Thursday, September 01, 2016




യുക്തിയില്ലാത്ത നാം ഭക്തിചൊല്ലീടുകിൽ 
ശക്തിയുണ്ടാകില്ല മുക്തി ഭവിക്കില്ല 
മാറാല മാറാത്ത ചിത്തം ഭജിക്കുകിൽ 
തീരാത്ത വ്യഥനമ്മെ കാർന്നങ്ങു തിന്നിടും
നമ്മെ നാമാക്കുന്ന കർമ്മമുൾക്കൊള്ളണം
നിയതിതൻ നിയമമായ് നീതി പുലർത്തണം
മാനവർ നാമെന്ന ചിന്തയുണ്ടാകണം
ചിന്തനം മാനവജാതിയ്ക്കുതകണം
ചിത്തമത് നീർപോലെ നിർമ്മലമാക്കണം
കുഞ്ഞരുവിപോലെയതു കളകളം പാടണം  Pirappan code  suresh