BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, June 30, 2025
*July 1st ചൊവ്വ*
*(വായിക്കേണ്ടുന്ന ഭാഷ്യ ഭാഗം👇)*
*ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവക്ഷേത്രേഷു ഭാരത*
*ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത്തജ്ജ്ഞാനം മതം മമ* 2
ക്ഷേത്രജ്ഞം യഥോക്തലക്ഷണം ച അപി മാം പരമേശ്വരം അസംസാരിണം വിദ്ധി ജാനീഹി സർവക്ഷേത്രേഷു യഃ ക്ഷേത്രജ്ഞോ ബ്രഹ്മാദിസ്തംബപര്യന്താനേകക്ഷേത്രോപാധിപ്രവിഭക്തഃ തം നിരസ്തസർവോപാധിഭേദം സദസദാദിശബ്ദപ്രത്യയാഗോചരം വിദ്ധി ഇതി അഭിപ്രായഃ.
ഹേ ഭാരത യസ്മാത് ക്ഷേത്രക്ഷേത്രജ്ഞേശ്വരയാഥാത്മ്യവ്യതിരേകേണ ന ജ്ഞാനഗോചരം അന്യദ് അവശിഷ്ടം അസ്തി തസ്മാദ് ക്ഷേത്രക്ഷേത്രജ്ഞയോഃ ജ്ഞേയഭൂതയോഃ യദ് ജ്ഞാനം ക്ഷേത്രക്ഷേത്രജ്ഞൌ യേന ജ്ഞാനേന വിഷയീക്രിയേതേ തദ് ജ്ഞാനം സമ്യഗ് ജ്ഞാനം ഇതി മതം അഭിപ്രായോ മമ ഈശ്വരസ്യ വിഷ്ണോഃ.
നനു സർവക്ഷേത്രേഷു ഏക ഏവ ഈശ്വരോ ന അന്യഃ തദ്വ്യതിരിക്തോ ഭോക്താ വിദ്യതേ ചേത് തത ഈശ്വരസ്യ സംസാരിത്വം പ്രാപ്തം ഈശ്വരവ്യതിരേകേണ വാ സംസാരിണഃ അന്യസ്യ അഭാവാത് സംസാരാഭാവപ്രസംഗഃ തത് ച ഉഭയം അനിഷ്ടം ബന്ധമോക്ഷതദ്ധേതുശാസ്ത്രാനർത്ഥക്യപ്രസംഗാത് പ്രത്യക്ഷാദിപ്രമാണവിരോധാത് ച.
പ്രത്യേക്ഷേണ താവത് സുഖദുഃഖതദ്ധേതുലക്ഷണഃ സംസാര ഉപലഭ്യതേ. ജഗദ്വൈചിത്ര്യോപലബ്ധേഃ ച ധർമാധർമനിമിത്തഃ സംസാരഃ അനുമീയതേ. സർവം ഏതദ് അനുപപന്നം ആത്മേശ്വരൈകത്വേ.
ന, ജ്ഞാനാജ്ഞാനയോഃ അന്യത്വേന ഉപപത്തേഃ.
'ദൂരമേതേ വിപരീതേ വിഷൂചീ അവിദ്യാ യാ ച വിദ്യേതി ജ്ഞാതാ' ( ക. ഉ. 1. 2. 4 ) തഥാ ച തയോഃ വിദ്യാവിദ്യാവിഷയയോഃ ഫലഭേദഃ അപി വിരുദ്ധോ നിർദിഷ്ടഃ ശ്രേയഃ ച പ്രേയഃ ച ഇതി. വിദ്യാവിഷയഃ ശ്രേയഃ പ്രേയഃ തു അവിദ്യാകാര്യം ഇതി.
തഥാ ച വ്യാസഃ - 'ദ്വാവിമാവഥ പന്ഥാനൗ' ( മ. ഭാ. ശാ. 241. 6 ) ഇത്യാദി, 'ഇമൗ ദ്വാവേവ പന്ഥാനൗ' ഇത്യാദി ച ഇഹ ച ദ്വേ നിഷ്ഠേ ഉക്തേ.
