Tuesday, September 06, 2016

മനുഷ്യന്റെ ഏറ്റവും പഴക്കം ചെന്ന രോഗം അയാളുടെ അന്തരoഗത്തിലെ നിത്യാത്മാവിനെ പറ്റിയുള്ള അജ്ഞാനമാണ്. ഈ മഹാരോഗം എങ്ങനെ വന്നു കൂടി എന്ന് മനുഷ്യൻ മനസ്സിലാക്കി അത് ശമിപ്പിക്കാൻ ശ്രമിക്കണം.
ഈ രോഗത്തിനുള്ള പ്രധാന കാരണം വിഷയങ്ങളോടുള്ള ഭ്രമവും ഇന്ദ്രിയാധീനത്വവും തന്നെ. കുറെ കൂടി അഗാധമായി മറ്റൊന്ന് കൂടിയുണ്ട്. ദേഹമാണ് ഏറ്റവും വിലയേറിയത് എന്ന വിചാരത്തിൽ അതിനു കണക്കിലേറെ പ്രാധാന്യം കൊടുക്കുക എന്നുള്ളതാണ്.
നമ്മുടെ നീണ്ട യാത്രയിൽ അൽപ്പ സമയം നമുക്ക് താമസിക്കാനുള്ള ഒരു താല്ക്കാലിക സ്ഥാനം പോലെയാണ് ദേഹം. ഇത് മനസ്സിലാക്കിയാൽ മതി. 
ഹരി ഓം