Thursday, June 22, 2017

”ഹോ! എന്തെല്ലാം ജോലികള്‍? ഭഗവാനെ ഓര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല.” എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. സമുദ്രത്തിലെ തിരമാല ഒന്നടങ്ങീട്ട്. സമുദ്രസ്‌നാനം ചെയ്യാന്‍ സാധിക്കുകയില്ല എന്ന് നാം ഓര്‍ക്കണം. ചെറുതും വലുതുമായ തിരകള്‍ക്കിടയില്‍ക്കൂടി ഓടിച്ചെന്ന് സ്‌നാനം ചെയ്യുകയേ വഴിയുള്ളൂ. ഇത്തരം ഒരുപായമാണ് ഭഗവാന്‍ പറയുന്നത്.
യത്കരോഷി, തത്മദര്‍പ്പണം കുരുഷ്വ
അര്‍ജുന, നീ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിക്കപ്പെടും വിധത്തില്‍ തന്നെ ചെയ്യുക. എങ്ങനെയാണ് ചെയ്യേണ്ടത്?
രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടനെ നാമം ജപിക്കുക. ”ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ…
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”.
അപ്പോള്‍ ഉറക്കം എന്ന ലൗകിക കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. ശരീരം ശുദ്ധിയാക്കുമ്പോള്‍-പല്ലുതേപ്പ്, നാക്ക് വടിക്കുക മുതലായവ ചെയ്യുമ്പോള്‍, ഭഗവന്നാമം ജപിക്കാന്‍ വേണ്ടിയാണ് ഈ കര്‍മ്മം ചെയ്യുന്നത് എന്ന ബോധത്തോടെ ചെയ്യുക. സ്‌നാനം ചെയ്യുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം, കൈക്കുടന്നയില്‍ നിറയെ വെള്ളമെടുത്ത്
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേളസ്മിന്‍ സന്നിധിം കുരു
എന്ന മന്ത്രം ചൊല്ലി ഏഴു പുണ്യനദികളോടും ഈ ജലത്തില്‍ സാന്നിദ്ധ്യം അരുളണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു മൂന്നുവട്ടം തലയില്‍ ഒഴിക്കുക. എന്നാല്‍ സ്‌നാനം എന്ന കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. കോടിവസ്ത്രം-വെള്ളവസ്ത്രം-ഭഗവാനില്‍ ചാര്‍ത്തിയതിനുശേഷം മാത്രം നാം പ്രസാദമായി ഉടുത്തു തുടങ്ങുക. ക്ഷേത്രത്തിലെ വിഗ്രഹത്തിലോ സ്വന്തം ഗൃഹത്തിലെ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിലോ ചാര്‍ത്തി പ്രസാദമാക്കാം. ഭഗവാനില്‍ അഭിഷേകം ചെയ്തതോ, മുഖത്തു മാത്രം ചാര്‍ത്തിയതോ ആയ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുക, അര്‍ച്ചന, പ്രസാദ പുഷ്പം ശിരസ്സിലും വലത്തെ ചെവിയിലും ധരിക്കുക. ഇപ്പോള്‍ അലങ്കാരമെന്ന കര്‍മ്മവും ഭഗവദര്‍പ്പിതമായ ആരോഗ്യസിദ്ധിക്കുവേണ്ടി നടത്തം ഒഴിവാക്കാന്‍ പറ്റുകയില്ലെങ്കില്‍ ക്ഷേത്രത്തിലേക്ക് നടക്കുക, ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുക, ഭഗവാനില്‍നിന്ന് പ്രവഹിക്കുന്ന ചൈതന്യം നമ്മുടെ ദേഹത്തില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ, ആരോഗ്യം സ്ഥിരമായി നില്‍ക്കുകയുള്ളൂ.
ഭക്ഷണ സാധനങ്ങള്‍, പാല്‍, പഴം, പായസം, അന്നം, കാര്‍ഷികോത്പന്നങ്ങള്‍ ഇവ ഭഗവാന് നിവേദിച്ച്, നിവേദ്യ പ്രസാദമാക്കി, നാം അവ മാത്രം ഭക്ഷിക്കുക. സൗകര്യം ഇല്ലെങ്കില്‍ ആദ്യം ഭഗവത് പ്രസാദം ഭക്ഷിച്ചുകൊണ്ടു ആരംഭിക്കുക. മാംസം, മദ്യം, മുട്ട, ലഹരി പദാര്‍ത്ഥങ്ങള്‍ ചായ, കാപ്പി, ഉള്ളി, കായം മുതലായ തമോഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങള്‍ ഭഗവാന് നിവേദിക്കാന്‍ പറ്റില്ല എന്നും നാം കഴിക്കാനേ പാടില്ല എന്നും എപ്പോഴും ഓര്‍മിക്കുക. ഇങ്ങനെ ഭക്ഷണം ഭഗവദര്‍പ്പിതമാക്കി മാറ്റാന്‍ കഴിയും- അതാണ് – ”യദ് അശ്‌നിസി, തത് കുരുഷ്വമദര്‍പ്പണം” എന്ന് ഭഗവാന്‍ പറഞ്ഞത്.