അവിദ്യാ ച സഹ കാര്യേണ വിദ്യയാ ഹാതവ്യാ ഇതി ശ്രുതി സ്മൃതിന്യായേഭ്യഃ അവഗമ്യതേ.
ശ്രുതയഃ താവത് - 'ഇഹ ചേദവേദീദഥ സത്യമസ്തി ന ചേദിഹാ വേദീന്മഹതീ വിനഷ്ടി' ( കേ. ഉ. 2. 5 ) 'തമേവം വിദ്വാനമൃത ഇഹ ഭവതി' ( നൃ. പൂ. ഉ. 6 ), 'നാന്യഃ പന്ഥാ വിദ്യതേഽയനായ' ( ശ്വേ. ഉ. 3. 8 ), 'വിദ്വാന്ന ബിഭേതി കുതശ്ചന' ( തൈ. ഉ. 2. 4 ), അവിദുഷസ്തു - 'അഥ തസ്യ ഭയം ഭവതി' ( തൈ. ഉ. 2. 7 ), 'അവിദ്യായാമന്തരേ വർതമാനാഃ' ( ക. ഉ. 1. 2. 5 ), 'ബ്രഹ്മ വേദ ബ്രഹ്മൈവ ഭവതി' ( മു. ഉ. 3. 2. 9 ), 'അന്യോഽസാവന്യോഽഹമസ്മീതി ന സ വേദ യഥാ പശുരേവം സ ദേവാനാം' ( ബൃ. ഉ. 1. 4. 10 ), ആത്മവിദ്യ - 'സ ഇദം സർവം ഭവതി' ( ബൃ. ഉ. 1. 4. 10 ), 'യദാ ചർമവത്' ( ശ്വേ. ഉ. 6. 20 ) ഇത്യാദ്യാഃ സഹസ്രശഃ.
സ്മൃതയഃ ച - 'അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ' 'ഇഹൈവ തൈർജിതഃ സർഗോ യേഷാം സാമ്യേ സ്ഥിതം മനഃ' 'സമം പശ്യൻ ഹി സർവത്ര' ഇത്യാദ്യാഃ.
ന്യായതഃ ച -
'സർപാൻകുശാഗ്രാണി തഥോദപാനം
ജ്ഞാത്വാ മനുഷ്യാഃ പരിവർജയന്തി.
അജ്ഞാനതസ്തത്ര പതന്തി കേചിത്
ജ്ഞാനേ ഫലം പശ്യ തഥാ വിശിഷ്ടം'
( മ. ഭാ. ശാ. 201. 17 )
തഥാ ച ദേഹാദിഷു ആത്മബുദ്ധിഃ അവിദ്വാൻ രാഗദ്വേഷാദിപ്രയുക്തോ ധർമാധർമാനുഷ്ഠാനകൃദ് ജായതേ മ്രിയതേ ച ഇതി അവഗമ്യതേ, ദേഹാദിവ്യതിരിക്താത്മദർശിനോ രാഗദ്വേഷാദിപ്രഹാണാപേക്ഷധർമാധർമപ്രവൃത്ത്യുപശമാദ് മുച്യന്തേ ഇതി ന കേനചിത് പ്രത്യാഖ്യാതും ശക്യം ന്യായതഃ.
തത്ര ഏവം സതി ക്ഷേത്രജ്ഞസ്യ ഈശ്വരസ്യ ഏവ സതഃ അവിദ്യാകൃതോപാധിഭേദതഃ സംസാരിത്വം ഇവ ഭവതി. യഥാ ദേഹാദ്യാത്മത്വം ആത്മനഃ. സർവജന്തൂനാം ഹി പ്രസിദ്ധോ ദേഹാദിഷു അനാത്മസു ആത്മഭാവോ നിശ്ചിതഃ അവിദ്യാകൃതഃ.
