ആത്മനമസ്ക്കാരം,
ദേവാസുരൻമാർ ആര്? സ്വർഗ്ഗവും പാതാളവും എന്ത്? ദേവൻമാരും ദേവേന്ദ്രനും ആര്? കഥകളുടെ പൊരുളെന്ത്? സുബ്രഹ്മണ്യൻ ആര്?
സിദ്ധ ഗുരുപരമ്പരയുടെ അനുവാദത്തോടെ ഞാനറിയുന്നത് സൂചിപ്പിക്കുന്നു. അറിവുള്ളവർ ക്ഷമിക്കട്ടെ. പോരായ്മകൾ തിരുത്തട്ടെ. കഥകൾ കഥയായി നിൽക്കട്ടെ.
മനുഷ്യ ശരീരത്തിലെ കഴുത്തിനു മുകളിലായി ബുദ്ധിയുടെ ഇരിപിടത്തെയാണ് (brain) ദേവലോകമായ സ്വർഗ്ഗ ലോകം കൊണ്ട് ഉദ്ദേശിക്കുന്നത് . ഉത്തരഗീതയിൽ ഈരേഴു പതിനാലു ലോകവും ശരീരത്തിന്‍റെ ഏതൊക്കെ ഭാഗമണെന്ന് പറയുന്നു. ശ്ലോകം 2 മുതൽ 22 വരെ അതിൽ (അമരാവതീന്ദ്ര ലോകോസ്മിൻ നാസാഗ്രേ പൂർവ്വതോദിശി) ഇന്ദ്ര ലോകമായ അമരാവതി നാസികയുടെ അറ്റത്ത് കിഴക്ക് ദിക്കിലാണെന്ന് പറയുന്നു. (പാതാളം അരയ്ക്കു താഴെ കാൽ പാദത്തിലും വരും). അഗസ്ത്യർജ്ഞാനത്തിൽ ചുഴിമുനയായ ഇതിനെ കൈലാസ വൈകുണ്ഡ ദേവലോകം കാശി കന്യാകുമാരി എൻ്റും സേതു എന്റും എന്ന പേരിൽ ഒക്കെ അറിയപ്പെടുന്നതായി പറയുന്നുണ്ട്.( ശ്ലോകം 16 ൽ 13). ആത്മിയതയിൽ മനസ്സിൻ്റെ സ്ഥാനമായി ഇവിടെ പറയുന്നു.
അതിൽ നിന്നും ഇന്ദ്രിയങ്ങളുടെ ദേവനായ മനസ്സാണ് ദേവേന്ദ്രൻ എന്നു ഗൂഢാർത്ഥം കിട്ടുന്നു. മുപ്പത്തിമുക്കോടി ദേവൻമാരും നമ്മുടെ ശരീരത്തില്‍ ഉണ്ട്. ശരീരശാസ്ത്രവും മർമ്മകലയും അറിഞ്ഞവർക്ക് ഇത് ഉൾകൊള്ളാൻ കഴിയും. അതിൽ പ്രധാനമായ പഞ്ചേന്ദ്രിയങ്ങളാകുന്ന ദേവൻമാരുടെ അധിപനാണ് ദേവേന്ദ്രനായ മനസ്സ്. മനസ്സ് എത്തുന്നിടത്ത് മാത്രമേ ഇന്ദ്രിയങ്ങൾ അനുഭവയോഗമാകൂ. മനസ്സിൽ ഉടലെടുക്കുന്ന സത്ചിന്തയും ദുർ ചിന്തയും തമ്മിൽ മനസ്സിനെ കീഴടക്കി ബുദ്ധിയെ ഭരിക്കാൻ ശ്രമിക്കുന്നതാണ് ദേവാസുരയുദ്ധം. അതിൽ ആര് ജയിക്കുന്നുവോ അവർ ദേവലോകം ഭരിക്കും. ബുദ്ധിയെ നിയന്ത്രിക്കും. ഇന്ന് പലരുടെയും സ്വർഗ്ഗത്തിൽ അസുരൻമാർ ഭരിക്കുന്നത് അനുഭവമാണല്ലോ?
