ഭാരതീയ ശാസ്ത്രങ്ങൾ
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, December 29, 2025
*ഈ വർഷത്തെ (2025) സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 30 നോ അതോ 31നോ ?*
ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. ഈ വർഷത്തെ സ്വര്‍ഗ്ഗവാതിൽ ഏകാദശി 2025 ഡിസംബർ 31 ന് ആചരിക്കുന്നതാണ് ഉത്തമമെന്ന് പറയുന്നു . കാരണം ഡിസംബർ 30 ന് രാവിലെ തന്നെ ഏകാദശി തിഥി ആരംഭിക്കുന്നുണ്ട്. ഈ ദിവസം മുഴുവൻ ഏകാദശി തിഥി ഉണ്ട് . ഡിസംബർ 31 ന് രാവിലെ തന്നെ ഏകാദശി തിഥി അവസാനിക്കും. ഡിസംബർ 30 ന് രാവിലെ ആരംഭിക്കുന്ന ഏകാദശി തിഥിയോട് ചേർന്ന് ദശമി തിഥിസ്പർശമുള്ളതിനാൽ അസുര ഗുണം കൂടുമെന്നും ഡിസംബർ 31 ന് ദ്വാദശി തിഥി സ്പർശമുള്ള ഏകാദശി കൂടുതൽ നന്മകൾ നല്കുമെന്നതിനാൽ ഡിസംബർ 31 നാണ് അത്യുത്തമെന്ന് പറയുന്നു.
വൈഷ്ണവർക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക വൈഷ്ണവക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് ആഘോഷ ദിവസമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ദി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി, ഗുരുവായൂർ തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
സ്വര്‍ഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വര്ഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.
Sunday, December 28, 2025
ബുദ്ധനായി തീർന്ന സിദ്ധാർത്ഥ രാജകുമാരന്റെ സഹധർമ്മിണിയുടെ ഏറെ അറിയപ്പെടുന്ന പേര് യശോധര എന്നാണ്. ആദ്യകാലത്തെ പാലി ബുദ്ധനിയമ ഗ്രന്ഥങ്ങളിൽ യശോധരയെ കുറിച്ച് യാതൊരു പരാമർശവുമില്ലെന്ന് യശോധരാപദാനം എന്ന കൃതി സിംഹളഭാഷയിലേക്ക് വിവർത്തനം ചെയ്ത രഞ്ജിനി ഒബെയ്ശേഖരെ എഴുതുന്നു. ഭിക്ഷുണിയായ രാഹുലമാത (രാഹുലന്റെ അമ്മ) എന്ന പേരിലാണ് കാനോനിക്കൽ പാരമ്പര്യത്തിൽ യശോധര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ബോധിസത്വന്റെ ഭാര്യ യശോധര, ബിംബ, ഭദ്ദകച്ചന എന്നീ പേരുകളിൽ പിന്നീട് കടന്നുവരുന്നു. ബുദ്ധകൃതികളുടെ കേന്ദ്രശ്രദ്ധ ബോധിസത്വനിലായതിനാൽ, യശോധര ആ വലിയ കഥയിലെ ഒരു നിഴൽരൂപമായി മാത്രമേ മിക്കയിടത്തും പ്രത്യക്ഷപ്പെടുന്നുള്ളൂ.
മഹാപരിത്യാഗവേളയിൽ; സിദ്ധാർത്ഥൻ തന്റെ ഭാര്യയോടും നവജാതശിശുവിനോടും വിടപറയുന്ന രംഗം ലോകമെമ്പാടുമുള്ള ബുദ്ധമത സാഹിത്യത്തിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന രംഗമാണ്, ഇവിടെ യശോധരക്ക് ഒരു പങ്കുമില്ല. അവൾ ഉറങ്ങുകയാണ്. ബുദ്ധഭിക്ഷുണിമാരായി മാറിത്തീരാൻ അനുവാദം തേടി ബുദ്ധന്റെ അടുക്കൽ പോകുന്ന സ്ത്രീകളുടെ സംഘത്തിൽ ബുദ്ധന്റെ വളർത്തമ്മയായ പ്രജാപതി ഗോതമിയിൽ നിന്ന് വ്യത്യസ്തമായി യശോധര ഒരു ചെറിയ രൂപമാണ്. യശോധര ഭിക്ഷുണിയും പിന്നീട് അരഹത്തും (പ്രബുദ്ധയും) ആയിത്തീരുന്നുണ്ട്. ആദ്യകാല ബുദ്ധമത വിവരണങ്ങളിൽ യശോധരക്ക് ഒരു ചെറിയ ഇടം മാത്രമേ ഉള്ളൂവെങ്കിലും ഈ നിഴൽരൂപം പിൽക്കാല ബുദ്ധമതത്തെ ആകർഷിക്കുന്നു. കാനോനിക്കൽ സാഹിത്യം കാലക്രമേണ വികസിക്കുമ്പോൾ, യശോധരക്ക് ജീവിതവും വ്യക്തിത്വവും ലഭിക്കുന്നു. രാഹുലമാത എന്ന ഭീക്ഷുണി അത്തരം വിപുലീകരണങ്ങളിൽ ആദ്യത്തേതാണ്. ലോകമെമ്പാടുമുള്ള ബുദ്ധമത ഭിക്ഷുക്കളും വിശ്വാസികളും ഗദ്യത്തിലും പദ്യത്തിലും എഴുതുകയും പറയുകയും ചെയ്യുന്ന യശോധരയുടെ കഥയുടെ നിരവധി പുനരാഖ്യാനങ്ങൾ പിന്നീടുണ്ടായ ആകർഷണത്തിന്റെ തെളിവാണ്. ചില പുനരാഖ്യാനങ്ങളിൽ അവൾ ദിവ്യസ്ത്രീയായി മാറ്റപ്പടുന്നുണ്ട്. ഭിക്ഷുണിയായ യശോധര മരിക്കുന്നതിന് മുന്നേ ബുദ്ധന് അന്ത്യാഞ്ജലി അർപ്പിക്കാൻ പോകുമ്പോൾ ഒരു മഹാസമ്മേളനത്തിന് മുന്നിൽ അമാനുഷികമായ മാന്ത്രികശക്തികൾ പ്രദർശിപ്പിക്കുന്നതായി രഞ്ജിനി വിവർത്തനം ചെയ്ത ‘യശോധരാപദാനം’ വിവരിക്കുന്നു. ഇത് ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ്. മഹായാനഭിക്ഷുവായിരുന്ന അശ്വഘോഷൻ ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിൽ രചിച്ച ബുദ്ധചരിതത്തിൽ അന്തപ്പുരവിലാപം എന്നൊരു ഭാഗമുണ്ട്. അതിൽ പ്രജാപതി ഗോതമിയും യശോധരയും സിദ്ധാർത്ഥന്റെ വേർപാടിൽ വിലപിക്കുന്നു. സിദ്ധാർത്ഥന്റെ ജ്ഞാനോദയാന്വേഷണത്തിന്നിടയിൽ, യശോധരയുടെ ദുഃഖവും വിലാപവും കവികളുടെ ഭാവനയെ ആകർഷിച്ചിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഈ വിലാപത്തിന് നാടോടി വിലാപങ്ങളുടെ ജനകീയപാരമ്പര്യവുമായി ബന്ധമുണ്ടെന്ന് രഞ്ജിനി തന്റെ വിവർത്തനകൃതിക്ക് തുടക്കമായി എഴുതിയ കുറിപ്പിൽ പറയുന്നണ്ട്. ‘നമ്മൾ ഒരുമിച്ച് നിങ്ങളുടെ ലക്ഷ്യം നേടാൻ പരിശ്രമിച്ച് വർഷങ്ങളോളം ചെലവഴിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്നോട് ഒരു വാക്കുപോലും പറയാതെ പോയത്?’ എന്ന് അവൾ ആവർത്തിച്ചു ചോദിക്കുന്നു. ബുദ്ധന്റെ ആത്മീയയാത്രക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും രാജകുമാരനെന്ന നിലയിലുള്ള സിദ്ധാർത്ഥന്റെ ആദ്യകാല ജീവിതവും യശോധരയുമായുള്ള വിവാഹവും പാലിയിൽ രചിച്ച കൃതികളിലും ജാതകകഥകളിലും പിന്നീടുള്ള വ്യാഖ്യാനങ്ങളിലും നന്നായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതമബുദ്ധനെ കുറിച്ചുള്ള ആഖ്യാനങ്ങളിൽ സഹധർമ്മിണിയായിരുന്ന യശോധര പതുക്കെ പതുക്കെ പ്രത്യക്ഷപ്പെടുകയും പിന്നീട് പ്രധാന ഭാഗമായി തീരുകയും ചെയ്യുന്നു. ചില തായ് ജാതക കഥകളിൽ തന്നെ ഉപേക്ഷിച്ചതിന് യശോധര സിദ്ധാർത്ഥനെ ശപിക്കുന്നു. അവന്റെ ജ്ഞാനോദയത്തിനുശേഷം അവൾ അവനോട് ക്ഷമിക്കുന്നു.
ഹിന്ദു പുരാണങ്ങളും ഇതിഹാസങ്ങളും യശോധരയെ പരാമർശിക്കുന്നില്ല. ബുദ്ധമതത്തെ സ്വാംശീകരിച്ച് ഒപ്പം ചേർക്കുന്നതിന്റെ ഭാഗമായി വിഷ്ണുപുരാണവും ഭാഗവതപുരാണവും ബുദ്ധനെ വിഷ്ണുവിന്റെ അവതാരപ്പട്ടികയിൽ പെടുത്തുന്നുവെങ്കിലും യശോധരയെ പരാമർശിക്കുന്നില്ല. യശോധര ഹിന്ദുമതത്തിന്റെ ലക്ഷ്യങ്ങൾക്ക് ആവശ്യമായിരുന്നില്ല. യശോധര ഇപ്പോഴും ബുദ്ധമതത്തിന് മാത്രമുള്ള ഒരു വ്യക്തിയാണ്. പിൽക്കാലത്ത് യശോധരയെ കുറിച്ചുള്ള നോവലുകളും എഴുതപ്പെട്ടിട്ടുണ്ട്. വില്യം എഡ്മണ്ട് ബാരെറ്റ് എഴുതിയ ‘ലേഡി ഓഫ് ലോട്ടസ്’ ഒരു ഉദാഹരണമാണ്. ശ്രമണപാരമ്പര്യത്തിൽ പെട്ട മഹാവീരന്റെ ഭാര്യയുടെ നാമം യശോദയെന്നാണ്. യശോധരയിൽ നിന്ന് വ്യത്യസ്തമായി, യശോദ ഭിക്ഷുണി ആയതായി പറയപ്പെടുന്നില്ല.
കെ അരവിന്ദാക്ഷന്റെ ‘ഗോപ’ നോവൽ യശോധരയെ കേന്ദ്രീകരിച്ച് എഴുതപ്പെട്ടതാണ്. ശ്രീബുദ്ധന്റെ മഹാതേജസ് നോവലിന്റെയും കേന്ദ്രകഥാപാത്രത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്നതായ പ്രതീതി സൃഷ്ടിക്കുമ്പോഴും കേന്ദ്രകർതൃത്വത്തിലുള്ള മാറ്റമാണ്, ബുദ്ധനിൽ നിന്നും യശോധരയിലേക്കുള്ള മാറ്റമാണ്, നോവലിനെ തുടക്കത്തിലേ തന്നെ സവിശേഷ ശ്രദ്ധയുള്ളതാക്കുന്നത്. ഇപ്പോൾ, നമ്മുടെ സമകാലചിന്തയിൽ, അത് പുരുഷാധികാരലോകത്തിൽ നിന്നുള്ള അകലവും സ്ത്രൈണ ദർശനങ്ങളോടുള്ള അടുപ്പവുമായി വ്യാഖ്യാനിക്കാൻ ഇടം നൽകുന്നതാണ്. നോവലിന്റെ ശീർഷകം യശോധര എന്നല്ല, ഗോപ എന്നാണ്. സിദ്ധാർത്ഥൻ തന്റെ പാതിയെ ഗോപയെന്നാണ് സംബോധന ചെയ്തതെന്ന് അരവിന്ദാക്ഷൻ സങ്കൽപ്പിക്കുന്നു. ചില ബുദ്ധമത പാരമ്പര്യങ്ങളിൽ; പ്രത്യേകിച്ച് സംസ്കൃത, മഹായാനഗ്രന്ഥങ്ങളിൽ, യശോധരയെ ഗോപ എന്ന് വിളിക്കുന്നുണ്ട്. തേരാവാദബുദ്ധമതത്തിലാണ് യശോധര, ബിംബാദേവി, ഭദ്ദകച്ചന എന്നീ പേരുകൾ കടന്നുവരുന്നത്. ഗോപ എന്ന് പരാമർശിക്കുന്ന സംസ്കൃത, മഹായാനപാരമ്പര്യത്തെ ടിബറ്റൻ, ചൈനീസ് സ്രോതസ്സുകൾ ചിലപ്പോഴെങ്കിലും പിന്തുടരുന്നുണ്ട്. ഗോപ എന്ന വാക്ക് ആര്യസംസ്കാരത്തിന്റെ സംഭാവനയാണെന്ന് കരുതാനുള്ള ന്യായങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ, ബ്രാഹ്മണ്യ സംസ്കൃതിയുടെ മഹായാന സമ്പർക്കത്തിലൂടെയാകണം അത് ബുദ്ധസാഹിത്യത്തിലേക്ക് എഴുതപ്പെട്ടത്. ഗോപയുടെ വിചാരങ്ങളും ഓർമ്മകളും നോവലിസ്റ്റ് ഭാവനയിൽ സൃഷ്ടിക്കുന്ന ‘ജീവകല’യിലെ ജീവിതവും ചന്നനുമായുള്ള സംഭാഷണങ്ങളും എല്ലാമായി എഴുതപ്പെടുന്ന ഈ നോവൽ സ്വാഭാവികമായും നേർരേഖീയമല്ലാത്ത ആഖ്യാനരീതിയാണ് സ്വീകരിക്കുന്നത്. യശോധരയുടെ കഥ സ്ത്രീവാദത്തിന്റെ കാചങ്ങളിലൂടെ പരിശോധിക്കപ്പെട്ടിട്ടുണ്ട്. യശോധര ഭിക്ഷുണിയായി മാറുന്നുണ്ടെങ്കിലും ആദ്യകാല ബുദ്ധമതത്തിലെ സ്ഥാപനപരമായ ലൈംഗികതയെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ അവൾ അകറ്റി നിർത്തപ്പെട്ടതായി ഫെമിനിസ്റ്റ് നിരൂപകർ കാണുന്നു. സിദ്ധാർത്ഥന്റെ ബോധോദയം പ്രധാനമെങ്കിൽ, ഭിക്ഷുണിയായ യശോധരയുടെ ജീവിതവും അതേപോലെ ഉൾക്കൊള്ളണമെന്നു വാദിക്കുന്നു. ബുദ്ധമതപാരമ്പര്യഗ്രന്ഥങ്ങൾ അവളെ ചെറുതാക്കുന്നതായി ആരോപിക്കുന്നു. യശോധരയുടെ കഥ പുരുഷാധിപത്യപാരമ്പര്യങ്ങളാലാണ് ഏറെയും പുനർനിർമ്മിക്കപ്പെട്ടതെന്നും യശോധരയുടെ സാദ്ധ്യമായ നേതൃത്വത്തെ അത് മറയ്ക്കുന്നുവെന്നും കാണുന്നു. സിദ്ധാർത്ഥന്റെ ബോധോദയം മഹത്ത്വവൽക്കരിക്കപ്പെടുമ്പോൾ യശോധരയുടെ തിരിച്ചറിവുകൾ പ്രണയത്തിന്റേതായി അവതരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. പുരുഷന്റെ ത്യാഗം മഹത്വവൽക്കരിക്കപ്പെടുമ്പോൾ ആത്മീയാഖ്യാനങ്ങളിൽ സ്ത്രീകളുടെ പങ്ക് നിഷേധിക്കപ്പെടുകയാണെന്ന് നിരീക്ഷിക്കുന്നു. സിദ്ധാർത്ഥന്റെ മഹത്ത്വത്തിനും പ്രബുദ്ധതയ്ക്കും വേണ്ടിയെന്നോണം യശോധരയുടെ കഥ അരികുവൽക്കരിക്കപ്പെട്ടതായി വിമർശിക്കുന്നു. ബുദ്ധമതത്തിന്റെ സമത്വാദർശം സ്ത്രീകളോടുള്ള ഈ പെരുമാറ്റവുമായി പൊരുത്തപ്പെടുന്നതാണോ എന്ന പ്രശ്നം ഉയർത്തുന്നു. സ്ത്രീകർതൃത്വത്തെ കൂടി ഉൾക്കൊള്ളുന്ന ബുദ്ധമതത്തിന്റെ ചരിത്രപുനർനിർമ്മാണം അവർ നിർദ്ദേശിക്കുന്നു. റീത്താഗ്രോസിനെയും മിറാൻഡ ഷായെയും പോലുള്ള ആധുനിക പണ്ഡിതർ വാദിക്കുന്നത് യശോധര സിദ്ധാർത്ഥന്റെ ദൗത്യം സ്വാവബോധം മനസ്സിലാക്കുകയും ജ്ഞാനോദയപാത സ്വയം തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ്. അത് സമാന്തരജ്ഞാനോദയമാണ്. എന്നാൽ, താന്ത്രികബുദ്ധമതം സ്ത്രീകളെ ആത്മീയതുല്യരായി ശാക്തീകരിച്ചതായി മിറാൻഡ ഷാ പറയുന്നുമുണ്ട്. ഫെമിനിസ്റ്റ് കവികളും തിച് നാത് ഹാനെ (‘പഴയ പാത വെളുത്ത മേഘങ്ങൾ’) പോലെ ഭിക്ഷുക്കളായ എഴുത്തുകാരും സിദ്ധാർത്ഥനിൽ നിന്ന് ഉത്തരങ്ങൾ ആവശ്യപ്പെടുന്ന യശോധരയെ പുനഃസങ്കൽപ്പിക്കുന്നുണ്ട്. സ്ത്രീവാദവും പുതിയ ചിന്തകളും ഉയർത്തിയ ഈ ചോദ്യങ്ങളിൽ നിന്നാണ് അരവിന്ദാക്ഷന്റെ നോവൽകൃതി ഊർജ്ജം നേടിയതെന്നു കരുതാവുന്നതാണ്.
തിച് നാത് ഹാൻ ഒരു പരാമർശമായി, ഉദ്ധരണിയായി നോവലിൽ വരുന്നുണ്ട്. ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഗോപ ഉയർത്തുന്നു. ഈ ചോദ്യമാണ് ആഖ്യാനത്തിന്റെ കേന്ദ്രപ്രമേയമെന്ന് നോവലിന്റെ ഉള്ളം കരുതുന്നുണ്ട്. സിദ്ധാർത്ഥന്റെ പിതൃസഹോദരനായ രാജാവ് സുപ്പബുദ്ധന്റെയും രാജ്ഞി പമിത(അമിത)യുടെയും മകളായിരുന്നു യശോധര. അവരുടെ വിവാഹം ചെറുപ്പത്തിൽ നിശ്ചയിക്കപ്പെട്ടതായി വിവരിക്കുന്ന കൃതികളുണ്ട്. യശോധരയുടെ കൈകൾ നേടുന്നതിനായി സിദ്ധാർത്ഥൻ തന്റെ മികവ് തെളിയിച്ച ഒരു മത്സരത്തെ ലളിതവിസ്താരസൂത്രം എന്ന മഹായാനഗ്രന്ഥം വിവരിക്കുന്നുണ്ടത്രെ! ജാതക കഥകളിൽ, യശോധരക്കും സിദ്ധാർത്ഥനും ഇടയിൽ മുൻകാലജന്മങ്ങളിൽ ആഴത്തിലുള്ള കർമ്മബന്ധം ഉണ്ടായിരുന്നതായി പറയുന്നു. രാഹുലൻ ജനിച്ച രാത്രിയിൽ സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയതായി ചില ഗ്രന്ഥങ്ങൾ പറയുമ്പോൾ, മറ്റ് ചിലത് അദ്ദേഹം കുറച്ച് വർഷങ്ങൾ കൂടി താമസിച്ചുവെന്ന് സൂചിപ്പിക്കുന്നു. ഈ നോവലിൽ രാഹുലന്റെ ജനനത്തിന് ഏഴു ദിവസങ്ങൾക്കു ശേഷം സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയതായി പറയുന്നു. മറ്റ് മിക്ക ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി അരവിന്ദാക്ഷന്റെ നോവലിലെ യശോധര ബുദ്ധന്റെ പരിത്യാഗം നേരത്തെ അറിയുന്നവളാണ്. അവളുടെ ഏഴാമിന്ദ്രിയം പ്രവർത്തിക്കുന്നതായി, സിദ്ധാർത്ഥന്റെ പരിത്യാഗം മുൻകൂട്ടി അറിയുന്നതായി ഈ നോവലിൽ എഴുതിയിരിക്കുന്നു. ഇന്ന് രാത്രി നിന്റെ സതീർത്ഥ്യനായ സിദ്ധാർത്ഥന് കപിലവസ്തു വിട്ടിറങ്ങി പോകേണ്ടി വരുമെന്ന്, നീയും അവനൊപ്പമുണ്ടാകുമെന്ന്, കുതിരകളെ സജ്ജമാക്കി നിർത്തണമെന്ന് അവൾ ചന്നനോടു പറയുന്നു. അവൻ തിരിഞ്ഞുനോക്കാതെ തീക്കാറ്റുപോലെ കടന്നുപോയിയെന്നു മാത്രം നാം വായിക്കുന്നു.
സിദ്ധാർത്ഥന്റെ മഹാപരിത്യാഗവേളയെ എഴുതുമ്പോഴും യശോധരയുടെ മനോവിചാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന നോവലിൽ സിദ്ധാർത്ഥന്റെ മനസ്സ് കൂടിയും അവളിൽ നിന്നേ നാം കേൾക്കുന്നുള്ളൂ. നോവലിലുടനീളം ബുദ്ധന്റെ ദർശനവും വാക്കുകളും നാം പരിചയപ്പെടുന്നത് യശോധരയുടെ ഓർമ്മകളിലൂടെയും മനോസഞ്ചാരങ്ങളിലൂടെയുമാണ്. ബുദ്ധൻ നേരിട്ട് വായനക്കാർക്ക മുന്നിൽ ഹാജരാകുന്നില്ലെന്നു പറയണം. കൊട്ടാരം വിട്ടിറങ്ങുന്ന രാജകുമാരന്റെ യാത്ര നാം കേൾക്കുന്നത് ചന്നൻ യശോധരയോട് പറയുന്ന വാക്കുകളിലാണ്. കാട്ടിൽ വച്ച് ചന്നനേയും കാന്തകൻ എന്ന കുതിരയേയും വേർപിരിയുന്ന സിദ്ധാർത്ഥൻ യശോധരയ്ക്ക് നൽകാൻ മുറിച്ചെടുത്ത മുടിച്ചുരുളുകളും ശുദ്ധോദന രാജാവിന് കൈമാറാൻ വാളും കണ്ഠാഭരണങ്ങളും ചന്നന്റെ പക്കൽ നൽകുന്നു. സിദ്ധാർത്ഥന്റെ വാളും കണ്ഠാഭരണങ്ങളും കാണുന്ന ശുദ്ധോദനൻ ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി കാണുന്ന നോവലിസ്റ്റ്, സിദ്ധാർത്ഥന്റെ മുടിച്ചുരുളുകൾ ഏറ്റുവാങ്ങുന്ന യശോധര പിന്നീട് അപമാനിതയായ പഴന്തുണിക്കെട്ടായി രാഹുലന്റെ അരികിൽ കിടന്നുവെന്നാണ് എഴുതുന്നത്.
മഹാപരിത്യാഗത്തെ കുറിച്ചറിയുമ്പോൾ അന്തഃപ്പുരത്തിൽ നിന്നും ഉയരുന്ന വിലാപത്തെ കുറിച്ചു പറയുന്ന പഴയ ആഖ്യാനങ്ങളെ അരവിന്ദാക്ഷൻ നിരാകരിക്കുന്നു. ഇവയുടെ വ്യത്യസ്തതയെ അറിയാൻ പാട്രിക് ഒലിവെൽ പരിഭാഷപ്പെടുത്തിയ അശ്വഘോഷന്റെ ബുദ്ധചരിതത്തിൽ നിന്നുള്ള ഭാഗം വായിക്കാം.