യഥാ സ്ഥാണൌ പുരുഷനിശ്ചയോ ന ച ഏതാവതാ പുരുഷധർമഃ സ്ഥാണോഃ ഭവതി സ്ഥാണുധർമോ വാ പുരുഷസ്യ തഥാ ന ചൈതന്യധർമോ ദേഹസ്യ ദേഹധർമോ വാ ചേതനസ്യ.
സുഖദുഃഖമോഹാത്മകത്വാദിഃ ആത്മനോ ന യുക്തഃ അവിദ്യാകൃതത്വാവിശേഷാദ് ജരാമൃത്യുവത്.
ന അതുല്യത്വാദ് ഇതി ചേത്, സ്ഥാണുപുരുഷൗ ജ്ഞേയൗ ഏവ സന്തൗ ജ്ഞാത്രാ അന്യോന്യസ്മിൻ അദ്ധ്യസ്തൗ അവിദ്യയാ ദേഹാത്മനോഃ തു ജ്ഞേയജ്ഞാത്രോഃ ഏവ ഇതരേതരാധ്യാസ ഇതി ന സമോ ദൃഷ്ടാന്തഃ അതോ ദേഹധർമോ ജ്ഞേയഃ അപി ജ്ഞാതുഃ ആത്മനോ ഭവതി ഇതി ചേത്.
ന അചൈതന്യാദിപ്രസംഗാത്. യദി ഹി ജ്ഞേയസ്യ ദേഹാദേഃ ക്ഷേത്രസ്യ ധർമാഃ സുഖദുഃഖമോഹേച്ഛാദയോ ജ്ഞാതുഃ ഭവന്തി തർഹി ജ്ഞേയസ്യ ക്ഷേത്രസ്യ ധർമാഃ കേചന ആത്മനോ ഭവന്തി അവിദ്യാധ്യാരോപിതാ ജരാമരണാദയഃ തു ന ഭവന്തി ഇതി വിശേഷഹേതുഃ വക്തവ്യഃ.
ന ഭവന്തി ഇതി അസ്തി അനുമാനം അവിദ്യാധ്യാരോപിതത്വാദ് ജരാദിവദ് ഇതി ഹേയത്വാദ് ഉപാദേയത്വാത് ച ഇത്യാദി.
തവ ഏവം സതി കർതൃത്വഭോക്തൃത്വലക്ഷണഃ സംസാരോ ജ്ഞേയസ്ഥോ ജ്ഞാതരി അവിദ്യയാ അദ്ധ്യാരോപിത ഇതി ന തേന ജ്ഞാതുഃ കിഞ്ചിദ് ദുഷ്യതി. യഥാ ബാലൈഃ അദ്ധ്യാരോപിതേന ആകാശസ്യ തലമലവത്ത്വാദിനാ.
ഏവം ച സതി സർവക്ഷേത്രേഷു അപി സതോ ഭഗവതഃ ക്ഷേത്രജ്ഞസ്യ ഈശ്വരസ്യ സംസാരിത്വഗന്ധമാത്രം അപി ന ആശങ്ക്യം.
ന ഹി ക്വചിദ് അപി ലോകേ അവിദ്യാധ്യസ്തേന ധർമേണ കസ്യചിദ് ഉപകാരോ അപകാരോ വാ ദൃഷ്ടഃ.
യത് തു ഉക്തം ന സമോ ദൃഷ്ടാന്ത ഇതി തദ് അസത്.
കഥം -
അവിദ്യാധ്യാസമാത്രം ഹി ദൃഷ്ടാന്തദാർഷ്ടാന്തികയോഃ സാധർമ്യം വിവക്ഷിതം. തദ് ന വ്യഭിചരതി യത് തു ജ്ഞാതരി വ്യഭിചരതി ഇതി മന്യസേ തസ്യ അപി അനൈകാന്തികത്വം ദർശിതം ജരാദിഭിഃ.
