ഇന്നു രാജാവിന്റെ അവസാനത്തെ ദിവസമാണ്. നാളെ നേരം പുലരുമ്പോള്‍, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ രാജാവിനെ കയറ്റി ദൂരെയുള്ള ആ ദ്വീപില്‍ കൊണ്ടു ചെന്ന് ഇറക്കിവിടും. വന്യമ്രുഗങ്ങള്‍ സ്വര്യവിഹാരം ചെയ്യുന്ന ആ കൊടും കാട്ടില്‍ ചെന്നവര്‍ ആരും ഇതുവരെ തിരുച്ചു വന്നിട്ടില്ല.
വിചിത്രമായ ആചാരം ആയിരുന്നു ആ രാജ്യത്ത് നിലനിന്നിരുന്നത്. ഓരോ വര്‍ഷവും ആ വര്‍ഷത്തേക്കുള്ള രാജാവിനെ തിരഞ്ഞെടുക്കും. എല്ലാ സുഖ സൌകര്യങ്ങളോടും അധികാരത്തോടും കൂടി ഒരു വര്‍ഷം കൊട്ടാരത്തില്‍ വാഴും! ഒരോ മാസവും ഒരു വന്‍തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും.സുഖലോലുപന്മാരായ രാജാക്കന്മാര് നാളെയെക്കുറിച്ച് വിചാരം ഇല്ലാതെ അധികാരം ലഭിച്ചു കഴിയുമ്പോള്‍ എല്ലാം മറന്ന് രാജ്യംഭരിക്കും. പക്ഷെ, ഒരു വര്‍ഷം തികയുന്ന ദിവസം രാജാവിനെ പടയാളികള്‍ ചേര്‍ന്ന്, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ കയറ്റി, ദൂരെയുള്ള ഏകാന്ത ദ്വീപില്‍ കൊണ്ടു ചെന്നു ഇറക്കി വിടും! രാജാവ് പത്ത് അടി വയ്യ്ക്കുന്നതിനു മുന്‍പേ, മ്രുഗങ്ങള്‍ക്ക് ഈരയാകും.അതാണ് പതിവ്. പടയാളികള്‍ തിരിച്ചു വരുമ്പോഴേക്കും പുതിയ രാജാവ് രാജ്യ ഭാരം ഏറ്റെടുക്കനുള്ള ആഘോഷങ്ങള്‍ പൂര്‍ത്തിയായിട്ട് ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ രാജാവിന്റെ ഊഴം ഇന്നു തീരുകയാണ്. പക്ഷേ, ഇത്തവണ പതിനു വിപരീതമായി,പുതിയതായി രാജ്യം ഭാരം ഏല്ക്കുവാന് ആരും തയ്യാറായി മുന്‍പോട്ടു വന്നിട്ടില്ല.വിളമ്പരം ചെയ്തിട്ട് പല ദിവസങ്ങളായി.
അവസാനം ഒരു സാധുവായ മനുഷ്യന് സമ്മതം അറിയിച്ചു.
കൊട്ടാരത്തില്‍ സന്തോഷം അലതല്ലി.കിരീട ധാരണത്തിനുള്ള ഒരുക്കങ്ങള്‍ല്‍ ആരംഭിച്ചു.
പതിവു പോലെ, മുന്‍രാജാവിനെ കയറ്റിയ തോണി കണ്ണീരോടെ കൊട്ടാരം വിട്ടു.അന്തപ്പുരത്തില്‍ നിന്നും അലമുറ ഉയര്‍ന്നു.
അങ്ങനെ പുതിയ രാജാവ് ഭരണം ആരഭിച്ചു.
അങ്ങനെ പുതിയ രാജാവ് ഭരണം ആരഭിച്ചു.
പക്ഷേ, വള്രെ കരുതലോടെയാണ് രാജാവ് ഭരണം നടത്തിയത്.
ആദ്യ മാസം തന്നെ, രാജ്യത്തെഏറ്റവും നല്ല വേട്ടക്കാരെ വരുത്തി. ഒരുകൂട്ടം ആയുധ ധാരികളായ പടയാളികളും കൂടെ അവരെ, ആ ഏകാന്ത ദ്ദ്വീപിലേക്ക് അയച്ചു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മ്രുഗങ്ങളെയും കൊന്നു കളയുവാന്‍ ഒരു കല്‍പ്പനയും പുറപ്പെടുവിച്ചു.
അടുത്തമാസം രാജ്യത്തെ ഏറ്റവും നല്ല മരംവെട്ടു കാരെ ആ ദ്വീപിലേക്ക് അയച്ചു. വനം മുഴുവന്‍ വെട്ടിക്കളഞ്ഞ് അവര്‍ തിരിച്ച് എത്തി.
അടുത്തമാസം, രാജ്യത്തെ, ഏറ്റവും നല്ല ശില്പികളെ വരുത്തി. ആ ഏകന്ത ദ്വീപില്‍ മനോഹരമായ ഒരു കൊട്ടാരവും, അനേക രമ്യ ഹര്‍മ്മ്യങ്ങളും, രാജ വീഥികളും പണിയുവാന്‍ കല്പ്പിച്ചു..
പിന്നിട്, പൂന്തോട്ടം നിര്‍മ്മിക്കുന്ന പ്രതിഭാധനന്മാരുടെ ഊഴമായിരുന്നു.
അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ആ ഭീതിജനകമായിരുന്ന ഏകാന്ത ദ്വീപ് ഒരു മനോഹര ഉദ്യാനം ആയി ത്തീര്‍ന്നു.
ആ രാജ്യത്തെ ഏറ്റവും നല്ല ഒരു കൂട്ടം ആളുകളെ രാജാവ് ഇതിനകം തിരഞ്ഞെടുത്തിരുന്നു.
അവരെ സൌകര്യങ്ങളോടും കൂടി ആ ദ്വീപില്‍ കൊണ്ടു ചെന്നു അവര്‍ക്ക് അവിടുത്തെ പൌരത്വവും കൊടുത്തു.
തുടര്‍ന്നുള്ള മാസങ്ങളിലെ രാജാവിന്റെ പ്രതിഫലം മുഴുവന്‍ ആ ദേശത്ത് നിക്ഷേപിച്ചു.
അവരെ സൌകര്യങ്ങളോടും കൂടി ആ ദ്വീപില്‍ കൊണ്ടു ചെന്നു അവര്‍ക്ക് അവിടുത്തെ പൌരത്വവും കൊടുത്തു.
തുടര്‍ന്നുള്ള മാസങ്ങളിലെ രാജാവിന്റെ പ്രതിഫലം മുഴുവന്‍ ആ ദേശത്ത് നിക്ഷേപിച്ചു.
എട്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, ആ ബുദ്ധിമാനായ രാജാവു പറഞ്ഞു, “ഞാന്‍ എന്റെ രാജ്യ ഭാരം ഒഴിയുവാന്‍ ഇപ്പോഴേ തയ്യാര്‍ ആണ്, എന്നെ നിങ്ങള്‍ ആ ദ്വീപില്‍ കൊണ്ടുപോയി ആക്കുന്നതില്‍ സന്തോഷമേയുള്ളൂ”
പക്ഷേ, ജനങ്ങളുടെ നിര്‍ബന്ധം മൂലം രാജാവു ഒരു വര്‍ഷംതികച്ചു.
രാജാവിനെ കൊണ്ടുപോകുവാനുള്ള തോണി ഒരുങ്ങി.
അന്നു വരെയും, എല്ല രാജക്കന്മാരും നിലവിളിച്ചു കൊണ്ട് മാത്രമേ തോണിയിലേക്കു കയറിയിട്ടുള്ളൂ, എന്നാല്‍ ഇത് ആദ്യമായി, പുഞ്ച്ചിരിയോടെ രാജാവ് ആ വഞ്ചിയില്‍ കയറി.
അന്നു വരെയും, എല്ല രാജക്കന്മാരും നിലവിളിച്ചു കൊണ്ട് മാത്രമേ തോണിയിലേക്കു കയറിയിട്ടുള്ളൂ, എന്നാല്‍ ഇത് ആദ്യമായി, പുഞ്ച്ചിരിയോടെ രാജാവ് ആ വഞ്ചിയില്‍ കയറി.
രാജാവിന്റെ മനസ്സുനിറയെ ആ അക്കരത്തെ ദേശമായിരുന്നു,
അവിടുത്തെ മനോഹര ദൃശ്യം കാണുവാന്‍ കണ്ണുകള്‍ വിടര്‍ന്നു.
അവിടുത്തെ ശ്രേഷ്റ്റന്‍ മാരുമായി ഒരുമിച്ചു ജീവിക്കാന്‍ ഉള്ളം കൊതിച്ചു.
അവിടുത്തെ മനോഹര ദൃശ്യം കാണുവാന്‍ കണ്ണുകള്‍ വിടര്‍ന്നു.
അവിടുത്തെ ശ്രേഷ്റ്റന്‍ മാരുമായി ഒരുമിച്ചു ജീവിക്കാന്‍ ഉള്ളം കൊതിച്ചു.
സ്നേഹിതാ, ഒരു ദിവസം നിന്നെയും ഒരു കറുത്ത പെട്ടിയിലാക്കി, ബന്ധുക്കള്‍ ചുവന്നു കോണ്ട് പോകും. അന്നു വീട്ടില്‍ നിന്നു നിലവിളി ഉയരും.
വിശാലമായ ഈ ലോകത്തു നിന്നും ഇടുങ്ങിയ കുഴിയില്‍ ഇറക്കി വച്ചിട്ട് അവരെല്ലാം തിരിച്ചുപോകും.
അക്കരെ ദേശത്തെക്കുറിച്ച് നിനക്ക് ഒരു പ്രത്യാശ ഉണ്ടോ?? അവീടെ നിനക്ക് എന്തെങ്കിലും നിക്ഷേപം ഉണ്ടോ?
അതോ സുഖ ലോലുപന്മാരായ ആ രാജാക്കന്മാരെപ്പോലെ, ബുദ്ധിഹീനമായി നാളുകള്‍ കഴിക്കുകയാണോ?
(പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര് തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്ളുവിന്‍-