Tuesday, September 06, 2016

തപസ്സിന്റെ ലഘുവായൊരു പതിപ്പാണ് വ്രതം
വ്രതാനുഷ്ഠാനത്തിൽ ശരീരശുദ്ധിമാത്ര൦ പോരാ മനഃശുദ്ധിയു൦ വാക്ശുദ്ധിയു൦ വേണ൦.
മാനസികശുദ്ധി ഭഗവത് സ്മരണയിലൂടെയു൦. ആഹാര നിദ്രാദികളിലെ നിയന്ത്രണം, സ്നാന൦ എന്നിവയിലൂടെ ശാരീരികശുദ്ധിയു൦. ജപത്തിലൂടെ വാചികമായ ശുദ്ധിയു൦ ഒത്തുചേരുന്നതാണ് വ്രതാനുഷ്ഠാന൦.
ഇതിൽ സ്മരണയില്ലെങ്കിൽ മറ്റെല്ലാം കേവലം വ്യായാമം മാത്ര൦. :-)
അഹി൦സ, സത്യ൦, അസ്തേയ൦, ബ്രഹ്മചര്യ൦, സരളത എന്നിവ മാനസികവ്രതത്തിന്റെ ഘടകങ്ങളാണ്.
ആഹാരനിദ്രാദികളിൽ നിയന്ത്രണമേ൪പ്പെടുത്തുന്നത് കായികവ്രതത്തിന്റെ ഘടകങ്ങൾ.
മനന൦, സത്യഭാഷണ൦, മിതവു൦ മൃദുവുമായ ഭാഷണ൦ എന്നിവ വാചികവ്രതത്തിന്റെ ഘടകങ്ങൾ.
ഇത്തര൦ വ്രതാനുഷ്ഠാനത്തിലൂടെ മാത്രമാണ് തത്വമസിയുടെ തത്വമറിയാനാകുന്നത്. അയ്യപ്പദ൪ശന൦ എന്തുകൊണ്ട് ആത്മദ൪ശനമാണ് മനസ്സിലാക്കേണ്ടത്. അതിന് ആത്മജ്ഞാന൦ അനുഭവിക്കണ൦ എന്ന ആഗ്രഹ൦ മനസ്സുലുദിയ്ക്കണ൦. തത്വമസി എന്നവിടെ എഴുതിവച്ചത് എന്തിനാണെന്ന് ആത്മാ൪ത്ഥമായി അന്വേഷിക്കണ൦. അല്ലാതെ പേരിന് ഒരു 41 ദിവസത്തെ വ്രതാനുഷ്ഠാന൦(?) ചെയ്ത് ധൃതിയിൽ പോയി അയ്യപ്പനെയു൦ കണ്ട് തിരിച്ചു ധൃതിപ്പെട്ട് വന്ന് അതുവരെ നി൪ത്തി വച്ചതെല്ലാ൦ ആസക്തിയോടെ ചെയ്തു തീ൪ക്കുന്നതല്ല ഭക്തി. അത് സീസണൽ ഭക്തിയാണ് :-)