അവിദ്യാവത്ത്വാത് ക്ഷേത്രജ്ഞസ്യ സംസാരിത്വം ഇതി ചേത്.
ന, അവിദ്യായാഃ താമസത്വാത്. താമസോ ഹി പ്രത്യയ ആവരണാത്മകത്വാദ് അവിദ്യാ, വിപരീതഗ്രാഹകഃ സംശയോപസ്ഥാപകോ വാ അഗ്രഹണാത്മകോ വാ. വിവേകപ്രകാശഭാവേ തദഭാവാത്. താമസേ ച ആവരണാത്മകേ തിമിരാദിദോഷേ സതി അഗ്രഹണാദേഃ അവിദ്യാത്രയസ്യ ഉപലബ്ധേഃ.
അത്ര ആഹ ഏവം തർഹി ജ്ഞാതൃധർമഃ അവിദ്യാ.
Sunday, May 18, 2025
ജ്ഞാനാഗ്നിയിൽ എല്ലാം അഹങ്കാര ങ്ങളും ദഹിച്ചുപോകുന്നു, അഹംബോധം കൂടുതൽ തേജോമയമായിത്തീരുന്നു.
ഈ അഹം നമുക്കിപ്പോൾ സ്വന്തമാണ്, അത് പരമപവിത്രമെന്നും അതുതന്നെ ഏറ്റവും ശ്രേഷ്ഠമായ ആരാധ്യവസ്തുവെന്നും നാമറിയുന്നു; ഇതിൽപരമൊരു കൃപയില്ല.
അതെ; നമുക്കു ദുഃഖിക്കാൻ ഒരവകാശവുമില്ല... അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളാണ് നാം.
🩷🩷🩷
Monday, March 31, 2025
കൃഷ്ണനാട്ടം
തിരയുക
ഹോം കൃഷ്ണനാട്ടം
തിരികെ പോകുക
കൃഷ്ണനാട്ടം
കഥകളിയുടെ മൂലകലയെന്ന് അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ നൃത്തനാടകമാണ് കൃഷ്ണനാട്ടം. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രൂപം കൊടുത്ത ഒരു നൃത്തശില്പമാണ് കൃഷ്ണാട്ടം. കൊല്ലവർഷം 829 ൽ അദ്ദേഹം ജയദേവകവിയുടെ അഷ്ടപദിയുടെ മാതൃകയിൽ കൃഷ്ണഗീതി രചിക്കുകയും, അത് പിന്നീട് കൃഷ്ണനാട്ടമായി അവതരിപ്പിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
കൃഷ്ണഗീതിയെ അഷ്ടപദി അന്ന് പറയുമ്പോലെയാണ് കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറ്. എട്ടു ദിവസത്തെ കളിയായ കൃഷ്ണനാട്ടത്തിൽ എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണുള്ളത്. സാമൂതിരിരാജാവിന്റെ പടയാളികളിൽ കലാവാസനയുള്ളവരെ തിരഞ്ഞെടുത്തായിരുന്നു കൃഷ്ണനാട്ടം പണ്ട് സംഘടിപ്പിച്ചിരുന്നത്. പുരുഷന്മാർ തന്നെയായിരുന്നു സ്ത്രീവേഷം കൈകാര്യം ചെയ്തിരുന്നത്. 50 മുതൽ 60 അംഗങ്ങൾ കൃഷ്ണനാട്ട സംഘത്തിലുണ്ടായിരുന്നു.
കൃഷ്ണകഥയാണ് കൃഷ്ണനാട്ടത്തിന്റെ ഇതിവൃത്തം. അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് അവതരിപ്പിക്കാറ്. അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം-ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. പക്ഷെ, ഇതിൽ ഏതെങ്കിലും ഒരു കഥയെ ഒരു ദിവസം അവതരിപ്പിക്കുള്ളു. മൂന്ന് മുതൽ നാല് മണിക്കൂർ വരെ വേണം ഒരു കഥ അവതരിപ്പിക്കാൻ.
