BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, December 07, 2025
വെജിറ്റേറിയൻ /നോൺ വെജിറ്റേറിയൻ
വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും
കഴിക്കുന്ന ആഹാരം സമീകൃതമാണോ എന്നതാണ് ഇവിടെ വിസ്മരിക്കപ്പെടുന്ന ചോദ്യം.
ചോദിക്കുമ്പോൾ
വെജിറ്റേറിയൻ ആണ് കഴിക്കുന്നത് എന്നാണ് പലരും പറയാറുള്ളതെങ്കിലും,
പച്ചക്കറികളും പഴവർഗങ്ങളും പയർ വർഗ്ഗങ്ങളും ഒക്കെ സമീകൃതമായി മിക്കവാറും പേർ ഉപയോഗപ്പെടുത്താറില്ല.
ഇത്തിരി ചോറ് അല്ലെങ്കിൽ കഞ്ഞി,
മോര്, പുളിവെള്ളം എന്തെങ്കിലും തോരൻ എന്നതിലേക്ക്
വെജിറ്റേറിയൻ ഭക്ഷണത്തെ ചുരുക്കുന്നവരാണ് കൂടുതലും..
എല്ലാദിവസവും ഏതെങ്കിലും രീതിയിൽ ഒരു പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് മിക്ക വെജിറ്റേറിയൻകാരും അത്ര ബോധവാന്മാരല്ല.
പ്രോട്ടീൻ തീരെ കഴിക്കുന്നില്ല എന്ന് പറയാൻ പറ്റില്ല.
എല്ലാ വെജിറ്റേറിയൻകാരും മിക്ക ദിവസവും കഴിക്കുന്ന പ്രോട്ടീൻ ഉഴുന്നാണ്.
ദോശയുടെയും ഇഡ്ഡലിലയുടെയും രൂപത്തിലാണ് അത് കഴിക്കുന്നത് എന്ന് മാത്രം.
ആയുർവേദ രീതിയിൽ ചിന്തിക്കുമ്പോൾ എന്നും ഉപയോഗിക്കാൻ പാടില്ലാത്ത മാംസ്യ വർഗ്ഗമാണ് ഉഴുന്ന്.
അത് അരി കൂടി ചേർന്ന് രാവിലെയും വൈകിട്ടും ഒക്കെ ഉപയോഗിക്കുമ്പോൾ അത്ര ആരോഗ്യകരമല്ല.
രാവിലെയും രാത്രിയും ദോശയും ഇഡ്ഡലിയും ഒക്കെ ആവർത്തിച്ചു കഴിക്കുന്ന ധാരാളം പേരുണ്ട്.
മറിച്ച്,
എല്ലാദിവസവും കഴിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്ന പയർ വർഗ്ഗം ചെറുപയറാണ്.
ഏറ്റവും ദഹിക്കാൻ എളുപ്പമുള്ളതും ഉയർന്ന പ്രോട്ടീൻ മൂല്യം ഉള്ളതുമായ ഒന്നുകൂടിയാണ് ചെറുപയർ. ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണിത്.
ഒരു ദിവസം ചെറുപയർ, അടുത്തദിവസം, കടല വൻപയർ മുതിര സോയാബീൻ കൂണ് എന്നിങ്ങനെ ഓരോ ദിവസവും
പ്രോട്ടീനുകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു മെനു ഉൾപ്പെടുത്തിയില്ലെങ്കിൽ വെജിറ്റേറിയൻകാരുടെ മസിൽ മാസിനെയും പ്രോട്ടീൻ ഇൻഡക്സിനെയും അത് പ്രതികൂലമായി ബാധിക്കും.
മുതിര ചൂടായതുകൊണ്ട് തന്നെ തണുപ്പുകാലത്ത് നന്നായിട്ട് ഉപയോഗിക്കാം.
ചൂടുകാലത്ത് ഉപയോഗിക്കുമ്പോൾ വാഴയുടെ ഉണ്ണിത്തണ്ട് പോലെയുള്ളവ ചേർത്ത് ഉണ്ടാക്കിയാൽ ചൂട് കുറയ്ക്കാം.