ഈ നോവലിലെ യശോധര സിദ്ധാർത്ഥന്റെ മനസ്സിനെ അതേപടി പങ്കിട്ടവളാണ്. ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള സിദ്ധാർത്ഥന്റെ ദു:ഖങ്ങളും ആധികളും യശോധരയുടേത് കൂടിയായിരുന്നുവെന്നാണ് അവളുടെ ഓർമ്മകളിലൂടെയും ആത്മഗതങ്ങളിലൂടെയും ചന്നനോടുള്ള സംഭാഷണങ്ങളിലൂടെയും നോവലിസ്റ്റ് എഴുതുന്നത്. അവൾ പണ്ഡിതയോ സിദ്ധാർത്ഥനോട് ധിഷണാപരമായി സംവദിക്കാൻ ശേഷിയുള്ളവളോ ആയി നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയൊരു നില യശോധരയുടെ ചോദ്യത്തെ; ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി പോലും ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യത്തെ, കൂടുതൽ പ്രസക്തമാക്കുന്നതാണ്. ഇവിടെ യശോധരയുടെ ദുഃഖം സഹധർമ്മിണിയുടെ വിരഹദുഃഖവും പ്രണയവും എന്നീ മാനങ്ങളെ കവിഞ്ഞ് നിൽക്കുന്നു. അവൾ സിദ്ധാർത്ഥന്റെ ധർമ്മചിന്തയിൽ പങ്കാളിയായിരുന്നു എന്ന് കാണിക്കുന്നു. ആദ്യകാല ബുദ്ധഗ്രന്ഥങ്ങൾ സിദ്ധാർത്ഥന്റെ ത്യാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും പിൽക്കാല പാരമ്പര്യങ്ങൾ യശോധരയുടെ സ്വയം പ്രബുദ്ധതയെ എടുത്തുകാണിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ വ്യാഖ്യാനം ഇതിനോടു ചേർന്നു നിൽക്കുന്നതാണ്. സിദ്ധാർത്ഥന്റെ പ്രബുദ്ധതയിലേക്കുള്ള പാതയെ പിന്തുണച്ചവളായി യശോധര ചിത്രീകരിക്കപ്പെടുന്നു.
ബുദ്ധനും യശോധരയും തമ്മിലുള്ള ബന്ധം കർമ്മബന്ധത്തിന്റെയും ത്യാഗത്തിന്റെയും പാരസ്പര്യത്തിലൂന്നുന്ന ആത്മീയവളർച്ചയുടെയും ഐക്യമായി, പല പല രീതികളിൽ ചിത്രിതമായിട്ടുള്ളതുമാണ്. ചന്നയ്ക്കും ഗോപയ്ക്കും ഇടയിലെ ഗാഢമൈത്രി നോവലിന്റെ വിഷയമാണെങ്കിലും അങ്ങനെയൊരു സൗഹൃദത്തെ കുറിച്ചുള്ള വിശാലമായ ആഖ്യാനങ്ങൾ ബുദ്ധസാഹിത്യത്തിലില്ല. അശ്വഘോഷന്റെ കൃതിയിൽ വിലാപത്തിന്നിടയിൽ യശോധര ചന്നനെ കുറ്റപ്പെടുത്തുന്നുണ്ട്. ധമ്മപദവ്യാഖ്യാനത്തിലും സിദ്ധാർത്ഥന്റെ വേർപാടിന് സഹായിച്ചതിന് യശോധര ആദ്യം ചന്നയോട് അസ്വസ്ഥയായിരുന്നുവെന്നാണ് കാണുന്നത്. ചന്നയുടെ പിൽക്കാല ഭിക്ഷുജീവിതം യശോധരയുടെ ഭിക്ഷുണി ജീവിതത്തിൽ നിന്നും വേറിട്ടതുമാണ്. എന്നാൽ, ഇവിടെ ചന്നൻ സിദ്ധാർത്ഥന്റേതെന്ന പോലെ യശോധരയുടെയും ആത്മമിത്രമാണ്. സിദ്ധാർത്ഥനെ പിന്തുടരാൻ ചന്നനെ യശോധര നിയോഗിക്കുന്നു. യശോധര മനസ്സുതുറക്കുന്ന മിത്രമായും ‘ജീവകല’യിൽ അവളോടൊപ്പം ശുശ്രൂഷാവൃത്തികളിൽ ഏർപ്പെടുന്നവനായും ചന്നൻ പ്രത്യക്ഷപ്പെടുന്നു.
മഹാപരിത്യാഗമെന്ന പോലെ ബോധിസത്വൻ ആദ്യമായി കൊട്ടാരം സന്ദർശിക്കുന്ന സന്ദർഭവും ശ്രീബുദ്ധചരിതത്തിലെ പ്രധാനഭാഗമാണ്. ജ്ഞാനോദയം നേടിയ ശേഷം ബുദ്ധൻ കപിലവസ്തുവിൽ തിരിച്ചെത്തിയപ്പോൾ, യശോധര അദ്ദേഹത്തെ കാണാൻ പോയില്ല. ബുദ്ധമതവ്യാഖ്യാനങ്ങളിൽ അവരുടെ പുനഃസമാഗമം പല രീതികളിൽ വിവരിക്കുന്നുണ്ട്. നോവലിൽ ഈ സന്ദർഭത്തിലെ ആഖ്യാനം മിക്കവാറും മറ്റ് ഗ്രന്ഥങ്ങളിലെ ചില ആഖ്യാനങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. അത് അത്യന്തം വൈകാരികവും ധർമ്മചിന്താഭരിതവുമാണ്.
ഞാൻ രാഹുലനോട് പറഞ്ഞു രാഹുലാ, ഇപ്പോൾ നിനക്ക് അച്ഛനോട് നിന്റെ പൈതൃകസ്വത്ത് ചോദിക്കാനുള്ള സമയമായിരിക്കുന്നു.
സിദ്ധാർത്ഥൻ ഈ ചോദ്യം പ്രതീക്ഷിച്ചതുപോലെ രാഹുലനെ കരുണാപൂർവ്വം നോക്കി.
രാഹുലൻ അച്ഛനോട് ചോദിച്ചു, അച്ഛാ എന്റെ പൈതൃകസ്വത്ത്.
അവന്റെ നീട്ടിയ കൈകളിലേക്ക് സിദ്ധാർത്ഥൻ മടിയിലിരുന്ന ഭിക്ഷാപാത്രം സമർപ്പിച്ചു.
പെട്ടെന്ന് ഒരു ചുഴലിക്കാറ്റ് ഞങ്ങളെ മൂന്നുപേരേയും ചുഴറ്റി ഹുങ്കാരം മുഴക്കി തെക്കോട്ട് കടന്നുപോയി.
ബോധിസത്വന്റെ പ്രവൃത്തി തന്റെ അചഞ്ചലമായ ധർമ്മബോധത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യക്ഷമായി നമുക്ക് തോന്നുന്നു. രാഹുലനും യശോധരയും ചന്നനും ഗോതമിയും ഉൾപ്പെടെ രാജവംശവുമായി ബന്ധപ്പെട്ട നിരവധി പേർ ബുദ്ധസംഘത്തിൽ ചേർന്നതായാണ് നാം ചരിത്രത്തിലൂടെ അറിയുന്നത്. നോവലിലെ യശോധര ബുദ്ധമാർഗ്ഗത്തെ പിന്തുടരുമ്പോഴും സന്ദേഹവും വിമർശവും സൂക്ഷിക്കുന്നവളാണ്. ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഉയർത്തുക മാത്രമല്ല, നിരവധി ധർമ്മപ്രശ്നങ്ങൾ നോവലിലെ യശോധരയുടെ മനസ്സിനെ മഥിക്കുന്നുണ്ട്. മകൻ എന്തുകൊണ്ട് നിങ്ങൾക്ക് രാഹുവായി എന്ന് അവൾ ചോദിക്കുന്നു. ശിഷ്യർക്ക് കടുകിന്റെ ഉപമ ആഴത്തിലുള്ള തത്ത്വബോധനമാവാം, അമ്മമാർക്ക് അങ്ങനെയല്ലെന്ന് അവൾ പറയുന്നു, ഒരു അമ്മബുദ്ധൻ ഇപ്പോഴും അപരിചിതമാണെന്നും. പ്രചരിപ്പിക്കപ്പെട്ടത് ബുദ്ധദർശനമാണോ ബുദ്ധനാണോ എന്ന ചോദ്യമുയർത്തുന്നു. കാമം ജീവന്റെ ഭാവമാണെന്ന് അറിയണമെന്നു നിർദ്ദേശിക്കുന്നു. സ്ത്രീക്ക് സംഘത്തിൽ പ്രവേശനം നിഷേധിച്ച സിദ്ധാർത്ഥന്റെ മനസ്സിൽ സ്ത്രീ ആസക്തിയുടെ പ്രഭവകേന്ദ്രമാണെന്ന പുരുഷവിശ്വാസമല്ലേയെന്ന് ആശങ്കപ്പെടുന്നപ്പെടുന്നവളും നോവലിലുണ്ട്. ആനന്ദനും സരിപുത്രനും മൊഗല്ലാനയ്ക്കും ഉപാലിയ്ക്കും അഹിംസകനും ഒപ്പമിരിക്കാൻ ശേഷിയുള്ള ഭിക്ഷുണിമാരില്ലേ എന്ന ചോദ്യവും അവൾ ഉയർത്തുന്നു.
സ്ത്രീകളെ ബുദ്ധസംഘത്തിൽ പ്രവേശിപ്പിച്ചാൽ തന്റെ ദർശനത്തിന്റെ ആയുസ്സ് ഒരു നൂറ് വർഷമെങ്കിലും കുറഞ്ഞു പോകുമെന്ന് ബുദ്ധൻ പറഞ്ഞതിനെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്. അവന്റെ പുരുഷശിഷ്യന്മാരിലുള്ള ഭയമല്ലേ ഇങ്ങനെ അവനെ ചിന്തിപ്പിച്ചതെന്ന വിചാരമുണ്ട്. എന്നാൽ, ഏറെ സംഘർഷാത്മകവും ധർമ്മചിന്താപൂരിതവും സാമൂഹികമായ മാനങ്ങളുള്ളതുമായ ഒരു പ്രകരണം – ബുദ്ധന്റെ സംഘത്തിലെ ഭിക്ഷുണിമാരാകാൻ ഗോതമിയുടെ നേതൃത്വത്തിൽ യശോധരയടക്കമുള്ള സ്ത്രീകൾ കാത്തുനിൽക്കുന്നതും അവർക്കു വേണ്ടി ആനന്ദൻ ബുദ്ധനോട് അഭ്യർത്ഥിക്കുന്നതും ആദ്യത്തെ അപേക്ഷകൾ നിരസിക്കുന്ന ബുദ്ധൻ പിന്നീട് സമ്മതം മൂളുന്നതുമായ സന്ദർഭം – നോവൽ ആഖ്യാനത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. നോവലിന്റെ പ്രമേയവുമായി ഏറെ അനുനാദത്തിൽ വരുന്ന ഈ പ്രകരണം ഒഴിവാക്കപ്പെട്ടത് ഒരേ സമയം അത്ഭുതകരവും സങ്കടകരവുമാണ്. ബുദ്ധന് ആശയാണ് ദുഃഖകാരണമെങ്കിൽ സാധാരണ മനുഷ്യന് ആശ പലപ്പോഴും ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രേരണാഘടകമാണ്. ‘സ്വപ്നങ്ങളേ, നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ’ എന്നാണല്ലോ ജനപ്രിയകവികൾ പാടുന്നത്. എന്തുകൊണ്ട് തന്നെ ഉപേക്ഷിച്ചുപോയി എന്ന യശോധരയുടെ ചോദ്യം മറ്റൊരു തലത്തിലെങ്കിലും എന്തിന് കാമത്തെ ഉപേക്ഷിക്കുന്നു എന്ന ചോദ്യം തന്നെയാണ്. ആശയാണ് ദുഃഖകാരണമെന്ന ബുദ്ധമതതത്ത്വത്തെ, ആശ എന്ന വാക്കിന് പകരമെന്നോണം കാമം എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് കൂടുതൽ വിപുലമായ ഒരു തലത്തിൽ പ്രതിഷ്ഠിക്കാൻ അരവിന്ദാക്ഷൻ ശ്രമിക്കുന്നുണ്ട്. യശോധരയുടെ മനോവ്യാപാരങ്ങളുടെയും ചന്നനോടുള്ള സംഭാഷണങ്ങളുടെയും പ്രധാന വിഷയം കാമമാണ്. ചിലപ്പോൾ അത് ലൈംഗികകാമം എന്ന അർത്ഥത്തെ ധ്വനിപ്പിക്കുന്നതുമാണ്. ബുദ്ധവ്യവഹാരങ്ങളിലെ ആശ എന്ന സങ്കൽപ്പനത്തെ വിട്ട് ഗാന്ധിയൻ വീക്ഷണത്തിലെ കാമത്തെ കുറിച്ചുള്ള സന്ദേഹങ്ങളിലേക്ക് അത് സഞ്ചരിക്കുന്നതായി തോന്നും. തത്ത്വചിന്താപരമായ മാനങ്ങളുള്ള ചോദ്യങ്ങൾ സംഭാഷണങ്ങളിലൂടെ ഉയർത്തുന്നുവെന്നതിനപ്പുറത്ത് ഏതെങ്കിലും മനുഷ്യരുടെ ജീവിതങ്ങളിലൂടെ കാമത്തിന്റെ പ്രശ്നസങ്കീർണ്ണത നോവലിൽ ആവിഷ്കൃതമാകുന്നില്ലെന്നു പറയണം. അതുകൊണ്ട് ബുദ്ധനിൽ ദൂഃഖകാരണമായ ആശ/കാമം വായനക്കാരനിൽ ആഘാതമേൽപ്പിക്കുന്ന അനുഭവമായി വളർത്താൻ ഈ ആഖ്യാനത്തിന് കഴിയുന്നില്ല. കാമം മാത്രമല്ല, അധികാരം, ഹിംസ, ബ്രാഹ്മണ്യം എന്നിങ്ങനെ സാമൂഹികമായി വലിയ മാനങ്ങളുള്ള വാക്കുകളെ മനോവ്യാപാരങ്ങളിലൂടെയോ സംഭാഷണങ്ങളിലൂടെയോ സംവാദസന്നദ്ധമാക്കുന്ന പ്രകരണങ്ങളെ കൂടി എഴുത്തുകാരൻ സൃഷ്ടിക്കുന്നുണ്ട്. സിദ്ധാർത്ഥന്റെ മഹാപരിത്യാഗം, യശോധരയുടെ ദുഃഖം, ബോധിസത്വനായതിന് ശേഷം രാജകൊട്ടാരത്തിലെ സന്ദർശനം, രാഹുലന് ഭിക്ഷാപാത്രം നൽകുന്നത്, ചന്നന്റെയും യശോധരയുടെയും ബുദ്ധസംഘത്തിലേക്കുള്ള പ്രവേശം എന്നിങ്ങനെ ബുദ്ധസാഹിത്യത്തിലെ പല പ്രധാന ഭാഗങ്ങളും പ്രതിപാദ്യ വിഷയങ്ങളായിരിക്കുമ്പോൾ തന്നെ, ‘ജീവകല’യിലൂടെ ബുദ്ധമാർഗ്ഗത്തിൽ നിന്നുകൊണ്ട് യശോധരയും ചന്നനും നിർവ്വഹിക്കുന്ന മാനവശുശ്രൂഷകളാണ് ഈ നോവലിന്റെ പ്രധാനഭാഗം. നേരത്തെ സൂചിപ്പിച്ചതുപോലെ ബുദ്ധസാഹിത്യത്തിൽ കാണാത്തതും നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടി എന്ന കരുതേണ്ടതുമായ ഭാഗമാണിത്.
കെ അരവിന്ദാക്ഷന്റെ ഗാന്ധിയൻ ജീവിതദർശനവും പാരിസ്ഥിതികദർശനങ്ങളോടുള്ള ആഭിമുഖ്യവും ഇവിടെ രചനയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കരുതാവുന്നതാണ്. യശോധരയുടെയും ചന്നന്റെയും നിഷ്കാമകർമ്മത്തിലൂടെ വളരെ ആദർശാത്മകമായ ചില സന്ദർഭങ്ങളെയാണ് എഴുത്തുകാരൻ ആവിഷ്ക്കരിക്കുന്നത്. നോവലിൽ ഉടനീളം ഈ ആദർശാത്മകത പൊതിഞ്ഞു നിൽക്കുന്നുണ്ടെന്ന് പറയണം. അത് പലപ്പോഴും കലയുടെ പ്രയോജനവാദപരമായ ഒരു സമീപനത്തിലേക്ക് നീങ്ങുന്നുണ്ടോയെന്നു സന്ദേഹിക്കാവുന്നതുമാണ്. ആദർശവാദം കലയിൽ പലപ്പോഴും ഏകപക്ഷീയമായ പ്രഭാവങ്ങളെയാണ് സൃഷ്ടിക്കുക. ആദർശാത്മകത കലയ്ക്ക് അലങ്കാരമല്ല. അത് പലപ്പോഴും കലാത്മകതയ്ക്ക് വിരുദ്ധമായി മാറിത്തീരുന്നു. ആദർശവാദം ജീവിതത്തിന്റെ സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും ഏകപക്ഷീയമായ പരിഹാര നിർദ്ദേശങ്ങളിലേക്ക് നയിക്കുകയും പ്രശ്നവൽക്കരിക്കുക, വീണ്ടും പ്രശ്നവൽക്കരിക്കുക എന്ന എഴുത്തിന്റെ പ്രധാനദൗത്യത്തിൽ നിന്നും എഴുത്താളുകളെ അകറ്റുകയും ചെയ്യും. ആദർശജീവിതങ്ങളല്ല, ദുരന്തക്കാഴ്ചകളോ അതിനോടുള്ള സഹാനുഭൂതി കലർന്ന ഇടപെടലുകളോ അല്ല, ധർമ്മവ്യഥകളും കുമ്പസാരങ്ങളും തിന്മയിൽ മുഴുകിയവരുടെ വൈരുദ്ധ്യങ്ങളെ വിവൃതമാക്കുന്ന മനോസഞ്ചാരങ്ങളുമാണ് പലപ്പോഴും മഹത്തായ കൃതികളെ സൃഷ്ടിച്ചിട്ടുള്ളത്. എങ്കിലും, ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയെ അവതരിപ്പിക്കാൻ അലക്സി ഫയദരോവിച്ചിനെയും ബിഷപ്പ് മിറിയലിനെയും പോലെ ആദർശപൂരിതരായ കഥാപാത്രങ്ങൾ ഇനിയും നമ്മുടെ ആഖ്യാനങ്ങളിൽ ധാരാളമായി ആവശ്യമുണ്ട്! എന്നാൽ, ശ്രീബുദ്ധന്റെയോ ഗാന്ധിജിയുടെയോ ആദർശവൽകൃതരൂപങ്ങളിലുപരി അവരുടെ ചരിത്രപരമായ വികലനങ്ങളും വിമർശങ്ങളുമാണ് നോവലുകളിലോ ഇതര ആഖ്യാനങ്ങളിലും കടന്നുവരേണ്ടത്! ഗോപയുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ബുദ്ധൻ അരവിന്ദാക്ഷന്റെ നോവലിൽ കടന്നു വരാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലാത്ത മഹത്ത്വത്തിന്റെ അകലത്തിൽ ബുദ്ധൻ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് കൊണ്ടല്ലേ? ദൈവം എന്ന ചോദ്യത്തോട് ബുദ്ധന് മൗനിയാകാം, എന്നാൽ ധർമ്മസംബന്ധിയായ ചോദ്യത്തോട് ബുദ്ധൻ മൗനിയായി കൂടാ! ‘എന്തുകൊണ്ട് നീയെന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി’ എന്ന ചോദ്യം ഒരു പ്രസ്താവനയെന്നോണം ആവർത്തിക്കുമ്പോഴും സിദ്ധാർത്ഥന്റെയോ എഴുത്തുകാരന്റെ തന്നെയോ വാദമുഖങ്ങൾ കൊണ്ട് വേണ്ടത്ര പ്രശ്നവൽക്കരിക്കപ്പെടാതിരിക്കുന്നത് നോവലിന്റെ സംവാദസാദ്ധ്യതകളെയും സാഹിതീയമായ ആകർഷണീയതയേയും ദോഷകരമായി ബാധിക്കുന്നുണ്ട്. നോവലിനെ മൂടിനിൽക്കുന്ന ആദർശാത്മകത അതിന്റെ കലാത്മകതയെ ബാധിക്കുന്നുണ്ടെന്നാണ് ഞാൻ കാണുന്നത്. ആദർശാത്മകതയുടെ കേവലഭാഷ കലാത്മകതയെ ആവാഹിക്കുന്നില്ല. കെ അരവിന്ദാക്ഷന്റെ ആദർശവാദപരമായ സമീപനത്തിൽ നിന്ന് നോക്കുന്നവർക്ക് ഈ കൃതി കൂടുതൽ ഹൃദയാവർജ്ജകമായി തോന്നിയേക്കാം.
അരവിന്ദാക്ഷന്റെ ചിത്രണത്തിന്റെ ധനാത്മകവശം കൂടി കാണണം. ബുദ്ധന്റെ അവസാന വാക്കുകളെ യശോധരയുടെ നോവലിലെ ജീവിതവുമായി താരതമ്യം ചെയ്യുക. ബുദ്ധന്റെ അവസാന വാക്കുകൾ ഇതാണെന്ന് പറയപ്പെടുന്നു: ‘നിങ്ങൾ സ്വയം ഒരു വെളിച്ചമായിരിക്കുക, ഉത്സാഹത്തോടെ നിങ്ങളുടെ സ്വന്തം രക്ഷ കാണുക.’ നോവലിലെ യശോധര ലോകത്തിലെ മുഴുവൻ സ്ത്രൈണതയുടേയും ചോദ്യത്തിന് ഉത്തരവുമായി വരുന്ന ബുദ്ധനെ കാണുന്നവളായിട്ടാണ് അന്ത്യത്തിൽ ചിത്രണം ചെയ്യപ്പെടുന്നതെങ്കിലും ജീവിതത്തിലുടനീളം ലോകശുശ്രൂഷ ചെയ്തവൾ കൂടിയാണ്. അവളുടെ ആത്മസുഖം അപരന് സുഖമാകുകയെന്നതത്രേ! ജാനെറ്റ് സുറെയും സാമുവൽ ഷെമ്മും ചേർന്ന് എഴുതിയ ‘ദി ബുദ്ധാസ് വൈഫ്’ എന്ന പുസ്തകത്തിൽ യശോധരയുടെ അവസാന വാക്കുകളെ അവർ സങ്കൽപ്പിക്കുന്നുണ്ട്. ‘ചിലപ്പോൾ നിങ്ങൾക്കു വഴി കാണാൻ മറ്റുള്ളവരുടെ വെളിച്ചം ആവശ്യമാണ്. ചിലപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് വെളിച്ചമാകേണ്ടതുമുണ്ട്.’ മറ്റൊരിടത്ത് അവർ പറയുന്നു: ‘അഷ്ടമാർഗ്ഗങ്ങളെ കുറിച്ചുള്ള ബുദ്ധന്റെ വാക്കുകളിൽ, ശരിയായ വീക്ഷണം, ശരിയായ സംസാരം, ശരിയായ പ്രവൃത്തി, ശരിയായ ധ്യാനം എന്നിവയെല്ലാം കാണാം; എന്നാൽ, ശരിയായ ബന്ധം, ശരിയായ സമൂഹം എന്ന് കേൾക്കാനാകുന്നില്ല.’ ബുദ്ധന്റെ വാക്കുകളിൽ ഇത് വ്യക്തമായി ഉച്ചരിക്കപ്പെടുന്നില്ലെങ്കിലും സംഘം ശരണം എന്ന സങ്കൽപ്പനത്തിൽ അതുണ്ടായിരുന്നുവെന്ന് നമുക്കറിയാം. സ്വയം വെളിച്ചമാകുന്നവർ മറ്റുള്ളവർക്കും വെളിച്ചമാണ്. ജാനെറ്റും സാമുവലും ഇത് മനസ്സിലാക്കുന്നുമുണ്ട്. സ്വയം വെളിച്ചമാകുക, മറ്റുള്ളവരോടൊപ്പം ഒരുമിച്ചു നിൽക്കുക, പരസ്പരം അനുകമ്പയുമുള്ളവരാകുക. ജീവിതത്തിലുടനീളം ലോകശുശ്രൂഷ ചെയ്യുന്നവളായി പ്രത്യക്ഷപ്പെടുന്ന അരവിന്ദാക്ഷന്റെ യശോധരയിൽ ഭാവിസമൂഹത്തെ കുറിച്ചുള്ള ബുദ്ധസങ്കൽപ്പനമാണ് നാം ദർശിക്കുന്നത്.
copy
നമ്മളെല്ലാവരും നമ്മുടെ വികാരങ്ങളാൽ നയിക്കപ്പെടുന്നില്ലേ? വെല്ലുവിളി നിറഞ്ഞ സംഭവങ്ങളെ നേരിടുമ്പോൾ, നമ്മുടെ ആദ്യ പ്രതികരണം എന്തായി തോന്നും? നമ്മൾ വാദിക്കാനോ, പ്രതിരോധിക്കാനോ, ഒഴിഞ്ഞുമാറാനോ പ്രവണത കാണിക്കാറുണ്ടോ? നമ്മെ അസ്വസ്ഥരാക്കുന്ന പ്രേരകങ്ങൾ എന്തൊക്കെയാണ്? മസ്തിഷ്കം മൂന്ന് പ്രതികരണങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ പ്രവണത കാണിക്കുന്നു - യുദ്ധം, പറക്കൽ അല്ലെങ്കിൽ മരവിപ്പിക്കൽ. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ മറ്റൊരു മാർഗമുണ്ടോ? നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും നമ്മുടെ വികാരങ്ങളുടെ ആലങ്കാരിക റിമോട്ട് കൺട്രോൾ സുരക്ഷിതമായി നമ്മോടൊപ്പം സൂക്ഷിക്കാനും കഴിയുമോ? അതോ നമ്മൾ വെറും ഒരു റിയാക്ടറായി ചുരുങ്ങി നമ്മുടെ വൈകാരിക നിയന്ത്രണം മറ്റുള്ളവരെ ഏൽപ്പിക്കുകയാണോ? ഇതൊരു കഴിവും തിരഞ്ഞെടുപ്പുമാണ്, പക്ഷേ അത് പഠിക്കാൻ കഴിയുമോ?
