത്തെ,ക്ഷയിപ്പിക്കുന്ന ശക്തിമത്തായ കാലമാണ് ഞാൻ ലോകത്തെ സംഹരിക്കാൻ ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ആരൊക്കെയാണോ യുദ്ധവീരന്മാരായ ശത്രു സൈന്യങ്ങളിൽ നിൽക്കുന്നത് അവരാരും നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഇവിടെ ജീവിക്കാൻ പോകുന്നില്ല ഞാൻ യഥാർത്ഥത്തിൽ മൃത്യു ദേവൻ ആണ് എൻറെ രൂപം ഇപ്രകാരം വളർന്നു വലുതായിട്ടുള്ളത് ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാനും കൂടിയാണ് അതിലേക്കായി ഈ വക്‌ത്രങ്ങൾ എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു എല്ലാം ഞാൻ വിഴുങ്ങുന്നത് ആയിരിക്കും Atom തിലെ ഊർജം കണ്ടു പിടിച്ച ഉപജ്ഞാതാവായ Open Hemer ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചൊല്ലിയ ശ്ലോകം ഇതാണ്.. യുടെ വ്യാപ്തി എത്രത്തോളം ആ കാലഘട്ടത്തിൽ പോലും ഉണ്ടായിരുന്നു എന്നതിൻറെ ഏറ്റവും വലിയ തെളിവാണിത്.. അതെ അഗ്നി തന്നെ ആണ് ഈശ്വരന് ആയി സനാതന വേദ സത്ത ആരാധിക്കുന്നത്..... ശ്രീ പതഞ്ജലി മഹർഷി.പ്രണവം ആണ് ഈശ്വരൻ എന്ന് പ്രഖ്യാപിക്കുന്നു.. "അ ഉ മ്"എന്നീ മൂന്ന് ശബ്ദങ്ങളുടെ സമ ന്വാ യമാണ്..ഓം എന്നത്... ഈ ഓം എന്നത് ദേവനാഗരി ലിപി ഇന്നത്തെ രൂപം പ്രാപിക്കും മുൻപേ നിലവിൽ ഉണ്ടെന്ന്... ആചാര്യ നരേന്ദ്ര ഭൂഷൺ തൻ്റെ കൃതിയിൽ (ദേവതകളുടെ ദൈവ സങ്കല്പം:page 22.23.)പറയുന്നു...ഈ മൂന്നു മാത്രകൾ "അ ഉ മ് " ഉച്ചറിക്കുനതിൻ്റെ സൂചന ആയി ഉള്ള പ്ലുത ചിഹ്നം ആണ്... ആഖു അഥവാ എലിയുടെ ചിഹ്നം ആയത് എന്ന് ആചാര്യ പറയുന്നു... "അഗ്നിറ് ദേവഭ്യോ നിലീയത അഖു രൂപം കൃത്വാ പൃഥ്വി പ്രവിശത് " തൈതിരീയ ബ്രാഹ്മണം 1.1.3.3. അഗ്നി ദേവന്മാരുടെ മാരുടെ അടുത്തുനിന്ന് അർദ്ധർദാനം ചെയ്ത് എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയിൽ ഒളിച്ചിരുന്നു.. എന്ന് കഥാ രൂപേണ പറഞ്ഞ് ഇവിടെ.. ഭൂമിയുടെ ഉത്ഭവം സമയത്ത് ഭൂമിയുളള ഉരുകി തിളച്ചു മറിയുന്ന വസ്തുവായിരുന്നല്ലോ.. ക്രമേണ തണുത്തുറഞ്ഞ ഉപരിതലം എങ്കിലും ഭൂമിയുടെ അന്തർഭാഗം ഇപ്പോഴും അഗ്നിലാവളാൽ നിറയപ്പെട്ടിരിക്കുന്നു എന്നത് ശാസ്ത്ര സത്യം.. ഇത് ആദി ദേവികമായ അർത്ഥമാണ് എന്നാൽ ആധ്യാത്മികമായി പൃഥ്വി തത്വമാണ് എലിക്ക് ഉള്ളത്... മൂലാധാര സ്ഥിതനാണ് ഗണപതി മൂലാധാരത്തിൽ ഗണപതിയുടെ വാഹനം ഭൂമി തത്വമായി ബന്ധപ്പെട്ട എലിയാണ് യജുവേദം വേദത്തിൽ പറയുന്നത് ഇങ്ങനെയാണ് ആഖ്സ്ഥെ പശു..