അജിനോമോട്ടോ.
ചൈനീസ് ഭക്ഷണങ്ങളില്‍ സ്വാദിനും നിറത്തിനും ചേര്‍ക്കുന്ന ഒരു പദാര്‍ത്ഥമാണ് അജിനോമോട്ടോ. മോണോ സോഡിയം ഗ്ലൂമേറ്റ് എന്ന അജിനോമോട്ടോ ഒരു തരം ഉപ്പു തന്നെയാണ്. എന്നാല്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ് അജിനോമോട്ടോ. അജിനോമോട്ടോ ചെറിയ അളവിലാണെങ്കിലും അടുപ്പിച്ച് കഴിച്ചാല്‍ തലച്ചോറിന് തകരാറുണ്ടാകും. തലവേദന, അമിതമായി വിയര്‍ക്കുക, മനംപിരട്ടല്‍ എന്നിവയും അജിനോമോട്ടോ കഴിച്ചാലുള്ള പാര്‍ശ്വഫലങ്ങളാണ്. നെഞ്ചുവേദനയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും അജിനോമോട്ടോ വഴി വയ്ക്കും. ജലദോഷം, ഉറക്കംതൂങ്ങുക എന്നിവ ഇത് കഴിക്കുന്നവരില്‍ കാണും. അജിനോമോട്ടോയില്‍ അസിഡിറ്റിയുണ്ട്. ഇത് നെഞ്ചെരിച്ചിലിനും വയറെരിച്ചിലിനും കാരണമാകും. ഇതു കൂടാതെ ഛര്‍ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. എപ്പോഴും മൂത്രമൊഴിക്കണമെന്ന് തോന്നുക, അടിവയര്‍ വേദന, ജനനേന്ദ്രിയത്തില്‍ വേദന, പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കം എന്നിവയും അജിനോമോട്ടോ കഴിച്ചാലുണ്ടാകൂം. കാല്‍സ്യം നഷ്ടപ്പെടുത്തി എല്ലുകള്‍ ദുര്‍ബലമാക്കുന്നതാണ് അജിനോമോട്ടോ കഴിച്ചാലുള്ള മറ്റൊരു പ്രധാന അപകടം. കൈകാല്‍ വേദനയും ഇത് ഉണ്ടാക്കും. ബിപി ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നത് അജിനോമോട്ടോ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലമാണ്. മുഖം, കണ്ണ് എന്നിവിടങ്ങളില്‍ നീരു വരികയും ചര്‍മം വലിയുകയും ചെയ്യുന്നതും അജിനോമോട്ടോയുടെ ദൂഷ്യങ്ങളാണ്. അജിനോമോട്ടോ, എംഎസ്ജി, സോഡിയം, ചൈനീസ്, മോണോസോഡിയം ഗ്ലൂമേറ്റ്, കാല്‍സ്യം, ബിപി, മുഖം, കണ്ണ്, വയറുവേദന, ഛര്‍ദി.wiki. Forwarded as received
No comments:
Post a Comment