കുട്ടിക്കാലത്തു അച്ഛനമ്മമാർ മക്കൾക്ക് കൊടുക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ ധനം.എല്ലാം അണു കുടുംബങ്ങളായി പരിണമിച്ചിരിക്കുന്നു. മാതാപിതാക്കൾ ജോലിക്കോ മറ്റോ പോയിക്കഴിഞ്ഞാൽ കുട്ടികൾ തനിയെയോ വേലക്കാരുടെ സംരക്ഷണയിലോ ആണ്. പകൽ ഭൂരിഭാഗവും ഇക്കൂട്ടരുടെ ശിക്ഷണത്തിൽ വളരുന്നതിനാൽ അവരുടെ സംസ്കാരമാണ് കുട്ടികളിൽ കണ്ടു വരുന്നത്. (മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ഒരു സൌരഭ്യം എന്നാണല്ലോ) അവർ അവരുടെ സൌകര്യത്തിനു അനുസരിച്ചുള്ള ജീവിത ക്രമം കുട്ടികളിൽ അടിച്ചേല്പ്പിക്കും. ചിലർ മയക്കു മരുന്ന് വരെ കുട്ടികൾക്ക് നല്കി തങ്ങളുടെ ജോലി ഭാരം കുറയ്ക്കാറുണ്ട്. രാത്രിയിൽ കുഞ്ഞുങ്ങൾ ഉറങ്ങാതിരിക്കുന്നതിന്റെ രഹസ്യം ചിലപ്പോൾ ഇതാകാം. വൈകുന്നേരം വന്നാൽത്തന്നെ മാതാപിതാകൾക്ക് കുട്ടികളെ നോക്കാനും അവരുടെ കൂടെ ചെലവഴിക്കാനും തീരെ നേരമില്ല. അതിന്റെ കുറവ് തീർക്കാൻ പണം അവർക്ക് ധാരാളമായി ചെലവു ചെയ്യുകയും ചെയ്യും. ഇത് വിപരീത ഫലം ആണ് ഉണ്ടാക്കുന്നത്. നമുക്ക് കിട്ടാത്ത സൌകര്യങ്ങൾ കുട്ടികൾക്ക് വാരിക്കോരി നല്കുന്ന മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക – നിങ്ങള് സാമൂഹ്യ വിരുദ്ധരെ ആണ് വാർത്തെടുക്കുന്നത്. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ ഇവരുടെ തണലിൽ അത്രയും കാലം കഴിഞ്ഞിരുന്നവർ അമ്പേ പരാജയപ്പെട്ടു പോകും. സൌകര്യങ്ങൾ കിട്ടാതെ വന്നാൽ ഇവർ എന്തും ചെയ്യാൻ മടിക്കില്ല.
No comments:
Post a Comment