യോഗികളുടെ തപസ്സിനെ ഇളക്കാൻ അപ്സരസ്സുകളെ വിടുന്ന ദേവേന്ദ്രനെ കേട്ടിട്ടുണ്ടല്ലോ? ഏതൊരു ലക്ഷ്യത്തിനുവേണ്ടിയും ഏകാഗ്രതയോടെ കഠിനപരിശ്രമം ചെയ്യുന്നത് തപസ്സ് ആണ്. ഒരു ലക്ഷ്യം മനസ്സിൽ കിടന്നാൽ ഏകാഗ്രത വന്നാൽ മനസ്സിൻ്റെ ചഞ്ചലാട്ടം (ചിന്തകൾ) കുറയും അവിടെ ദേവേന്ദ്രൻ്റെ സ്ഥാനം നഷ്ടമാകും അതുഭയന്ന് ദേവേന്ദ്രൻ പല പ്രയത്നങ്ങളും ചെയ്ത് സ്ഥാനം പോകാതെ നോക്കും ( ലഹരി ഉപയോഗം, അലസത, ഉറക്കം) അവകൊണ്ട് നടന്നില്ലെങ്കില്‍ അപ്സരസുകളെ ഇറക്കി നൃത്തമാടിക്കും കാമചിന്തകൾ മനസ്സിനെ ഇളക്കിയാൽ തപസ്സ് മുടങ്ങും ലക്ഷ്യം നേടാൻ കഴിയാതെ വരും ഇന്നത്തെ ലോകത്ത് തപസ്സ് ചെയ്യുന്നവർക്ക് ഇതു മനസ്സിലാക്കാന്‍ കഴിയും ( ഉന്നത വിദ്യാപഠനം, സർക്കാർ ജോലി, ഉയർന്ന സ്ഥാനലബ്ദിക്കുള്ള ശ്രമം ആത്മീയതയിലെ പരിശീലനം etc...ഇതെല്ലാം കാലഘട്ടത്തിൻ്റെതായ തപസ്സ് ആണ്.).ഇതിൽ ജയിക്കുന്നവർക്ക് വരം ലഭിക്കും. ലക്ഷ്യം നേടും.

സുബ്രഹ്മണ്യൻ ആര്?
കാളപുറത്ത് സഞ്ചരിക്കുന്ന ശിവ പാർവ്വതി മാരെ അറിയുമല്ലോ അവരുടെ പുത്രനാണ് സുബ്രഹ്മണ്യൻ. എന്താണ് നന്ദിയായ കാള? അതു നമ്മുടെ സ്ഥൂലശരീരമാണ് ശിവനും ശക്തിയും ഇഡ പിംഗല നാഡികളാണ് ,നമ്മുടെ ശ്വാസമാണ്, അർദ്ധനാരീശ്വരനാണ് .അതെ ശിവം പോയാൽ ശവമായി. ശ്വാസം പോയാൽ ശവം ആകുമെന്ന് സംശയമില്ലല്ലോ? ( നന്ദിയെൻട്ര വാഹനമേ സ്ഥൂലദേഹം നാൻമുഖനെ (ബ്രഹ്മാവ്) കൺ മൂക്ക് ചെവി നാക്കാകും നന്ദിമുഖൻ ശിവ ശക്തി തിരുമൂച്ചാകും തന്തൈ തായ് രവി മതി എൻ്ട്ര് അറിന്തുകൊള്ളേ. സിദ്ധ വാത്മീകർ, വാത്മീകസൂത്രം)