അവതരണം
നൃത്ത പ്രധാനമാണ് കൃഷ്ണനാട്ടം. അവതാരത്തിലും, രാസക്രീഡയിലെയും നൃത്തം അതിമനോഹരമാണ്. സംഘനൃത്തങ്ങൾ കൃഷ്ണനാട്ടത്തിൽ കൂടുതലായി കാണാൻ പറ്റും. കഥകളിയിൽ നിന്നും കുറച്ചു വിഭിന്നമാണ് കൃഷ്ണനാട്ടത്തിലെ ആട്ടസമ്പ്രദായവും, നൃത്തവിശേഷങ്ങളും. പാട്ടുകളുടെ പദാര്‍ഥം അഭിനയിക്കാതെ, പല്ലവിയുടെ അര്‍ഥം മാത്രം ഏതാണ്ടൊന്ന് അഭിനയിക്കും. അതുകഴിഞ്ഞാല്‍ പിന്നെ എല്ലാചരണങ്ങള്‍ക്കും ആട്ടം ഒരുപോലെയാണ്. ചരണങ്ങളുടെ അവസാനത്തിലെ കലാശങ്ങള്‍ക്കുമാത്രം മിക്കവാറും വ്യത്യാസം കാണും. തനി സംസ്കൃതമയമായ പാട്ടുകളുടെ അര്‍ഥം മനസ്സിലാക്കി നടന്മാര്‍ക്ക് അഭിനയിക്കാനും പ്രേക്ഷകര്‍ക്ക് അതു മനസ്സിലാക്കാനും പ്രയാസമാകുമെന്നു കരുതിയിട്ടായിരിക്കാം ഇതില്‍ പദാര്‍ഥാഭിനയം ഒഴിവാക്കിയത്.
കഥകളിയിലെ ചുവടുകളിലെ താണ്ഡവഛായയ്ക്കു വിപരീതമായി കൃഷ്ണനാട്ടത്തില്‍ ലാസ്യത്തിനാണ് മുന്‍തൂക്കം. കൃഷ്ണനാട്ടത്തില്‍ ഇളകിയാട്ടമില്ലെന്നില്ല. വാചികാഭിനയം തീരെയില്ല. മദ്ദളം, ചേങ്ങല, ഇലത്താളം എന്നീ വാദ്യവിശേഷങ്ങളും പൊന്നാനി, ശിങ്കിടി എന്നു രണ്ടു പാട്ടുകാരും കഥകളിയിലെപ്പോലെതന്നെയാണു കൃഷ്ണനാട്ടത്തിലുമുള്ളത്. എന്നാൽ, ചെണ്ട കൃഷ്ണനാട്ടത്തിലില്ല. തപ്പുമദ്ദളം ഉപയോഗിക്കാറുണ്ട്. രംഗത്തിന്റെ പിന്നില്‍ നടുവിലാണു പാട്ടുകാരുടെ സ്ഥാനം; അവരുടെ ഇടത്തും വലത്തും മദ്ദളങ്ങള്‍. പാട്ടുകാരില്‍ പൊന്നാനി പാടിക്കൊടുക്കുകയും ചേങ്ങലയില്‍ താളം പിടിക്കുകയും, ശിങ്കിടി ഏറ്റുപാടുകയും ഇലത്താളം പിടിക്കുകയും ചെയ്യുന്നു. പിന്നിലെ പാട്ടിനനുസരിച്ച് വേഷക്കാര്‍ അരങ്ങത്ത് അഭിനയിക്കുന്നു.