ജന്മഭൂമി: http://www.janmabhumidaily.com/news655395#ixzz4knGwCtpi
പുറനാട്ടുകരയിലെ പട്ടിയേക്കല്‍തോമാക്കുട്ടി നടത്തിയിരുന്ന സ്‌കൂളിന്റെ കെട്ടിടവും പറമ്പും കൃഷ്ണമേനോന്‍ തീറുവാങ്ങി. 1927 ജൂണ്‍ 1-ാം തിയതി ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും അവിടെ ഒന്നിച്ചുതുടങ്ങി. ആശ്രമത്തിനും സ്‌കൂളിനും വേണ്ടി കൃഷ്ണമേനോനെ സഹായിക്കുവാന്‍ സദാ സന്നദ്ധനായി രാമവര്‍മ്മ അപ്പന്‍തമ്പുരാനുണ്ടായിരുന്നു. സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ അപ്പന്‍തമ്പുരാന്‍ തന്നെയായിരുന്നു. ബാലാരിഷ്ടതകള്‍ വളരെ ഉണ്ടായിരുന്നെവെങ്കിലും കൃഷ്ണമേനോന്റെ ത്യാഗനിര്‍ഭരമായ നേതൃത്വത്തില്‍ ആശ്രമവും സ്‌കൂളും വളര്‍ന്നുവന്നു. ഗുരുകുലം, വിദ്യാമന്ദിരം, സംസ്‌കൃതപാഠശാല, നെയ്ത്തുപാഠശാല, കല്ലുവെട്ട് സൊസൈറ്റി എന്നീ വിഭാഗങ്ങള്‍ ക്രമേണ ആരംഭിച്ചു. 1927-ല്‍ തന്നെ പെണ്‍കുട്ടികള്‍ക്കായുള്ള മാതൃമന്ദിരവും കൃഷ്ണമേനോന്‍ ആരംഭിച്ചിരുന്നു. 1929-ല്‍ അത് ആശ്രമത്തിന്റെയും ഗുരുകുലത്തിന്റെയും ഭാഗമായി. കൊച്ചമ്മു, ഭാരതി എന്നീ വേട്ടുവ സമുദായത്തിലെ രണ്ട് പെണ്‍കുട്ടികളായിരുന്നു മാതൃമന്ദിരത്തിലെ ആദ്യത്തെ അന്തേവാസികള്‍.കൃഷ്ണമേനോന്‍ വിവേകോദയം സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനായിരിക്കുമ്പോള്‍ ദിവസവും ഏഴ് കി.മി. നടന്നാണ് പുറനാട്ടുകരയിലെത്തിയിരുന്നത്.
പുറനാട്ടുകരയില്‍ സ്ഥിരതാമസമാക്കിയതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും ആ ഗ്രാമത്തെ പ്രത്യേകിച്ച് അവിടത്തെ ഹരിജനങ്ങളെ ഉദ്ധരിക്കുന്നതിലും ത്യാഗസേവനങ്ങള്‍ക്ക് സന്നദ്ധരായ യുവജനങ്ങളെ വാര്‍ത്തെടുക്കുന്നതിലുമായിരുന്നു. ഹരിജനബാലന്‍മാരെ കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, പഠിപ്പിച്ച്, അവര്‍ ഉറങ്ങുന്നതുവരെ അവരുടെ കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. ഹരിജനോദ്ധാരണം ജീവിതവ്രതമായി സ്വീകരിച്ച സ്വാമികള്‍ ആമ്പക്കാട്ട് കുന്നിന്റെ തെക്കുകിഴക്കെ ചെരിവില്‍ ഏതാണ്ട് നാല് ഏക്കര്‍ ഭൂമി ഹരിജന കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തു.1922-ല്‍ കൃഷ്ണമേനോന്‍ ശ്രീരാമകൃഷ്ണസംഘത്തില്‍ ചേര്‍ന്ന് ‘അഖണ്ഡചൈതന്യ’ ബ്രഹ്മചാരിയായി. 1932-ല്‍ ശ്രീമത് ശിവാനന്ദസ്വാമികളില്‍ നിന്നും ത്യാഗീശാനന്ദ എന്ന പേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. വിവേകോദയത്തിലേക്ക് വന്നപ്പോള്‍ അദ്ദേഹം സ്വഗൃഹവുമായുള്ള സകല ബന്ധങ്ങളും പരിപൂര്‍ണ്ണമായും വിച്ഛേദിച്ചിരുന്നു.
അതുപോലെ വിവേകോദയവുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ടാണ് വിലങ്ങനിലുള്ള ശ്രീരാമകൃഷ്ണമഠത്തില്‍ അദ്ദേഹം എത്തിചേര്‍ന്നത്. വിലങ്ങന്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച് അദ്ദേഹം ശാരീരികമായി അവശനായിത്തീര്‍ന്നു. സഹോദര സന്ന്യാസിമാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സ്വാമികള്‍ വിലങ്ങന്‍ ആശ്രമത്തില്‍ നിന്നും മദ്രാസ് മഠത്തിലെത്തി. മദ്രാസ് മഠത്തിലെ അല്പകാലത്തെ സേവനത്തിനുശേഷം 1938-ല്‍ ബാഗ്ലൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷപദം അദ്ദേഹം ഏറ്റെടുത്തു. ത്യാഗീശ്വരനായ ത്യാഗീശാനന്ദ സ്വാമികള്‍ കാലെടുത്തു കുത്തിയതോടെ ബാഗ്ലൂര്‍ ആശ്രമാന്തരീക്ഷം വീണ്ടും ശാന്തവും ആര്‍ഭാടരഹിതവുമായിത്തീര്‍ന്നു. സ്വാമികളുടെ അസാധാരണമായ വ്യക്തിപ്രഭാവത്തെ പറ്റി കേട്ട് ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും വിദേശങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു.
സേവനപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സംസ്‌കൃതസാഹിത്യരംഗത്തും അതുല്യനായിരുന്നു അദ്ദേഹം. പണ്ഡിതോചിതമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയായിരുന്നു സ്വാമികള്‍. അദ്ദേഹം ശ്വേതാശ്വതരോപനിഷത്തിനും, ശ്രീനാരദഭക്തിസൂത്രത്തിനും വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മാണ്ഡുക്യകാരികയുടെ വിവര്‍ത്തനം, ശ്രീഭാഗവതദര്‍ശനം എന്നിവയ്ക്ക് പുറമെ ചില സ്‌തോത്രങ്ങളും സ്വാമികള്‍ രചിച്ചിട്ടുണ്ട്. സ്വാമികളുടെ ഉപനിഷദ് വ്യാഖ്യാനങ്ങളെ പുരസ്‌കരിച്ച്  ബനാറസ്  ഹിന്ദുസര്‍വ്വകലാശാല അദ്ദേഹത്തിന് ബഹുമതിപത്രം നല്‍കി ആദരിക്കുകയുണ്ടായി.വിലങ്ങന്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ രജതജൂബിലി മഹോത്സവത്തോട് അനുബന്ധിച്ച് ആശ്രമസ്ഥാപകനായ ത്യാഗീശാനന്ദസ്വാമികളെക്കുറിച്ച്  പുത്തേഴത്ത് രാമന്‍ മേനോന്‍ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്, ‘വിലങ്ങനിലെ ഓരോ മണല്‍ത്തരിയും കല്ലും കട്ടയും പുല്ലും പിലാവും മാവും മരവട്ടിയും അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താലും പരിപാലനത്താലും ശ്വാസോച്ഛ്വാസത്താലും കോള്‍മയിര്‍ കൊണ്ടിട്ടുള്ളവയാകുന്നു! അവയ്‌ക്കെല്ലാമുണ്ടാകും ഓരോ അനുഭവങ്ങള്‍, ആ മഹാപുരുഷനെക്കുറിച്ച് പാടിയാടി കളിക്കുവാന്‍.
ശ്രീ രാമന്‍മേനോന്‍ തുടരുന്നു, ‘താടിയും തലയും വളര്‍ത്തി തേജോമയനായ ആ ദീര്‍ഘകായന്‍, വിശ്വാമിത്ര വസിഷ്ഠാദികളായ പൂര്‍വ്വഋഷീശ്വരന്മാരുടെ സ്മരണയെ പുനര്‍ജ്ജീവിപ്പിച്ചു’. (മണ്‍മറഞ്ഞവര്‍ പേജ് 33-38) ബാംഗ്ലൂര്‍ ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരിക്കെ സ്വാമികള്‍ രോഗബാധിതനായി. സ്വാമികളുടെ നട്ടെല്ലിന്റെ ഒരുഭാഗം ക്ഷയം കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. രോഗത്തിന്റെ തീവ്രത കാരണം കഠിനമായ വേദന അനുഭവിച്ചിരുന്നെങ്കിലും മനസ്സിനെ ശരീരത്തില്‍ നിന്നെല്ലാം  പൂര്‍ണ്ണമായും  പിന്‍വലിച്ച് ശ്രീരാമകൃഷ്ണദേവന്റെ പാദകമലങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍  സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. ശ്രീരാമകൃഷ്ണദേവന്‍ കേവലം ഒരു പരമഹംസനല്ല, പൂര്‍ണ്ണാവതാരം തന്നെയാണെന്ന് പരിപൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു ത്യാഗീശാനന്ദസ്വാമികള്‍.
ശ്രീമത് ഭാഗവതദര്‍ശനം എന്ന ഗ്രന്ഥത്തിന് ആമുഖത്തില്‍ എഴുതിയ ശ്ലോകം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ആ പൂര്‍ണ്ണാവതാരത്തിന്റെ ഓരോ തിരുവായ്‌മൊഴിയും സ്വജീവിതത്തില്‍ ആവിഷ്‌കരിക്കുകയെന്നത് ജീവിതവ്രതമായി അദ്ദേഹം സ്വീകരിച്ചു. 1951 ഓഗസ്റ്റ് 6 ന് ബാംഗ്ലൂര്‍ മഠത്തില്‍ വെച്ചുതന്നെ ആ പുണ്യചരിതന്‍ പരമപദം പൂകി. തീവ്രമായ ത്യാഗവും വൈരാഗ്യവും സത്യനിഷ്ഠയും ഇത്ര സമ്മോഹനമായി സമ്മേളിച്ചിട്ടുള്ള ധന്യജീവിതം അത്യപൂര്‍വ്വമായിരിക്കും. ത്യാഗീശാനന്ദസ്വാമികള്‍ക്കുശേഷം ഈശ്വരാനന്ദ സ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍, മൃഡാനന്ദസ്വാമികള്‍ തുടങ്ങിയ സന്ന്യാസി ശ്രേഷ്ഠന്മാരുടെ സാരഥ്യത്തില്‍ പുറന്നാട്ടുകര ശ്രീരാമകൃഷ്ണ മഠം കേരളത്തിലെ സനാതനധര്‍മ്മ വിശ്വാസികളുടെ ആശാകേന്ദ്രമായി വിരാജിച്ചിരുന്നു. വര്‍ത്തമാനദുരന്തങ്ങളുടെ ആഴം കൂടുന്തോറും ഭൂതകാലമാഹാത്മ്യം മനോഹരമാക്കി അനുഭവപ്പെടുമെന്ന കവിവാക്യം യാഥാര്‍ത്ഥ്യമാകുന്നത് ത്യാഗീശാനന്ദ സ്വാമികളെ പോലുള്ളവരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news655408#ixzz4knGhYtEl

Wednesday, June 21, 2017

Terrorism is the greatest threat for emerging India and it will become major impediment on the way of becoming super power. As the citizen of India we can not always say that by becoming tolerant to terrorism will not solve our purpose. We have to fight against that. The whole world is seeing that Indiais booming. We will face many obstacles to maintain our growth. We can not blame alone to politicians and police for this. We all are equally responsible for this. It will be better if we can understand this as soon as possible fight against repulsive forces. Being a responsible citizen I’m writing regarding everybody’s responsibilities whatever is coming to my mind. All the suggestions are welcome. Action for government or political parties 1) All the parties should take hardest possible actions against terrorists. They should not look at their religion. Vote bank politics should be totally stopped. They should understand that they can’t win from vote from one religion. For example if they are thinking that if the terrorist is from Muslim community and if they are taking action against him then there will be scarcity of Muslim vote for them. Then they are wrong at their thinking. Terrorists are of no religion. Now public know everything. Muslim community will have no denial if a terrorist from their community is getting harsh treatment.indiatv

