Monday, April 24, 2017

നമുക്ക് എങ്ങനെ മറ്റൊരാളെ രക്ഷിക്കാനാകും? നമുക്ക് നമ്മെ മാത്രമേ രക്ഷിക്കാനാകു. നമുക്ക് മറ്റൊരാളെ രക്ഷിക്കാന്‍ ആകുമായിരുന്നു എങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ഈ ലോകത്തെ എല്ലാ കുഴപ്പങ്ങളും എന്നെന്നേയ്ക്കുമായി പരിഹരിക്കപ്പെടണമായിരുന്നുവല്ലോ! അത് സംഭവിച്ചില്ല. വിശുദ്ധ ഗ്രന്ഥങ്ങളും വിശുദ്ധാത്മാക്കളും ഉണ്ടായി എന്നതു മാത്രമാണ് എന്നും സംഭവ്യമായിട്ടുള്ളത് അത് ഏതു നാട്ടിലായാലും ഏതു മതത്തിലായാലും ശരിതന്നെ. നാം ഏതു സ്വര്‍ഗ്ഗം വിഭാവന ചെയ്താലും ശരി ഏതു മതസ്ഥരായാലും ശരി നമ്മെ രക്ഷിക്കാന്‍ നാം അല്ലാതെ മറ്റൊരു രക്ഷകന്‍ ഇല്ല എന്ന് തിരിച്ചറിയണം. നമ്മെ രക്ഷിക്കാന്‍ ഒരാള്‍ വരും എന്ന വാഗ്ദാനവും അന്വേഷണവും യുക്തിഹീനമാണ്. ഇവിടെ മതമോ മതപ്രചരണമോ മതപരിവര്‍ത്തനമോ വാഗ്ദാനങ്ങളുടെ മേല്‍ വളരുകയാണെങ്കില്‍ അത് നിരര്‍ത്ഥകമായിരിക്കും. നല്‍കാം എന്ന വാഗ്ദാനങ്ങളെല്ലാം ആത്മസാക്ഷാല്‍ക്കാരത്തിന്‍റെ കാര്യത്തില്‍ തികച്ചും ബുദ്ധിശൂന്യതയോ കള്ളമോ ആണ്. പരിവര്‍ത്തനവും രക്ഷയും ഉള്ളില്‍ സംഭവിക്കുന്നതല്ലേ, പുറത്തല്ലല്ലോ

No comments:

Post a Comment