വേഷം
കഥകളിക്ക് സമാനമാണ് കൃഷ്ണനാട്ടത്തിലെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടകകുണ്ഡലാദികള്‍ മുതലായവ. എന്നാൽ, ചുട്ടി, അത്ര കനത്തതായിരിക്കയില്ല. കീരിടകേശഭാരാദികള്‍ക്കു വലുപ്പം കുറച്ചു കുറയുകയും ചെയ്യും. സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ കഥകളിയെ അപേക്ഷിച്ചു ഭംഗി കൂടുതലാണ്. ദേവകി, യശോദ, രുക്മിണി, സത്യഭാമ തുടങ്ങിയ ചില പ്രധാന സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ ചുട്ടിയും, ഭൂമിദേവിക്കു കിരീടവുമുണ്ട്. കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്നത് കുമിഴ്മരത്തടിയില്‍ കൊത്തിയെടുത്ത കിരീടങ്ങളും മുടികളുമാണ്. കൃഷ്ണമുടിയുടെ അഗ്രത്തില്‍ പീലിച്ചാര്‍ത്തുണ്ട്. എന്നാൽ, ബലരാമനു മകുടമുടിയാണ്. കേയൂരം, അംഗദം, കടകം, മാല, ചെവിപ്പുവ്, എന്നിവയാണ് മറ്റു കോപ്പുകള്‍. തോട, തോള്‍വള, ഹസ്തകടകം, ഉറുക്ക്, പതക്കം തുടങ്ങിയവയും കുമിഴില്‍ തന്നെ പണിതീര്‍ത്തവയാണ്.
കൃഷ്ണനാട്ടത്തിലെ വേഷക്കാര്‍ ഇരുന്നാണ് ചുട്ടികുത്തുന്നത്. പൂര്‍ണ്ണമായും അരിമാവുപയോഗിച്ചാണ് ചുട്ടികുത്തുക. കടലാസ് തീരെ ഉപയോഗിക്കുന്നില്ല. പച്ച, കത്തി, മിനുക്ക്, പഴുക്ക എന്നിവയാണ് വേഷങ്ങൾ. അരയ്ക്കുമേലെ കറുപ്പുകുപ്പായവും താഴെ ചുവന്ന പട്ടിന്റെ പാവടപോലുള്ള ഉടുപ്പുമാണ് കൃഷ്ണന്റെ വേഷം. ബലരാമന്ന് ചുവന്നകുപ്പായവും ജാംബവാനു വെള്ളനിറത്തിലുള്ള വേഷവുമാണ്.
പൊയ്മുഖം വച്ചവയാണ് കരി, താടി എന്നീ വിഭാഗത്തില്‍പ്പെട്ട കൃഷ്ണനാട്ടത്തിലെ വേഷങ്ങള്‍. പൂതന, യമന്‍, ജാംബവാന്‍, നരകാസുരന്‍, മുരാസുരന്‍, ഘണ്ടാകര്‍ണന്മാര്‍, ശിവഭൂതങ്ങള്‍, വിവിദന്‍ തുടങ്ങിയവരെല്ലാം ഈ വര്‍ഗത്തില്‍പ്പെടും. ബ്രഹ്മാവിനു നാലുമുഖമുള്ള പൊയ്മുഖവും മുരാസുരന് അഞ്ചു മുഖമുള്ള പൊയ്മുഖവും ഉപയോഗിക്കുന്നു.
സംഗീതം
കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തിനോടും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനോടും നേരിയ സാദൃശ്യമുണ്ട്. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ളതാണ് കൃഷ്ണനാട്ടത്തിലെ താളപ്രയോഗം. എന്നാൽ, കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-09-2022
ലേഖനം നമ്പർ: 753
കഥകളി
മോഹിനിയാട്ടം
കൂടിയാട്ടം
ചവിട്ടുനാടകം
ഒപ്പന
തിരുവാതിരക്കളി
തുള്ളൽ
കൃഷ്ണനാട്ടം
ബന്ധപ്പെടുക
സാങ്കേതിക,
വൃന്ദാവൻ ഗാർഡൻസ്
പട്ടം പി. ഒ. തിരുവനന്തപുരം - 695004
ടെലഫോൺ: +91 471 2525444, 2525430
മൊബൈൽ ആപ്പുകൾ
മൊബൈൽ അപ്പ്ലിക്കേഷനുകൾ
ഡൗൺലോഡ് ചെയ്യുക
നോട്ടിഫിക്കേഷൻ ലഭ്യമാക്കാം
വെബ്പോർട്ടലിലെ വിവരങ്ങൾ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മൊബൈൽ നമ്പർ നൽകുക.