Tuesday, June 20, 2017

യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാൻ പറ്റാത്തതാണു യോഗ എന്നു ഞാൻ പറയും. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.
ആത്മീയമായി അതിനെ വിശദീകരിച്ചാൽ അത് ആത്മീയമല്ലാതെയാകും. അത് അനുഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളിൽ ജന്മങ്ങളോളം നിലനിൽക്കുന്ന സ്നേഹവും ഊർജവും നിറയ്ക്കുന്നതും ആത്മീയതയാണ്.‌
ധ്യാനം തീർച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം. അതല്ലെങ്കിൽ അതു വെറും വ്യായാമമാകും, ജിംനാസ്റ്റിക്സ് ആകും.‌ ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ ‘‘യോഗഃ കർമസു കൗശലം’’ എന്നു പറയുന്നു. ‘യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ്’ എന്നാണതിന്റെ അർഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അർഥമാണ്. നിങ്ങൾക്കു നൈപുണ്യമുണ്ടെങ്കിൽ എവിടെയോ നിങ്ങൾ യോഗയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നാണർഥം. മാത്രമല്ല, നിങ്ങൾ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്കു തീർച്ചയായും പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാകും.
നിങ്ങളുടെ ഉൽസാഹം എങ്ങനെ നിലനിർത്തുമെന്നതും ഊർജം ചോർന്നുപോകാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇതു യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങൾക്കു ക്ഷീണം കാരണം അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഉൽസാഹത്തെ സജീവമാക്കുകയും ഊർജത്തെ നിലനിർത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങൾക്കു നേട്ടങ്ങളും നൽകുന്ന നൈപുണ്യമാണു യോഗ.
നിങ്ങൾക്കു വളരെയധികം ഉൽസാഹവും ഊർജവുമുണ്ടെങ്കിൽ നിങ്ങൾ ഈ നിമിഷത്തിലാണ്. നിങ്ങൾ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങൾ എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കുന്നില്ല. അപ്പോൾ നിങ്ങളുടെ പ്രവൃത്തി, ഫലത്തിൽനിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം ആനന്ദത്തിന്റെതന്നെ പ്രകാശനമാകുന്നു.
ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല. എന്നാൽ, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. അതു സർവവ്യാപകമായ വളർച്ചയാണ്. മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേർച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂർമതയിലും വർത്തമാനകാലത്തിൽ നിലകൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളും പ്രകാശിപ്പിക്കുന്നു
*യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ*
💧💧💧💧
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും ഏറെ നല്ലത്.
ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗർഭാവസ്ഥയിൽ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
💧💧💧💧
1] യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.
2] ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.
3] രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.
4] മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.
5] യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
6] കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.
7] ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
8] യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
9] മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.
10] ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
അറിയപ്പെടാത്ത നരേന്ദ്ര മോദി രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായ നരേന്ദ്രമോദിയെ ക്കുറിച്ച്‌ ഇപ്പോള്‍ നമുക്ക്‌ നിരവധി കാര്യങ്ങളറിയാം. എന്നാല്‍ ആരാണ്‌ യഥാര്‍ത്ഥ നരേന്ദ്രമോദി? ഈ രാഷ്ട്രീയ/ഭരണ നായകനെ നാം ശരിക്കും അറിയുമോ?  എന്താണ്‌ മോദിയുടെ വ്യക്തിപരമായ സ്വഭാവ രീതികള്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ബിജെപിയിലെ കരുത്തനും പന്ത്രണ്ട്‌ വര്‍ഷം ഗുജറാത്ത്‌ മുഖ്യമന്ത്രിയും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയെക്കുറിച്ച്‌ രാഷ്ട്രീയ പ്രതിയോഗികളും ഒരുപറ്റം മാധ്യമങ്ങളും വരച്ചുകാട്ടിയ ചിത്രം മോദിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തോട്‌ നീതിപുലര്‍ത്തുന്നതായിരുന്നില്ല. വിമര്‍ശനങ്ങളുടെ വന്‍മതിലുയര്‍ത്തി മോദിയെ ലക്ഷണമൊത്ത വില്ലനാക്കി മാറ്റാന്‍ ശ്രമിച്ചവര്‍ ത്യാഗപൂര്‍ണമായ ഒരു പൊതുജീവിതവും ആദര്‍ശസുരഭിലമായ രാഷ്ട്രീയ പ്രവര്‍ത്തനവും മാതൃകാപരമായ സ്വഭാവസവിശേഷതകളും ജനങ്ങളില്‍നിന്ന്‌ മറച്ചുപിടിച്ചു. മോദിയുടെ ഭൂതകാലം ചികഞ്ഞ അപൂര്‍വം ചിലര്‍ തങ്ങളുടെ മുന്‍വിധികള്‍ക്ക്‌ അനുസൃതമായ കാര്യങ്ങളാണ്‌ ആജീവിതത്തില്‍നിന്ന്‌ ‘കണ്ടെത്തിയത്‌.’ ഇങ്ങനെയൊക്കെയായിട്ടും സ്വയം മുന്നോട്ടുവന്ന്‌ ‘ഇതാ യഥാര്‍ത്ഥ നരേന്ദ്ര മോദി’ എന്ന്‌ ഒരിക്കല്‍പ്പോലും മോദി പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല; അതിന്‌ സമയവുമുണ്ടായിരുന്നില്ല. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍പ്പെടുന്ന 2500 വര്‍ഷത്തിലേറെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുള്ള വടനഗറില്‍ 1950 സെപ്തംബര്‍ 17 ന്‌ ദാമോദര്‍ ദാസ്‌ മൂല്‍ചന്ദ്‌ മോദിയുടേയും ഹീരാ ബെന്നിന്റെയും ആറ്‌ മക്കളില്‍ മൂന്നാമനായാണ്‌ നരേന്ദ്രമോദിയുടെ ജനനം. ഉന്നതമായ സാസംക്കാരിക നിലവാരം പുലര്‍ത്തിയിരുന്ന വടനഗറില്‍ ഹിന്ദുധര്‍മവും ബുദ്ധമതവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചിരുന്നു. പതിനേഴ്‌ വര്‍ഷക്കാലം ഭാരതപര്യടനം നടത്തിയ ചൈനീസ്‌ സഞ്ചാരി ഹുയാന്‍സാങ്ങ്‌ തന്റെ സഞ്ചാരക്കുറിപ്പുകളില്‍ വടനഗറിനെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. നാല്‌ സഹോദരന്മാരും ഒരു സഹോദരിയുമാണ്‌ മോദിക്കുള്ളത്‌. ഇവരുമായി ആത്മബന്ധമുണ്ടെങ്കിലും കല്യാണമുള്‍പ്പെടെയുള്ള കുടുംബപരമായ ചടങ്ങുകളില്‍ മോദി പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ പിറന്നാള്‍ ദിനത്തിലും അമ്മയെപ്പോയി കണ്ട്‌ അനുഗ്രഹം വാങ്ങും. പതിനേഴാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പത്ത്‌ വയസ്സുകാരിയായ യശോദയെ വിവാഹം ചെയ്തെങ്കിലും ഒരു ദിവസംപോലും വൈവാഹിക ജീവിതം നയിച്ചിട്ടില്ല. സമുദായ ആചാരപ്രകാരമുള്ള ഒരു ചടങ്ങ്‌ മാത്രമായിരുന്നു ഇത്‌. തന്റെ ജീവിതം മേറ്റ്ന്തിനോ വേണ്ടിയുള്ളതാണെന്ന്‌ മോദി വളരെ മുമ്പെ തിരിച്ചറിഞ്ഞിരുന്നു. വ്യക്തിജീവിതത്തില്‍ വൃത്തി സൂക്ഷിക്കുക എന്നത്‌ കുട്ടിക്കാലം മുതലേ മോദിയുടെ ശീലമായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. വസ്ത്രത്തില്‍ ഒരു കറപോലും ഉണ്ടാകരുതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ നേതാവും ഭരണാധികാരിയുമൊക്കെയായി മാറിയപ്പോഴും ശുചിത്വം എന്നത്‌ മോദിക്ക്‌ ഒരു വികാരമായിരുന്നു. ഓഫീസിലും വീട്ടിലും ഇക്കാര്യത്തില്‍ മോദി നിഷ്ക്കര്‍ഷ പുലര്‍ത്തി. വടനഗറില്‍ തന്നെയുള്ള ഭഗവതാചാര്യ നാരായണാചാര്യ സ്കൂളിലായിരുന്നു മോദിയുടെ വിദ്യാഭ്യാസം. പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും പ്രസംഗത്തിലും ചര്‍ച്ചകളിലും മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവുമായിരുന്നില്ല. മോദി തന്റെ പ്രസംഗത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ‘ഭായ്‌ ഔര്‍ ബഹനോം’ എന്ന സംബോധനാ രീതി സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ സ്വീകരിച്ചതാണ്‌. സ്കൂളിനടുത്ത്‌ തന്നെയുള്ള റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന അച്ഛനെ അവധി ദിവസങ്ങളില്‍ സഹായിക്കുക പതിവായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരനുമൊത്ത്‌ അടുത്തുള്ള ആര്‍എസ്‌എസ്‌ ശാഖയില്‍ പോകും. സ്കൂള്‍ പഠനകാലത്ത്‌ നാടകാഭിനയത്തില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ച മോദിക്ക്‌ നേതൃശേഷി കൂടപ്പിറപ്പായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്കൂള്‍വളപ്പ്‌ മതില്‍കെട്ടി തിരിക്കാന്‍ നാടകം സംഘടിപ്പിച്ച്‌ ധനസമാഹാരണം നടത്തിയയാളാണ്‌ മോദി. എല്ലായിപ്പോഴും അച്ചടക്കം പാലിച്ചിരുന്ന മോദി ന്യായമായ ഏത്‌ കാര്യവും അധ്യാപകരുള്‍പ്പെടെ ആരുടെ മുന്നിലും അവതരിപ്പിക്കാന്‍ മടിച്ചില്ല. കുട്ടിക്കാലം മുതലേ സത്യസന്ധനായിരുന്നു മോദി. ആരുടെയും ഒരു വസ്തുവും മോഹിച്ചില്ല. ഒന്നും സ്വന്തമാക്കണമെന്ന്‌ ആഗ്രഹിച്ചുമില്ല. എത്ര തണുപ്പായിരുന്നാലും തണുത്ത വെള്ളത്തിലെ കുളിക്കുമായിരുന്നുള്ളൂ. വടനഗറിലുള്ള ശര്‍മിഷ്ട തടാകത്തില്‍ നീന്തുക മോദിയുടെ വിനോദമായിരുന്നു. തടാകത്തിന്റെ ഒത്തനടുവിലുള്ള പാറക്കെട്ടിലെ സ്തൂപത്തിലെപ്പോഴും ഒരു കാവിപതാക പാറിക്കളിക്കും. വര്‍ഷത്തില്‍ ഒരുതവണ ഈ പതാക മാറ്റുന്ന പതിവുണ്ട്‌. ഒരിക്കല്‍ തടാകം നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ ചീങ്കണ്ണികളെ ഭയപ്പെടാതെ അതിസാഹസികമായി ഈ പാറക്കെട്ടില്‍ നീന്തിയെത്തി പതാക മാറ്റിയത്‌ മോദിയായിരുന്നു. ഇതോടെ മോദി വടനഗറിലെ വീരനായകനായി മാറി. വക്കീല്‍ സാഹേബ്‌ എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍ വഴി എട്ടാമത്തെ വയസ്സിലാണ്‌ മോദി ആര്‍എസ്‌എസ്‌ ശാഖയിലെത്തുന്നത്‌. പത്താം ക്ലാസ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ സ്വയംസേവകനെന്ന നിലയില്‍ സജീവമായിരുന്ന മോദി ജനസംഘ നേതാക്കളായിരുന്ന വസന്ത ഗജേന്ദ്രഗഡ്കര്‍, നഥാലാല്‍ ജഗ്ദ എന്നിവരുമായി ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയ രംഗത്ത്‌ എത്തിയശേഷം നേതൃത്വം പിടിച്ചുവാങ്ങിയ ആളായിരുന്നില്ല മോദി. ജന്മനാലുള്ള ദേശസ്നേഹമാണ്‌ അദ്ദേഹത്തെ നേതാവാക്കിയത്‌. ഗുജറാത്ത്‌ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ കേവലം അഞ്ച്‌ വയസ്സുകാരനായ മോദി തന്നാലാവും വിധം പങ്കെടുക്കുകയുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ ബാഡ്ജും മറ്റും വിതരണം ചെയ്യാന്‍ മോദി അതീവ താല്‍പ്പര്യം കാണിച്ചു. 1965 ലെ ഇന്ത്യ-പാക്‌ യുദ്ധ കാലത്ത്‌ ഇന്ത്യന്‍സൈനികരെ സഹായിക്കുന്ന സന്നദ്ധ ഭടന്മാരുടെ സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചുകാരനായിരുന്ന മോദി അച്ഛന്റെ അനുവാദമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ്‌ സൈനികര്‍ തങ്ങിയിരുന്ന സ്ഥലത്തെത്തിയത്‌. 1967 ല്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനും പതിനേഴുകാരനായ മോദി മുന്നിലുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി. ആരോടും പറയാതെ വീടുവിട്ടു. പതിനേഴ്‌, പതിനെട്ട്‌ വയസ്സുകാലത്ത്‌ മോദി എവിടെയായിരുന്നുവെന്ന്‌ ആര്‍ക്കും അറിവുണ്ടായില്ല. വീടുപേക്ഷിച്ച മോദി നേരെപോയത്‌ രാജ്കോട്ടിലെ രാമകൃഷ്ണാശ്രമത്തിലേക്കാണ്‌. അവിടെനിന്ന്‌ പശ്ചിമബംഗാളിലെ ബേലൂര്‍ മഠത്തിലേക്കും തുടര്‍ന്ന്‌ ഹിമാലയത്തിലേക്കും യാത്ര തിരിച്ചു. ഒരു ജോഡി ചെരുപ്പോ, നല്ല വസ്ത്രമോ, ഭക്ഷണമോ, പണമോ ഒന്നുമില്ലാതെ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞുനടന്നു. ഹിമാലയ സാനുക്കളില്‍ വച്ച്‌ ചില യോഗീശ്വരന്മാരെ മോദി കണ്ടുമുട്ടിയിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ച്‌ മോദി അധികമൊന്നും സംസാരിക്കാറില്ല. ഹിമാലയത്തിലായിരുന്ന കാലത്തെ തന്റെ അപൂര്‍വമായ ചില ചിത്രങ്ങള്‍ ഇപ്പോഴും മോദിയുടെ കൈവശമുണ്ട്‌. ഭാരതപര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തിയ മോദി വീണ്ടും ആര്‍എസ്‌എസില്‍ സജീവമായി. വക്കീല്‍ സാഹിബുമായുള്ള മോദിയുടെ ബന്ധം അപ്പോഴും ദൃഢമായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം അഹമ്മദാബാദിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തിലേക്ക്‌ താമസം മാറ്റി. അധികം വൈകാതെ മോദി ആര്‍എസ്‌എസ്‌ പ്രചാരകനുമായി. ഗുജറാത്തിലെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയായിരുന്നു മോദിക്ക്‌ ലഭിച്ചത്‌. ഈ ചുമതല വഹിച്ചുകൊണ്ടാണ്‌ അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്‌. ഇക്കാലത്താണ്‌ സോഷ്യലിസ്റ്റായ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, മലയാളിയും കേന്ദ്രമന്ത്രിയുമായിരുന്ന രവീന്ദ്ര വര്‍മ എന്നിവരെ പരിചയപ്പെടുന്നത്‌. പല രാഷ്ട്രീയനേതാക്കളുടെയും ഒളിത്താവളമായിരുന്നു അന്ന്‌ ഗുജറാത്ത്‌. ഒരു ദിവസം പച്ചത്തലപ്പാവ്‌ ധരിച്ചെത്തിയ ഫെര്‍ണാണ്ടസിന്റെ ചിത്രം ഇപ്പോഴും മോദിയുടെ മനസ്സിലുണ്ട്‌. ഫെര്‍ണാണ്ടസിനെ സ്വീകരിച്ച്‌ ഒളിയിടത്തില്‍ എത്തിച്ചത്‌ മോദിയായിരുന്നു. കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ജയപ്രകാശ്‌ നാരായണന്‍ ആഹ്വാനമനുസരിച്ചുള്ള പ്രക്ഷോഭത്തിന്‌ ഗുജറാത്തില്‍ മോദി നല്‍കിയ നേതൃത്വം നിര്‍ണായകമായിരുന്നു. 1978 ല്‍ വിദൂര വിദ്യാഭ്യാസം വഴി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത മോദി 1983 ല്‍ ആര്‍എസ്‌എസ്‌ പ്രചാരകനായിരിക്കെ ഗുജറാത്ത്‌ സര്‍വകലാശാലയില്‍നിന്ന്‌ ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതേസമയം ഭാരതത്തെയും ഹിന്ദുധര്‍മത്തെയും സാമൂഹ്യ ജീവിതത്തെയും മോദി അടുത്തറിഞ്ഞത്‌ ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെയല്ല, ആര്‍എസ്‌എസ്‌ പ്രചാരകനെന്ന നിലയ്ക്കാണ്‌. രാജ്യത്തെ നൂറുകണക്കിന്‌ ഗ്രാമങ്ങളില്‍ മോദി അന്തിയുറങ്ങിയിട്ടുണ്ട്‌. പുതുമയുള്ള ആശയങ്ങള്‍ക്കുവേണ്ടി മനസ്സിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുന്ന മോദി പാര്‍ട്ടിക്കുവേണ്ടി ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നയാളുമാണ്‌. ക്ലോസ്ഡ്‌ ഡോര്‍ മീറ്റിംഗുകളില്‍ മള്‍ട്ട-മീഡിയ പ്രസന്റേഷനാണ്‌ ഇഷ്ടം. അനാവശ്യമായി ഒരു പൈസപോലും ചെലവഴിക്കില്ല. ഭരണാധികാരിയെന്ന നിലയില്‍ കരാറുകള്‍ ഒപ്പുവെക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭമെന്നതാണ്‌ നയം. മൂന്ന്‌ പതിറ്റാണ്ടുകാലം വളരെ കുറച്ച്‌ പണംകൊണ്ട്‌ ജീവിച്ച ഒരാളാണ്‌ മോദി. രാഷ്ട്രീയക്കാരില്‍ പൊതുവായി കണ്ടുവരുന്ന പണത്തോടുള്ള ആര്‍ത്തി മോദിക്കില്ല. അഴിമതി തൊണ്ടുതീണ്ടാത്തതിന്റെ കാരണവും ഇതാണ്‌. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഒ ബാ…മാ..’ എന്നാണ്‌ ഗുജറാത്തിലെ കുട്ടികള്‍ അമ്മയെ വിളിച്ച്‌ കരയുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.ആര്‍എസ്‌എസിലൂടെ രൂപാന്തരം പ്രാപിച്ച വ്യക്തിത്വമായതിനാല്‍ മോദിയുടെ ഭാഷയും അഭിരുചിയും ആഭിമുഖ്യവും ഒരുതരത്തിലും പാശ്ചാത്യമല്ല. നവീനമായ സാങ്കേതികവിദ്യകളോട്‌ വല്ലാത്തൊരു കമ്പം തന്നെയാണ്‌ മോദിക്കുള്ളത്‌. റിസ്റ്റ്‌വാച്ചുകള്‍ ഏറെ ഇഷ്ടമാണ്‌. ആധുനികവല്‍ക്കരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ലെന്ന ഉറച്ച വിശ്വാസം മോദിക്കുണ്ട്‌. ഇംഗ്ലീഷ്‌ അറിയാമെങ്കിലും ആശയവിനിയമയത്തിന്‌ ഹിന്ദിയാണ്‌ അധികവും ഉപയോഗിക്കാറുള്ളത്‌. സ്വാമി പരമാനന്ദിന്റെ ശിഷ്യയും വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗദര്‍ശക്‌ മണ്ഡല്‍ അംഗവുമായ സാധ്വി ഋതംഭരയെ ഗുജറാത്തി ഭാഷ പഠിപ്പിച്ചത്‌ മോദിയാണ്‌. സര്‍ഗാത്മക രചനകള്‍ക്ക്‌ മാതൃഭാഷയായ ഗുജറാത്തിയാണ്‌ മോദി ഉപയോഗിക്കാറുളളത്‌. ആനയുടെ ഓര്‍മശക്തിയാണ്‌ മോദിക്കുള്ളതെന്ന്‌ പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്‌. മുഖ്യമന്ത്രിയായശേഷം താന്‍ പഠിച്ച സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലേക്ക്‌ ഒരിക്കല്‍ മോദിയെ ക്ഷണിക്കുകയുണ്ടായി. മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും തങ്ങളുടെ പേരുവിവവരങ്ങള്‍ പോലും മോദി ഓര്‍ത്തിരിക്കുന്നത്‌ അധ്യാപകരെയും സഹപാഠികളെയും അന്ന്‌ അമ്പരിപ്പിക്കുകതന്നെ ചെയ്തു. അതിരാവിലെ അഞ്ച്‌ മണിക്ക്‌ മുമ്പെ ഉണരുന്ന ശീലക്കാരനായ മോദി നാല്‌ മണിക്കൂര്‍ മാത്രമാണ്‌ ഉറങ്ങാറുള്ളത്‌. വര്‍ഷത്തിലെ 365 ദിവസത്തില്‍ 300 ദിവസവും യോഗ ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയനേതാവും ഒരുപക്ഷേ മോദിയായിരിക്കും. അപൂര്‍വമായി ഉണ്ടാകാറുള്ള നടുവേദന ഒഴികെ പറയത്തക്ക മറ്റൊരു അസുഖവും മോദിയെ ബാധിക്കാത്തതിന്റെ രഹസ്യം ഇതാണ്‌. തികഞ്ഞ സസ്യാഹാരിയായ മോദിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം ഗുജറാത്തി രീതിയിലുള്ള ‘ഭക്രി’യും ‘കിച്ചഡി’യുമാണ്‌. നന്നായി പാചകം ചെയ്യുന്ന കാര്യത്തില്‍ അടല്‍ബിഹാരി വാജ്പേയിയുടെ പിന്‍ഗാമിയാണ്‌ മോദി. ആത്മാന്വേഷണത്തിന്‌ ഇറങ്ങിത്തിരിച്ച മോദി അരുണാചല്‍പ്രദേശിലെ അല്‍മോറയിലെത്തി സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ആശ്രമത്തില്‍ കുറെക്കാലം തങ്ങുകയുണ്ടായി. സന്ന്യാസിയാവുന്നതിന്‌ മുമ്പ്‌ നരേന്ദ്രനായിരുന്ന സ്വാമി വിവേകാനന്ദനാണ്‌ നരേന്ദ്ര മോദിയുടെ എക്കാലത്തേയും പ്രേരണാപുരുഷന്‍.അടിമത്വത്തിലാണ്ടു കിടന്ന ഭാരതത്തിന്റെ മോചനം ആദ്യ നരേന്ദ്രന്റെ മനക്കണ്ണില്‍ തെളിഞ്ഞത്‌ കന്യാകുമാരിയിലെ കടലിന്‌ നടുവിലുള്ള പാറക്കെട്ടില്‍ നീന്തിയെത്തി ധ്യാനിക്കുമ്പോഴാണ്‌. സിംഹങ്ങള്‍ വിഹരിക്കുന്ന ഗുജറാത്തിലെ ഗീര്‍വനത്തില്‍ ഭയലേശമില്ലാതെ പ്രവേശിച്ച്‌ ധ്യാനിക്കുമായിരുന്ന രണ്ടാമത്തെ നരേന്ദ്രന്റെ മനസ്സില്‍ സ്വതന്ത്രഭാരതത്തിന്റ ശോഭനമായ ഭാവി തെളിഞ്ഞിരിക്കണം. ജീവിതനിയോഗം തിരിച്ചറിഞ്ഞ്‌ അമാനുഷികമായ ഇച്ഛാശക്തിയോടെ അത്‌ നിറവേറ്റുകയാണ്‌ ഈ നരേന്ദ്രന്‍............നരേന്ദ്മോദി...(Received from manoj vakeel)