വ്യത്യസ്തമായി ചിന്തിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും എന്നെ പ്രചോദിപ്പിച്ച കഥയിൽ ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധനെയാണ് അവതരിപ്പിക്കുന്നത്.
ഐതിഹ്യം അനുസരിച്ച്, ബുദ്ധനും ശിഷ്യന്മാരും ഒരിക്കൽ ഒരു ഗ്രാമത്തിനടുത്ത് താമസിച്ചിരുന്നു, സമീപത്തുള്ള എല്ലാ ഗ്രാമങ്ങളിലും നടന്ന് തന്റെ പ്രഭാഷണങ്ങൾ നടത്തി. ബുദ്ധൻ കൽപ്പിച്ചതുപോലെ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ അല്ലെങ്കിൽ ഭിക്ഷുക്കൾ എന്ന് വിളിക്കപ്പെട്ടവർ ഭക്ഷണമൊന്നും സൂക്ഷിക്കരുത്, പകരം ഗ്രാമത്തിലെ വിവിധ വീടുകളിൽ നിന്ന് ദിവസവും ഭിക്ഷ യാചിക്കണമായിരുന്നു. ആ ദിവസം അവർക്ക് നൽകുന്നതിനെ ആശ്രയിച്ച് എല്ലാ ഭിക്ഷുക്കളും ഒരു ദിവസം ഒരു നേരം ഭക്ഷണം കഴിക്കുമായിരുന്നു.
ബുദ്ധനും ശിഷ്യസംഘവും കുറച്ചുകാലം ഒരു പ്രത്യേക ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചപ്പോൾ, അവിടത്തെ ഗ്രാമവാസികൾക്ക് പതിവായി ഭക്ഷണം ദാനം ചെയ്യുന്നതിന്റെ വേദന തോന്നിത്തുടങ്ങി. രാവിലെ ബുദ്ധനെ നേരിടാൻ ഗ്രാമവാസികൾ തീരുമാനിച്ചു, അദ്ദേഹം അവരുടെ ഗ്രാമം കടന്നുപോകുന്ന സമയം കണ്ടെത്തി.
ബുദ്ധന്റെ മുഖ്യ ശിഷ്യനും അദ്ദേഹത്തിന്റെ ആദ്യ ബന്ധുവുമായിരുന്നു ആനന്ദൻ. ബുദ്ധനെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ച അദ്ദേഹം അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള ആളുമായിരുന്നു. ബുദ്ധനോടൊപ്പം സഞ്ചരിച്ച ഭിക്ഷുക്കളിൽ ഒരാളായിരുന്നു ആനന്ദനും.
ബുദ്ധനെ കണ്ടയുടനെ ഗ്രാമവാസികൾ അദ്ദേഹത്തിന് ചുറ്റും കൂടി, അവരുടെ ശകാരങ്ങൾ ആരംഭിച്ചു. അവർ ദരിദ്രരായ ഗ്രാമീണരായിരുന്നു. സ്വന്തമായി വിഭവങ്ങൾ പരിമിതമായിരിക്കുമ്പോൾ അവർക്ക് എത്രകാലം ബുദ്ധനെയും അനുയായികളെയും പിന്തുണയ്ക്കാൻ കഴിയും? അവർക്ക് കുടുംബങ്ങളെ പിന്തുണയ്ക്കേണ്ടി വന്നു. അവർ വികാരാധീനരായി, ബുദ്ധനോട് അനാദരവും അവഹേളനവും കാണിക്കാനുള്ള ഒരു ലളിതമായ അഭ്യർത്ഥന സ്വഭാവത്തിൽ വളർന്നു. ജനക്കൂട്ടം ശത്രുതയിലേക്ക് മാറാൻ തുടങ്ങി, അക്രമാസക്തരാകാൻ അടുത്തു. സംഭവങ്ങളുടെ വഴിത്തിരിവിൽ ശിഷ്യന്മാർ ഞെട്ടിപ്പോയി, അവരുടെ ഗുരുവിനെതിരായ ഈ ഗുരുതരമായ അപമാനത്തോട് ശക്തമായി പ്രതികരിക്കുമായിരുന്നു, പക്ഷേ ഉടൻ തന്നെ അവരെ ശാന്തരാക്കുകയും ബുദ്ധൻ സമാധാനം നിലനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഈ വഴക്കിലുടനീളം, അവരുടെ ഗുരു ശാന്തനും ശാന്തനുമായിരുന്നു. സമാധാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാ ഗ്രാമവാസികളോടും സ്നേഹത്തോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും സംസാരിച്ചു, അവരുടെ അനാദരവിനോട് ഒരു പ്രതികരണവും കാണിച്ചില്ല. അദ്ദേഹം അവരെ ബോധ്യപ്പെടുത്തി, അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാം മനസ്സിലാക്കി, അവർ നൽകിയ എല്ലാ ഭക്ഷണത്തിനും നന്ദി പറഞ്ഞു. അവർ അവരുടെ വാദങ്ങൾ തുടരുമെന്ന് തോന്നിയപ്പോൾ, അദ്ദേഹം അവരോട് സൗമ്യമായി പറഞ്ഞു, എനിക്ക് അടുത്ത ഗ്രാമത്തിൽ എത്തണം. എന്നെ കാത്തിരിക്കുന്ന ആളുകളുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ എല്ലാവരിൽ നിന്നും വീണ്ടും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വൈകുന്നേരം ഞാൻ വീണ്ടും ഇതേ വഴിയിലൂടെ കടന്നുപോകും. നിങ്ങളെയെല്ലാം തൃപ്തിപ്പെടുത്തിയാൽ, വൈകുന്നേരം നമുക്ക് വീണ്ടും കണ്ടുമുട്ടി കൂടുതൽ നേരം ചർച്ച ചെയ്യാൻ കഴിയുമോ? അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ ആളുകളും മുന്നോട്ട് പോയി.
ഈ ഇടപെടലിൽ ആനന്ദൻ വളരെയധികം വികാരാധീനനായി. ഗുരുതരമായ ഒരു അനീതി നടന്നതായി അദ്ദേഹത്തിന് തോന്നി. ആളുകളെ സന്തോഷവും പ്രബുദ്ധതയും നേടാൻ സഹായിച്ച, പ്രബുദ്ധനായ മഹാനായ ബുദ്ധനെ അപമാനിച്ചു. അദ്ദേഹം ബുദ്ധന്റെ ഏറ്റവും തീക്ഷ്ണമായ അനുയായിയായിരുന്നു. തന്റെ ഗുരുവിനോടുള്ള അപമാനം അദ്ദേഹത്തിന് ശാന്തമായി കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ഗുരുതരമായിരുന്നു. തന്റെ ദുരിതം കണ്ട് ബുദ്ധൻ പുഞ്ചിരിച്ചു. അദ്ദേഹം ശാന്തമായി വിശദീകരിച്ചു, ആളുകൾ എപ്പോഴും അവർക്കുള്ളത് നിങ്ങൾക്ക് നൽകും. അത് നല്ലതാണെങ്കിൽ, അവർ ഈ നന്മ പങ്കിടും. അത് നല്ലതല്ലെങ്കിൽ, അവർ അതും പങ്കിടും. അവരും അവരുടെ സ്വന്തം സാഹചര്യങ്ങളോടും ഉത്തേജനങ്ങളോടും പ്രതികരിക്കുന്നുണ്ടാകാം. ഏത് സാഹചര്യത്തിൽ നിന്നും നമ്മൾ എന്ത് എടുക്കണമെന്ന് നമ്മൾ തീരുമാനിക്കേണ്ടതുണ്ട്. അവരിൽ നിന്ന് എന്ത് എടുക്കണമെന്ന് എപ്പോഴും നമ്മുടെ ഇഷ്ടമാണ്. അത്തരമൊരു സാഹചര്യത്തിൽ നമ്മൾ പ്രതികരിക്കരുത്, മറിച്ച് നമുക്ക് ഉചിതമെന്ന് തോന്നുന്നതുപോലെ പ്രവർത്തിക്കണം. മറ്റുള്ളവരുടെ പ്രവൃത്തികളെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ എല്ലായ്പ്പോഴും നമ്മുടെ പ്രതികരണങ്ങളിൽ പ്രവർത്തിക്കാൻ കഴിയും. നമ്മുടെ പ്രതികരണങ്ങൾ മാത്രമാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്.
ബുദ്ധന്റെ അഭിപ്രായത്തിൽ, ഗ്രാമവാസികൾക്കും അവരുടെ പ്രവൃത്തികളെക്കുറിച്ച് അറിയില്ലായിരുന്നു. അവരും അവരുടെ സാഹചര്യത്തോടും ജനക്കൂട്ടത്തിൽ നിന്നുള്ള കൂട്ടായ പ്രതികരണത്തോടും പ്രതികരിക്കുകയായിരുന്നു. ഒരു സാധാരണ സാഹചര്യത്തിൽ അവർ അതിനനുസരിച്ച് പെരുമാറുകയും അത്തരം അനാദരവ് കാണിക്കുകയും ചെയ്യുമായിരുന്നില്ല. ബുദ്ധൻ പറഞ്ഞതുപോലെ, പറഞ്ഞ കാര്യങ്ങൾ സ്വയം ഏറ്റെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടമായിരുന്നു. ഈ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു, അവരുടെ അഭ്യർത്ഥനയെ അദ്ദേഹം അഭിനന്ദിച്ചെങ്കിലും, ആനന്ദനും മറ്റ് ശിഷ്യന്മാരും കണ്ടതുപോലെ അപമാനം സ്വയം ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചില്ല. ഇത് അദ്ദേഹത്തിന്റെ ഇഷ്ടമായിരുന്നു.
ബുദ്ധനെയും ആനന്ദനെയും കുറിച്ചുള്ള ഈ കഥ ആളുകളെയും എന്നെയും നന്നായി മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ഇപ്പോൾ ഞാനും മനസ്സിലാക്കിയിരിക്കുന്നു: നമ്മൾ എന്ത് സ്വീകരിക്കുന്നു, അത് നല്ലതായാലും ചീത്തയായാലും. മറ്റുള്ളവരുടെ ധാരണകളാൽ നമ്മുടെ ആത്മാഭിമാനവും ആത്മാഭിമാനവും നിർവചിക്കപ്പെടാൻ നമുക്ക് അനുവദിക്കാനാവില്ല. നമ്മുടെ പ്രൊഫഷണൽ, വ്യക്തിജീവിതത്തിൽ അത്തരം നിരവധി സാഹചര്യങ്ങളെ നാം നേരിടേണ്ടിവരും. ഇവ നമ്മുടെ സമാധാനത്തെയും വൈകാരിക സന്തുലിതാവസ്ഥയെയും പരീക്ഷിക്കും. നമുക്ക് എപ്പോഴും ശാന്തനായിരിക്കാൻ തിരഞ്ഞെടുക്കാം. പ്രതികരിക്കാതിരിക്കുക, പക്ഷേ ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. പ്രതികരിക്കാതിരിക്കുക എളുപ്പമല്ല, പക്ഷേ മെച്ചപ്പെടുത്താൻ കഴിയും. ഞാൻ ആയിരുന്ന ആവേശഭരിതനും തിടുക്കം കാണിക്കുന്നവനുമായ വ്യക്തിയിൽ നിന്നാണ് ഞാൻ വളർന്നത്, പക്ഷേ ഇത് ഞാൻ ഇപ്പോഴും നേടാൻ ശ്രമിക്കുന്ന ഒരു സ്വഭാവമാണ്, ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു.
ബുദ്ധൻ അന്ന് പങ്കുവെച്ച ജ്ഞാനം ഇന്നും പ്രസക്തമാണ്. എന്റെ പ്രിയപ്പെട്ട ബുദ്ധ കഥകളിൽ ഒന്നാണിത്.
നമുക്ക് പ്രതികരിക്കണോ അതോ പ്രവർത്തിക്കണോ എന്ന് തീരുമാനിക്കാം. അത് എപ്പോഴും നമ്മുടെ ഇഷ്ടമാണ്.
copy
Saturday, December 27, 2025
പതജ്ഞലി മഹർഷിയും ആദിശങ്കരാചാര്യരും .
അനന്താംശജാതനായ സാക്ഷാൽ പതജ്ഞലി മഹർഷി വ്യാകരണമഹാഭാഷ്യമുണ്ടാക്കി തന്റെ ആയിരം ശിഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ചു്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശിഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി. ശിഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർഷിക്കു് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശിഷ്യൻമാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയിൽ ഭസ്മാവശേഷന്മാരായി ഭവിച്ചു. തന്റെ പ്രിയ ശിഷ്യൻമാരെല്ലാം നശിച്ചു പോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തിൽ പെട്ടെന്നു് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാർത്ഥം താനുണ്ടാക്കിയ മഹാഭാഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്മാരെല്ലാവരും നശിച്ചു പോയല്ലോ എന്നു വിചാരിച്ചു മഹർഷി വിഷാദിച്ചു കൊണ്ടിരിക്കുമ്പോൾ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശിഷ്യൻ വിവരമറിഞ്ഞു് അദ്ദേഹത്തിന്റെ അടുക്കൽ വന്നു്, “അല്ലയോ സ്വാമിൻ! അവിടുന്നു് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു ശിഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ടു്. ഞാനതിനെ ജനോപകാരാർത്ഥം ശിഷ്യപരമ്പരയാ പ്രചരിപ്പിച്ചുകൊള്ളാം” എന്നു പറഞ്ഞു. അപ്പോൾ മഹർഷിയുടെ മനസ്സിൽ വീണ്ടും കോപാഗ്നി ജ്വലിക്കയാൽ “എടാ ദ്രോഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശിഷ്യന്മാരെല്ലാം നശിച്ചുപോയതു്? അതിനാൽ നീയും ഭസ്മമായിപ്പോകട്ടെ” എന്നു് ആ ശിഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹർഷിക്കു വലിയ വിഷാദമായി. ശുദ്ധാത്മാക്കൾക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.
മഹർഷി പിന്നെയും അങ്ങനെ വിഷാദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗന്ധർവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നു് “അല്ലയോ ഭഗവാനേ! അവിടുന്നു് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു പ്രിയശിഷ്യനായിട്ടു് ഈ ഞാനുണ്ടു്. ഞാനൊരു ഗന്ധർവനാണു്. ഞാൻ വളരെക്കാലമായി ഈ ആശ്രമ സമീപത്തിങ്കൽ നിൽക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു. അവിടുന്നു മഹാഭാഷ്യം ശിഷ്യൻമാർക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ടു് അതെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. അതിനാൽ എന്നെ അവിടുന്നു് ഒരു ശിഷ്യനായി സ്വീകരിച്ചുകൊണ്ടാലും” എന്നു പറഞ്ഞു. അപ്പോൾ പിന്നെയും മഹർഷിക്കു കോപമാണുണ്ടായതു്. “നീ എന്റെ മനസ്സു കൂടാതെയും ഞാൻ ഉപദേശിക്കാതെയും എന്റെ ഭാഷ്യം ഒളിച്ചിരുന്നു് ഗ്രഹിച്ചതിനാൽ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ” എന്നു മഹർഷി ആ ഗന്ധർവ്വനെ ശപിച്ചു. ഇതു കേട്ടപ്പോൾ ഗന്ധർവൻ ഏറ്റവും പരവശനായിത്തീരുകയാൽ വിനയസമേതം മഹർഷിയുടെ കാൽക്കൽ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹർഷി ഉടനെ പ്രസാദിച്ചു്, “നീ എന്റെ ഭാഷ്യം അതു ഗ്രഹിക്കാൻ യോഗ്യതയുള്ള ഒരാൾക്കു് ഉപദേശിച്ചുകൊടുക്കണം. ഭാഷ്യം മുഴുവനും ഉപദേശിച്ചു കഴിയുമ്പോൾ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും” എന്നു പറഞ്ഞു ഗന്ധർവനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധർവൻ വീണ്ടും മഹർഷിയെ വന്ദിച്ചിട്ടു് അവിടെ നിന്നു പോയി യഥാപൂർവം ആലിന്റെ മുകളിൽച്ചെന്നു് ഇരിപ്പായി. ഭാഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവർക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാൻ എന്നു വിചാരിച്ചു് ആ ബ്രഹ്മരാക്ഷസൻ അതിലെ കടന്നു പോകുന്ന ബ്രാഹ്മണൻമാരെ ഒക്കെ വിളിച്ചു് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.
ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാൽ, തന്റെ അടുക്കൽ വരുന്നവരോടു “പചേർന്നിഷ്ഠായാം കിം രൂപം” എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവൻ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണു് ഏർപ്പാടു്. ഈ ചോദ്യത്തിനു “പക്തം” എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാൽ ആ ബ്രഹ്മരാക്ഷസൻ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.
അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം സർവശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അതിലേ വന്നു. അദ്ദേഹം സന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസൻ തന്റെ അടുക്കൽ വിളിച്ചു മേൽപ്പറഞ്ഞ ചോദ്യം ചോദിച്ചു. അദ്ദേഹം “പക്വം” എന്നു് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോൾ ബ്രാഹ്മണനു മഹാഭാഷ്യം ഗ്രഹിക്കാൻ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ചു് ബ്രഹ്മരാക്ഷസൻ അദ്ദേഹത്തിനു് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മരാക്ഷസൻ ആലിൻമേലും ബ്രാഹ്മണൻ ആൽത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസൻ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യൗഷധം കൊടുത്തു സേവിപ്പിച്ചിട്ടാണു് ഭാഷ്യം ഉപദേശിക്കാൻ തുടങ്ങിയതു്. ബ്രഹ്മരാക്ഷസൻ ആ ആലിന്റെ ഇലപറിച്ചു ഭാഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണൻ അതു നോക്കി ധരിക്കുകയുമായിട്ടാണു് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തതു്. ബ്രഹ്മരാക്ഷസൻ എഴുതിയിടുന്നതു് ബ്രാഹ്മണൻ നോക്കി ധരിച്ചുകഴിഞ്ഞാൽ പിന്നെയും ബ്രഹ്മരാക്ഷസൻ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോൾ മഹാഭാഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണൻ ധരിക്കുകയും കഴിഞ്ഞു. അപ്പോൾ ബ്രഹ്മരാക്ഷസൻ ശാപമുക്തനായി പൂർവസ്ഥിതിയിൽ ഗന്ധർവത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ തന്റെ ഗുരുവായ ഗന്ധർവനെ വന്ദിച്ചു യാത്രയും പറഞ്ഞു് അവിടെനിന്നു് യാത്രയായി. അപ്പോൾ ആ ഗന്ധർവൻ തന്റെ പ്രിയശിഷ്യനായ ബ്രാഹ്മണനെ വേണ്ടും വണ്ണം അനുഗ്രഹിച്ചിട്ടു് “അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുൽപിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരിക്കാനായി ഞാൻ തന്ന ആ ദിവ്യൗഷധത്തിന്റെ ശക്തി അങ്ങേയ്ക്കു ജലസ്പർശമുണ്ടായാൽ നശിച്ചുപോകും. ഉടൻ ഭവാൻ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങു് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാൽ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം” എന്നു പറഞ്ഞിട്ടു് അന്തർദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണൻ താൻ പഠിച്ച മഹാഭാഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കിൽ പറഞ്ഞുതരാൻ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധർവൻ എഴുതിത്തന്നവയായ ഈ ആലിലകൾകൂടി കൊണ്ടുപോയി ഇതൊന്നു പകർത്തിയെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ചു് ആലിലകളും കെട്ടിയെടുത്തു് അവിടെനിന്നു പോവുകയും ചെയ്തു.
ആ ബ്രാഹ്മണൻ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ഒരു ദിവസം ദിക്കിൽ ചെന്നപ്പോൾ മാർഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയിൽ ഇറങ്ങാതെ അക്കരെ കടക്കുന്നതിനു് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയിൽ വെള്ളമധികമില്ലാത്തതുകൊണ്ടു് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നതു് നദിയിലിറങ്ങിയാണു്. നദി വീതി വളരെ കുറഞ്ഞതുമായിരുന്നു. അതിനാൽ ആ ബ്രാഹ്മണൻ ക്ഷണത്തിൽ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണൻ ഗാഢനിദ്രയെ പ്രാപിച്ചു് അവിടെ വീണു. അപ്പോൾ ആ കടവിൽ കുളിച്ചുകൊണ്ടുനിന്ന നവയൗവനയുക്തയായ ഒരു ശൂദ്രകന്യക അതുകണ്ടു് അടുത്തു ചെന്നു നോക്കിയപ്പോൾ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണൻ ഇപ്രകാരം മാർഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ടു് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ചു് അവിടെ നിന്നുകൊണ്ടു ദാസിമാരിൽ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ചു് നാലു ഭൃത്യൻമാരെ വരുത്തി, അവരെക്കൊണ്ടു് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. അവിടെ അവൾ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിർബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലിൽ മെത്ത വിരിച്ചു് അതിൽ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സൗന്ദര്യം, സൗശീല്യം, സൗജന്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീടു് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.
ബ്രാഹ്മണൻ കുറച്ചുനേരം കഴിയുമ്പോൾ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാൽ ഇതെന്തു കഥയാണെന്നു വിചാരിച്ചു്, അവൾക്കു് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവൾ അവളുടെ അച്ഛന്റെ അടുക്കൽച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ചപ്പോൾ “ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നതു് നിദ്രയാണു്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാൽ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കിൽ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരുന്നാൽ ഇദ്ദേഹം എത്രനാൾ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോൾ ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാതിരുന്നതു കൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല” എന്നു പറഞ്ഞു വൈദ്യൻ പോയി. പിന്നെ ആ വൈദ്യൻ പറഞ്ഞതു പോലെയൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാൽ ശരിയാവുകയില്ലെന്നു വിചാരിച്ചു് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താൻതന്നെ അല്ലാഞ്ഞാൽ ശരിയാവുകയില്ലെന്നു വിചാരിച്ചു് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോഷമായി. അതിനാൽ അവൾതന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്തു് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ ഉണർന്നു. അപ്പോൾ അദ്ദേഹത്തിനു് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതിനാൽ അദ്ദേഹം പെട്ടെന്നെണീറ്റു് ആ നദീതീരത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോൾ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നിൽക്കുന്നതായിട്ടാണു് അദ്ദേഹം കണ്ടതു്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോൾ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ ബ്രാഹ്മണനു വളരെ വിഷാദമായി. പൊയ്പോയതിനെക്കുറിച്ചു് ഇനി വിചാരിച്ചതുകൊണ്ടു് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ചു് അദ്ദേഹം ശേഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്തു് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോൾ ഈ ബ്രാഹ്മണൻ എങ്ങോട്ടാണു് പോകുന്നതെന്നു് അറിയുന്നതിനായി ആ ശൂദ്രകന്യകയാൽ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യൻമാർ അവിടെ വന്നു. അവരോടു് ഈ പശു ആരുടെ വകയാണു് എന്നു് ബ്രാഹ്മണൻ ചോദിക്കുകയും ഇതു് ഞങ്ങളുടെ യജമാനന്റെ വകയാണു് എന്നു് അവർ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണൻ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തിൽത്തന്നെ വന്നു. അപ്പോൾ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവർ തമ്മിലുണ്ടായ സംഭാഷണംകൊണ്ടു് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവളരെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചതു് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവർക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താൽപര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണൻ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണനു് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാൽ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.