കഥയിലേക്ക് ശൂരപത്മാസുരൻ ഇന്ദ്രനെ കീഴടക്കി ദേവലോകം ഭരിച്ചകഥ ഓർക്കുമല്ലോ ശിവപുത്രനുമാത്രമേ ആ അസുരനെ വധിക്കുവാൻ കഴിയുകയുള്ളൂ. എന്താകഥ എഴുതിയത് മണ്ടൻമാർ. അതൊക്കെ അവിടെ നിൽക്കട്ടെ. എന്താണെന്ന് നോക്കാം യോഗശാസ്ത്ര മനുസരിച്ച് ശിവപാർവ്വതി വിവാഹം എന്നത് ഇഡ പംഗല നാഡികളിൽ കൂടി വരുന്ന ശ്വാസം ചുഴിമുനയിൽ (നാസികാഗ്രം വരുന്ന ആജ്ഞാചക്ര ഭാഗം ഇത്രയേ വിവരിക്കാവൂ ഗുരുവിൽ നിന്ന് സ്ഥാനം മനസ്സിലാകുക) വച്ച് ഒന്നു ചേർന്ന് സുഷുമ്നയിലേക്ക് കടക്കുന്ന അവസ്ഥ യാണ്. വിവാഹം കഴിഞ്ഞിട്ടും പുത്രന്‍ ജനിക്കാത്തതിനാൽ ( ജ്യോതിസ്സ് തെളിയാത്തതിനാൽ )ദേവൻമാർ ഇന്ദ്രനോടൊപ്പം( ഇന്ദ്രിയങ്ങളും മനസ്സും ശ്വാസവും ചേർത്തുള്ള പ്രാണായാമം) ബ്രഹ്മ വിഷ്ണു വിൻ്റെ സഹായം തേടുന്നു ബ്രഹ്മാവ് സ്വാധിഷ്ഠാന ചക്രത്തിൻ്റെയും വിഷ്ണു മണിപൂരകത്തിൻ്റെയും അധിപനാണെന്നറിയാമല്ലോ? സുബ്രഹ്മണ്യനു ജൻമം നൽകാൻ (കീഴ് ആധാരങ്ങൾക്ക്) അവർക്ക് കഴിയാത്തതിനാൽ (സിദ്ധ യോഗത്തിൽ വിന്ദു കെട്ട് എന്ന മഹായോഗ വിദ്യ ) മഹാദേവനായ ശിവനെ തന്നെ ആശ്രയിക്കേണ്ടി വന്നു. അതിനായി വായു ഭഗവാൻ്റെ സഹായം തേടുന്നു. ദേവകളും ഇന്ദ്രനും വായുഭഗവാനും ചേർന്ന്( ഇന്ദ്രിയങ്ങള്‍, മനസ്സ്, ശ്വാസം ചേർന്നുള്ള വാശി യോഗ വിദ്യയാൽ/ ഹംസ വിദ്യയാൽ ) മഹാഗണപതിയെ സ്തുതിച്ച് ആദ്യം മൂലാധാര ചക്രനാഥനെ വണങ്ങി ബ്രഹമലോകമായ സ്വാധിഷ്ഠാനചക്രം കടന്ന് (സൃഷ്ടിക്കുവേണ്ട ശരീരഭാഗങ്ങള്‍ ബ്രഹ്മാവിന്‍റെ ലോകം) സ്ഥിതിയുടെ നാഥനായ വിഷ്ണുവിൻ്റെ ലോകമായ മണിപൂരക ചക്രം കടന്ന് (സ്ഥിതി ചെയ്യുവാനാവശ്യമായ അന്ന പാനാദികൾ ദഹിപ്പിക്കുന്ന ശരീരഭാഗം അവിടെയാണെന്ന് ഓർക്കുക) കൈലാസത്തിലേക്ക് എത്തി.കൈലാസം നേരത്തെ പറഞ്ഞ ചുഴിമുനയാണ്. അവിടെ വന്ന ദേവകൾ നിരന്തരമായ അപേക്ഷയാൽ പുത്ര ജനനത്തിനു പ്രേരിപ്പിച്ചു. (സ്ഥിരമായുള്ള പ്രാണായാമത്താൽ / സദാ പ്രാണായാമം) തുടർന്ന് ശിവ ജ്യോതിസ്സ് (അനുഭവിച്ചിട്ടുള്ളവർക്ക് അറിയാൻ കഴിയും സൂര്യനുദിക്കുന്നതും മഴവില്ലും) തെളിയുകയും അതിൻ്റെ ചൂടിൽ ദേവൻമാർ അസ്വസ്ഥനാകുകയും ഭയക്കുകയും സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്തു. (യോഗവിദ്യയിൽ വിന്ദുജയം വന്ന യോഗിക്ക് ശരീരം ചൂടാവുകയും ഗുരു വിനെ അഭയം പ്രാപിച്ചില്ലേൽ മാനസിക വിഭ്രാന്തി വരുകയും ചെയ്യും ശരീരനാശം സംഭവിക്കുകയും ചെയ്യാം കഠിന വിദ്യയാണത്.വിന്ദുകെട്ട് ഉത്തമ ഗുരുവിൽ നിന്ന് പരിശീലിക്കണം) ശിവൻ ശിവരസമായ ബിന്ദുവിനെ ആദ്യം അഗ്നിയിലും (മണിപൂരകചക്രത്തിൽ നിന്ന് തുടങ്ങുന്ന വഴി) പിന്നെ വായവിനെയും ഏൽപ്പിച്ചിട്ടു പറഞ്ഞു ഗംഗയിൽ ശരവണപൊയ്കയിൽ നിക്ഷേപിക്കുവാൻ ഇവിടെ ത്രിവേണി സംഗമമായ ഗംഗ നമുക്ക് ഉള്ളിലെ ചുഴിമുനയാണെന്ന് നേരത്തെ പറഞ്ഞല്ലോ ശരവണപൊയ്ക എന്താണ്? ശരം എന്നാൽ ശ്വാസം. അണയുന്നപൊയ്ക എന്നത് ചുഴിമുനയ്ക്കുൾ ഭാഗം നീലത്താമര വിരിയുന്ന സ്ഥാനം, നിലപുരുഷൻ വാഴുന്ന ലോകം ആണ്. അവിടെ എത്തി നിൽക്കുന്ന ശ്വാസം ( കുംഭകം സിദ്ധിയാൽ ) ബീജത്തെ വളർത്തി മണിയാക്കും. (സദാപ്രാണായാമം /ഹംസവിദ്യ) സു- ബ്രഹ്മം(ബീജം)- മണിയാക്കുക. സ്വയം ഭൂ ലിംഗം സ്ഥിതിചെയ്യുന്ന ജീവൻ്റെ സ്ഥാനത്ത് സുബ്രഹ്മണ്യൻ ജനിക്കും .ലോകനൻമ ഉണ്ടാകും സുബ്രഹ്മണ്യൻ അസുരചിന്ത നശിപ്പിച്ച് ദേവസേനാധിപതിയാകും ഇന്ദ്രന് സ്ഥാനം തിരിച്ചു നൽകും. വിന്ദു കെട്ട് വിദ്യ ദുഷ്ടൻ മാരുടെ കൈകളിലെത്താതിരിക്കാനും ശിഷ്യൻമാർക്ക് പ്രാക്ടീസ് ചെയ്യാനു മായി മഹാവിദ്യ കഥാരൂപേണ ഒളിപ്പിച്ചതാണ്. ഇവിടെ അഗസ്ത്യരും ഗുരുവായ സുബ്രഹ്മണ്യനും സ്വയം നമ്മിലൂടെ പുനർസൃഷ്ടിക്കും. അർഹതയുള്ളവർ ഇന്നുണ്ടെങ്കിൽ വിദ്യ കരഗതമാകും. സിദ്ധ വിദ്യ ഉപയോഗിച്ചിരുന്ന പൂർവ്വികർ സുബ്രഹ്മണ്യനെ പ്രത്യക്ഷമാക്കിയതെങ്ങനെ എന്ന് മനസ്സിലായികാണുമല്ലോ ( കാലത്തെ മറികടന്ന പ്രഭാകര സിദ്ധ യോഗി , അയ്യാഗുരു, ചട്ടമ്പി സ്വാമി, നാരായണ ഗുരു ഉദാഹരണം ഇനിയും ധാരാളം ).