സ്വാമി വിവേകാനന്ദന്റെ മൊഴികൾ

  • "നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണു്‌. കാരണം, പൂർണ്ണസ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ"
  • "ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം"
  • "നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല."
  • "പാപം എന്നൊന്നുണ്ടെന്നു്‌ വേദാന്തം സമ്മതിക്കില്ല;ശരിയാണു്‌. തെറ്റുകളിൽ വച്ചേറ്റവും വലിയതു ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്‌."
  • വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്കാരമാണ്-
  • മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും.
  • അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല
  • ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും.
  • സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തിൽ കടന്നു കൂടിയിരിക്കുന്നു അതിനു ഉടൻ ചികിത്സ ചെയ്യണം
  • ഞാൻ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂർത്തീകരണത്തിനായി ആവശ്യമെങ്കിൽ ഇരുന്നൂറുതവണ ജനിക്കാൻ തയ്യാറാണ്.
  • ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ എന്റെ ആദർശം, ദൈവികതയെക്കുറിച്ചും അതെങ്ങനെ ജീവിതത്തിന്റെ ഓരോ നീക്കത്തിലും ആവിഷ്‌കരിക്കാമെന്നതിനെക്കുറിച്ചും മാനവരാശിയെ പ്രബോധിപ്പിക്കുക എന്നതാണ്.
  • മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്‌കരണമാണ് മതം.
  • തത്ത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. നല്ലവനാവുക, നന്മചെയ്യുക - ഇതാണ് മതസർവസ്വം. മനുഷ്യൻ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാൾ ഉയർന്നവരായി ആരുമില്ല.
  • മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തിൽ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയർച്ചയാണ് മതത്തിന്റെ ആദർശം.
  • രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാൾ നേടിയിരിക്കാമെങ്കിലും അയാൾ തന്റെ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കിൽ പരിശുദ്ധമായ സന്തോഷവും യഥാർഥ സ്വാതന്ത്ര്യവും അയാൾ അനുഭവിക്കുന്നില്ല.
  • ചുമരിനെ നോക്കൂ. ചുമർ എന്നെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ? അതെന്നും ചുമർ മാത്രം. മനുഷ്യൻ കളവുപറയുകയും ദൈവമായിത്തീരുകയും ചെയ്യുന്നു. ഏറെ പണിപ്പെട്ട് ഞാൻ ഈ യാഥാർഥ്യം മനസ്സിലാക്കിയിരിക്കുന്നു!
  • ദൈവം എല്ലാ ജീവനിലും സാന്നിധ്യം ചെയ്യുന്നു, അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ നടത്തുന്നവർ ദൈവസേവയാണ് നടത്തുന്നത്.
  • നിങ്ങളുടെ മനസ്സിൽ നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങൾക്ക് സഹായിക്കുവാനാവില്ല. അത് ദൈവനിന്ദയാണ്! നിങ്ങൾക്ക് ആരാധിക്കാം. നിങ്ങൾ ഒരു നായയ്ക്ക് അല്പം ഭക്ഷണം നല്കുമ്പോൾ നിങ്ങൾ ആ നായയെ ദൈവമായിക്കണ്ട് ആരാധിക്കണം. അവൻ എല്ലാമാണ്. അവൻ എല്ലാറ്റിലുമുണ്ട്.
  • എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാൽ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ.
  • നിസ്വാർഥതയാണ് ദൈവം. ഒരാൾ കൊട്ടാരത്തിലെ സിംഹാസനത്തിലിരിക്കുന്നവനായാലും നിസ്വാർഥിയാണെങ്കിൽ അദ്ദേഹം ദൈവമാണ്. മറ്റൊരാൾ കുടിലിൽ പരുക്കൻവസ്ത്രം ധരിച്ച് നിസ്വനായി കഴിയുകയാണെങ്കിലും സ്വാർഥിയാണെങ്കിൽ അയാൾ തികഞ്ഞ ലൗകികനാണ്.
  • 'ഞാൻ' എന്നതിനു പകരം 'അങ്ങ്' മാത്രമുള്ള ശാശ്വതവും പൂർണവുമായ ആത്മനിവേദനമാണ് ഏറ്റവും ഉന്നതമായ ആദർശം.
  • പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കില്ല;ശരിയാണ്. തെറ്റുകളിൽ വച്ചേറ്റവും വലിയത് ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണ്
  • സ്ത്രീകൾക്ക് യഥായോഗ്യം ആദരവ് നല്കിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്ത്വം നേടിയത്. സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായിത്തീരുകയില്ല.
  • ഇന്ത്യയെ സ്ഥിതിസമത്വപരമോ രാഷ്ട്രീയമോ ആയ ആശയങ്ങളാൽ നിറയ്ക്കുന്നതിനു മുൻപ് ഈ പ്രദേശത്തെ ആത്മീയ ആശയങ്ങളാൽ സംഭൃതമാക്കൂ.
  • ആരാണ് ലോകത്തിന് വെളിച്ചമെത്തിക്കുക? മുൻപ് ത്യാഗം കുറവായിരുന്നു. അത്ഭുതമെന്നു പറയട്ടെ, വരാനിരിക്കുന്ന കാലത്തും അതുതന്നെയാണ് സ്ഥിതി. എല്ലാവരുടെയും ക്ഷേമത്തിനും ധാരാളം പേരുടെ നന്മയ്ക്കുമായി ഭൂമിയിലെ മികവും ധൈര്യവുമുള്ളവർ സ്വയം ത്യാഗം വരിക്കേണ്ടതുണ്ട്.
  • എല്ലാ വികാസവും ജീവിതവും എല്ലാ സങ്കോചവും മരണവുമത്രെ.
  • സത്യം, പരിശുദ്ധി, നിസ്വാർഥത - ഈ മൂന്നുമുള്ളയാളെ തകർക്കാൻ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവൻലോകത്തിന്റെയും എതിർപ്പിനെ നേരിടാനാവും.
  • ഇന്ത്യയുടെ ദേശീയ ആദർശം പരിത്യാഗവും സേവനവുമാണ്. ആ വഴിക്ക് അവളെ തീവ്രമാക്കൂ, ബാക്കിയെല്ലാം അതതിന്റെ വഴിക്ക് നടന്നുകൊള്ളും.
  • സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്‌േനഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും.
  • ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സർവകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാർഗം.
  • എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
  • " നമ്മൾ നമ്മുടെ ചിന്തകളുടെ നിർമിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെ ക്കുറിച്ച്‌ സൂക്ഷ്മത പുലർത്തുക."wiki