പിറ്റേ ദിവസം രാവിലെ ബ്രാഹ്മണൻ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോൾ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകിത്തുടച്ചു കൊണ്ടുവന്നു. ശേഷമുള്ള ആലിലകളോടു കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നറിയുകയാൽ അദ്ദേഹത്തിനു വളരെ സന്തോഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നതു് അതുകളിൽ ഭാഷ്യമെഴുതിയ ഗന്ധർവന്റെ ദിവ്യത്വംകൊണ്ടോ മഹാഭാഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണൻ ആ ആലിലകളെല്ലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കൽ വിളിച്ചു. “ഇപ്പോൾ അഞ്ചാറു മാസമായല്ലോ ഞാനിവിടെ വന്നിട്ടു്. ഇനി ഇപ്പോൾ ഞാൻ പോകുവാൻ ഭാവിക്കുകയാണു്. ഇത്രയും കാലം നീ എന്നെ വേണ്ടുന്ന ശുശ്രൂഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കു ചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാൻ കാണുന്നില്ല. എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാൽ ഞാൻ കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണു്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാൽ അതു സാധിക്കുന്നതിനായി നിന്നെ ഞാൻ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാൻ കാണുന്നില്ല. അതിനാൽ നിന്റെ ആഗ്രഹമെന്താണെന്നു പറയണം” എന്നു പറഞ്ഞു. അപ്പോൾ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ടു് “അല്ലയോ സ്വാമിൻ! ഞാൻ ജനിച്ചതിൽപ്പിന്നെ ഒരു പുരുഷന്റെ പാദശുശ്രൂഷ ചെയ്യുന്നതിനാണു് എനിക്കു് ഭാഗ്യം സിദ്ധിച്ചതു്. അതിനാൽ ഈ ജന്മത്തിൽ മറ്റൊരു പുരുഷന്റെ ശുശ്രൂഷ ചെയ്വാൻ സംഗതിയാകാതെയിരുന്നാൽ കൊള്ളാമെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാൽ അവിടുന്നു കൃപയുണ്ടായി ഞാൻ അവിടുത്തെ ഭാര്യയായിത്തീരാനായിട്ടു് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതിൽ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാൻ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കിൽ എന്റെ ജന്മം സഫലമായി” എന്നു പറഞ്ഞു.
ആ ശൂദ്രകന്യകയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണനു വളരെ വിചാരമായി. “കഷ്ടം! ഇഹലോഹസുഖങ്ങളെ അശേഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേഷിച്ചു നടക്കുന്ന ഞാൻ ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണു്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണു്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാൻ രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാൽത്തന്നെയും ബ്രഹ്മകുലജാതനായ ഞാൻ ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നതു് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളിൽനിന്നു് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാൻ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാൽ ഇവളെ വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്കു് ഇങ്ങനെ വേണ്ടിവന്നതു് അത്യാശ്ചര്യമായിരിക്കുന്നു. ഇതു് ഈശ്വരൻ എന്നെ പരീക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാൽ ഇതും നല്ലതു തന്നെയാണു്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാൽ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ടു് ആ ബ്രാഹ്മണൻ ശൂദ്രകന്യകയോടു് “അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവർത്തിക്കുന്നതിനു ഞാൻ സദാസന്നദ്ധനാണു്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാൻ ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തിൽ നിന്നും ക്ഷത്രിയ കുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണു് ശാസ്ത്രവിധി. അതിനാൽ ഞാൻ പോയി മൂന്നു വിവാഹം ചെയ്തതിനുശേഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം” എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷസമേതം ശൂദ്രകന്യക “ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്നു് എനിക്കു് നിർബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കിൽ അതിനായിട്ടു് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിനു് എനിക്കു് യാതൊരു വിരോധവുമില്ല” എന്നു പറഞ്ഞു. “എന്നാൽ അങ്ങനെയാവട്ടെ” എന്നു പറഞ്ഞു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്തു് സ്വദേശത്തേക്കു തിരിച്ചു പോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണൻ സ്വഗൃഹത്തിൽ ചെന്നു താമസിച്ചുകൊണ്ടു് ബ്രാഹ്മണകുലത്തിൽ നിന്നും ക്ഷത്രിയകുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുൻകാലങ്ങളിൽ ബ്രാഹ്മണർ നാലു ജാതിയിൽനിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).
അങ്ങനെ ആ ബ്രാഹ്മണൻ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തിൽ താമസിച്ച കാലത്തു് ആ നാലു ഭാര്യമാരിൽ നിന്നും അദ്ദേഹത്തിനു് ഓരോ പുത്രൻമാരുണ്ടായി. പുത്രൻമാരുടെ ജാതകർമം മുതൽ വർത്തമാനം വരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രൻമാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രൻമാർ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാഷ്യം പഠിപ്പിച്ചു. എന്നാൽ നാലാമത്തെ പുത്രൻ ശൂദ്രകുലജാതനും മഹാഭാഷ്യം വേദാംഗവുമാകയാൽ ആ പുത്രനെ അഭിമുഖമായിരുന്നു ഭാഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചു് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ചു് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണു് മഹാഭാഷ്യം ഉപദേശിച്ചുകൊടുത്തതു്. എന്നു മാത്രവുമല്ല, മഹാഭാഷ്യം ശൂദ്രവംശജർക്കു് ഉപദേശിച്ചു് പരമ്പരയാ വേദാർഹൻമാരല്ലാത്ത അവരുടെ ഇടയിൽ അതിനു പ്രചാരം വരുത്തുകയില്ലെന്നു് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകകൂടി ചെയ്തിട്ടാണു് അദ്ദേഹം മഹാഭാഷ്യം ആ പുത്രനു് ഉപദേശിച്ചുകൊടുത്തതു് എന്നു് ചിലർ പറയുന്നു.
ഇങ്ങനെ പുത്രൻമാർ അതിയോഗ്യൻമാരും യവൗനയുക്തൻമാരുമായിത്തീർന്നതിന്റെ ശേഷം ആ ബ്രാഹ്മണൻ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ഒടുക്കം ശ്രീഗഡൗപാദാചാര്യനിൽനിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ടു് ബദര്യാശ്രമത്തിങ്കൽ താമസിച്ചു. കേരളാചാര്യഗുരുവായ സാക്ഷാൽ കർത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ചു് കേട്ടിട്ടില്ലാത്തവർ അധികമുണ്ടായിരിക്കാനിടയില്ലാത്തതിനാൽ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികൾ എന്നു പറയപ്പെടുന്ന മഹാൻ ഈ ബ്രാഹ്മണോത്തമൻ തന്നെയാണെന്നുകൂടി പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ചു് അധികം വിസ്തരിച്ചിട്ടു് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരിൽനിന്നു ജനിച്ചവരായ നാലു പുത്രന്മാരിൽ ബ്രാഹ്മണസ്ത്രീയിൽനിന്നും ജനിച്ച പുത്രൻ സാക്ഷാൽ വരരുചിയും, ക്ഷത്രിയസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ മഹാവിദ്വാനായ ഭർത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാൽ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ചു് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുലത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകൾക്കു വിഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവർ കേവലം പാമരന്മാരുടെ ഇടയിൽപ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭർത്തൃഹരിയുടെ ശതകത്രയം മലയാളത്തിലും തർജമ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ടു്. അതിവിദ്വാന്മാരും സംസ്കൃതത്തിൽ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കളുമായ ഇവർ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ ഇന്നും നിത്യപരിചിതന്മാരായിട്ടാണു് ഇരിക്കുന്നതു്. വാർത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങൾ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റു് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭർത്തൃഹരിയും ഉണ്ടാക്കീട്ടുണ്ടു്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്നു് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ടു്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലോ. മഹാഭാഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാർ ഇവർ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.
മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കൽനിന്നു മഹാഭാഷ്യം പഠിച്ചു കഴിഞ്ഞതിന്റെ ശേഷം അവർക്കു ഭാഷ്യകർത്താവായ പതഞ്ജലി മഹർഷിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നു് അതികലശലായിട്ടു് ഒരാഗ്രഹമുണ്ടായി. അതിനാൽ അവർ അന്വേഷിച്ചപ്പോൾ പതഞ്ജലിമഹർഷി അതിനു വളരെ മുമ്പുതന്നെ സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോൾ ഭർത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.
“അഹോ ഭാഷ്യമഹോ ഭാഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാഽസ്മാൻ ഗതസ്വർഗ്ഗമകൃതാർത്ഥോ പതഞ്ജലിഃ”
ഐതിഹ്യമാല
ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ നൃപാലാദ്ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശാസ്ത്രേ വാദിഭയം ഗുണേ ഖലഭയം കായേ കൃതാന്താദ് ഭയം
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യം ഏവാഭയം 31
ഭൂമിയില്‍ മനുഷ്യര്‍ക്കു ഭോഗത്തില്‍ രോഗഭയം, കുലത്തില്‍ ച്യുതിഭയം (പതനം സംഭവിക്കുമോ എന്നുള്ള ഭയം), സമ്പത്തില്‍ രാജാവിനാലുള്ള ഭയം, മാനത്തില്‍ (അഭിമാനത്തില്‍) ദൈന്യഭയം (മറ്റൊരുവന്റെ മുമ്പില്‍ ചെറുതായിപ്പോകുമോ എന്നുള്ള ഭയം), ബലത്തില്‍ ശത്രുഭയം, സൗന്ദര്യത്തില്‍ ജരയില്‍നിന്നുള്ള ഭയം, ശാസ്ത്രത്തില്‍ വാദിക്കുന്നവനില്‍നിന്നുള്ള ഭയം, ഗുണത്തില്‍ (ശ്രേഷ്ഠമായ അവസ്ഥയില്‍) ദുര്‍ജ്ജനങ്ങളില്‍ നിന്നുള്ള ഭയം, ശരീരത്തില്‍ കാലനില്‍നിന്നുള്ള ഭയം എന്നിങ്ങനെ എല്ലാ വസ്തുക്കളും ഭയാന്വിതമായിട്ടുതന്നെയിരിക്കുന്നു. പിന്നെ ഭയമില്ലാത്തതായി പ്രപഞ്ചത്തില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതു വൈരാഗ്യം (യാതൊന്നിലും ആഗ്രഹമില്ലാത്തതായ അവസ്ഥ) മാത്രമാണ്. അതിനാല്‍ വൈരാഗ്യത്തില്‍ സ്ഥിതിചെയ്യുന്നപക്ഷം യാതൊന്നിനേയും ഭയപ്പെടേണ്ടതില്ലെന്നു സാരം.
“യതി-നൃപതി സംവാദം” എന്ന അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി വൈരാഗ്യം സിദ്ധിച്ച ഒരു യോഗി അനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വര്‍ണ്ണിച്ചിരിക്കുന്നതിപ്രകാരമാണ്-
( ഭർത്തൃഹരി )
"അകിഞ്ചനത്വം മഹാഭാഗ്യം കൗപീനം തസ്യ ഭൂഷണം" എന്ന ശ്ലോകഭാഗത്തെക്കുറിച്ചാണ് നിങ്ങൾ സൂചിപ്പിക്കുന്നത്. [1, 2]
ഈ വരികളുടെ അർത്ഥം താഴെ പറയുന്നവയാണ്:
അകിഞ്ചനത്വം മഹാഭാഗ്യം: ഒന്നുമില്ലാത്ത അവസ്ഥ (പരിമിതമായ ഭൗതിക സമ്പാദ്യം) ഒരു വലിയ ഭാഗ്യമാണ്. [1, 2]
കൗപീനം തസ്യ ഭൂഷണം: അങ്ങനെയുള്ള ഒരാൾക്ക് അവന്റെ കൗപീനം (ലളിതമായ വസ്ത്രം) തന്നെ വലിയ ആഭരണമാണ്. [1, 2]
ഭൗതികമായ കെട്ടുപാടുകളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും മുക്തനായി, ലളിത ജീവിതം നയിക്കുന്നതിലൂടെ ലഭിക്കുന്ന പരമമായ സ്വാതന്ത്ര്യത്തെയും ആത്മീയ സന്തോഷത്തെയും ആണ് ഈ വരികൾ സൂചിപ്പിക്കുന്നത്. [1] ആദിശങ്കരാചാര്യരുടെ 'ഭജഗോവിന്ദം' അല്ലെങ്കിൽ 'കൗപീനപഞ്ചകം' പോലുള്ള കൃതികളിൽ ഇത്തരം ആശയങ്ങൾ കാണാൻ സാധിക്കും. [3]
Friday, December 26, 2025
സ്വാമി വിവേകാനന്ദന് തന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരോടുണ്ടായിരുന്ന അചഞ്ചലമായ ഭക്തിയെയും സ്നേഹത്തെയും കുറിച്ചുള്ള കഥ താഴെ നൽകുന്നു:
"വിവേകാനന്ദന്റെ അചഞ്ചലമായ ഗുരുഭക്തി"
ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രിയശിഷ്യനായ നരേന്ദ്രന് (സ്വാമി വിവേകാനന്ദൻ) തന്റെ ഗുരുവിനോടുള്ള ഭക്തി അളവറ്റതായിരുന്നു. ആ ഭക്തി എത്രത്തോളം ആഴമുള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് താഴെ പറയുന്നത്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന് തൊണ്ടയിൽ അർബുദം (Throat Cancer) ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു; സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. വ്രണങ്ങളിൽ നിന്നുള്ള സ്രവങ്ങളും ദുർഗന്ധവും കാരണം ചില ശിഷ്യന്മാർക്ക് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ ചെറിയ രീതിയിൽ അറപ്പ് തോന്നിയിരുന്നു. ഗുരുവിന്റെ അസുഖം പടരുമെന്ന് കരുതി ചിലർ അദ്ദേഹത്തെ സ്പർശിക്കാൻ പോലും ഭയപ്പെട്ടു.
ഇതുകണ്ട് നരേന്ദ്രൻ അസ്വസ്ഥനായി. ഗുരു വെറുമൊരു ശാരീരിക രൂപമല്ലെന്നും മറിച്ച് പവിത്രമായ ആത്മീയ ചൈതന്യമാണെന്നും മറ്റ് ശിഷ്യന്മാർക്ക് കാണിച്ചുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഒരിക്കൽ ഗുരുവിനെ ശുശ്രൂഷിക്കുമ്പോൾ വന്ന അശുദ്ധമായ സ്രവങ്ങൾ നിറഞ്ഞ ഒരു പാത്രം നരേന്ദ്രൻ എടുക്കുകയും യാതൊരു അറപ്പുമില്ലാതെ അത് വൃത്തിയാക്കുകയും ചെയ്തു. തന്റെ ഗുരുവിന്റെ ശരീരത്തിൽ നിന്നുള്ള എന്തും തനിക്ക് പവിത്രമാണെന്നും അതിൽ യാതൊരു മാലിന്യവുമില്ലെന്നും അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചു. ഗുരുവിനെ സേവിക്കുന്നത് സാക്ഷാൽ ഈശ്വരനെ സേവിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
നരേന്ദ്രന്റെ ഈ അസാമാന്യമായ ഗുരുഭക്തി കണ്ടപ്പോൾ മറ്റ് ശിഷ്യന്മാരുടെ ഉള്ളിലെ ഭയവും അറപ്പും മാറി. അവരും പൂർണ്ണമനസ്സോടെ ഗുരുസേവനത്തിൽ ഏർപ്പെട്ടു. ഇത്രയും തീവ്രമായ ഗുരുഭക്തിയാണ് നരേന്ദ്രനെ പിന്നീട് ലോകം ആദരിക്കുന്ന സ്വാമി വിവേകാനന്ദനാക്കി മാറ്റിയത്.
ഗുണപാഠം:
ഗുരുവിനോടുള്ള യഥാർത്ഥ ഭക്തി എന്നാൽ ശാരീരികമായ പരിമിതികൾ നോക്കാതെ ഹൃദയപൂർവ്വം സേവിക്കുക എന്നതാണ്. ഗുരുവിനെ ഈശ്വരതുല്യമായി കാണുന്നവർക്ക് മാത്രമേ ആത്മീയ ജ്ഞാനത്തിന്റെ ഉന്നതിയിൽ എത്താൻ കഴിയൂ.
, സദ്ഗുരു,
1. ഗുരു (Guru)
അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി ജ്ഞാനമാകുന്ന വെളിച്ചം പകർന്നു നൽകുന്നയാളാണ് ഗുരു. 'ഗു' എന്നാൽ ഇരുട്ട് എന്നും 'രു' എന്നാൽ അത് മാറ്റുന്നവൻ എന്നുമാണ് അർത്ഥം. ജീവിതത്തിൽ ശരിയായ വഴി കാണിച്ചുതരുന്ന ആരെയും ഗുരുവായി കണക്കാക്കാം.
2. സദ്ഗുരു (Sadguru)
കേവലം അറിവ് നൽകുന്നവനല്ല സദ്ഗുരു. പരമമായ സത്യത്തെ (Truth/Self) സാക്ഷാത്കരിച്ചവരും ആ അറിവ് ശിഷ്യനിലേക്ക് പകർന്നു നൽകാൻ കഴിവുള്ളവരുമായ ഉന്നതരായ ഗുരുക്കന്മാരെയാണ് 'സദ്ഗുരു' എന്ന് വിളിക്കുന്നത്. ജനന-മരണ ചക്രത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന ആത്മീയ ആചാര്യനാണദ്ദേഹം.
സദ്ഗരു ചിന്താമണിക്കു (Chintamani) സമമാണ്. ചിന്താമണി കൊണ്ട് തൊടുന്നതെല്ലാം സ്വർണമാകും. എന്നാൽ സദ്ഗരു ശിഷ്യനെ ചിന്താമണി ആക്കും.
ഗുരുവും ചിന്താമണിയും തമ്മിലുള്ള ബന്ധം:
ഭക്തകവിയായ പൂന്താനം നമ്പൂതിരി തന്റെ 'ജ്ഞാനപ്പാന'യിൽ ഗുരുവിനെ 'ചിന്താമണിയായ ഗുരു' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മനസ്സിന്റെ എല്ലാ ആകുലതകളും മാറ്റി മോക്ഷം നൽകാൻ കഴിയുന്ന സദ്ഗുരു ഒരു ദിവ്യരത്നത്തിന് (ചിന്താമണിക്ക്) തുല്യനാണെന്നാണ് ഇതിനർത്ഥം.
പ്രധാനമായും ഗുരുഭക്തിയെയും ജ്ഞാനസമ്പാദനത്തെയും കുറിച്ചുള്ള ആത്മീയ ചിന്തകളാണ്.
ഓംകാരവും ഉമയും
പാർവ്വതി ദേവിയുടെ മറ്റൊരു പേരാണ് ഉമ. ശിവപത്നിയായ പാർവ്വതിയെ എന്തിനാണ് ഉമ എന്ന് വിളിക്കുന്നത് എന്നറിയാമോ?
ഓം കാരത്തിനു മൂന്ന് അക്ഷരങ്ങളാണ് ഉള്ളത്... അ: ഉ: മ:
പഞ്ചാത്മാക്കളുടെ നാഥനായ പരത്മാവിന്റെ പത്നിയായ, ആദിപരാശക്തി ശ്രീപാർവ്വതിക്ക് ഉമ എന്ന പേര് വരാൻ കാരണം ഓം കാരത്തിലെ ഈ അക്ഷരങ്ങൾ മറ്റൊരു ക്രമത്തിൽ എഴുതുന്നതിലൂടെയാണ്.
ഓം = അ: + ഉ: + മ:
ഉമ = ഉ: + മ: + അ:
ചുരുക്കത്തിൽ ഓം കാരത്തിന്റെ മറ്റൊരു ക്രമമാണ് ഉമ എന്ന് സാരം.
ഓം ശിവനും ഉമ അതിലെ ശക്തിയുമാണന്ന് ജ്ഞാനികൾ അഭിപ്രായപെടുന്നു.
ശ്രീകൃഷ്ണ കഥകൾ - കിട്ടയുടെ ഇളനീർ
എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പന് തന്റെ ഭക്തരോടുള്ള കാരുണ്യത്തിന്റെ കഥകൾ..
അത്തരത്തിലുള്ള ഒരു സംഭവം ഉണ്ണികൃഷ്ണൻ പുതൂർ " ഗുരുവായൂരപ്പന്റെ കുന്നിക്കുരു മാല" എന്ന പുസ്തകത്തിൽ എഴുതിയത്
കിട്ടയുടെ ഇളനീർ
ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്റെ കുടികിടപ്പുകാരനായിരുന്നു കിട്ട. അധ: കൃത വിഭാഗത്തിൽ പ്പെട്ട ഒരു പാവപ്പെട്ടവൻ . ഭാര്യയും 7 മക്കളും അടങ്ങുന്ന നിർധന കുടുംബം. 3 സെന്റ് സ്ഥലത്ത് ഒരു ചെറ്റ പുരയും കായ്ച്ച് തുടങ്ങിയ ഒരു തെങ്ങും മാത്രമാണ്.. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ അയാൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം തന്റെ ചെറ്റ കുടിലിനുള്ളിൽ ഉള്ള ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നതാണ്.ഗുരുവായൂർ അമ്പലത്തിൽ കയറി തൊഴുവാനും ആ തിരുനടയിൽ ഇരുന്ന് ഭഗവാന്റെ ഒരു വറ്റ് ആഹാരം കഴിക്കാനും ആൾക്ക് ആഗ്രഹമുണ്ടെങ്കിലും അധകൃതനായ അയാൾക്കത് സാധിക്കുകയില്ലായിരുന്നു..
അങ്ങനെ ഇരിക്കെ ആ വർഷത്തെ ഉത്സവമായി.. കിട്ടയും കുടുംബവും മഞ്ജുളാലിനു പിറകിൽ വന്ന് നിന്ന് ആനയോട്ടം കണ്ട് മടങ്ങി,, ക്ഷേത്രത്തിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. എട്ടാം ദിവസത്തെ ഉത്സവബലി ദിവസം കാക്കക്കും പൂച്ചക്കും വരെ ഭക്ഷണമുണ്ട്. പക്ഷെ കിട്ടയ്ക്ക് അതും ലഭ്യമല്ല. ഒൻപതാം ദിവസം ഭഗവാൻ ഗുരുവായൂരപ്പൻ ദേശ സന്ദർശനത്തിന് ബ്രഹ്മസ്വം മഠം വരെ വന്നു പോയി . പള്ളിവേട്ട കഴിഞ്ഞ് പിടിയാന പുറത്ത് ക്ഷേത്രഗോപുരം കടന്ന് അകത്ത് കയറിയ ഭഗവാൻ ശ്രീലകം വിട്ട് നമസ്കാര മണ്ഡപത്തറയിൽ പട്ട് വിരിച്ച് കിടപ്പായി. നമ്മുടെ കഥാപാത്രമായ കിട്ടയും മക്കളും അന്ന് അത്താഴപ്പട്ടിണി കിടക്കുകയാണ്..
നേരം പാതിരാവായി.. ക്ഷേത്രം അതീവ നിശബ്ദതയിൽ മുഴുകി നിൽക്കുന്നു നാഴിക മണിയുടെ നാവ് വരെ തുണികൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നു.. കാറ്റടിച്ചാൽ പോലും മണിയടി ശബ്ദം കേൾക്കരുതല്ലോ.. ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ കിടന്നുറങ്ങിയ ഭഗവാൻ പതിയെ കൺ തുറന്നു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മെല്ലെ പുറത്തേക്ക് ഇറങ്ങി.. മണ്ഡപത്തിന്റെ തൂണിൽ തന്നെ പള്ളിയുണർത്താൻ ഉറക്കം കളഞ്ഞ് നിൽക്കുന്ന നന്ദിനി പശുവും കിടാവും. നന്ദിനിയെ നോക്കി കടാക്ഷിച്ച് ഭഗവാൻ പതിയെ ഒരു ബ്രാഹമ്ണ വേഷത്തിൽ ദേഹണ്ഡപുരയിലേക്ക് കയറിപ്പോയി. ഒരു വലിയ കുട്ട നിറയെ ചോറും കറികളും പഴവും ഉപ്പേരിയും പായസവും ഉൾപ്പടെയുള്ള വിഭവങ്ങൾ നിറച്ചെടുത്ത് തലച്ചുമടായി കിട്ടയുടെ വീടു നോക്കി ഏന്തി വലിഞ്ഞു നടന്നു . ഒരു വിധത്തിൽ അവിടെ എത്തി. കുടിലിനു വെളിയിലെത്തി കിട്ടയെ വിളിച്ചു. കിട്ട ആരാണ് എന്നു ചോദിച്ചപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ക്കാരൻ പറഞ്ഞു വിട്ടിട്ടു വരികയാണ് നിങ്ങൾക്ക് തരാൻ ഉള്ള ഭക്ഷണമാണ്. വാതിൽ തുറന്ന് ഭക്ഷണം വാങ്ങി കഴിക്കൂ എന്നറിയിച്ചു.കിട്ട വെളിയിൽ ഇറങ്ങി വന്ന് താണ് തൊഴുത് ഭക്ഷണ പാത്രം വാങ്ങി .. ചൂടുള്ള ചോറും കറികളും.. മക്കളെയും വിളിച്ചുണർത്തി നിറകണ്ണുകളോടെ ആർത്തിയോടെ അമൃതു കഴിക്കുന്ന പോലെ ആ അന്നം കഴിച്ചു.. കണ്ടു നിന്ന കാരുണ്യവാരിധിയായ ഭഗവാെന്റെ കണ്ണുകളും നിറഞ്ഞു കാണും തീർച്ച, വിശപ്പിന്റെ വില അറിയാത്ത ആളല്ലല്ലോ ഭഗവാനും.. പണ്ട് കുചേലനോട് അവിൽ വാങ്ങി കഴിച്ചതും പാഞ്ചാലിയുടെ അക്ഷയപാത്രത്തിലെ ചീരയുടെ സ്വാദും ഭഗവാൻ ഓർത്തു കാണും.. ഭക്ഷണം കഴിച്ച കിട്ടയോട് ആ ബ്രാഹ്മണൻ പറഞ്ഞു തനിക്ക് കുടിക്കാൻ ഇളനീർ കിട്ടിയാൽ കൊള്ളാമെന്ന്. കിട്ട തന്റെ തെങ്ങിലെ ഇളനീർ മുഴുവൻ വെട്ടിയിട്ടു.1 ഇളനീർ മാത്രം കുടിച്ചിട്ട് ആ അപരിചിതനായ ബ്രാഹ്മണൻ പറഞ്ഞു കിട്ടേ ഈ ബാക്കി വന്നിരിക്കുന്ന ഇളനീർ നാളെ ആറാട്ട് സമയത്ത് ക്ഷേത്രത്തിൽ എത്തിക്കണം .അതിനു ശേഷമേ ഇളനീരാട്ടം നടക്കൂ എന്നും അറിയിച്ച് മടങ്ങിപ്പോയി.