സുബ്രഹ്മണ്യഭക്തൻ മാരോട് നിങ്ങള്‍ പരാവിദ്യയെ ആണ് ഭജിക്കുന്നത്. സുബ്രഹ്മണ്യതത്വം സാക്ഷാത്കാരിച്ച എല്ല സിദ്ധയോഗികളും നിങ്ങളെ വഴി നടത്തട്ടെ.
വിദ്യ മനസ്സിലാക്കാതെ ശരീരം വേലുകൊണ്ട് കുത്തി,അഗ്നിയിൽ ചാടി, ഉന്മാദാവസ്ഥയില്‍ സ്വയം പ്രാണൻ നഷ്ടമാക്കി ഇളിഭ്യരായി വരും തലമുറയുടെ മുൻമ്പിൽ പരിഹാസ്യരും അന്ധവിശ്വാസികളുമാകാതിരിക്കുക. സ്വയം സുബ്രഹ്മണ്യനെ ദർശ്ശിക്കുക. സംശയങ്ങള്‍ ഗുരുവിൽ നിന്ന് പരിഹരിക്കുക.പല സുബ്രഹ്മണ്യ ക്ഷേത്രങ്ങളും മഹാ സിദ്ധൻമാരുടെ സമാധിസ്ഥലം കൂടിയാണ്.പളനി അതിൽ ഒന്നുമാത്രം ആറുപടൈ വീടുകൾ ഓർത്തിരിക്കുക.

യുക്തി ചിന്തകർക്ക് വേണ്ടി ബീജംകട്ടിയാക്കി മണിയാക്കാൻ കഴിയുമോ? രസം ( mercury) ദ്രാവക ലോഹമാണെന്നറിയാമല്ലോ? രസത്തെ കട്ടിയാക്കാൻ രസവാദം കൈകാര്യം ചെയ്തിരുന്ന സിദ്ധയോഗികൾക്ക് കഴിഞ്ഞിരുന്ന കാര്യം നിങ്ങൾ മറക്കരുത്. അതെങ്ങനെ പൂർവ്വികർക്ക് സാധിച്ചിരുന്നു. അതിനവർ ഏതൊക്കെ ഔഷധങ്ങളും എന്തൊക്കെ ശുദ്ധീകരണവും ചെയ്തു. വിഷമായ രസം മരുന്നായി ഉപയോഗിച്ചതെങ്ങനെ? ഗുരുപരമ്പരയെ ആശ്രയിക്കുക. സിദ്ധ യോഗികൾ അവർ
പല അത്ഭുതങ്ങളും കാണിച്ചിരുന്നു.പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിച്ചിരുന്നു. പ്രത്യക്ഷവും അപ്രത്യക്ഷവുമാകുമായിരുന്നു. ഇതെങ്ങനെ സാധിച്ചു. പൂർവ്വികർ കാട്ടുവാസികളും അന്ധവിശ്വാസികളുമാണെന്ന് പറഞ്ഞ് വിദേശ ബുദ്ധിക്കടിമപ്പെടുന്ന മഹാബുദ്ധിമാൻമാർക്ക് നമോവാഹം. ഒരുജൻമം തികയാതെ വരും നിങ്ങൾക്ക് . ബുദ്ധിമാൻ ചമഞ്ഞ് കാലംകടന്ന് പോകും സ്വയം നന്നാവുക.പരമ്പരയെ ,പൂർവ്വികരെ, രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുക.