*ഗര്‍ഭിണിയുടെ മനോവികാസത്തിന്

*ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം*
ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം.
പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്.
സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.
കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താറുണ്ട്. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. *ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്*.
കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്. *സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം*.
യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. *പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും*. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം.
ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.
1. *വളയിടല്‍ ചടങ്ങ്‌*
''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്തത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌‌ ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദപ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.
2. *പ്രസവ സ്ഥലം*
വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശിക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായിക്കും.
3.*യാത്ര സമയം*
ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞെടുക്കുന്നത്‌ അഞ്ചാം മാസമോ ഒമ്പതാം മാസമോ ആണ്‌. ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. അതുപോലെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ പ്രസവം കഴിഞ്ഞ്‌ മൂന്നാം മാസത്തിലാണ്‌. പ്രസവം കഴിഞ്ഞുടന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌.
4.*സംഗീതം കേള്‍ക്കുക*
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭസ്ഥ ശിശുക്കളുടെ ശ്രവണ ശക്തി കൂട്ടാനും ഇത്‌ സഹായിക്കും. സമ്മര്‍ദ്ദം കൂടുതലുള്ള സ്‌ത്രീകള്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാനും നേരത്തെ പ്രസവിക്കാനും സാധ്യത ഉണ്ട്‌.
5.*പ്രത്യേക ഭക്ഷണക്രമം*
ഗര്‍ഭിണികളുടെ ഭക്ഷണക്രമം എല്ലാം പോഷകങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ സവിശേഷമായിരിക്കണം. വളകള്‍ ഇട്ടാല്‍ മാത്രമല്ല സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പ്രസവം എളുപ്പമാക്കാം. എല്ലാ സ്‌ത്രീകളും ഗര്‍ഭ കാലത്ത്‌ സവിശേഷമായ ഭക്ഷണക്രമം പിന്തുടരുന്നത്‌ നല്ലതാണ്‌ .
6. *നെയ്യ്‌ ഉപയോഗിക്കുക*
ഇന്ത്യന്‍ ആചാര പ്രകാരം ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ ഏഴാം മാസത്തില്‍ പോകുമ്പോള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും നെയ്യ്‌ കൈയ്യില്‍ കരുതാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ നെയ്യ്‌ കഴിക്കുന്നത്‌ പേശികളുടെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ വശം. പ്രസവം എളുപ്പമാക്കാനുള്ള പ്രധാന വഴികളിലൊന്നാണിത്‌.
**കടപ്പാട്  ഗുരുപരമ്പരയോട്**...biju
ഭഗവാന്റെ കഥാദികളില്‍ താല്‍പര്യമുണ്ടാകുന്നതാണ് ഭഗവത് ഭക്തിയുടെ ലക്ഷണമെന്നാണ് ഗര്‍ഗ മഹര്‍ഷിയുടെ അഭിപ്രായം. ഭഗവത് പൂജകളിലുള്ള രതിയാണ് ഭക്തിലക്ഷണമെന്ന് ഉദ്‌ഘോഷിച്ച വേദവ്യാസനും അനേകം കഥകള്‍ വിസ്തരിച്ചാണ് തന്റെ ശിഷ്യന്മാര്‍ക്ക് ഭക്തിമാര്‍ഗ്ഗം ഉപദേശിച്ചത്. കഥകള്‍ക്ക് അത്ര പ്രാധാന്യമുണ്ടെന്ന് വേദവ്യാസനും അറിയാമായിരുന്നു.
എന്നാല്‍ ഗര്‍ഗ മഹര്‍ഷി പറയുമ്പോള്‍ അതിനു മഹത്വം ഏറുന്നു.
ശ്രീകൃഷ്ണന്റെയും ബലരാമന്റെയും മാത്രമല്ല, വംശത്തിനു മുഴുവന്‍ ഗുരുവായിരുന്നു ഗര്‍ഗ മഹര്‍ഷി. ഈ മഹര്‍ഷി തന്നെയാണ് രാമകൃഷ്ണന്മാര്‍ക്ക് ആ പേരിട്ടതും മറ്റു ചടങ്ങുകള്‍ നിര്‍വഹിച്ചതും.അതുകൊണ്ടു തന്നെ ഈ മഹര്‍ഷിയുടെ വാക്കുകള്‍ക്കും പ്രാധാന്യമേറുന്നു. ഇവരുടെ ജന്മത്തിന് (അവതാരത്തിന്) മുമ്പേ ഇവരെ കൂടുതല്‍ അറിഞ്ഞവനാണ് ഗര്‍ഗമഹര്‍ഷി.
ഭഗവാന്റെ കഥകള്‍ പരമാവധി കേള്‍ക്കുകയും അതില്‍ ലയിക്കുകയും ചെയ്യുക. പറ്റുന്ന ഘട്ടങ്ങളിലെല്ലാം ഭഗവത് കഥകള്‍ പറഞ്ഞു കീര്‍ത്തിക്കുക. അതില്‍ ലയിച്ച് ആനന്ദ കണ്ണീരൊഴുക്കുക. അതില്‍ ആറാടുക ഇതാണ് ഭക്തിയുടെ ലക്ഷണമെന്ന് ഗര്‍ഗ മഹര്‍ഷി സമര്‍ഥിക്കുന്നു. ഭക്തിയുടെ പ്രധാന സാമഗ്രി വാക്കുകള്‍ തന്നെയാണ്. മറ്റു പൂജാവസ്തുക്കള്‍ ഒന്നും നിര്‍ബന്ധമില്ല.
ഭക്തപ്രഹ്‌ളാദനും പറയുന്നു ഭക്തിയുടെ ലക്ഷണം ”ശ്രവണം കീര്‍ത്തനം വിഷ്‌ണോര്‍ സ്മരണം പാദസേവനം” എന്നിങ്ങനെ ഭഗവത് കഥകള്‍ കേട്ട് അതില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ നമ്മളറിയാതെ തന്നെ ആത്മനിവേദനം എന്നതലത്തിലെത്തും. അതോടെ ജീവാത്മാവും പരമാത്മാവും ഒന്നെന്ന ധാരണയെത്തും താല്‍കാലികമായെങ്കിലും. ഇതുപോലെ പലവട്ടം തുടരുമ്പോള്‍ ആ ധാരണ ഉറയ്ക്കും.
ഭാഗവത സപ്താഹം പോലെയുളള പുരാണ പാരായണങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സപ്താഹങ്ങള്‍ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ നാം ആ തലത്തിലേക്കെത്തുകയാണ്.
എന്നാല്‍ ജ്ഞാനയജ്ഞത്തിന്റെ സങ്കല്‍പത്തില്‍ നാം സപ്താഹാദികളെ കണ്ട് അതില്‍ ലയിക്കാന്‍ കഴിഞ്ഞാല്‍ ഒറ്റത്തവണത്തെ സപ്താഹ ശ്രവണം കൊണ്ടു പോലും ലക്ഷ്യപ്രാപ്തി നേടാനാകും.
പത്മപുരാണത്തില്‍ പറയുന്നു ഭാഗവതത്തിലെ ഒരു വരിയെങ്കിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞാല്‍ ഭഗവത് പ്രാപ്തി ലഭിക്കുമെന്ന്. അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹം വരുന്നതുപോലും ജന്മാന്തര പുണ്യ ഫലമാണ്. പലവട്ടം കേട്ടാല്‍ നമ്മളും ആ കഥകള്‍ പാടിനടക്കാനിടവരും. വാഴക്കുന്നം പാടിയപോലെ ”കല്ലുവേണോ നീലനിറം കോലും നല്ല കല്ലു വേണോ മല്ലവൈരിപ്പേരോലുന്ന കല്ലു വേണമോ” എന്നിങ്ങനെ അന്വേഷിച്ചു നടക്കും.janmabhumi