പിറ്റേ ദിവസം ആറാട്ട് സമയത്ത് കിട്ട തന്റെ ഇളനീർ കൂട്ടവുമായി തിയ്യരുടെ ക്ഷേത്രത്തിനടുത്തെത്തി ക്ഷേത്രം അധികൃതർക്ക് കൈമാറി.. ആ ഇളനീർ വച്ചാണ് ഭഗവതിക്ക് ഇളനീരാട്ടം നടത്തിയത്.. അതിൽ പിന്നെ ക്ഷേത്രം ആറാട്ടിന് മുൻപ് കിട്ടയുടെ ഇളനീർ എത്തിയോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചിരുന്നത്രേ..
ഇപ്പോൾ മറ്റു പല ചടങ്ങുകളും നിന്നു പോയ കൂട്ടത്തിൽ ഈ ചടങ്ങും നിന്നു പോയി.. ഭഗവാൻ ഊട്ടിയ കിട്ടയുടെ കുടുംബം അഭിവൃദ്ധി പ്രാപിച്ച് നല്ല നിലയിൽ എത്തിയെന്ന് പഴമക്കാർ പറയുന്നു
പുതൂർ ഉണ്ണികൃഷ്ണന്റെ ഗുരുവായൂരപ്പന്റെ കുന്നിക്കുരു മാല എന്ന പുസ്തകത്തിൽ നിന്നും
ഓം
ഓം എന്ന അക്ഷരം നാം പൊതുവേ ഭക്തിയുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്ന ഒന്നാണ്. പല മന്ത്രങ്ങളുടേയും തുടക്കമാണ് ഓം. ഓംകാരമെന്ന് പൊതുവേ പറയും. എന്നാല്‍ ഇത് വെറുതേ ഭക്തിയുമായി ബന്ധപ്പെടുത്തേണ്ട ഒന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. ശാരീരികമായ ഗുണങ്ങള്‍ മാത്രമല്ല, മാനസികമായ ഗുണങ്ങളും ഓം എന്ന ഉച്ചാരണം നമുക്കു സമ്മാനിയ്ക്കുന്നു.പ്രപഞ്ചത്തില്‍ നിറയുന്ന എനര്‍ജി അഥവാ ഊര്‍ജമാണ് ഓം. ഗണേശ ഭഗവാന്റെ രൂപവുമായി ഓം എന്ന അക്ഷരത്തിന് ബന്ധമുണ്ട്. പുരാതന കാലത്തു മുതല്‍ ബുദ്ധ-ജൈന മതങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഇത് ആത്മീയ കാര്യങ്ങള്‍ക്കായുള്ള ഒരു ഐക്കണായാണ് പ്രധാനമായും കണക്കാക്കിയിരുന്നത്.
ഓം എന്നു നാം പറയുമെങ്കിലും ഇത് മൂന്നക്ഷരങ്ങളുടെ സംഗമമാണ്. അഓഎം എന്ന മൂന്നക്ഷരം. ഇംഗ്ലീഷിലും എയുഎം എന്ന മൂന്നു അക്ഷരങ്ങളാണ് ഇതില്‍ വരുന്നത്. ഈ മൂന്നക്ഷരങ്ങള്‍ക്കും അതിന്റേതായ വിശദീകരണവുമുണ്ട്. എ എന്നാല്‍ വര്‍ത്തമാനാവസ്ഥ, യു എന്നത് സ്വപ്നാവസ്ഥ, എം എന്നാല്‍ ദീര്‍ഘ നിദ്ര എന്നതാണ് ഇതിനു വിശദീകരണം. ഈ മൂന്നവസ്ഥകളും ഓം എന്ന ഉച്ചാരണത്തില്‍ വന്നു ചേരുന്നു. ഇതിന് അവസാനം സൈലന്‍സായി വരുന്നു. അതായത് നിശബ്ദത. ഈ നിശബ്ദതയ്ക്കു നല്കുന്ന വ്യാഖ്യാനം അനന്തമായ ബോധാവസ്ഥയാണ്. ഇതു തന്നെയാണ് ഓം എന്ന അക്ഷരത്തിനു പുറകില്‍ ഏറെ ആഴത്തിലുള്ള അര്‍ത്ഥമാക്കുന്നു.
ഓം എന്ന ഉച്ചാരണം നമ്മിലെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ നീക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ് ഏകാഗ്രമാക്കി കണ്ണടച്ച് മനസില്‍ ഈ മന്ത്രം ഉച്ചരിച്ചു നോക്കൂ. ഫലം നമുക്ക് അനുഭവിച്ചറിയാം. ഇതു നാം ഉച്ചരിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും മനസിലും, എന്തിന് ചുറ്റുപാടു പോലും ഊര്‍ജം നിറയും, പൊസറ്റീവിറ്റിയുണ്ടാകും. ഉത്സാഹവും ഉന്മേഷനും നാമറിയാതെ തന്നെ നമ്മില്‍ നിറയ്ക്കാന്‍ ഈ അക്ഷരോച്ചാരണം കൊണ്ടു സാധിയ്ക്കും.സ്ട്രെസ്, ടെന്‍ഷന്‍ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഈ ഓം ഉച്ചാരണം ഇങ്ങനെ പരിഹാരമാകുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഓം എന്ന അക്ഷരം. ഇത് ഏകാഗ്രത നല്കുന്ന ഒന്നാണ്. കുട്ടികള്‍ക്കു ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കണ്ണടച്ചിരുന്ന് ഈ മന്ത്രം ചൊല്ലുമ്പോള്‍ ശരീരവും മനസും ബുദ്ധിയുമെല്ലാം ഈ പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വഴി തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹവും ഓക്സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിയ്ക്കും.ഇതെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ബുദ്ധിശക്തി, ഓര്‍മശക്തി എന്നിവയ്ക്കെല്ലാം ഗുണകരമാണിത്.
കിടക്കാന്‍ നേരം ദീര്‍ഘശ്വാസമെടുത്ത് മൂന്നു തവണ ഓം ഉച്ചരിച്ച ശേഷം കിടന്നു നോക്കൂ. നല്ല ഉറക്കത്തിന് ഇതു സഹായിക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കുന്നതാണ് ഇതിന് കാരണം. ഉറക്ക പ്രശ്നങ്ങളുള്ളവര്‍ക്ക് മനസും ശരീരവും ശാന്തമാക്കി വച്ച് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണിത്. കിടക്കാന്‍ നേരവും ഉണരുന്ന നേരവുമെല്ലാം ഇതു ചൊല്ലുന്നത് ഏറെ ഗുണം നല്കുന്നു. ദഹനേന്ദ്രിയ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഓം എന്ന ഉച്ചാരണം. ഇതും വൈബ്രേഷനുകള്‍ മൂലമുണ്ടാകുന്ന ഫലമാണ്. വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.
സ്പൈനല്‍ കോഡ് ആരോഗ്യത്തിന് ഉത്തമമാണ് ഇത്. ഓം ശരിയായ രീതിയില്‍ ഉച്ചരിയ്ക്കുമ്പോള്‍ ശരീരത്തില്‍ പ്രകമ്പനമുണ്ടാകുന്നു. ഓം ശരിയായ രീതിയില്‍ ഉച്ചരിയ്ക്കുമ്പോള്‍ ശരീരത്തില്‍ പ്രകമ്പനമുണ്ടാകുന്നു. ഇത് സ്പൈനല്‍ കോഡിനെ ശക്തിപ്പെടുത്തുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, ബിപി എന്നിവ നിയന്ത്രിയ്ക്കുവാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണിത്. ഓം ഉച്ചരിയ്ക്കുന്ന സമയത്ത് നാം ഉള്ളിലേയ്ക്കു തന്നെ കേന്ദ്രീകരിയ്ക്കപ്പെടുകയാണ്. ഇതുവഴി പുറം ലോകവുമായി ബന്ധം നഷ്ടപ്പെടുന്നു. ഇതു വഴി ശ്വസനവും ഹൃദയമിടിപ്പും എല്ലാം തന്നെ ക്രമീകരിയ്ക്കപ്പെടുന്നു. ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ് ഈ ഉച്ചാരണം. ഇത് ഓക്സിജന്‍, രക്തപ്രവാഹം എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്.
ഓം കൃത്യമായ ഗുണം നല്കാന് ഉച്ചരിക്കേണ്ട വിധവും പ്രസിദ്ധമാണ്. ബഹളങ്ങളില്ലാത്ത, ശാന്തമായ ഒരിടത്ത് കണ്ണടച്ച്, നിവര്‍ന്നിരുന്ന് ദീര്‍ഘ ശ്വാസമെടുത്ത് സമയമെടുത്തു ചെയ്യേണ്ട ഒന്നാണ്. ഓം എന്ന ഉച്ചാരണമുണ്ടാകുമ്പോള്‍ ഇതില്‍ മൂന്നു വാക്കുകളും വരണം. എന്നാലേ ഗുണമുണ്ടാകൂ. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇതു ചെയ്യുക. മനസിനെ നിയന്ത്രിയ്ക്കുന്ന ശക്തിയാണിത്. നമ്മുടെ വികാരങ്ങളെ നിയന്ത്രിയ്ക്കാനുള്ള ഒരു പ്രധാന ശക്തി. ശരീരത്തിലെയും മനസിലേയും നെഗറ്റീവ് ഊര്‍ജം നീക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഓം ഉച്ചരിയ്ക്കുന്നതിലൂടെ മനസില്‍, ഇതു വഴി ശരീരത്തില്‍ നാം പൊസറ്റീവ് ഊര്‍ജം നിറയ്ക്കുയാണ് ചെയ്യുന്നത.
കടപ്പാട്
പേപ്പർ സ്വാമികൾ✨
©️✍️ Ananda Yogi
തിരുക്കൂട്ടാലയ്ക്ക് അടുത്തുള്ള ഇലഞ്ചി എന്ന ഗ്രാമത്തിലാണ് സ്വാമിജി തന്റെ ആത്മീയ ജീവിതം ആരംഭിച്ചത്. സ്വാമിജി എപ്പോഴും കടലാസ് പത്രങ്ങൾ കൈയിൽ ശേഖരിക്കും. നിലത്ത് കിടക്കുന്ന കീറിയ കടലാസുകൾ എടുത്ത് ഒരുമിച്ച് ചേർത്ത് വയ്ക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം അവ നോക്കി വായിച്ചിരുന്നു. അദ്ദേഹം വായിച്ചു പറയുന്ന സംഭവങ്ങൾ അടുത്ത ദിവസം പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി പ്രത്യക്ഷപ്പെടും. സ്വാമിക്കു സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി ഗ്രഹിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇവ കണ്ട് ആളുകൾ അത്ഭുതപ്പെടും. അതുകൊണ്ട് ആളുകൾ അദ്ദേഹത്തെ പേപ്പർ സ്വാമിജി എന്ന് വിളിച്ചിരുന്നു.
സിദ്ധന്മാരുടെ ജനന രഹസ്യം അറിയുവാനോ മനസിലാക്കുവാനോ ആർക്കും കഴിയില്ല. പേപ്പർ സ്വാമികളുടെ യഥാർത്ഥ പേര് ജനനതീയ്യതി, മാതാപിതാക്കൾ, ജനന സ്ഥലം, പ്രായം എന്നിവയെ പറ്റി ആർക്കും അറിയില്ല. ഏകദേശം 5 അടി ഉയരവും വെളുത്ത നിറവുമുണ്ട്. സാധാരണയായി ഷർട്ടും മുണ്ടും ധരിക്കും. രണ്ട് കൈകളിലും വളകൾ ധരിക്കും, വിരലുകളിൽ മോതിരങ്ങളുണ്ട്. കണ്ണുകൾ ചെറുതാണ് . ഇക്കാരണത്താൽ കാണുന്നവർ അദ്ദേഹത്തെ ഒരു സിദ്ധനായി കണക്കാക്കിയില്ല. പക്ഷേ, അദ്ദേഹത്തിന് അപൂർവ ശക്തിയുണ്ട്. അദ്ദേഹത്തിന് താടിയോ ജടയോ ഇല്ല. നേരെയുള്ള നടത്തവും നേരിട്ടുള്ള നോട്ടവുമുള്ള പേപ്പർ സിദ്ധൻ അലഞ്ഞു തിരിഞ്ഞു ചുറ്റിനടന്നില്ല. അദ്ദേഹം ഒരിടത്ത് ശാന്തമായി ഇരുന്നു . ഇലഞ്ഞിയിലെ പെരുണ്ടേരു പിള്ളയാർ ക്ഷേത്രം, കുന്നക്കുടി പിള്ളയാർ ക്ഷേത്രം, കീഴ് ഇലഞ്ഞിയിലെ നാരായണ സ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം മാൻ തോലിൽ ഇരുന്നു കഠിനമായ തപസ്സു ചെയ്തു.
തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിക്ക് സമീപമുള്ള മനോഹരവും വനനിബിഡവുമായ ഒരു ഗ്രാമമാണ് ഇളയരസനേന്ദൽ . സിദ്ധർ മഹാൻ പേപ്പർ സ്വാമികൾ ഇവിടെയാണ് വസിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്തത്. അദ്ദേഹം ഇവിടെ ചിത്ര നദിയിൽ മുങ്ങി തപസ്സുചെയ്ത് രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറത്തുവരുന്നത്. ഇതിനെ സ്വാമിയുടെ ജലജപം എന്ന് ഭക്തർ പറഞ്ഞു തുടങ്ങി.
അയാക്കിയടം പെരുമാൾ ജീവ സമാധി , തെങ്കാശിയിലെ മരുതപ്പ ജ്ഞാനിയാർ തെങ്കാശിയുടെ നടുവിലുള്ള മുപ്പുടതി അമ്മൻ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കഠിനമായ തപസ്സു ചെയ്തിട്ടുണ്ട്. ഇലഞ്ഞിയിൽ താമസിച്ചിരുന്ന കാലത്ത് പേപ്പർ സ്വാമികൾ തന്റെ ശിഷ്യന്മാരിൽ ഒരാളോടൊപ്പം കറുപ്പൻ എന്ന തൂപ്പുകാരന്റെ വീട്ടിൽ പോയി. കറുപ്പന്റെ വീട്ടിൽ ഭക്ഷണം കഴിച്ച സ്വാമികൾ തന്റെ ശിഷ്യനോടും ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. ശിഷ്യൻ മുഖം ചുളിച്ചു. നിങ്ങൾ സുഖമായി ഇരുന്നാലും അര മാസത്തേക്ക് ഭക്ഷണം ലഭിക്കില്ല എന്ന് ശപിച്ചു. അതുപോലെ അദ്ദേഹം പിന്നീട് ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചത്. അതിനാൽ സ്വാമിയോട് വരം ചോദിക്കുന്നവർ അദ്ദേഹത്തിൽ നിന്ന് ശാപം ലഭിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പേപ്പർ സ്വാമികൾ നിരവധി സിദ്ധന്മാരുമായി സമ്പർക്കം പുലർത്തിയിരുന്നു.
1941ൽ ഇളയരസനേന്ദൽ സമീന്ദാർ തന്റെ മകളുടെ വിവാഹം നടത്തുവാനായി തീരുമാനിച്ചു, അതിനായി പേപ്പർ സ്വാമിയെ കൊണ്ടുവരാൻ അദ്ദേഹം ഒരു കാറിൽ ഇലഞ്ചിയിൽ എത്തി. ആ സമയത്തു പേപ്പർ സ്വാമി ഇലഞ്ഞി ഐ.കെ.എസ് . പിള്ളയുടെ വീട്ടിൽ പൂജ നടത്തുവാനായി വന്നതായിരുന്നു. സമീന്ദാർ സ്വാമിയോട് തന്റെ മകളുടെ വിവാഹം നടത്താൻ വരണം എന്ന് അഭ്യർത്ഥിച്ചു. സ്വാമി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ശരി നാളെ രാവിലെ ഞാൻ വരില്ല, നിങ്ങൾ കുന്നക്കുടി പിള്ള ക്ഷേത്രത്തിലേക്ക് വരൂ ഞാൻ നിങ്ങൾക്കായി അവിടെ കാത്തിരിക്കും
സമീന്ദാർ സന്തോഷിച്ചു ഐ.കെ.എസ് . പിള്ള സങ്കടപ്പെട്ടു. സ്വാമി തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമെന്ന് പറയുന്നു. പേപ്പർ സ്വാമി ഇരുവരുടെയും മുഖങ്ങൾ ശ്രദ്ധിച്ചു. അടുത്ത ദിവസം ഒരാൾ കാറുമായി വന്നു, സ്വാമിയെ കൂട്ടി കാർ ഇളയരശനേന്ദലിലേക്ക് പാഞ്ഞു ഇത് കണ്ട ഐ.കെ.എസ് പിള്ള ചിന്തിച്ചു സ്വാമി താൻ അറിയാതെ തന്റെ വീട് വിട്ടുപോകാൻ സാധ്യതയില്ല സ്വാമി നമ്മുടെ വീട് എങ്ങനെ വിട്ടു? അയാൾ പല തവണ ചിന്തിച്ച് പേപ്പർ സ്വാമി വീട്ടിൽ താമസിക്കുന്ന മുറിയിലേക്ക് പോയി. അവിടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കായി സ്വാമി ജോലികൾ ചെയ്യുകയായിരുന്നു. അത് കണ്ട് ഐ.കെ. എസ്. പിള്ള ഞെട്ടിപ്പോയി .
കാറുകാരൻ ആരെയാണ് കൊണ്ടുപോയത്?പിള്ള ആശയക്കുഴപ്പത്തിലായി. കുന്നക്കുടി പിള്ളയാർ ക്ഷേത്രത്തിലേക്ക് ഒരാളെ അയച്ച്, സ്വാമി കാറുകാരനൊപ്പം പോയോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആ വ്യക്തി അവിടെ പോയി അന്വേഷിച്ചു തിരിച്ചുവന്ന് പറഞ്ഞു സ്വാമി എങ്ങും പോയിട്ടില്ല. കുന്നക്കുടി പിള്ളയാർ ക്ഷേത്രത്തിൽ പൂജ നടത്തുകയാണ്. ഞെട്ടലിൽ അമ്പരന്നുപോയ പിള്ള വീട്ടിൽ കയറി. സ്വാമി പിള്ളയോട് ചോദിച്ചു , എന്താ പിള്ളയാ ... അതൊരു ഞെട്ടലാണോ? ആ നിമിഷം, പിള്ളയാരുടെ വീട്ടിലെ ഫോൺ റിംഗ് ചെയ്തു. പിള്ളയാർ ഞെട്ടലിൽ നിന്ന് മുക്തനാകാതെ ഫോൺ എടുത്തു, പിള്ളയാ നിങ്ങളുടെ വീട്ടിലെ ഒരു ചടങ്ങിന്റെ മധ്യത്തിൽ ഞാൻ പേപ്പർ സ്വാമിയെ എന്റെ മകളുടെ വിവാഹത്തിന് കൊണ്ടുവന്നു. ക്ഷമിക്കണം എന്ന് സമീന്ദാർ പറഞ്ഞു. അപ്പോൾ, സ്വാമി മൂന്ന് സ്ഥലങ്ങളിൽ ഒരേ സമയത്തു പ്രത്യക്ഷമായിരിക്കുന്നു. പിള്ള ഞെട്ടിപ്പോയി. ഭക്തൻമാരുടെ സന്തോഷത്തിനായി സ്വാമി ഇതുപോലുള്ള നിരവധി അത്ഭുതങ്ങൾ ചെയ്യുമായിരുന്നു.
രാമസാമി പിള്ള ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള തെരുവിലാണ് മുത്തു കോനാർ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള മകൻ സുബ്ബയ്യ മരണപ്പെട്ടു, വീടും ഗ്രാമവും ദുഃഖത്തിൽ മുങ്ങി . ശവസംസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരുന്നു. ആ സമയത്ത്, അവിടെയെത്തിയ പേപ്പർ സ്വാമി മുത്തു കോനാറിനോട് പറഞ്ഞു ദയവായി എനിക്ക് കുറച്ച് കഞ്ഞി തരൂ. ദുഃഖം അടക്കി കഞ്ഞി കൊടുത്തു. പിന്നെ മകനെ നഷ്ടപ്പെട്ട ദുഃഖത്തിൽ അയാൾ കരഞ്ഞു നിലവിളിച്ചു. ഉടനെ സ്വാമി ചോദിച്ചു എന്താ നിങ്ങളുടെ മകൻ മരിച്ചുപോയെന്ന് കരുതി കരയുകയാണോ? ഈ അരിയുണ്ട അവന്റെ വായിൽ ഇടുക, അവൻ ജീവിക്കും. നൂറു വയസ്സിനു മുകളിൽ പ്രായമാകുമ്പോൾ ഒരു വായ് അരി കൊടുത്താലേ അവൻ മരിക്കൂ, അതുപോലെ മകൻ അരിയുണ്ട വായിൽ വെച്ചപ്പോൾ കുട്ടി ജീവൻ പ്രാപിച്ചു. 100 വയസ്സിനു മുകളിൽ ജീവിച്ച സുബ്ബയ്യ, പേപ്പർ സ്വാമിയുടെ ചിത്രം ഉപയോഗിച്ച് എല്ലാ ദിവസവും തന്റെ വീട്ടിൽ പൂജ നടത്തുമായിരുന്നു. സ്വാമിയുടെ അത്ഭുതങ്ങളുമായി വർഷങ്ങൾ കടന്നുപോയി. സ്വാമി പെട്ടെന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് ഇരുന്നു മൗന ഉപവാസം ആരംഭിച്ചു. അദ്ദേഹം 6 വർഷത്തേക്ക് ആരോടും സംസാരിച്ചില്ല. സ്വാമിയുടെ തപസ്സ് സംരക്ഷിക്കാൻ സമീന്ദാർ സമീപത്തുണ്ടായിരുന്നു. കൊട്ടാര കാവൽക്കാരും രാവും പകലും ഉണർന്നിരുന്നുകൊണ്ട് അദ്ദേഹത്തെ സേവിച്ചു .
ഒരു ദിവസം സ്വാമി സമാധിയിലേക്ക് പ്രവേശിക്കാൻ തയ്യാറായി. ഇതറിഞ്ഞ ഭക്തർ വിലപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ തീരുമാനം മാറ്റുവാൻ അപേക്ഷിച്ചു. പക്ഷേ പേപ്പർ സ്വാമി തന്റെ തീരുമാനം ഉപേക്ഷിച്ചില്ല. 1946 മുതൽ 1950 വരെ ഇളയസനേന്തലിൽ തപസ്സനുഷ്ഠിച്ച സ്വാമികൾ 1950 മുതൽ 1956 വരെ മൗനമായ തപസ്സിൽ തുടർന്നു. തമിഴ്നാടിന്റെ തെക്കൻ ഭാഗത്തുള്ള തന്റെ ആത്മീയ പ്രവർത്തനങ്ങൾ പൂർത്തിയായി എന്ന് മനസ്സിലാക്കിയ സ്വാമികൾ, താൻ ജീവസമാധിയാകാൻ പോകുകയാണെന്ന് സമീൻ കുടുംബത്തെ അറിയിച്ചു. 1956 മെയ് 14 ന്, ചിത്തിരൈ മാസം 31 ന് ഞായറാഴ്ച, അർദ്ധരാത്രി 01.30 ന്, പേപ്പർ സ്വാമികൾ തിരുവാതിരൈ നക്ഷത്രത്തിൽ പൂർണത പ്രാപിച്ചു. കോവിൽപട്ടിയിൽ നിന്ന് തിരുവേങ്കടം രാജപാളയത്തേക്കുള്ള വഴിയിൽ, 10 കിലോമീറ്റർ അകലെ. ഇളയസനേന്ദൽ ഗ്രാമത്തിലെ സമീൻ കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് പേപ്പർ സ്വാമിയുടെ സമാധി ക്ഷേത്രമുണ്ട്.