വെജിറ്റേറിയൻ ഭക്ഷണക്കാരിൽ പ്രോട്ടീന്റെ കുറവ് വല്ലാതെ വരുമ്പോഴാണ്, പ്രതിരോധശക്തി കുറയുന്നതും
ക്ഷീണവും മുടികൊഴിയുന്നതും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
അതുപോലെ ഭക്ഷണക്കാർ ഇലക്കറികൾ വേണ്ടത്ര ഉപയോഗിക്കാറില്ല
എന്നത് യാഥാർത്ഥ്യമാണ്.
ഇലക്കറികൾ ചീര മുരിങ്ങ എന്നിവ ഉപയോഗിക്കുമ്പോൾ തന്നെ മോര് ചേർത്ത് കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണക്ഷമത കൂടും.
ചെറുനാരങ്ങ മോര് നെല്ലിക്ക എന്നിവയോട് പച്ചക്കറികൾ ചേർത്ത് കഴിക്കുമ്പോൾ
ഇരുമ്പ് കൂടുതൽ ശരീരത്തിലേക്ക് സ്വീകരിക്കപ്പെടും.
പറഞ്ഞുവന്നത് പേരിന് വെജിറ്റേറിയൻ ആയിട്ട് കാര്യമില്ല,
വെജിറ്റേറിയൻ ഭക്ഷണം തന്നെ പലതരത്തിലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി സമീകരിക്കുമ്പോൾ മാത്രമേ അത് ആരോഗ്യ പൂർണമാവുകയുള്ളൂ എന്നുള്ളതാണ്.
സ്ഥിരമായി മോരും ചോറും പപ്പടവും കഴിച്ചത് കൊണ്ട് കാര്യമില്ല എന്ന് ചുരുക്കം.
വെജിറ്റേറിയൻസിന് മാത്രമല്ല കേരളത്തിലെ മാംസ പ്രിയർക്കും
ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.
എല്ലാദിവസവും ഭക്ഷണത്തിൽ ആകാവുന്നത്ര പ്രോട്ടീൻ വേണമെന്ന
നവ ആരോഗ്യ സ്വാധീനക്കാരുടെ ആഹ്വാനം കൂടി ആയതോടെ, മാംസ ഭക്ഷണക്കാരിലെ പ്രശ്നങ്ങളും കൂടിയിട്ടുണ്ട്.
ഏറ്റവും എളുപ്പം ദഹിക്കാവുന്ന ഒരു
പ്രോട്ടീൻ നിശ്ചിത അളവിൽ കഴിക്കുക എന്നതിനപ്പുറം,
കഴിയാവുന്നത്ര പ്രോട്ടീൻ എങ്ങനെയെങ്കിലും കുത്തി കയറ്റുക എന്ന രീതിയിലേക്ക് മാറിയതാണ് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച കാര്യം.
നമ്മൾ കഴിക്കുന്ന ഏത് ഭക്ഷണവും അത് പ്രോട്ടീൻ ആയാലും ശരി കൃത്യമായി ദഹിക്കുകയും ആഗിരണം
ചെയ്യുകയും വേണം.
നമ്മുടെ ദഹന ശക്തിക്ക് പറ്റാവുന്ന പ്രോട്ടീൻ മാത്രമേ കഴിക്കാവൂ.
ഫാറ്റി ലിവറും വയറിലെ പുണ്ണും പുളിച്ചുതികട്ടലും മലബന്ധവും ഗ്യാസും ഒന്നും അനുഭവപ്പെടാത്ത എത്ര മലയാളികൾ ഉണ്ട് നമ്മുടെ നാട്ടിൽ..
ഈ പറഞ്ഞവർ തന്നെയാണ് പ്രോട്ടീൻ വേണമെന്ന ആഹ്വാനത്തിൽ മയങ്ങി,
വയറിനു പിടിക്കാത്ത എണ്ണമറ്റ മാംസ വിഭവങ്ങൾ
പല രീതിയിൽ കഴിച്ചുകൂട്ടുന്നത്.