നമ്മുടെ സ്വന്തം വാസനകൾ

നമ്മുടെ സ്വന്തം വാസനകൾ നമ്മളെ വല്ലാതെ വലയ്ക്കുമ്പോൾ നാം ചിന്തിക്കാം എങ്ങനെയാ ഇതിനെ ഒന്നു തളയ്ക്കുന്നത്? ഒരു കാലത്ത് ഞാൻ തന്നെ തഴച്ച് വളർത്തി കൊണ്ടുവന്നത് അല്ലേ? വാസനാക്ഷയം നേടാൻ കഠിനശ്രമം തന്നെ വേണം.
അങ്ങനെ വാസനകളുമായി മല്ലിട്ടു മുന്നോട്ടു പോകുമ്പോൾ മറ്റോരാളുടെ വാസനാ വിഷയം നാം കേട്ടുകൊണ്ടിരിക്കുന്നു എന്നു ചിന്തിക്കുക ഓർക്കുക ആ നിമിഷം മുതൽ സ്വന്തം വാസനാ സങ്കൽപങ്ങൾ വീണ്ടും തല പോക്കും. ഇപ്പോൾ നാം ആ വ്യക്തിയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സ്വന്തം ഭാവനയുമായി സങ്കൽപിച്ച് തൽക്കാലം നാം തന്നെ അടക്കി വച്ചിരുന്ന വാസനകൾ തലയുയർത്തി തുടങ്ങും, അടങ്ങി  വന്നിരുന്നവ വീണ്ടും പത്തി  വിടർത്തും
മറ്റുള്ളവരുടെ  കാര്യങ്ങൾ കേൾക്കുവാൻ  ഉള്ള നമ്മുടെ മനസ്സിന്റെ  വെമ്പലിന്റെറ ഭാഗമായി അല്ലേ ഈ ഭാരം ചുമക്കേണ്ടി വന്നത്. നമ്മുടെ കാതുകൾ കേൾക്കേണ്ടതേ കേൾക്കാവൂ, അല്ലാത്തപക്ഷം ദുർബല ഗർഭിണിയായതുപോലെയാകും..biju

യജ്ഞോപവീതം

യജ്ഞോപവീതം ബലമസ്തു തേജ ?
ഒരു അദ്ധ്യാപകന്‍ കയ്യില്‍ വടി എടുക്കുമ്പോള്‍ കുട്ടികള്‍ ശാന്തര്‍ ആകുന്നു ,ഇന്ന് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കഴുത്തില്‍ അഭിമാന പൂര്‍വ്വം ഐഡന്‍ടിറ്റി കാര്‍ഡുകള്‍ ഷര്‍ട്ടിന്റെ പുറത്തു തന്നെ കെട്ടി തൂക്കി പുറത്തും അകത്തും നടക്കുന്നു .അതുപോലെ യജ്ഞ ഉപവീതം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആണ് .അത് ധരിക്കുന്നത് തേജസ്‌ അധികാരം ഉണ്ടാക്കുന്നു .അത് ഒരു ഉപജീവന മാര്‍ഗം അല്ല കാണിക്കുന്നത് .അത് ഒരു തെറ്റി ധാരണ മാത്രം ,ഒരു നിലവാരത്തില്‍ ഉള്ള അറിവ് ലഭിച്ചു എന്ന സാക്ഷി പത്രം .
നിവീതം മനുഷ്യാണാം പ്രാചീന വീതം പിത്രുണാo ഉപവീതം ദേവാനാം (കൃഷ്ണ യജുര്‍ വേദം )
ദേവ പൂജകളില്‍ ഇത് സാധാരണ പോലെ യും പിതൃ കര്‍മങ്ങളില്‍ ഇടത്തോട്ടും ധരിക്കുന്നു .
6 മുതല്‍ 10 വയസ്സിനുള്ളില്‍ ഇത് സാധാരണ ഉപ്നയനത്ത്തില്‍ ധരിക്കാന്‍ തുടങ്ങുന്നു .
അതോടെ ഗായത്രി മന്ത്രം ഉപദേശം ആയി കിട്ടുന്നു ,അതിനു അധികാരി ആകുന്നു .അത് ആണ് വേദങ്ങളിലേക്ക് ഉള്ള താക്കോല്‍,ഉപനീതന്‍ ആകുന്നവര്‍ക്ക് വേദ അദ്ധ്യയനത്തിന് അധികാരം ലഭിക്കുന്നു .
ഉപവീതതിലെ മൂന്ന് ഇഴകള്‍ സത്വം രാജസ് തമോ ഗുണങ്ങള്‍ .അതില്‍ കെട്ടു വരുമ്പോള്‍ ഒന്ന് ചേര്‍ന്ന് ഗുണാതീത ബ്രഹ്മം ആകുന്നു .ഇത് ബ്രഹ്മാവ്‌ വിഷ്ണു ശിവന്‍ എന്ന സങ്കല്‍പത്തില്‍ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന ഏകവും അദ്വിതീയവും ആയ ബ്രഹ്മം ആയിയും കാണാം .
യജ്ഞങ്ങള്‍ ഇപ്പോള്‍ ആരും ചെയ്യുന്നില്ല .അതിനാല്‍ എന്തിനു ധരിക്കണം ?
ഇത് യജ്ഞങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ ആണ് .
യജ്ഞം എന്നാല്‍ നെയ്യ് തീയില്‍ ഒഴിക്കുന്നത് അല്ല .
യജ്ഞം എന്നാല്‍ സമൂഹ നന്മക്കു വേണ്ടി ഉള്ള ത്യാഗം ആണ് .ഒരു ഉറപ്പു .തന്റെ കര്‍മ്മം യജ്ഞ മായി സമൂഹ നന്മക്കു വേണ്ടി ആയിരിക്കും എന്ന കമിറ്റ് മെന്‍റ് ആണ് ഉപവീത ധാരണം .
ഒരു ശുചീകരണക്കാരന്‍ ,അല്ലെങ്കില്‍ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഒരു ഓഫീസ് ജോലിക്കാരന്‍ തന്‍റെ ജോലിക്ക് ഉള്ള അറിവ് ഉണ്ട് ,ആ കര്‍മം നിസ്തുലമായി ചെയ്യും എന്ന് ഉള്ള ഉറപ്പു ആണ് ഉപവീത ധാരണം .ഉപവീത ധാരണം തന്റെ ജോലിക്ക് ഉള്ള അധികാര പാത്രം ആണ് .അത് ധരിക്കുന്നവന്‍ ജോലി ഏതു ആയാലും ഈശ്വരാര്‍പ്പണമായി ചെയ്യും എന്നുള്ള പ്രതിഞ്ഞ ആണ് .
സ്വാമി സുദര്‍ശനാനന്ദ
തമഗുണ പ്രധാനമായ സ്വഭാവമുള്ളവരാണ് യക്ഷസ്സുകളും രക്ഷസ്സുകളും പിശാചുക്കളും അവരെ ഭജിക്കുന്നവരും താമസഗുണ സ്വഭാവമുള്ളവരാണ്. അതു കാരണം ആ തമോദേവതകളെ ഞാന്‍ പൂജിക്കുന്ന ഭാവത്തോടെ മാംസവും മദ്യവുംകൊണ്ട് പൂജയില്‍ നിവേദ്യമായി അര്‍പ്പിക്കുന്നു. മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ബലികൊടുക്കുന്നു. ഈ ലോകത്തില്‍ തന്നെ, ശത്രുക്കളെ സംഹരിക്കുക, നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങിയ ദുഷ്പ്രവൃത്ത്കള്‍ ചെയ്തു സുഖിക്കുന്നു. ആ ദുര്‍ഭൂതങ്ങളുടെ ലോകങ്ങളില്‍ സുഖിക്കുന്നു, മനുഷ്യരായി ജനിക്കുന്നു, ഈ ദുര്‍ദേവതകളുടെ ആരാധന ഒരു തരത്തിലും ഒരു സ്തകര്‍മ്മമായിട്ടു ശാസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ല.
മദ്യാജിനഃ അപി മാം യാന്തി- ഈ ശ്ലോകത്തിലെ ”മദ്യാജിനഃ എന്ന പദത്തിന് മദ്യജനശീലഃ വൈഷ്ണവാഃ” എന്ന ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. എന്നെ ആരാധിക്കുക ശീലമാക്കിമാറ്റിയിട്ടുള്ള വൈഷ്ണവന്മാര്‍-വിഷ്ണുഭക്തന്മാര്‍ എന്ന് അര്‍ത്ഥം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ മായയുടെ ത്രിഗുണങ്ങള്‍ കടന്നു ചെല്ലാത്ത ആത്മീയാവസ്ഥയില്‍ സച്ചിദാനന്ദ സ്വരൂപനായി നില്‍ക്കുന്നു. ഭഗവാനെ ഭജിക്കുന്ന ഉത്തമഭക്തന്മാരും ഗുണാതീതന്മാരാണ്; ത്രിഗുണങ്ങള്‍ അവരെ കീഴ്‌പ്പെടുത്തി ഭൗതികതയിലേക്കു താഴ്ത്തുവാന്‍ കഴിയില്ല. ആ ഭക്തന്മാര്‍ എല്ലാ ദേവന്മാരിലും ഭഗവദ് ഭാവം ദര്‍ശിക്കുന്നു; ഭഗവാനെ നിര്‍വ്യാജമായി, ഒരു ഫലവും ആഗ്രഹിക്കാതെ ഭജിക്കുന്നത് ശീലമാക്കിമാറ്റിയവരാണ്; ഒരു ക്ഷണനേരം പോലും ഭഗവാനെ കീര്‍ത്തിക്കാതെയോ ഭഗവാന്റെ ഗുണനാമകഥകള്‍ കേല്‍ക്കാതെയോ പൂജിക്കാതെയോ ജീവിക്കാന്‍ കഴിയില്ല.
”മത്സ്യാനാം ഉദകം യഥാ”- എന്ന ഉദാഹരണമാണ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളത്. മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തിക്കളിച്ചാല്‍ മാത്രമേ ജീവിക്കുകയുള്ളൂ. കരയിലോ പൂമെത്തയിലോ കിടത്തിയാല്‍ അവ മരിച്ചുപോകും. അതുപോലെ ഭഗവദ് ഭക്തന്മാര്‍ക്ക് എപ്പോഴും ഭഗവാനില്‍- ഭഗവത്-ശ്രവണ-കീര്‍ത്തനാദികളില്‍ ആമഗ്നരായി തന്നെ നില്‍ക്കുവാന്‍ തീരുമാനിച്ച് അങ്ങനെ ചെയ്യുന്നു.
മാംയാന്തി- അവര്‍ എന്നെ പ്രാപിക്കുന്നു. എന്റെ ലോകത്തില്‍ എത്തിച്ചേരുന്നു. ദേവലോകത്തില്‍ എത്തിച്ചേരുന്ന ജീവാത്മാക്കള്‍ക്ക് ദേവന്മാര്‍ക്ക് തുല്യമായ ദേഹം കിട്ടും. എങ്കില്‍ മാത്രമേ അവര്‍ക്ക് ആ ലോകത്തില്‍ ജീവിക്കാന്‍ കഴിയൂ. പിതൃലോകത്തില്‍ ജീവിക്കേണ്ടുന്നവര്‍ക്ക് പിതൃക്കള്‍ക്ക് തുല്യമായ ദേഹം കിട്ടണം. യക്ഷരക്ഷഃ പിശാചുക്കളുടെ ലോകത്തില്‍ താമസിക്കുന്നവര്‍ക്ക് തത്തുല്യമായ ദേഹം കാട്ടണം.
ത്രിഗുണാതീതനായ ഭഗവാന്റെ ലോകത്തില്‍ ചെയ്യണമെങ്കില്‍, ജീവിക്കണമെങ്കില്‍, ഭഗവാന്റെ രൂപത്തിന് തുല്യമായരൂപം കിട്ടണം; കിട്ടുകയും ചെയ്യും. മേഘ ശ്യാമളമായ രൂപവും പീതവസ്ത്രവും നാലുകൈകളില്‍ ശംഖചക്രഗദാപദ്മങ്ങളും വനമാലയും മുത്തുമാലയും കിരീടവും ധരിച്ച് വൈകുണ്ഠ ലോകത്തില്‍ ഭക്തന്മാര്‍ വിഹരിക്കുന്നതായി ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അജാമിളനെ വൈകുണ്ഠത്തിലേക്കു കൊണ്ടുപോകാനും, ധ്രുവകുമാരനെ ധ്രുവലോകത്തിലേക്ക് കൊണ്ടുപോകാനും ഭഗവത്സമാന രൂപം കിട്ടിയ അത്തരം ഭകതന്മാരാണ് ഭൂമിയിലേക്ക് വന്നത് എന്നും നമുക്ക് സ്മരിക്കാം...janmabhumi