(3.37). അവൻ്റെ മൃഗം എലി ആണ്... ഇന്ത്യാ മാത്രമല്ല ബർമ ചൈന തായ്‌ലൻഡ് കമ്പോഡിയ പേർഷ്യ നേപ്പാൾ ടിബറ്റ് തുർക്കി മംഗോളി ഇൻഡോനേഷ്യ ബൾ തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ഗണപതി ആരാധന ശക്തമായി നിലനിൽക്കുന്നു നാലു കൈകൾ ഉള്ളതായി ചിത്രത്തിൽ കാണാം ഒരു കൈയിൽ പാശവും അങ്കുശവുംഒടിഞ്ഞ കൊമ്പിൻ്റെ അറ്റവും മോദകവും, കാണാം.. ആഗ്രഹങ്ങൾ ആകുന്ന കുരുക്കിട്ട കയറിനെ ആണ് ആശാഭാശം എന്ന പേരിൽ അറിയപ്പെടുന്നത് ലളിതാസഹസ്രനാമത്തിൽ രാഗസ്വരൂപ പാശം എന്ന് കാണാം... ആഗ്രഹങ്ങൾ മനസ്സിനെ മായാഭ്രമങ്ങളിൽ പെടുത്തി കുരുക്കിയിടുന്നു എന്നതാണ് ഇതിൻറെ സൂചന.. ആകുന്ന പാശം കൊണ്ട് മകളെ നിയന്ത്രിക്കേണം എന്നതാണ് ഇതിൻ്റെ അർത്ഥം. മറ്റൊരു കയ്യിൽ അങ്കുശ ആന തോട്ടി നിങ്ങൾക്ക് കാണാം... മദം പൊട്ടി ഓടുന്ന ആനയെ പോലെ ഉള്ളവരെ നിയന്ത്രിക്കാൻ ആത്മസമയമനം എന്ന ശക്തമായ, അങ്കുശം പ്രയോഗിക്കേണ്ടി വരുന്നു.. ഒരു പൂനൂൽ പോലെ തോന്നുവാ ഒരു സർപ്പം ഗണപതിയുടെ ദേഹത്തിൽ ചുറ്റപ്പെട്ടതായി ചിത്രത്തിൽ കാണുന്നതാണ്.. ഇത് കുണ്ഡലിനി ശക്തിയെ പ്രതിനിധീകരിക്കുന്നു. ഭഗവത് ഭക്തി സത്സംഗ ഗ്രൂപ്പ്. ഒടിഞ്ഞ കൊമ്പ്... വിരുദ്ധ ബന്ധങ്ങളുടെ പിടിയിൽ അകപ്പെട്ടതാണ് സാധാരണ മനുഷ്യ ജീവിതം ഒരാൾ ആത്മീയ അന്വേഷകൻ ഇവയുടെ പിടിയിൽ നിന്നും ക്രമേണ മുക്തനായി തീരുന്നു. ആനയുടെ രണ്ടു കൊമ്പുകൾക്ക് ഈ വിരുദ്ധ ബന്ധങ്ങളുടെ പ്രത്യേകമാകാൻ കഴിയും ഗണപതിയുടെ രൂപത്തിൽ ആവട്ടെ ഒരു കൊമ്പ് ഒടീ ഞ്ഞിരിക്കുന്നു. ആത്മാബോധം സിദ്ധിച്ച ഒരാൾ . ഇത്തരത്തിൽ വിരുദ്ധ ദ്വന്തങ്ങളുടെ ഇടയിൽ പെടുന്നില്ല..എന്നതിനെ സൂചിപ്പിക്കുന്നത്.. ഇന്തോനേഷ്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നത് ഗണപതി ആണ്

No comments:

Post a Comment