ഇങ്ങനെ ദഹന പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർ
ആവശ്യത്തിലധികം അളവിൽ പ്രോട്ടീൻ കഴിക്കുമ്പോൾ അത് യൂറിക്കാസിഡ് ലേക്ക് നയിക്കും.
പതിയെ അത് കിഡ്നി പ്രശ്നങ്ങൾ ഉണ്ടാക്കും. കരളിനേ കൂടുതൽ കുഴപ്പത്തിലാക്കും.
മലബന്ധം കൂട്ടും.
ദീർഘകാലം മലബന്ധം നിന്നാൽ അത് കുടലിലെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും..
നമ്മുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ വേണമെന്ന കാര്യം ശരിയാണ്. പക്ഷേ അത് എളുപ്പത്തിൽ ദഹിക്കുന്നതും ആരോഗ്യകരമായ രീതിയിൽ ആഗിരണം ചെയ്യാനുള്ള സാഹചര്യം ഉള്ള അത്രയും
അളവിൽ മാത്രം കഴിച്ചാൽ മതി.
അതിലപ്പുറമുള്ള എല്ലാ പ്രോട്ടീൻ ഭക്ഷണങ്ങളും അനാരോഗ്യം ഉണ്ടാക്കും.
ഫാറ്റി ലിവറും
ഉയർന്ന യൂറിക് ആസിഡ് പ്രശ്നവും
ഉള്ള ഒരാൾ പ്രോട്ടീൻ വേണമെന്ന വീഡിയോ കണ്ടു ദിവസവും രണ്ടു മുട്ട എടുത്ത് കുഴപ്പത്തിലായി
വന്നത് ഓർക്കുന്നു..
ഏതെങ്കിലും തരത്തിലുള്ള ഒരു ഭക്ഷണരീതിയെ ഉദാത്തവൽക്കരിക്കുകയും അതിനോട് മാനിയ കാണിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ ആരോഗ്യപ്രശ്നത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം
എന്ന് തോന്നാറുണ്ട്.
മിതമായ രീതിയിൽ അരി ഭക്ഷണം ക്രമീകരിച്ച്,
ഇലക്കറികളും നാരുകൾ അടങ്ങിയ പച്ചക്കറികളും ആവശ്യത്തിന് പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തി പയർ ആവശ്യത്തിനുള്ള അളവിൽ മാത്രം ഉൾപ്പെടുത്തി പോകുക എന്നുള്ളതാണ് ആരോഗ്യകരം.
ഏതെങ്കിലും രീതിയിലുള്ള സാലഡുകൾ കഴിക്കാൻ കൂടി ശ്രദ്ധിച്ചാൽ മാത്രമേ ദഹനം എളുപ്പമാവു.
സമീകൃത ആഹാരം എന്ന നിലയ്ക്ക് നമുക്ക് കൊഴുപ്പുകളും അന്നജവും പ്രോട്ടീനും വൈറ്റമിൻസും എല്ലാം വേണം..
ഇതിൽ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി ഏതെങ്കിലും ഒന്നിനെ ഗ്ലോറിഫൈ ചെയ്തതുകൊണ്ട് ദോഷമേ ഉണ്ടാവു..
ഇവയെല്ലാം ശരിയായ അനുപാതത്തിൽ ക്രമീകരിക്കുക എന്നതാണ്
ഭക്ഷണത്തിലെ ആരോഗ്യകരമായ ഏക യുക്തി..
അത് ഏറ്റവും ശാസ്ത്രീയമായും കലാത്മകമായും ആവിഷ്കരിച്ച് തീൻമേശയിൽ കൊണ്ടുവന്നാൽ വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ആവശ്യമുള്ളതെല്ലാം അവിടെ നിന്ന് തന്നെ കിട്ടും..
വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്തും ആയിക്കോട്ടെ
നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് സമീകൃത ആഹാരത്തിനാണ്..
Forwarded
No comments:
Post a Comment