സമാധിയിൽ കിഴക്കോട്ട് ദർശനമായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്.
കടപ്പാട് : Dileep Nair
ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തിലെ വളരെ പ്രസിദ്ധമായ ഒരു സംഭവമാണ് താഴെ നൽകുന്നത്. ഇത് അദ്ദേഹത്തിന് തന്റെ മാതാവായ ജിജാബായിയോടുള്ള സ്നേഹവും ബഹുമാനവും വ്യക്തമാക്കുന്നു:
ശിവജി മഹാരാജാവും മാതാവ് ജിജാബായിയും
ഒരിക്കൽ മാതാവായ ജിജാബായി രാജഗഡ് കോട്ടയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. വളരെ ദൂരെയുള്ള കൊന്നാന (Kondana) കോട്ടയിൽ അന്ന് മുഗൾ പതാകയാണ് പാറിയിരുന്നത്. തന്റെ രാജ്യത്തിന് നടുവിൽ ശത്രുക്കളുടെ പതാക പാറുന്നത് ജിജാബായിയെ അസ്വസ്ഥയാക്കി.
ശിവജി മഹാരാജ് മാതാവിനെ കാണാൻ എത്തിയപ്പോൾ അവളുടെ മുഖത്തെ വിഷമം ശ്രദ്ധിച്ചു. "അമ്മേ, അങ്ങ് എന്തിനാണ് ഇത്രയധികം ചിന്തിക്കുന്നത്? എന്താണ് അങ്ങയെ അലട്ടുന്ന പ്രശ്നം?" എന്ന് അദ്ദേഹം ചോദിച്ചു.
കൊന്നാന കോട്ട ചൂണ്ടിക്കാട്ടി ജിജാബായി പറഞ്ഞു: "ശിവബാ, ആ കോട്ടയിൽ ശത്രുക്കളുടെ പതാക പാറുന്നത് കാണുമ്പോൾ എന്റെ മനസ്സിന് സമാധാനമില്ല. അത് നമ്മുടെ സ്വരാജിന്റെ ഭാഗമാകണം."
കൊന്നാന കോട്ട കീഴടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അത് വളരെ ഉയരത്തിലും സുരക്ഷിതവുമായ ഒന്നായിരുന്നു. എങ്കിലും അമ്മയുടെ ആഗ്രഹം നിറവേറ്റുക എന്നത് ശിവജിയുടെ ലക്ഷ്യമായി മാറി. അദ്ദേഹം തന്റെ വിശ്വസ്തനായ സേനാപതി താനാജി മാലുസരെയെ ഈ ദൗത്യം ഏൽപ്പിച്ചു.
താനാജി തന്റെ മകന്റെ കല്യാണത്തിരക്കിലായിരുന്നു എങ്കിലും, സ്വരാജിനും രാജാവിനും വേണ്ടി യുദ്ധത്തിന് തയ്യാറായി. "ആദ്യം കൊന്നാന, പിന്നെ കല്യാണം" എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിസാഹസികമായി കോട്ടയിൽ കയറിയ താനാജിയും സൈന്യവും മുഗളന്മാരെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുത്തു. എന്നാൽ ആ യുദ്ധത്തിൽ താനാജി വീരമൃത്യു വരിച്ചു.
കോട്ട കീഴടക്കിയ വാർത്തയറിഞ്ഞ ശിവജി സന്തോഷിച്ചെങ്കിലും താനാജിയുടെ മരണം അദ്ദേഹത്തെ ദുഃഖിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഗഡ് ആല പൺ സിൻഹ് ഗേല" (കോട്ട ലഭിച്ചു, പക്ഷേ സിംഹം പോയി). പിന്നീട് ആ കോട്ടയുടെ പേര് സിംഹഗഡ് എന്ന് മാറ്റി.
ഗുണപാഠം:
മാതാപിതാക്കളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കുകയും അത് നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് മക്കളുടെ കടമയാണ്. കൂടാതെ, രാജ്യത്തോടുള്ള കൂറും സമർപ്പണവുമാണ് യഥാർത്ഥ വീര്യം.
ഒന്നും ഇല്ലാത്തതിന്റെ സുഖം.
"മുത്തു വ്യാപാരി പട്ടണത്തിൽ ചെട്ടിയാർ എല്ലാം ഉപേക്ഷിച്ചു" എന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പ്രശസ്തനായ പട്ടണത്താർ (Pattinathar) എന്ന സന്യാസിയുടെ കഥയാണ് സൂചിപ്പിക്കുന്നത്.
ഈ കഥയുടെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
ആരായിരുന്നു പട്ടണത്താർ?: ചോള സാമ്രാജ്യത്തിലെ കാവേരിപൂംപട്ടണത്തിലെ അതിസമ്പന്നനായ ഒരു മുത്തു വ്യാപാരിയായിരുന്നു ഇദ്ദേഹം. തിരുനെൽവേലി ഭാഗത്തെ ചെട്ടിയാർ സമുദായത്തിൽപ്പെട്ടയാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
മാറ്റത്തിന്റെ നിമിഷം: ഇദ്ദേഹത്തിന് കുറെക്കാലം കുട്ടികളില്ലായിരുന്നു. പിന്നീട് ശിവന്റെ അനുഗ്രഹത്താൽ ഒരു ആൺകുട്ടിയെ ലഭിച്ചു (ആ കുട്ടി ശിവൻ തന്നെയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു). ആ കുട്ടി വളർന്നപ്പോൾ ഒരിക്കൽ കടൽ കടന്ന് വ്യാപാരത്തിന് പോയി മടങ്ങിവന്നപ്പോൾ ഒരു പെട്ടി കൊണ്ടുവന്നു. അതിൽ മുത്തുകൾക്ക് പകരം കുറച്ച് ചാണകവരട്ടികളും തവിടും ഒരു തുള വീണ സൂചിയുമാണ് ഉണ്ടായിരുന്നത്.
ഉപദേശം: ആ പെട്ടി തുറന്നപ്പോൾ അതിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു: "കാതറ്റ ഊശിയും വാരാതു കാണും കടൈവഴിക്കേ" (തുള വീണ അല്ലെങ്കിൽ കാതറ്റ സൂചി പോലും മരണശേഷം കൂടെ വരില്ല).
തുറവി (ത്യാഗം): ഈ തിരിച്ചറിവ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. തന്റെ കോടിക്കണക്കിന് വരുന്ന സമ്പത്തും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു കൗപീനം മാത്രം ധരിച്ച് സന്യാസിയായി ഇറങ്ങിത്തിരിച്ചു.
പിന്നീട് അദ്ദേഹം തമിഴ് ഭക്തിസാഹിത്യത്തിലെ പ്രധാനപ്പെട്ട സിദ്ധന്മാരിൽ ഒരാളായി മാറുകയും ധാരാളം തത്ത്വചിന്താപരമായ പാട്ടുകൾ രചിക്കുകയും ചെയ്തു. ലൗകിക സുഖങ്ങളുടെ നിരർത്ഥകതയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വരികൾ അധികവും സംസാരിക്കുന്നത്.
*ഈ ലോകജീവിതത്തിൽ സ്നേഹം തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ വികാരം. സ്നേഹത്തിന് ആളുകളെ വരുത്തിയിലാക്കാനും കീഴ്പ്പെടുത്താനും ഒക്കെയുള്ള ഒരപാര കഴിവുണ്ട്. അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും നിസ്സാരമായി നേടാൻ സ്നേഹം തീർച്ചയായും ഊർജ്ജമാകും. കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കാതെ പകർന്ന് നൽകി ഇടപെടാൻ സ്നേഹത്തിന് മാത്രമേ സാധിക്കൂ. സത്യത്തിൽ സ്നേഹത്തിന്റെ ശരിയായ വില അറിയണമെങ്കിൽ അത് നഷ്ടപ്പെട്ടവരോട് തന്നെ ചോദിക്കണം. പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചവർ അകലുമ്പോൾ, അവരെ എന്നെന്നേക്കുമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ശൂന്യത മറ്റേത് മുറിവുകൾ ഉണ്ടാക്കിയ മുറിവിനേക്കാൾ ആഴമേറിയതും അതുണങ്ങാൻ പലപ്പോഴും കാലങ്ങൾക്ക് പോലും അസാധ്യമവുകയും ചെയ്യും. തന്നെ മാത്രമേ സ്നേഹിക്കാവൂ എന്ന ചിലരുടെ ഒക്കെ വാശിയാണ് പലപ്പോഴും സ്നേഹബന്ധങ്ങൾ മുറിയാനുള്ള പ്രധാന കാരണം. സ്നേഹിക്കുന്നവരും, സ്നേഹിക്കപ്പടുന്നവരും കാത്ത് സൂക്ഷിക്കേണ്ട പ്രമാണം, ആരെയും നമ്മുടെ ലോകമായി കാണാതിരിക്കുക അതുപോലെ തന്നെ നാം ആരുടേയും ലോകമായി മാറാതിരിക്കുക എന്നതാണ്....!*
ചിദംബര രഹസ്യം 🪔
ചിദംബര രഹസ്യം 🪔
എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര് നടരാജന്റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.*
തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന് ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.
ചിദംബരം ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍:
ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര് രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.
ചിദംബരം ക്ഷേത്രത്തിന് ഒൻപത് പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത് 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന് ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്റെ എണ്ണമാണ് ( 15x 60×24 =21600). ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.
തിരുമൂലാര്‍ പറയുന്നത് മനുഷ്യന് ശിവലിംഗത്തിന്റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.
പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മഃ ആണ് പഞ്ചാക്ഷര മന്ത്രം.
കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.
പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ .മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.
സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.
മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.
*ഈ ലോകജീവിതത്തിൽ മറ്റുള്ളവർക്ക് സ്വർഗ്ഗം സമ്മാനിക്കുന്നവരാണ് സ്വർഗ്ഗത്തിന്റെ യഥാർത്ഥ അവകാശികൾ! മരണശേഷം ലഭിക്കും എന്ന് പറയപ്പെടുന്ന, ഉറപ്പില്ലാത്ത സ്വർഗ്ഗത്തിന് വേണ്ടി കാത്തു നിൽക്കാതെ ഇവിടെ ജീവിച്ചിരിക്കുന്ന ഒരോ നിമിഷവും ഇടപെടുന്നവർക്കെല്ലാം സ്വർഗ്ഗീയ അനുഭൂതി വിതറി ഇവിടം തന്നെ സ്വർഗ്ഗം ആക്കുന്നവരാണ് ശരിയായ ദൈവ ദൂതർ. ചുറ്റുമുള്ളവരുടെ സന്തോഷത്തിലും, സന്താപത്തിലും, നിർവികാരതയിലും എല്ലാം അവർ ഭാഗഭക്കാകും, സ്ഥിര സാന്നിധ്യമാകും. മരണശേഷം ചിലർ എന്തൊക്കെ സൗഭാഗ്യങ്ങൾ ഉള്ളയിടത്തു എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവോ അതേ സൗഭാഗ്യങ്ങൾ അവർ ജീവിച്ചിരിക്കുന്ന ഇടത്ത് തന്നെ സൃഷ്ടിച്ചെടുക്കും, അവിടെ സ്വർഗ്ഗമാക്കും. ആരൊക്കെയോ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ മാത്രമാണ് മരണശേഷം സ്വർഗ്ഗം ലഭിക്കുവാനുള്ള മാർഗ്ഗം എന്ന് തെറ്റിദ്ധരിക്കുന്നവർ യഥാർത്ഥത്തിൽ എവിടേയും എത്തുന്നില്ല എന്നത് തന്നെ ആണ് സത്യം. ഇവിടെ നന്മയുള്ളവരായി ജീവിക്കാൻ ഒരു ചൂണ്ടുപലക മാത്രം ആവും അക്കാര്യങ്ങൾ, പലതും ശുദ്ധ അസംബന്ധങ്ങളും....!*
🌸🌸പ്രാരാബ്ദം തെളിയുമ്പോൾ അറിവും തെളിയുന്നു 🌸🌸
അറിവ് ഒരാളിൽ കുറവില്ലാതെ ഉണ്ടായേക്കാം. പക്ഷേ പ്രാരാബ്ദം കണ്ണുതുറക്കാതെ ഇരുന്നാൽ ആ അറിവ് എന്നും മൗനത്തിലായിരിക്കും. എണ്ണയും തിരിയും എല്ലാം തയ്യാറായിട്ടുണ്ടെങ്കിലും തീപ്പെട്ടി കാണാതായാൽ വിളക്ക് വെറും അലങ്കാരമാകുന്നതു പോലെയാണത്.
കാലം അനുകൂലമാകുമ്പോഴാണ് വിദ്യയ്ക്ക് ശബ്ദവും വെളിച്ചവും കിട്ടുന്നത്. അതുവരെയും അറിവ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സന്ദർഭം വരുമ്പോൾ സ്വ ജീവിതത്തിൽ പോലും അതിനെ ഉപയോഗിക്കാൻ ആകാതെ പോകും. അപ്പോൾ ആ അറിവ് വിറകിനുള്ളിലെ അഗ്നിയെപ്പോലെ ചൂടുണ്ടെങ്കിലും, പുറത്തു തീയായി തെളിയാതെ കിടക്കും.
അറിവുണ്ടെന്ന ആത്മവിശ്വാസത്തിൽ എടുത്ത ചില തീരുമാനങ്ങൾ പിന്നീടു നോക്കുമ്പോൾ ചെറിയതും അല്പത്തരമുള്ളതുമായതായി തോന്നും. നേർവഴി മുന്നിലുണ്ടായിട്ടും അബദ്ധവഴികളിലൂടെയാണ് കാൽവെപ്പ് ഉണ്ടാകുക. യാത്ര തുടങ്ങുമ്പോൾ എല്ലാം മനോഹരമായി തോന്നും; പക്ഷേ മുന്നോട്ട് പോകുന്തോറും ആ സൗകര്യങ്ങൾ തന്നെ ദുഃഖങ്ങളായി തീരും.
ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ ഒരുനാൾ കാലം വഴിമാറുന്നു. അന്നാണ് ജീവൻ സത്യം തിരിച്ചറിയുന്നത്.
അതുവരെ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെ പാദചിഹ്നങ്ങൾ പിന്നിലുണ്ടാകും — ചിലത് ഓർമ്മകളായി, ചിലത് വേദനകളായി, ചിലത് തിരിച്ചറിവുകളായി.
🌹🌹🌹🌹
ധനുമാസത്തിലെ ഷഷ്ഠി. ഡിസംബര്‍ 26
ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ഡിസംബര്‍ 26 വെള്ളിയാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ
ഷഷ്ഠിയെ സംബന്ധിച്ച ഐതിഹ്യം.
ശ്രീ സുബ്രഹ്മണ്യപ്രീതിക്കുള്ള ഏറ്റവും പ്രശസ്തവും അത്ഭുതഫല സിദ്ധിയുള്ളതുമായ ഒരു അനുഷ്ഠാനമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിവസം ചെയ്യുന്ന സുബ്രഹ്മണ്യ പ്രീതികരമായ ഏത് പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധി പറയുന്നു. എല്ലാ മാസവും ശുക്ലപക്ഷത്തിലെ ഷഷ്ഠി ദിവസമാണ് ഈ വ്രതം അനുഷ്ഠിക്കുക.
ബ്രഹ്മാവിനെ അപമാനിച്ചതിന്റെ പാപ പരിഹാരത്തിന് സുബ്രഹ്മണ്യൻ നാഗരൂപത്തിൽ വർഷങ്ങളോളം തപസ്
ചെയ്തു. ദുഃഖിതയായ പാർവ്വതിദേവി ശിവ ഭഗവാന്റെ നിർദ്ദേശപ്രകാരം 108 ഷഷ്ഠിവ്രതം നോറ്റ് ധ്യാനത്തിൽ മുഴുകി. അമ്മയുടെ ദുഃഖവും വ്രതചര്യയും കണ്ട മുരുകൻ തപസ് അവസാനിപ്പിച്ച് വിഷ്ണുവിന്റെ അനുഗ്രഹത്താൽ സ്വരൂപം സ്വീകരിച്ച് കൈലാസത്തിലേക്ക് തിരിച്ചുചെന്നു എന്നാണ് വിശ്വാസം. അന്നു മുതൽ സുബ്രഹ്മണ്യപ്രീതിക്ക് ഷഷ്ഠിദിനം വ്രതം സ്വീകരിക്കുവാൻ ശിവൻ നിർദ്ദേശിച്ചു. ഷഷ്ഠി വ്രതം നോൽക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം ഏറ്റവും ഉത്തമം. സാധിക്കുന്നവർ അങ്ങനെ ചെയ്യുക. പറ്റാത്തവർ യഥാശക്തി അനുഷ്ഠിക്കുക. പഴവർഗ്ഗങ്ങൾ മാത്രമായോ, ലഘുഭക്ഷണം എന്ന രീതിയിലോ ഷഷ്ഠി വ്രതം ആചരിക്കാം. മത്സ്യമാംസാദി ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസമായി ഷഷ്ഠി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്.
ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം. ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം,
കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ. അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.
ഈ ഞായറാഴ്ച ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ സുബ്രഹ്മണ്യഭഗവാൻ്റെ അനുഗ്രഹത്തിന് അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി കഴിയുന്ന രീതിയിൽ വഴിപാടുകൾ നടത്തുകയെങ്കിലും ചെയ്യണം. വ്രതം നോൽക്കുന്നവർ അന്ന് കഴിയുന്നത്ര നേരം ക്ഷേത്രത്തിൽ തന്നെ കഴിയുകയും മുരുക മന്ത്രങ്ങൾ, കീർത്തനങ്ങള്‍ എന്നിവ ജപിക്കുകയും വേണം. സബ്രഹ്മണ്യപഞ്ചരത്നം, സുബ്രഹ്മണ്യഅഷ്ടോത്തരം, സുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഉത്തമം.
*പ്രഭാതചിന്തകൾ*
വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീർണിച്ചു കൊണ്ടേയിരിക്കും
ഹൃദയത്തിൽ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാൻ നമ്മുക്കാവട്ടെ.
ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാൽ അതു തന്നെയാണ് ഏറ്റവും നല്ല നന്മയേറിയ ജീവിതം.
🙏🏻 *സുപ്രഭാതം*🙏🏻
*ഇന്ന് 27/12/2025 പൊന്നു ഗുരുവായൂരപ്പന് കളഭാട്ടം ....*
ഭഗവാന്റെ പാതാളാഞ്ജന ശിലയിൽ അമൂല്യമായ കളഭം നിറഞ്ഞ് ഒഴുകുന്ന വിശിഷ്ടമായ ഈ ആഘോഷം വർഷത്തിൽ ഒരു ദിവസം മാത്രമാണ് നടക്കുന്നത്. എല്ലാ വർഷവും വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ നടക്കുന്ന 41 ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ചാണ് ധനുവിലെ മണ്ഡല പൂജാദിവസം ഗുരുവായൂരപ്പന് കളഭാട്ടം ചെയ്യുന്നത്. ഈ കളഭാട്ടത്തിന് ധാരാളം പ്രത്യേകതകളുണ്ട്. എന്നും ചന്ദനത്തിൽ ചേർക്കുന്ന കുങ്കുമം, പച്ചക്കർപ്പൂരം, പനിനീർ എന്നിവയ്ക്ക് പുറമേ കസ്തൂരി കൂടി കളഭാട്ട നാളിൽ ഉപയോഗിക്കുന്നു. 40 ഉരുളയോളം കളഭമാണ് കളഭാട്ടത്തിന് കരുതുന്നത്.
*നമ്മുടെ ജീവിതം ഒരു വലിയ പ്രതിഭാസമാണ്. അല്ലെങ്കിൽ, ഒരു ഈശ്വരലീലയാണ്,
നമുക്ക് എല്ലാം അറിയണം, എല്ലാവരെയും സ്നേഹിക്കണം, എല്ലാ ബന്ധങ്ങളിലും ഏർപ്പെടണം എന്നൊരു ആഗ്രഹം നമ്മളിൽ സ്വാഭാവികമായി ഉണ്ട്.
എന്നാൽ ആ അറിയലിലും സ്നേഹത്തിലും, നാം നമ്മെത്തന്നെ സമർപ്പിക്കാറുണ്ടോ?
ലോകത്തെ മുഴുവൻ അറിയുക.
പക്ഷേ, ആ അറിവുകൾ നിങ്ങളുടെ ഉള്ളിലെ ശാന്തതയെ തകർക്കാൻ അനുവദിക്കരുത്.
നാം ഒരു ക്യാമറ ലെൻസിനെപ്പോലെ ആകണം—എല്ലാം കാണുന്നു, എന്നാൽ ഒന്നും അതിൽ ഒട്ടിപ്പിടിക്കുന്നില്ല.
ബന്ധങ്ങൾ വേണം.
പക്ഷേ, ബന്ധനങ്ങളാകരുത്.
സമുദ്രത്തിലെ തിരമാലകൾ പോലെ ആയിരിക്കണം ബന്ധങ്ങൾ—
തീരത്തെ തൊടുന്നു, സ്നേഹിക്കുന്നു, പിന്നെ തിരികെ കടലിലേക്കുതന്നെ മടങ്ങുന്നു.
ഒട്ടിപ്പിടിക്കാത്ത സ്നേഹമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം.
വ്യക്തികളിൽ നിന്നോ വസ്തുക്കളിൽ നിന്നോ ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
പ്രതീക്ഷകൾ പൂത്തുനിൽക്കുന്ന മരത്തിൽ, പലപ്പോഴും നിരാശയുടെ കായ്കളേ വിളവെടുക്കാനുണ്ടാകൂ.
ഒരു ചെറിയ കഥ പറയാം.
ഒരിക്കൽ ഒരു രാജാവ് ഒരു മഹാസന്യാസിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
സന്തോഷത്തോടെ രാജാവ് അദ്ദേഹത്തിന് വിലപിടിപ്പുള്ള ഒരു സ്വർണ്ണത്തളിക സമ്മാനിച്ചു.
സന്യാസി അതും സമാധാനത്തോടെ സ്വീകരിച്ച് തന്റെ ഭാണ്ഡത്തിൽ വെച്ചു.
ശിഷ്യന്മാർ അമ്പരന്നു:
“ഗുരോ, ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച അങ്ങ് എന്തിനാണ് ഇത് സ്വീകരിച്ചത്?”
യാത്രയ്ക്കിടയിൽ ഒരു പുഴക്കടവിലെത്തിയപ്പോൾ,
സന്യാസി ആ തളിക പുറത്തെടുത്തു.
യാതൊരു ഭാവമാറ്റവുമില്ലാതെ അത് പുഴയുടെ ആഴങ്ങളിലേക്ക് എറിഞ്ഞു.
പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:
“അത് സ്വീകരിച്ചപ്പോഴും എന്റെ മനസ്സ് അതിൽ കുടുങ്ങിയിരുന്നില്ല.
ഇപ്പോൾ അത് കളയുമ്പോഴും എന്റെ മനസ്സിന് ഭാരമില്ല.
അത് ഒരു വസ്തുവായിരുന്നു—എനിക്ക് അതറിയാമായിരുന്നു.
ബന്ധമുണ്ടായിരുന്നു, പക്ഷേ ബന്ധനമായിരുന്നില്ല.”
ലോകത്തെ ആസ്വദിക്കുക, പക്ഷേ അതിൽ മുങ്ങിപ്പോകാതിരിക്കുക.
താമരയിലയിലെ വെള്ളം പോലെ -
വെള്ളത്തിലാണ് താമര വളരുന്നത്,
എന്നാൽ ഒരിറ്റു വെള്ളം പോലും ഇലയിൽ ഒട്ടിപ്പിടിക്കുന്നില്ല.
നിങ്ങളുടെ സന്തോഷം മറ്റൊരാളുടെ പ്രവൃത്തിയിലാണോ ആശ്രയിക്കുന്നത്?
അങ്ങനെയെങ്കിൽ, നിങ്ങൾ ബന്ധനത്തിലാണ്.
നിങ്ങളുടെ സന്തോഷം നിങ്ങളിൽ തന്നെയാണെങ്കിൽ—
നിങ്ങൾ മുക്തനാണ്.
സ്ത്രീ_തെയ്യം കെട്ടുന്ന കേരളത്തിലെ ഏക ക്ഷേത്രം
കണ്ണൂർ ജില്ല ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിനടുത്ത്, തെക്കുംമ്പാട്ട് കൂറോം തായക്കാവ് ഭഗവതി ക്ഷേത്രം.
ദേവക്കൂത്ത് ( ലാസ്യനൃത്തം) എന്നാണ് സ്ത്രീ തെയ്യം അറിയപ്പെടുന്നത്.
തെയ്യക്കോലത്തിൽ സ്ത്രീ അപൂർവ്വ കാഴ്ചയാണ്.
വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കാടിനുള്ളിലാണ് ക്ഷേത്രം.