സുബ്രഹ്മണ്യരൂപം decode ചെയ്താൽ ആറുമുഖവും ആറു കാർത്തികമാരും നമ്മുടെ ശരീരത്തിലെ ആറ് ആധാരങ്ങളാണ്. കൊടിമരത്തിലെ പൂവൻ കോഴി കാമവികാരത്തെ ജയിച്ച യോഗാവസ്ഥയാണ്. പാമ്പിനെ ചവിട്ടിനിൽക്കുന്ന മയിൽ പാമ്പ് കുണ്ഡലിനി യിൽ മൂന്നര ചുറ്റായി കിടക്കുന്ന ശക്തിയും മയിലിൻ്റെ ചവിട്ട് എന്നത് കുംഭക സിദ്ധിയുമാണ്. മഴ നനഞ്ഞ് പീലി നിവർത്തിയുള്ള മയിലാട്ടം എന്നത് ഖേചരിമുദ്രയും യോഗ വിജയവും കാരണം ഊറിവരുന്ന അമൃതും അത് അനുഭവിച്ച് പീലിവിടർത്തുന്നമയിൽ എന്നത് ( മയിൽ പീലി കണ്ണിനെ ആയിരം ഇതളുള്ള താമര ഇതളായി കാണുന്നു. ) സഹസ്രാരത്തിന്റെ ഉണർവ്വും പരമ അവസ്ഥയിൽ ലയിക്കുന്ന യോഗിയുടെ സത്-ചിത്- ആനന്ദവുമാണ്.
ശിവനു ഓം കാര രഹസ്യം സുബ്രഹ്മണ്യൻ ഉപദേശിച്ചത് എന്നത് യോഗി ആത്മലിംഗത്തിൽ നിന്ന് വരുന്നതും ശ്രവിക്കുന്നതുമായ ബ്രഹ്മ നാദമാണ് ( ജപിക്കുന്നതല്ല ശ്രവിക്കുന്നതാണ് ശ്രദ്ധിക്കുക സ്വയം അറിയുക) സിദ്ധ വിദ്യ പഠിക്കുക.അഭ്യസിക്കുക. സുബ്രഹ്മണ്യനായി തത്വമസി അറിയുക.

ഹംസവിദ്യ / സിദ്ധ വിദ്യയുടെ കുലഗുരുക്കൻ മാരുടെ പാദത്തില്‍ ഈ ലേഖനം സമർപ്പിച്ചു കൊള്ളുന്നു. സുബ്രഹ്മണ്യനാകുവാൻ അനുഗ്രഹിച്ചാലും. വേൽ ആയുധമാക്കീടട്ടെ അസുര സംഹാരം നേടുവാൻ.
സിദ്ധ ഗുരുക്കൻ മാരോട് മാപ്പ് അപേക്ഷിക്കുന്നു തെറ്റുവന്നിട്ടുണ്ടെങ്കിൽ സദയം ക്ഷമിച്ച് തിരുത്തുവാനും അനുഗ്രഹിച്ച് വഴിനടത്തുവാനുമായി.

ജാതി, മത,രാഷ്ടീയ,മൃഗ ,രൂപ, ലിംഗ ഭേദമില്ലാതെ സർവ്വവ്വും ബ്രഹ്മമാണെന്ന് മനസ്സിലാക്കി തന്ന ശ്രീ അഗസ്ത്യ ഗുരുവിനും സിദ്ധ പരമ്പരയ്ക്കും വിദ്യ ഉപദേശിച്ചു തന്ന ഗുരുവിനും സ്വയം സമർപ്പിക്കുന്നു.
(സിദ്ധ ലോകം FB ക്കു വേണ്ടി രതീഷ് ഇടശ്ശേരി.)
No comments:
Post a Comment