മൊബൈൽ നമ്പർ
കൃഷ്ണനാട്ടം
Enter Captcha
സർക്കാർ ലിങ്കുകൾ
കേരള സ്റ്റാർട്ടപ്പ് മിഷൻ
ടെൿനോപാർക്ക്
ഐ.ടി. മിഷൻ
കേരള ഐ.ടി.
കേരള ഓപ്പൺ ഡാറ്റ
കേരള ജിയോ പോർട്ടൽ
വിവരങ്ങൾ
കൃഷ്ണനാട്ടം
ഗൂഗിൾ ക്രോം, ഫയർഫോക്സ്, സഫാരി, എഡ്ജ് എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകളിൽ 1920 x 1080 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള തത്തുല്യ ബ്രൗസറുകൾ ഉപയോഗിച്ചാൽ സൈറ്റ് നന്നായി കാണുന്നതാണ്.
സന്ദർശകരുടെ എണ്ണം
Friday, March 21, 2025
ഓത്തുട്ട് അഥവാ ഓത്തുകൊട്ട്
യജുർവ്വേദത്തിന്റെ ഉപാസന, അല്ലെങ്കിൽ ജപം ആണ് ഓത്തുകൊട്ട് എന്നറിയപ്പെടുന്നത്. കൃഷ്‌ണ യജുർവ്വേദത്തിലെ ആദ്യത്തെ 44 പർച്ചം (അദ്ധ്യായം) മാത്രമേ ഇപ്പോൾ ഓത്തുകൊട്ടിന് സാധാരണയായി ഉപാസിക്കാറുള്ളൂ.
ഓത്തുകൊട്ടിൽ സംഹിതാ, പദം, കൊട്ട് എന്നീ മൂന്നുവിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്. ഇതിൽ സംഹിത സ്വരനിയമത്തോടെ, മാത്രാ നിയമത്തോടെ കൂട്ടിച്ചേർത്ത് ആലപിക്കപ്പെടുന്നു. ഇതിനെ ചന്താതിക്കുക അല്ലെങ്കിൽ സ്വരത്തിൽ ചൊല്ലുക എന്നാണ് പറയുന്നത്. ഒരാൾ സംഹിതയിലെ 50 പദങ്ങൾ (പഞ്ഞാതി) അടങ്ങുന്ന ഒരു ഖണ്ഡിക വ്യാകരണ നിയമപ്രകാരം സ്വരത്തിൽ ചൊല്ലുകയും അത് മറ്റുള്ളവർ 5 തവണ സ്വരത്തോടുകൂടിയോ അല്ലാതെയോ ചൊല്ലുകയും ചെയ്യുന്നു.
എന്നാൽ ‘കൊട്ട്’ പാണ്ഡിത്യപ്രകടനമാണ്. കൊട്ട് സാധാരണയായി സന്ധ്യാസമയത്താണ് നടത്താറുള്ളത്. ഒരാൾ പരീക്ഷയ്ക്ക് ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ
മുമ്പിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത് നാല് പദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്നുതവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശ്ലേഷണത്തിലും പിഴവുകൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. അങ്ങനെ 44 പർച്ചം കൃഷ്‌ണയജുർവ്വേദം 16 ആവർത്തി ആലാപനം ചെയ്യുന്നതിനെയാണ് ഓത്തുകൊട്ട് (ഓത്തുട്ട്) എന്ന് പറയുന്നത്.
കടപ്പാട്.
Neeramankara Mahadeva Temple Thiruvananthapuram Othuttu from 16.3.2025 to 21.3.2025.