അന്നപൂർണ്ണേശ്വരി അമ്മ കപ്പലിറങ്ങിയ, ആയിരം തെങ്ങ് വളപ്പിന് സമീപത്താണ് പ്രകൃതിസുന്ദരമായ തെക്കുംമ്പാട്ട്ദ്വീപ്.
ദ്വീപിന്റെ തെക്കേയറ്റത്ത് പതിനെട്ട് ഏക്കർ വനത്തിനുള്ളിലാണ് തായക്കാവ് സ്ഥിതി ചെയ്യുന്നത്.
കോലത്തിരി രാജാവിന്റെ കുല ദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യ സങ്കല്പത്തിലാണ് ഇവിടത്തെ ആരാധനരീതി.
കാടിനുള്ളിൽ ഒറ്റപ്പെട്ടുള്ള ക്ഷേത്രവും, കുളവും, കിണറും ആരെയും ആകർഷിപ്പിക്കുന്നതാണ്.
തെക്കുംമ്പാട്ട് ദ്വീപിന്റെ അധീനത - യ്ക്കായി പട നയിച്ച കോലത്തിരിയുടെ പടയാളികൾ, വളപട്ടണം പുഴ വഴി വന്ന് ദ്വീപിൽ താവളം ഉറപ്പിച്ച്, തെക്കുംമ്പാട്ട് ദ്വീപ് കൈവശപ്പെടുത്തിയതായി ചരിത്രം.
അന്ന്, വനത്തിൽ വെച്ച് മാടായി - ക്കാവിലമ്മയെ ആരാധന നടത്തിയ സ്ഥലത്താണ് പ്രസിദ്ധമായ കോല സ്വരൂപത്തിങ്കൽ തായ്യുടെ കാവ് ഉയർന്നു വന്നത്.
തായ്ക്കാവ് ഭഗവതിയുടെ പ്രധാന ശ്രീകോവിലിനു പുറമേ, വനത്തിനകത്ത് വേട്ടശാസ്താവ്, എലഞ്ഞിക്കീഴി ഭഗവതി എന്നിവരുടെ സാന്നിധ്യവും ഉണ്ട്.
തെയ്യം കെട്ടി ആടാറുണ്ടെങ്കിലും, ഇവർക്ക് ശ്രീകോവിൽ ഇല്ല.
ദേവക്കൂത്ത്
തായ്ക്കാവിൽ സ്ത്രീ കെട്ടിയാടുന്ന തെയ്യമാണ് ദേവക്കൂത്ത്.
ദേവലോകത്ത് നിന്ന് പൂക്കൾ ശേഖരിക്കാനായി, തെക്കുംമ്പാട്ട് ദ്വീപിലെ പൂന്തോട്ടത്തിൽ വന്ന ദേവസ്ത്രീകളിൽ ഒരാൾ അവിടെ ഒറ്റപ്പെട്ടു പോകുകയും, പിന്നീട് നാരദമഹർഷിയുടെ സഹായത്തോടെ വള്ളുവൻകടവ് വഴി അവർ ദേവലോകത്തേയ്ക്ക് തിരിച്ചു പോയി എന്ന് ഐതീഹ്യം.
ഇതാണ് ദേവക്കൂത്തായി അവതരിപ്പിക്കുന്നത്.
2012 മുതൽ, മാടായി എം വി അംബുജാക്ഷി അമ്മയാണ് തെയ്യംകോലധാരി.
41 ദിവസം വ്രതം നോറ്റ്, തെയ്യത്തിനു മൂന്നു ദിവസം മുമ്പ് താമസം ക്ഷേത്രത്തിലേക്ക് മാറ്റും.
ധനു മാസത്തിലാണ് ദേവക്കൂത്ത് നടക്കുക.
സ്വാമി രാമതീർത്ഥനും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
കൂടിക്കാഴ്ച: 1903 മെയ് 20-ന് ആണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് തിയോഡോർ റൂസ്വെൽറ്റ് (Theodore Roosevelt) സ്വാമി രാമതീർത്ഥനെ സന്ദർശിച്ചത്.
സ്ഥലം: കാലിഫോർണിയയിലെ ഷാസ്ത സ്പ്രിങ്സിൽ (Shasta Springs) വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. വടക്കൻ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ പ്രസിഡന്റ് ഇവിടെ അൽപ്പനേരം തങ്ങുകയായിരുന്നു.
ഇന്ത്യയ്ക്കുവേണ്ടിയുള്ള നിവേദനം: ഈ കൂടിക്കാഴ്ചയിൽ സ്വാമി രാമതീർത്ഥൻ ഇന്ത്യയെക്കുറിച്ചുള്ള ഒരു നിവേദനം (Appeal on behalf of India) പ്രസിഡന്റിന് സമർപ്പിച്ചു. റൂസ്വെൽറ്റ് അത് വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു.
പ്രസക്തി: സ്വാമി വിവേകാനന്ദന് ശേഷം അമേരിക്കയിൽ ഹിന്ദുമതത്തെയും വേദാന്തത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയ പ്രധാന സന്ന്യാസിമാരിലൊരാളായിരുന്നു സ്വാമി രാമതീർത്ഥൻ. അമേരിക്കയിലെ സാധാരണക്കാരുടെ ഇടയിൽ മാത്രമല്ല, ഭരണാധികാരികളുടെ ഇടയിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു.
സ്വാമി രാമതീർത്ഥന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് കൂടുതൽ വായിക്കാൻ Swami Rama Tirtha Website സന്ദർശിക്കാവുന്നതാണ്.
ധ്യാനവും എരുമയും
ശ്രീരാമകൃഷ്ണ പരമഹംസരുടെ ഉപദേശങ്ങളിൽ കാണുന്ന പ്രസിദ്ധമായ ഒരു കഥയാണിത്. ഭക്തിയിലൂടെയും ഏകാഗ്രതയിലൂടെയും എങ്ങനെ ഈശ്വരസാക്ഷാത്കാരം നേടാം എന്ന് ഈ കഥ ലളിതമായി വിവരിക്കുന്നു.
കഥാസാരം:
ഒരിക്കൽ ഒരാൾ ഒരു ഗുരുവിനെ സമീപിച്ച് തനിക്ക് ഈശ്വരനെ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ഭഗവാനെ ധ്യാനിക്കാൻ ഗുരു ഉപദേശിച്ചെങ്കിലും, തനിക്ക് ദൈവത്തിന്റെ രൂപം മനസ്സിൽ കൊണ്ടുവരാൻ കഴിയുന്നില്ലെന്നും താൻ വളർത്തുന്ന എരുമയെ മാത്രമേ എപ്പോഴും ഓർമ്മ വരുന്നുള്ളൂ എന്നും അയാൾ പറഞ്ഞു.
ശിഷ്യന്റെ നിഷ്കളങ്കത മനസ്സിലാക്കിയ ഗുരു പറഞ്ഞു: "എങ്കിൽ നീ നിന്റെ എരുമയെത്തന്നെ ധ്യാനിച്ചുകൊള്ളൂ." ഗുരുവിന്റെ വാക്ക് വിശ്വസിച്ച് അയാൾ ഒരു മുറിക്കുള്ളിലിരുന്ന് തന്റെ പ്രിയപ്പെട്ട എരുമയെ മാത്രം ദീർഘകാലം ധ്യാനിച്ചു.
കുറേ നാളുകൾക്ക് ശേഷം ഗുരു ശിഷ്യനെ കാണാൻ ചെന്നു. പുറത്തേക്ക് വരാൻ ഗുരു ആവശ്യപ്പെട്ടപ്പോൾ, "എനിക്ക് പുറത്തേക്ക് വരാൻ കഴിയില്ല, എന്റെ കൊമ്പുകൾ വാതിലിൽ തടയുന്നു" എന്നായിരുന്നു ശിഷ്യന്റെ മറുപടി. എരുമയെക്കുറിച്ചുള്ള അമിതമായ ഏകാഗ്രത കാരണം താൻ എരുമയാണെന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
ഗുരു അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "മകനേ, ഒരു എരുമയെ ധ്യാനിച്ച നിനക്ക് എരുമയായി മാറാൻ കഴിയുമെങ്കിൽ, പരമാത്മാവായ വാസുദേവനെ ധ്യാനിച്ചാൽ നിനക്ക് ദൈവമായി മാറാനും കഴിയില്ലേ?"
ഈ തിരിച്ചറിവ് അയാളുടെ മനസ്സിനെ മാറ്റിമറിച്ചു. വാസുദേവനെ ധ്യാനിച്ചാൽ മോക്ഷം ലഭിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.
ഗുണപാഠം:
നമ്മുടെ മനസ്സ് എന്തിനെയാണോ ദീർഘമായി ചിന്തിക്കുന്നത്, നാം അതായിത്തീരുന്നു. ലൗകികമായ കാര്യങ്ങളിലുള്ള ഏകാഗ്രത ഈശ്വരനിലേക്ക് തിരിച്ചാൽ ഏതൊരാൾക്കും ഭഗവാനെ അറിയാൻ സാധിക്കും. ഇതിനെയാണ് 'വാസുദേവ മനനം' എന്ന് ഈ കഥയിലൂടെ അർത്ഥമാക്കുന്നത്.
Wednesday, December 24, 2025
അദ്ധ്യായം 18
മോക്ഷസംന്യാസയോഗഃ
Chapter-18: Moksha Sanyasayoga (78 verses)
അര്‍ജുന ഉവാച
1. സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും
ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന
അര്ജുനന് ചോദിച്ചു: ഹേ ഹൃഷീകേശ, ഞാന്‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു.
ശ്രീഭഗവാനുവാച
2. കാമ്യാനാം കര്മണാം ന്യാസം സംന്യാസം കവയോ വിദുഃ
സര്‍വ്വകര്‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ
ഭഗവാന് പറഞ്ഞു: ഫലമുദ്ദേശിച്ചുള്ള കര്‍മ്മങ്ങളെ വെടിയലാണ് സന്യാസമെന്നു ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത്. സകലകര്‍മ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നു പറയപ്പെടുന്നത്.
3. ത്യാജ്യം ദോഷവദിത്യേകേ കര്‍മ പ്രാഹുര്‍മനീഷിണഃ
യജ്ഞദാനതപഃകര്മ ന ത്യാജ്യമിതി ചാപരേ
കർമ്മം ദോഷമുൾക്കൊള്ളുന്നതുകൊണ്ടു ത്യജിക്കേണ്ടതാണെന്നു ചില വിദ്വാന്മാര് പറയുന്നു. യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുതെന്ന് വേറെ ചിലര്‍ പറയുന്നു.
4. നിശ്ചയം ശൃണു മേ തത്ര ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര ത്രിവിധഃ സമ്പ്രകീര്‍ത്തിതഃ
ഹേ അര്‍ജുന, ത്യാഗത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം കേള്‍ക്കൂ. ത്യാഗം മൂന്നു വിധത്തിലുള്ളതാണെന്ന് പറയപ്പെടുന്നു.
5. യജ്ഞദാനതപഃകര്മ ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം
യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെ ത്യജിക്കരുത്. അവ നിശ്ചയമായും ചെയ്യപ്പെടേണ്ടതാണ്. യജ്ഞം, ദാനം, തപസ്സ് എന്നിവ ബുദ്ധിമാന്മാര്ക്ക് മനഃശുദ്ധിയുണ്ടാക്കുന്നവയാണ്.
6. ഏതാന്യപി തു കര്‍മണി സംഗം ത്യക്ത്വാ ഫലാനി ച
കര്‍ത്തവ്യാനീതി മേ പാര്‍ഥ നിശ്ചിതം മതമുത്തമം
ഈ കര്‍മ്മങ്ങളെ (യജ്ഞം, ദാനം, തപസ്സ്) ആസക്തിയും ഫലവുമുപേക്ഷിച്ച് ചെയ്യേണ്ടതാണ് എന്നാണ് എന്റെ നിശ്ചിതമായ അഭിപ്രായം.
7. നിയതസ്യ തു സംന്യാസഃ കര്‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗസ്താമസഃ പരികീര്‍ത്തിതഃ
നിയതകര്‍മ്മങ്ങളെ (ശാസ്ത്രവിഹിതമായ കര്‍മ്മങ്ങളെ) ത്യജിക്കുവാന്‍ പാടുള്ളതല്ല. മോഹത്താല്‍ അവയെ ത്യജിക്കുന്നത് താമസികമായ ത്യാഗമാണെന്ന് പറയപ്പെടുന്നു.
8. ദുഃഖമിത്യേവ യത്കര്‍മ കായക്ലേശഭയാത്ത്യജേത്
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത്
ദുഃഖകരമാണെന്നു കരുതി ശരീരക്ലേശത്തെ ഒഴിവാക്കാനായി ത്യജിക്കുകയാണെങ്കില്‍ അത് രാജസികത്യാഗമാണ്. അതിലൂടെ ശരിയായ ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല.
9. കാര്യമിത്യേവ യത്കര്‍മ നിയതം ക്രിയതേഽര്‍ജുന
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ
ചെയ്യേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ ശാസ്ത്രവിഹിതമായ കര്‍മ്മം ആസക്തിയെയും ഫലത്തെയും ത്യജിച്ച് ചെയ്യുകയാ ണെങ്കില്‍ അതിനെ സാത്വികത്യാഗമെന്നു പറയുന്നു.
10. ന ദ്വേഷ്ട്യകുശലം കര്‍മ കുശലേ നാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ
സത്വഗുണത്തെ പ്രാപിച്ചവനും, ബുദ്ധിമാനും, സംശയമില്ലാത്ത വനുമായ ത്യാഗി, അസുഖകരമായ കര്‍മ്മത്തെ വെറുക്കുകയോ സുഖകരമായ കര്‍മ്മത്തോട് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല.
11. ന ഹി ദേഹഭൃതാ ശക്യം ത്യക്തും കര്‍മാണ്യശേഷതഃ
യസ്തു കര്‍മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ
ദേഹിയ്ക്ക് കര്‍മ്മങ്ങളെ തികച്ചും പരിത്യജിക്കുവാന്‍ സാദ്ധ്യമല്ല. കര്‍മ്മഫലത്തെ ത്യജിക്കുന്നവന് തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.
12. അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കര്‍മണഃ ഫലം
ഭവത്യത്യാഗിനാം പ്രേത്യ ന തു സംന്യാസിനാം ക്വചിത്
സുഖം, ദുഃഖം രണ്ടും കലർന്നതു എന്നിങ്ങനെ കർമ്മം ചെയ്യുന്നവർക്ക് മൂന്നു തരത്തിലുള്ള ഫലം അനുഭവപ്പെടുന്നു.എന്നാൽ ഫലേച്ഛയില്ലാതെ ചെയ്യുന്നവർക്ക് ഒന്നും ബാധകമാവുന്നില്ല.
13. പഞ്ചൈതാനി മഹാബാഹോ കാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സര്‍വ്വകര്‍മണാം
ഹേ മഹാബാഹോ, എല്ലാ കര്‍മ്മങ്ങളുടെ സിദ്ധിയ്ക്കായി സാംഖ്യത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു ഘടകങ്ങള്‍ കേട്ടാലും.
14. അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം
അധിഷ്ഠാനമായ ശരീരം, കര്‍ത്താവ്, വിവിധ കരണങ്ങള്‍ (ഇന്ദ്രിയങ്ങള്‍), വിവിധ ചേഷ്ടകള്‍, ദൈവം (വിധി അഥവാ പ്രാരബ്ധകര്‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങള്‍.
15. ശരീരവാങ്മനോഭിര്യത്കര്‍മ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ
ശരീരം, മനസ്സ്, വാക്ക് എന്നിവയാല്‍ മനുഷ്യന് ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കര്‍മ്മങ്ങളുടെയും കാരണങ്ങള്‍ ഇവയഞ്ചുമാകുന്നു.
16. തത്രൈവം സതി കര്‍ത്താരമാത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുര്മതിഃ
അങ്ങിനെയിരിക്കെ ആത്മാവിനെ കർത്താവായിക്കാണുന്നവൻ സംസ്കാരമില്ലയ്മകൊണ്ടും ബുദ്ധിയില്ലായ്മകൊണ്ടും യാഥാർത്ഥമറിയുന്നില്ല.
17. യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ
ഹത്വാഽപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ
താൻ കർത്താവാണെന്ന ഭാവമില്ലാതെ ഇഷ്ടാനിഷ്ടങ്ങളില്ലാതെയുള്ളവൻ ലോകം മുഴുവനും നശിപ്പിച്ചാലും നശിപ്പിക്കുന്നില്ല. അതിന്റെ ഫലങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.
18. ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മചോദനാ
കരണം കര്‍മ കര്‍ത്തേതി ത്രിവിധഃ കര്‍മസംഗ്രഹഃ
അറിവ്, അറിയപ്പെടുന്നത്, അറിയുന്നവന് എന്നിങ്ങനെ കര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. കര്മ്മത്തിന് കര്‍ത്താവ്, കര്‍മ്മം, കരണം (ഇന്ദ്രിയങ്ങള്‍) എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട്.
19. ജ്ഞാനം കര്‍മ ച കര്‍ത്താച ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി
ജ്ഞാനവും, കര്‍മ്മവും, കര്‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തില്‍ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും.
20. സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം
വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വര്‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.
21. പൃഥക്ത്വേന തു യജ്ജ്ഞാനം നാനാഭാവാന്‍ പൃഥഗ്വിധാന്‍
വേത്തി സര്‍വ്വേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം
യാതൊരു ജ്ഞനമാണോ സര്‍വ്വജീവജാലങ്ങളിലും നാനാതരത്തിലുള്ള ഭാവങ്ങളെ ദര്‍ശിക്കുന്നത് അത് രാജസമാണ്.
22. യത്തു കൃത്സ്നവദേകസ്മിന്‍ കാര്യേ സക്തമഹൈതുകം
അതത്ത്വാര്‍ഥവദല്പം ച തത്താമസമുദാഹൃതം
യാതൊരു ജ്ഞാനം ഒരു കാര്യത്തില്‍ (ശരീരത്തില്‍) തന്നെ പൂര്‍ണ്ണമാണെന്നുള്ള ധാരണയില്‍ ആസക്തിയോടെയും, കാരണമില്ലാതെയും, സത്യത്തെ അറിയാതെയും, അല്പമായുമിരിക്കുന്നുവോ അത് താമസികജ്ഞാനമാണ്.
23. നിയതം സംഗരഹിതമരാഗദ്വേഷതഃ കൃതം
അഫലപ്രേപ്സുനാ കര്‍മ യത്തത്സാത്ത്വികമുച്യതേ
ശാസ്ത്രവിഹിതവും, ആസക്തിയില്ലാത്തതും, രാഗദ്വേഷരഹിതവും ഫലാകാംക്ഷയില്ലാത്ത ഒരു വ്യക്തിയാല്‍ ചെയ്യപ്പെട്ടതുമായ കര്‍മ്മം സാത്വികമാണ്.
24. യത്തു കാമേപ്സുനാ കര്‍മ സാഹംകാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം
ഫലാകാംക്ഷയോടെയും അഹങ്കാരത്തോടെയും വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന കര്‍മ്മം രാജസമാണ്.
25. അനുബന്ധം ക്ഷയം ഹിംസാമനപേക്ഷ്യ ച പൌരുഷം
മോഹാദാരഭ്യതേ കര്‍മ യത്തത്താമസമുച്യതേ
മോഹത്തോടെ ആരംഭിക്കപ്പെട്ടതും, കര്‍മ്മത്തിന്റെ ഫലമോ, അതുകൊണ്ടുള്ള നഷ്ടമോ, അപകടമോ, സ്വന്തം കഴിവോ കണക്കിലെടുക്കാതെ ചെയ്യപ്പെടുന്നതുമായ കര്‍മ്മം താമസികമാണ്.
26. മുക്തസംഗോഽനഹംവാദീ ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍നിര്‍വ്വികാരഃ കര്‍ത്താ സാത്ത്വിക ഉച്യതേ
ആസക്തിയും അഹന്തയും ഇല്ലാത്തവനും, ധൈര്യം, ഉത്സാഹം എന്നിവയുള്ളവനും, ജയപരാജയങ്ങളില്‍ ഇളകാത്തവനുമായ കര്‍ത്താവ് സാത്വികനാണെന്നു പറയപ്പെടുന്നു.
27. രാഗീ കര്‍മഫലപ്രേപ്സുര്‍ ലുബ്ധോ ഹിംസാത്മകോഽശുചിഃ
ഹര്‍ഷശോകാന്വിതഃ കര്‍ത്താ രാജസഃ പരികീര്‍ത്തിതഃ
ആസക്തിയുള്ളവനും, കര്‍മ്മഫലത്തെ ആഗ്രഹിക്കുന്നവനും, പിശുക്കനും, അശുചിയും, ഹിംസാത്മകനും, (ജയപരാജയങ്ങളില്‍) സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവനുമായ കര്‍ത്താവ് രാജസികനെന്നു പറയപ്പെടുന്നു.
28. അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോഽലസഃ
വിഷാദീ ദീര്‍ഘസൂത്രീ ച കര്‍ത്താ താമസ ഉച്യതേ
സ്ഥിരതയില്ലാത്തവനും, പ്രാകൃതനും, അഹങ്കാരവും ദര്‍പ്പവുമുള്ളവനും, നീചനും അലസനും, ദുഃഖിതനും, ദീര്‍ഘസൂത്രിയുമായ (ചെയ്യാനുള്ള കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്ന സ്വഭാവമുള്ളയാള്‍) കര്‍ത്താവ് താമസികനാണ് എന്നു പറയപ്പെടുന്നു.
29. ബുദ്ധേര്‍ഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ
ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു വിധത്തിലുള്ള ബുദ്ധിയെയും, ധൈര്യത്തെയും കുറിച്ച് ഞാന്‍ ഓരോന്നായി വിശദീകരിക്കുന്നതു കേട്ടാലും.
30. പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാര്‍ഥ സാത്വികീ
പ്രവൃത്തിയെയും നിവൃത്തിയെയും, കാര്യത്തേയും അകാര്യത്തേയും, ഭയപ്പെടേണ്ടതിനെയും ഭയപ്പെടാതിരിക്കേണ്ടതിനെയും, ബന്ധത്തെയും മോക്ഷത്തെയും കുറിച്ചറിയുന്ന ബുദ്ധി സാത്വികബുദ്ധിയാകുന്നു.
31. യയാ ധര്‍മമധര്‍മം ച കാര്യം ചാകാര്യമേവ ച
അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാര്‍ഥ രാജസീ
ധര്‍മ്മം, അധര്‍മ്മം, ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നിവയെ തെറ്റായി അറിയുന്ന ബുദ്ധി രാജസികബുദ്ധിയാകുന്നു.
32. അധര്‍മം ധര്‍മമിതി യാ മന്യതേ തമസാവൃതാ
സര്‍വ്വാര്‍ഥാന്വിപരീതാംശ്ച ബുദ്ധിഃ സാ പാര്‍ഥ താമസീ
അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടതുകൊണ്ട് അധര്‍മ്മത്തെ ധര്‍മ്മമായി തെറ്റിദ്ധരിക്കുകയും, സകലതിനെയും നേരെ വിപരീതമായ വിധത്തില്‍ അറിയുകയും ചെയ്യുന്ന ബുദ്ധി താമസികബുദ്ധിയാകുന്നു.
33. ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ
യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാര്‍ഥ സാത്ത്വികീ
ഹേ പാർത്ഥ! യോഗശക്തിയാൽ , ദൃഢനിശ്ചയത്തോടും സ്ഥിരമായിട്ടുള്ളതുമായ ധൈര്യം മനസ്സ്, പ്രാണങ്ങൾ, ഇന്ദ്രിയങ്ങൾ ഇവയുടെ വ്യാപാരത്തെ നിയന്ത്രിക്കുന്നുവോ, ആ ധൈര്യം സാത്വികമാകുന്നു.
34. യയാ തു ധര്‍മകാമാര്‍ഥന്ധൃത്യാ ധാരയതേഽര്‍ജുന
പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാര്‍ഥ രാജസീ
ധര്‍മ്മം, അര്‍ഥം, കാമം എന്നിവയെ ആസക്തിയോടെയും ഫലാകാംക്ഷയോടെയും അടക്കിനിര്‍ത്തുന്ന ധൈര്യം രാജസികമാണ്.
35. യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ
ദുര്‍ബുദ്ധിയായ ഒരുവന്, ഏതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.
36. സുഖം ത്വിദാനീം ത്രിവിധം ശൃണു മേ ഭരതര്‍ഷഭ
അഭ്യാസാദ്രമതേ യത്ര ദുഃഖാന്തം ച നിഗച്ഛതി
37. യത്തദഗ്രേ വിഷമിവ പരിണാമേഽമൃതോപമം
തത്സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം
ഹേ അര്‍ജുന, ഇനി മൂന്നു വിധത്തിലുള്ള സുഖത്തെ കേട്ടുകൊള്ളുക. അഭ്യാസം കൊണ്ട് ഏതൊരു സുഖത്തില്‍ സന്തോഷിച്ചു തുടങ്ങുകയും, ദുഃഖത്തിനറുതി വരുകയും ചെയ്യുന്നുവോ, ആദ്യം വിഷം പോലെയും ഒടുവില്‍ അമൃതസമാനമായും അനുഭവപ്പെടുന്നുവോ, ആത്മജ്ഞാനത്തില്‍നിന്നുണ്ടാകുന്ന ആ സുഖം സാത്വികമാണ്.
