Friday, September 18, 2026

*ॐ|| കാവി നിറത്തിന്റെ പ്രധാന്യമെന്ത്.? ||ॐ* *കാഷായം എന്ന് പ്രസിദ്ധമായ കാവിനിറം ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകമായി സര്‍വ്വരും അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്നറിയുന്നവര്‍ ചുരുങ്ങും.* *പുനർജ്ജനിക്കായി കാവി നിറത്തിന്റെ പ്രത്യേകതകൾ ചെറിയ വിവരണങ്ങളിൽ നിന്ന് എടുത്തു ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്.* *ധര്‍മ്മ ധ്വജത്തിന്റെ ഭഗവദ് ധ്വജത്തിന്റെയും വിശിഷ്യാ സന്യാസത്തിന്റെയും പ്രതീകമാണ്** *കാവിയെങ്കിലും മൂന്നിനും നേരിയ വ്യത്യാസമുണ്ട്.* *മഞ്ഞ കൂടുതലുള്ള കാവിയാണ് ധര്‍മ്മധ്വജത്തിന്, ചുവപ്പുകൂടിയ കാവിയാണ് ഭഗവദ് ധ്വജത്തിന്, ഇരുണ്ട കാവിയാണ് സന്യാസത്തിനു വേണ്ടത്* . *വെള്ള, ചുവപ്പ്, കറുപ്പ് ഇവ പകുതി അനുപാതത്തില്‍ യോജിപ്പിച്ചാല്‍ ലഭിക്കുന്ന നിറമാണ് സംശുദ്ധ കാവിനിറം.* *ഇത് പ്രായേണ സന്യാസിമാര്‍ക്ക് വസ്ത്രമായി ഉപയോഗിക്കുന്നു.** *സത്വഗുണം (വെള്ള) രജോഗുണം (ചുവപ്പ്) തമോഗുണം (കറുപ്പ്) ഈ മൂന്നു ഗുണങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാതെ കലര്‍ത്തിക്കൊണ്ട് ഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയായി നില്‍ക്കുന്ന എന്നാണ്,* *സന്യാസി കാവിനിറം ധരിച്ചുകൊണ്ടു സൂചിപ്പിക്കുന്നത്. വസ്ത്രം ശരീരത്തു കിടന്നാലും ശരീരം വസ്ത്രത്തിന്റെ വികാരങ്ങളെ അറിയാത്തപോലെ ത്രിഗുണാത്മകമായ ശരീരം ധരിച്ചിട്ടും സന്യാസി ആത്മാവില്‍ ശരീരത്തിന്റെ വികാരങ്ങളെ എടുക്കുന്നില്ലെന്നര്‍ത്ഥം* *കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം.* *ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് കാവി നിറമാണ്. കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.* *ഉത്തര ദേശങ്ങളില്‍ കാണപ്പെടുന്ന *ഈ പശ മണ്ണ് വസ്ത്രങ്ങളില്‍ പറ്റിച്ചുചേര്‍ത്ത്, കഴുകി ഉണക്കിയെടുക്കുകയാണ് സന്യാസിമാര്‍ സാധാരണ ചെയ്യാറുള്ളത്.* *ഇതാണ് ഉത്തമമായ സന്യാസക്കാവിയും* *ഗൃഹസ്ഥാശ്രമികള്‍ കാവി ധരിക്കുകയും അരുത്. ജ്ഞാന പൂര്‍ത്തിയെ സൂചിപ്പിക്കുന്നതിനും സര്‍വ്വസംഗ പരിത്യാഗിയാണ് താന്‍ എന്ന് മറ്റുള്ളവര്‍ ധരിക്കാനുമാണ് കാവി ഉപയോഗിക്കേണ്ടത്. ഭംഗിയ്ക്കായും ഡംഭിനായും ഉപയോഗിക്കുന്നത് കൊടിയ അപരാധമാകുന്നു.* *മഞ്ഞ കലര്‍ന്ന കാവി ധര്‍മ്മ ധ്വജമാകുന്നു. ഈ നിറംഅഗ്നിയെ സൂചിപ്പിക്കുന്നു.* *അഗ്നിയെപ്പോലെ സത്യവും ജ്വലന ശീലതയുള്ളതുമാണ് ധര്‍മ്മവും.* *ഏഴു നാമ്പുകളാല്‍ ഏഴു ലോകങ്ങള്‍ ഭസ്മീകരിക്കാന്‍ കഴിയുമ്പോലെ ധര്‍മ്മമെന്ന അഗ്നി നമ്മുടെ ഏഴു തലമുറകളെയും പരിശുദ്ധമാക്കുന്നു.* *ഇതിനാല്‍ അഗ്നിക്കാവടി ധര്‍മ്മ ധ്വജമായി അംഗീകരിച്ചിരിക്കുന്നു* . *അഗ്നി ജിഹ്വപോലെ ഈ ധ്വജത്തിന്റെ തുമ്പ് അല്പം നീട്ടി നിറുത്തിയിരിക്കും* . *ഭഗവദ് ധ്വജം സൂര്യ ക്കാവിയാകുന്നു.അരുണോദയത്തിന്റെ നിറമാണ് ഈ കാവിനിറം.ഇത് സൂര്യ തേജസ്സിനും അപ്പുറമുള്ള ഭഗവത്തേജസ്സിനെ കുറിക്കുന്നു.* *ജ്വലിച്ചുയര്‍ന്നു വരുന്ന സൂര്യനു തുല്യം തന്നെ, ജ്ഞാനൈശൈ്വര്യ പ്രഭാ പൂര്‍ണതയുള്ള ഈശ്വരത്വവും.* *ആകയാല്‍ ചുവപ്പു കലര്‍ന്ന കാവി ഭഗവദ് ധ്വജമാകുന്നു.* *കാവി നിറത്തിന്റെ പ്രാധാന്യം ദീര്‍ഘകാലമായി ഹിന്ദു വിശ്വാസികള്‍ ആദരിച്ചു വരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ആത്‌മജ്ഞാനികളായ ആചാര്യന്മാരിലൂടെയും, ബ്രഹ്മജ്ഞാനികളായ സന്ന്യാസി വര്യൻമാരിലൂടെയും തലമുറകളിലേക്ക് നാമത് കൈമാറുന്നു.* *ഭോഗ മോഹ തൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്.* *ഭൗതിക സുഖലോലുപതയിൽ ആനന്ദം കണ്ടെത്തിയിരുന്ന പാശ്ചാത്യർ ഭാരതത്തിന്റെ ആത്മീയ ഔന്നത്യത്തിന്റെയും സർവ്വസംഗ പരിത്യാഗത്തിന്റെയും പ്രതീകമായി കാവിധാരികളായ ഋഷിവര്യന്മാരെ കാണുകയും ആദരിക്കുകയും ചെയ്തു വന്നിരുന്നു.* *ഭാരതീയ ദർശനങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായും, ഭാരതം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച ഉദാത്ത ആദ്ധ്യാത്മിക മാനവിക മൂല്ല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സൂചകമായും ലോകം ഇന്നും കാവിയെ കാണുകയും ആദരിക്കുകയും ചെയ്തു വരുന്നു.* *

No comments:

Post a Comment