38. വിഷയേന്ദ്രിയസംയോഗാദ്യത്തദഗ്രേഽമൃതോപമം
പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം
വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സമ്പര്‍ക്കം കൊണ്ടുണ്ടാകുന്നതും ആദ്യം അമൃതു പോലെയും ഒടുവില്‍ വിഷസമാനമായുമിരിക്കുന്നുവോ ആ സുഖം രാജസികമാണ്.
39. യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം
ഉറക്കം, ആലസ്യം, അശ്രദ്ധ എന്നിവയില്‍ നിന്നുണ്ടാകുന്നതും ആത്മാവിനെ എല്ലായ്പ്പോഴും മോഹബന്ധങ്ങളിൽ പെടുത്തുകയും ചെയ്യുന്ന സുഖം താമസികമാണ്.
40. ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ
സത്ത്വം പ്രകൃതിജൈര്‍മുക്തം യദേഭിഃ സ്യാത്ത്രിഭിര്ഗുണൈഃ
പ്രകൃതിജന്യങ്ങളായ ഈ ഗുണങ്ങളില്ലാത്ത യാതൊരു വസ്തുവോ, വ്യക്തിയോ തന്നെ ഈ ഭൂമിയിലോ, ആകാശത്തിലോ, ദേവന്മാരുടെയിടയിലോ ഇല്ല.
41. ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കര്‍മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്ഗുണൈഃ
ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നിവരുടെ കര്‍മ്മങ്ങള്‍ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
42. ശമോ ദമസ്തപഃ ശൌചം ക്ഷാന്തിരാര്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്മ സ്വഭാവജം
ശമം (മനഃസംയമനം), ദമം (ഇന്ദ്രിയസംയമനം), തപസ്സ്, ശുചിത്വം, ക്ഷമ, കാപട്യമില്ലായ്മ, ലൗകികവും ആധ്യാത്മികവുമായ അറിവ്, ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.
43. ശൌര്യം തേജോ ധൃതിര്‍ദാക്ഷ്യം യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച ക്ഷാത്രം കര്‍മ സ്വഭാവജം
ശൂരത്വം, തേജസ്സ്, ധൈര്യം, സാമര്‍ഥ്യം, യുദ്ധത്തില്‍ നിന്ന് പിന്തിരിയാതിരിക്കല്, ദാനം, പ്രഭുത്വം എന്നിവയാണ് ക്ഷത്രിയന് സ്വാഭാവികമായുള്ള കര്‍മ്മങ്ങള്‍.
44. കൃഷിഗൌരക്ഷ്യവാണിജ്യം വൈശ്യകര്‍മ സ്വഭാവജം
പരിചര്യാത്മകം കര്‍മ ശൂദ്രസ്യാപി സ്വഭാവജം
കൃഷി, പശുവിനെ വളര്‍ത്തല്‍, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകര്‍മ്മങ്ങളും, പരിചാരകവൃത്തി ശൂദ്രന്റെ സ്വാഭാവികകര്‍മ്മങ്ങളുമാകുന്നു.
45. സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ
സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു
അവനവന്റെ കര്‍മ്മത്തില്‍ നിഷ്ഠയുള്ള മനുഷ്യന് സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തില്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും.
46. യതഃ പ്രവൃത്തിര്ഭൂതാനാം യേന സര്‍വ്വമിദം തതം
സ്വകര്മണാ തമഭ്യര്ച്യ സിദ്ധിം വിന്ദതി മാനവഃ
യാതൊന്നില്‍നിന്ന് സർവ്വ ജീവജാലങ്ങളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന് സിദ്ധിയെ പ്രാപിക്കുന്നു.
47. ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വഭാവനിയതം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം
അന്യരുടെ ധര്‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധര്‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കര്‍മ്മം ചെയ്യുന്നവന് പാപിയാകുന്നില്ല.
48. സഹജം കര്‍മ കൌന്തേയ സദോഷമപി ന ത്യജേത്
സര്‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ
ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധര്‍മ്മത്തെ ഉപേക്ഷിക്കരുത്. അഗ്നി, പുക കൊണ്ടെന്ന പോലെ എല്ലാ കര്‍മ്മങ്ങളും ദോഷങ്ങളാല് ആവൃതമാണ്.
49. അസക്തബുദ്ധിഃ സര്‍വ്വത്ര ജിതാത്മാ വിഗതസ്പൃഹഃ
നൈഷ്കര്‍മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി
എല്ലാ വിഷയങ്ങളിലും അനാസക്തനും, മനസ്സിനെ ജയിച്ചവനും, ആഗ്രഹങ്ങളില്ലാത്തവനുമായ മനുഷ്യന് ത്യാഗത്തിന്റെ ഫലമായി നൈഷ്കര്‍മ്യത്തെ (താന്‍ കര്‍മ്മം ചെയ്യുന്നു എന്ന ഭാവമില്ലായ്മ) പ്രാപിക്കുന്നു.
50. സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ
സമാസേനൈവ കൌന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ
ഈ നൈഷ്കര്‍മ്യത്തെ പ്രാപിച്ചവന്, ജ്ഞാനത്തിന്റെ പരമാവസ്ഥയായ ബ്രഹ്മത്തെ പ്രാപിക്കുന്നതെങ്ങനെയെന്നു സംക്ഷിപ്തമായി കേട്ടാലും.
51. ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൌ വ്യുദസ്യ ച
52. വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ
53. അഹംകാരം ബലം ദര്‍പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ
പരിശുദ്ധമായ ബുദ്ധിയാല്‍ മനസ്സിനെ ധൈര്യപൂര്‍വ്വം നിയന്ത്രിച്ച്, ശബ്ദം, സ്പര്‍ശം, തുടങ്ങിയ വിഷയങ്ങളെ ത്യജിച്ച്, രാഗദ്വേഷങ്ങളെ അകറ്റി, തപസ്വിയായി, മിതമായഹരിച്ച്, ശരീരം, മനസ്സ്, വാക്ക് എന്നിവയെ സംയമിച്ച്, സദാ വൈരാഗ്യത്തോടെ, ധ്യാനയോഗതത്പരനായി, അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം, പരിഗ്രഹം എന്നിവയെ വെടിഞ്ഞ്, നിര്‍മമനായി, ശാന്തനായിരിക്കുന്നവന്‍ ബ്രഹ്മപദത്തെ പ്രാപിക്കുന്നു.
54. ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി
സമഃ സര്‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം
ബ്രഹ്മഭാവത്തെ പ്രാപിച്ചവന് പ്രസന്നമായ മനസ്സോടെ, ഒന്നും ആഗ്രഹിക്കുകയോ ഒന്നിലും ദുഃഖിക്കുകയോ ചെയ്യാതെ, സര്‍വ്വഭൂതങ്ങളിലും സമനായി എന്നില്‍ പരമമായ ഭക്തിയെ നേടുന്നു.
55. ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം
ഭക്തികൊണ്ട് ഞാന്‍ തത്വത്തില്‍ എങ്ങനെയുള്ളവനാണ് എന്നറിയുന്നവന് അതിന്റെ ഫലമായി എന്നെ പ്രാപിക്കുന്നു.
56. സര്‍വ്വകര്‍മാണ്യപി സദാ കുര്‍വ്വാണോ മദ്വ്യപാശ്രയഃ
മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം
എല്ലായ്പോഴും എന്നെ ശരണം പ്രാപിച്ചുകൊണ്ട് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവന് എന്റെ പ്രസാദത്താല്‍ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു.
57. ചേതസാ സര്‍വ്വകര്‍മാണി മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ
എല്ലാ കര്‍മ്മങ്ങളും മനസാ എന്നില്‍ സമര്‍പ്പിച്ച്, ബുദ്ധിയോഗത്തെ ആശ്രയിച്ച്, മനസ്സിനെ സദാ എന്നില്‍ തന്നെ ഉറപ്പിക്കുക.
58. മച്ചിത്തഃ സര്‍വ്വദുര്‍ഗാണി മത്പ്രസാദാത്തരിഷ്യസി
അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി
എന്നില്‍ മനസ്സുറപ്പിച്ചു നിര്‍ത്തിയാല്‍ എന്റെ പ്രസാദത്താല്‍ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താല്‍ എന്റെ ഉപദേശത്തെ തിരസ്കരിച്ചാല്‍ നാശമാകും ഫലം.
59. യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി
അഹങ്കാരം കാരണം നീ “ഞാന്‍ യുദ്ധം ചെയ്യുകയില്ല” എന്നു കരുതുകയാണെങ്കില്‍ നിന്റെ ആ നിശ്ചയം വെറുതെയാണ്. പ്രകൃതി (നിന്റെ സ്വഭാവം) നിന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കും.
60. സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കര്‍മണാ
കര്തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത്
ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കര്‍മ്മത്താല്‍ ബദ്ധനായ നീ യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കര്‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.
61. ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേഽര്‍ജുന തിഷ്ഠതി
ഭ്രാമയന് സര്‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ
ഹേ അര്‍ജുന, യന്ത്രത്തിൽ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ, സർവ്വ ജീവജാലങ്ങളെയും തന്റെ മായകൊണ്ടു പ്രവര്‍ത്തിപ്പിച്ചു, ഈശ്വരൻ ജീവജാലങ്ങളുടെയെല്ലാം ഹൃദയത്തിൽ ഇരിക്കുന്നു.
62. തമേവ ശരണം ഗച്ഛ സര്‍വ്വഭാവേന ഭാരത
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം
ഹേ ഭാരത, നീ ഈശ്വരനെത്തന്നെ സര്‍വ്വഭാവത്തിലും ശരണമടഞ്ഞാലും. ഈശ്വരന്റെ പ്രസാദത്താല്‍ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും.
63. ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യൂ.
64. സര്‍വ്വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ
ഇഷ്ടോഽസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം
എല്ലാറ്റിലും രഹസ്യവും ശ്രേഷ്ഠവുമായ വാക്കുകള്‍ വീണ്ടും കേള്‍ക്കൂ. നി എനിക്കു പ്രിയപ്പെട്ടവനാകയാല്‍ നിനക്കു ഹിതമായതു ഞാന്‍ പറയാം.
65. മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ
എന്നില്‍ മനസ്സുറപ്പിച്ച് എന്നെ ഭജിക്കൂ. എന്നെ ഉദ്ദേശിച്ച് യാഗം ചെയ്യുകയും, നമസ്കരിക്കുകയും ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാന്‍ സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ എനിയ്ക്ക് പ്രിയനാണ്.
66. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ
സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാന്‍ നിന്നെ സകലപാപങ്ങളില്‍ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.
67. ഇദം തേ നാതപസ്കായ നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി
ഈ ജ്ഞാനം തപസ്സില്ലാത്തവനും, ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേള്‍ക്കുവാനിച്ഛയില്ലാത്തവനും, എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞികൊടുക്കരുത്.
68. യ ഇദം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ
എന്നില്‍ പരമമായ ഭക്തിയോടെ എന്റെ ഭക്തന്മാര്ക്ക് ഇത് യാതൊരുവന് പറഞ്ഞുകൊടുക്കുന്നുവോ, അവന് എന്നെ പ്രാപിക്കുമെന്നതിനു സംശയമില്ല.
69. ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി
മനുഷ്യരില്‍ അവനേക്കാള്‍ എനിക്കു പ്രിയം ചെയ്തവനായി ആരുമില്ല. ഈ ഭൂമിയില്‍ അവനെക്കാള്‍ പ്രിയതരനായി വേറെയാരും ഉണ്ടായിരിക്കുകയില്ല.
70. അധ്യേഷ്യതേ ച യ ഇമം ധര്‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ
നമ്മുടെ ധര്‍മ്മമൃതമായ ഈ സംവാദത്തെ പഠിക്കുന്നവനാല്‍ ജ്ഞാനയജ്ഞത്താല്‍ ഞാന്‍ യജിക്കപ്പെടുന്നു എന്നാണ് എന്റെ അഭിപ്രായം.
71. ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി യോ നരഃ
സോഽപി മുക്തഃ ശുഭാംല്ലോകാന് പ്രാപ്നുയാത്പുണ്യകര്‍മണാം
ശ്രദ്ധയോടെയും, അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേള്‍ക്കുന്നത്, അവന് മുക്തനാകുകയും പുണ്യകര്‍മ്മം ചെയ്തവര്‍ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.
72. കച്ചിദേതച്ഛ്രുതം പാര്‍ഥ ത്വയൈകാഗ്രേണ ചേതസാ
കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്തേ ധനഞ്ജയ
ഹേ പാര്‍ഥ, നീ ഏകാഗ്രചിത്തനായി ഇതെല്ലാം കേട്ടുവോ? നിന്റെ അജ്ഞാനവും മോഹവും നഷ്ടമായോ?
അര്‍ജുന ഉവാച
73. നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോഽസ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ
അര്ജുനന് പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാന്‍ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്.
സഞ്ജയ ഉവാച
74. ഇത്യഹം വാസുദേവസ്യ പാര്‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൌഷമദ്ഭുതം രോമഹര്‍ഷണം
സഞ്ജയന് പറഞ്ഞു: ഇപ്രകാരം സർവാത്മാവായ ശ്രീകൃഷ്ണന്റെയും മഹാത്മാവായ അർജുനന്റെയും, അത്ഭുതകരവും രോമാഞ്ചജനകവുമായ സംവാദം ഞാന്‍ കേട്ടു.
75. വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം
വ്യാസമഹര്‍ഷിയുടെ പ്രസാദത്താല്‍ അതീവരഹസ്യവും ഉത്കൃഷ്ടവുമായ ഈ യോഗം, ഭഗവാന് ശ്രീകൃഷ്ണന് തന്നെ പറയുന്നത് കേള്‍ക്കുവാന്‍ എനിക്കു സാധിച്ചു.
76. രാജന് സംസ്മൃത്യ സംസ്മൃത്യ സംവാദമിമമദ്ഭുതം
കേശവാര്‍ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുര്‍മുഹുഃ
ഹേ രാജന്, അത്ഭുതകരമായ ആ സംവാദം ഓര്‍ക്കുന്തോറും ഞാന്‍ വീണ്ടും വീണ്ടും സന്തോഷിക്കുന്നു.
77. തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ
വിസ്മയോ മേ മഹാന് രാജന് ഹൃഷ്യാമി ച പുനഃ പുനഃ
ഹേ രാജന്, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓര്‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.
78. യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്ധരഃ
തത്ര ശ്രീര്വിജയോ ഭൂതിര്ധ്രുവാ നീതിര്മതിര്മമ
എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ മോക്ഷസംന്യാസയോഗോ നാമ അഷ്ടാദശോഽധ്യായഃ
അദ്ധ്യായം 1
അര്‍ജുനവിഷാദയോഗഃ
Chapter-1 Arjuna Vishadayoga (47 verses)
ധൃതരാഷ്ട്ര ഉവാച
1. ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ
ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധസന്നദ്ധരായി നിൽക്കുന്ന പാണ്ഡുവിൻ്റെ പുത്രന്മാരും എൻ്റെ പുത്രന്മാരും എന്താണ് ചെയ്തത്?
2. ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്
സഞ്ജയന് പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് ദുര്യോധനന്, ദ്രോണാചാര്യരുടെ സമീപം ചെന്ന് അദ്ദേഹത്തോട് പറഞ്ഞു
3. പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ
ഹേ ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രുപദപുത്രനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവരുടെ ഈ വലിയ സൈന്യത്തെ ദര്‍ശിച്ചാലും.
4. അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ
5. ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
6. യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍
സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ
പാണ്ഡവ സൈന്യത്തില്‍ ഭീമാര്‍ജുനതുല്യരും ശൂരന്മാരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ടനായ ശൈബ്യനും പരാക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവര്‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.
7. അസ്മാകം തു വിശിഷ്ടാ യേ താൻ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാര്ത്ഥം താന്‍ ബ്രവീമി തേ
ബ്രാഹ്മണശ്രേഷ്ട! നമ്മുടെ അണിയിലെ വിശിഷ്ടന്മാരെ, എൻ്റെ സൈന്യത്തിൻ്റെ നായകന്മാരെ അങ്ങയുടെ അറിവിലേക്കായി ഞാൻ പറയുന്നു
8. ഭവാന് ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച
9. അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ
ഭവാനും, ഭീഷ്മരും, കര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വികര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.
10. അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം
അതുകൊണ്ട് ഭീഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെങ്കിലും അപര്യാപ്തവും ഭീമന് രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമെങ്കിലും പര്യാപ്തവും ആണ്.
11. അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി
എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെ കാത്തു രക്ഷിക്കണം.
12. തസ്യ സഞ്ജനയന് ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍
ദുര്യോധനന് സന്തോഷം ഉളവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന് ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹനാദം മുഴക്കി ശംഖു വിളിച്ചു.
13. തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഽഭവത്
അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നുത്തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.
14. തതഃ ശ്വേതൈര്‍ ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ
അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട് ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംഖുകൾ മുഴക്കി.
15. പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകര്‍മാ വൃകോദരഃ
കൃഷ്ണന് പാഞ്ചജന്യവും അര്ജുനന് ദേവദത്തമെന്ന ശംഖും മുഴക്കി. പരാക്രമിയായ ഭീമസേനന് പൗണ്ഡ്രം എന്ന മഹാ ശംഖും മുഴക്കി.
16. അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ
രാജാവും കുന്തീപുത്രനുമായ യുധിഷ്ഠിരന് അനന്തവിജയവും നകുലന് സുഘോഷത്തേയും സഹദേവന് മണിപുഷ്പകത്തേയും മുഴക്കി.
17. കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ
18. ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (18)
ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.
19. സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ തുമുലോഽവ്യനുനാദയന്‍
ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചു കൊണ്ടു ധൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളര്‍ന്നു.
20. അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
മഹാരാജാവേ, യുദ്ധത്തിനായി അണിനിരന്ന ധൃതരാഷ്ട്ര സേനയെ കണ്ടിട്ട് വില്ലേന്തി നിൽക്കുന്ന അർജുനൻ, അസ്ത്രം പ്രയോഗിക്കേണ്ട സമയമായപ്പോൾ, ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു
അര്‍ജുന ഉവാച
21. സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേഽച്യുത
22. യാവദേതാന്നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മയാ സഹ യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ
23. യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ
ധാര്‍തരാഷ്ട്രസ്യ ദുര്ബുദ്ധേര്യുദ്ധേ പ്രിയചികീര്‍ഷവഃ
അര്ജുനന് പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര് നിര്‍ത്തുക. പോരാടാന്‍ തയ്യാറായി നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദുര്‍ബുദ്ധിയായ ദുര്യോധനനെ പ്രീതിപ്പെടുത്തുവാൻ അവരുടെ പക്ഷത്തിൽ യുദ്ധത്തിന് തയ്യാറായി നിൽക്കുന്നവരെ കാണുവാൻ എനിക്കാഗ്രഹമുണ്ട്
സഞ്ജയ ഉവാച
24. ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം
25. ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പശ്യൈതാന്‍ സമവേതാന്‍ കുരൂനിതി
സഞ്ജയന് പറഞ്ഞു: ഭരത വംശജനായ രാജാവേ, അർജുനൻ ഇങ്ങിനെ പറഞ്ഞപ്പോൾ, ശ്രീകൃഷ്ണൻ മഹാരഥം രണ്ടു സൈന്യങ്ങളുടെയും മദ്ധ്യേ ഭീഷ്മർ, ദ്രോണർ മുതലായവരുടെ മുൻപാകെ നിറുത്തിയിട്ട് ഇപ്രകാരം പറഞ്ഞു: ” ഹേ അർജുന, യുദ്ധസന്നദ്ധരായ കൗരവന്മാരെ കണ്ടാലും”
26. തത്രാപശ്യത്സ്ഥിതാന്‍ പാര്‍ഥ പിതൃനഥ പിതാമഹാന്
ആചാര്യാന്മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന് സഖീംസ്തഥാ
27. ശ്വശുരാന് സുഹൃദശ്ചൈവ സേനയോരുഭയോരപി
അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരേയുംഗുരുക്കന്മാരേയുംഅമ്മാവന്മാരേയും സഹോദരന്മാരേയും പുത്രന്മാരേയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്ജുനന് കണ്ടു.
താന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാന്‍ ബന്ധൂനവസ്ഥിതാന്‍
28. കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്
ബന്ധു മിത്രാദികൾ ഇങ്ങിനെ ചേരിതിരിഞ്ഞു യുദ്ധ സന്നദ്ധരായി നിൽക്കുന്നത് കണ്ടപ്പോൾ ഏറ്റവും ദയാപാരവശ്യത്തോടും വ്യസനത്തോടും കൂടെ ഇങ്ങിനെ പറഞ്ഞു
അര്‍ജുന ഉവാച
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം
29. സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ
30. ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ
31. നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ
അര്ജുനന് പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എൻ്റെ ശരീരമാസകലം തളരുന്നു;തൊണ്ട വരളുന്നു; ശരീരം വിറയ്ക്കുന്നു; രോമാഞ്ചം ഉണ്ടാകുന്നു . ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്ക്കാന് എനിക്ക് കഴിയുന്നില്ല. എൻ്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. ഹേ കേശവ, നിമിത്തങ്ങളും അശുഭങ്ങളായിട്ടാണ് കാണുന്നത്. യുദ്ധത്തില്‍ സ്വജനത്തെ കൊല്ലുന്നതുകൊണ്ടു ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല
32. ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ
കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം കൊണ്ടും സുഖഭോഗങ്ങൾ കൊണ്ടും, അല്ലെങ്കിൽ ജീവിതം കൊണ്ടുതന്നെയും എന്തു ഫലം?
33. യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച
34. ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ
ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്മാരും, ഭാര്യാ സഹോദരന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.
35. ഏതാൻ ന ഹന്തുമിച്ഛാമി ഘ്നതോഽപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ
മധുസൂദനാ, എന്നെ കൊല്ലാൻ വരികയാണെങ്കിലും, മൂന്നു ലോകത്തിന്റെയും ആധിപത്യത്തിനു വേണ്ടിയായാലും ഇവരെ വധിക്കുവാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?
36. നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ
ഹേ ജനാര്‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്മാരെ വധിച്ചിട്ട് എന്തു സന്തോഷമാണ് ഞങ്ങൾക്ക് ഉണ്ടാകുക? ഇവരെ വധിച്ചാൽ പാപമല്ലാതെ എന്തുണ്ട് ലഭിക്കാൻ?
37. തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ
അതുകൊണ്ട് നമ്മള് സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാന്‍ പാടില്ലാത്തതാണ്. മാധവാ! സ്വജനങ്ങളെ കൊന്നിട്ട് എങ്ങിനെയാണ് സുഖം അനുഭവിക്കുക?
38. യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം
39. കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്തിതും
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന
ജനാര്‍ദ്ദന!, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും, കുലക്ഷയം കൊണ്ടുള്ള ദോഷം തികച്ചും അറിയുന്ന ഞങ്ങൾ, എന്തുകൊണ്ട് ഇതിൽ നിന്നും പിന്മാറുന്നതായി ചിന്തിച്ചുകൂടാ?
40. കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത
കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ നശിക്കുന്നു.അധർമം കുടുംബത്തെ മുഴുവൻ അധഃപതനത്തിലാഴ്ത്തുന്നു.
41. അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ
വൃഷ്ണിവംശജനായ കൃഷ്ണാ, അധര്‍മ്മം ബാധിക്കുമ്പോള്‍ കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വര്‍ണ്ണസങ്കരം സംഭവിക്കുന്നു.
42. സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ
സംസ്കാരലോപം കുലത്തിനും, കുലനാശം വരുത്തുന്നവർക്കും ഒരുപോലെ നരകഹേതു ആകുന്നു. എന്തുകൊണ്ടെന്നാൽ അത് പിതൃക്കളെയും പിണ്ഡോദകങ്ങൾ കിട്ടാതെ നരകത്തിൽ പതിക്കാനിടയാക്കുന്നു.
43. ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ
കുലഘാതകന്മാരുടെ ദുഷ്ടപ്രവൃത്തികൾ കൊണ്ട് ശാശ്വതങ്ങളായ ജാതിധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളും നശിച്ചു പോകുന്നു.
44. ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ
ജനാര്‍ദ്ദനാ!, കുലധര്‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ.
45. അഹോ ബത മഹത്പാപം കര്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ
അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാന്‍ നാം ഒരുങ്ങിയല്ലോ.
46. യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത്
എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.
സഞ്ജയ ഉവാച
47. ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ
സഞ്ജയന് പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്ജുനന് യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു
Subscribe to:
Comments (Atom)