ചിന്മയാനന്ദ സ്വാമികൾ

പൂതാംപള്ളി ബാലകൃഷ്ണമേനോൻ കുട്ടിക്കാലത്ത് മഹാ കുസൃതിയായിരുന്നു . കുടുംബാംഗങ്ങളൊത്ത് നാമജപത്തിനിരിക്കുമ്പോൾ മംഗള ശ്ലോകം എപ്പോൾ ചൊല്ലുമെന്ന ചിന്തയിലായിരുന്നു സദാസമയവും ആ ബാലൻ . തരം കിട്ടിയാൽ ആരെയും തമാശക്കഥകളിലെ കഥാപാത്രങ്ങളാക്കി ചെണ്ട കൊട്ടിക്കാൻ ബഹു കേമൻ .
പച്ചപ്പരിഷ്കാരത്തിന്റെ മേലങ്കികൾ അണിഞ്ഞ് ഭൗതിക ജീവിതത്തെ ആവോളം ആസ്വദിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെ ബാലൻ എന്ന ബാലകൃഷ്ണ മേനോൻ അരുണാചലശിവന്റെ നാട്ടിലെത്തി സാക്ഷാൽ രമണമഹർഷിയെ കണ്ടു . നരേന്ദ്രനാഥൻ ഗദാധർ ചാറ്റർജിയെ കണ്ടപ്പോൾ സംഭവിച്ചതൊന്നും ഇവിടെ സംഭവിച്ചില്ലെങ്കിലും ബാലനിൽ അന്തർലീനമായിരുന്ന ആദ്ധ്യാത്മികതയുടെ കനലിനെ ഒന്നൂതിത്തെളിക്കാൻ രമണ മഹർഷിയുടെ ദർശനം തുണയായി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലഖ്നൗ സർവകലാശാലയിൽ ഉപരിപഠനത്തിനെത്തിയപ്പോൾ ദേശാഭിമാനമുള്ള ഏത് ഭാരതീയനും അക്കാലത്ത് എത്തിപ്പെടുമായിരുന്ന സ്വാതന്ത്ര്യ സമര പഥത്തിലെത്തി ആ യുവാവ് . തീഷ്ണമായ ചിന്തകൾ അക്ഷരങ്ങളായി ലഘുലേഖകളിലൂടെ കയ്യോട് കയ്യ് മറിഞ്ഞപ്പോൾ അധികാരികളുടെ നോട്ടപ്പുള്ളിയുമായി .കുറെക്കാലം ഒളിവിൽ കഴിഞ്ഞെങ്കിലും പിന്നീട് പിടിക്കപ്പെട്ട് ജയിലിലായി .
ജയിലിൽ ടൈഫസ് രോഗം ബാധിച്ച് മരണത്തോട് മല്ലിട്ടപ്പോൾ ജയിൽ വാർഡൻ അവശനായ ബാലനെ പാതയോരത്ത് ഉപേക്ഷിക്കാൻ കൽപ്പിച്ചു . മകൻ മരിച്ചു പോയ ഒരമ്മ വീണുകിടക്കുന്ന ബാലനെ കണ്ട് വീട്ടിലെത്തിച്ച് ശുശ്രൂഷിച്ചു . ആരോഗ്യം വീണ്ടെടുത്തപ്പോൾ പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞ ബാലൻ നാഷണൽ ഹെറാൾഡിൽ ചലപതി റാവുവിന്റെ ശിക്ഷണത്തിൽ സബ് എഡിറ്ററായി ചേർന്നു .
സാധാരണക്കാരന്റെ ജീവിതത്തോട് എപ്പോഴും അടുത്ത് നിൽക്കാൻ പരിശ്രമിച്ച അയാൾ നാഷണൽ ഹെറാൾഡിൽ കോമൺ വീൽ എന്ന പംക്തിയെഴുതി . ആർ കെ ലക്ഷ്മണിന്റെ കാർട്ടൂൺ കഥാപാത്രമായ കോമൺ മാൻ വരുന്നതിനും വളരെ മുൻപ് . ആത്മീയ ജീവിതത്തെ വിമർശന ബുദ്ധിയോടെ നോക്കിക്കണ്ട അദ്ദേഹം ഒരു നാൾ നാഷണൽ ഹെറാൾഡിൽ നിന്ന് കെട്ടും മുറുക്കിയിറങ്ങി ഹിമാലയത്തിലേക്ക്.
ഹിമാലയൻ സന്യാസിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ദുരൂഹതകൾ അവസാനിപ്പിക്കണമെന്ന് ചിന്തിച്ച് ഋഷീകേശിലെ ശിവാനന്ദാശ്രമത്തിലെത്തിയ യുവാവിൽ രമണ മഹർഷിയാൽ ഊതിത്തെളിക്കപ്പെട്ട ആത്മീയതയുടെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല .മറ്റുള്ളവരിലേക്ക് നോക്കി നടന്ന അയാൾ പതിയെ തന്നിലേക്ക് നോക്കിത്തുടങ്ങുകയായിരുന്നു .ആത്മാന്വേഷണം ഭാരതത്തിന്റെ ഡി എൻ എയിൽ തന്നെയുള്ളപ്പോൾ അത് സ്വാഭാവികവുമായിരുന്നു..
കുർത്തയും പൈജാമയും മാറ്റിയ ബാലകൃഷ്ണമേനോൻ കാഷായമുടുത്തു . ശിവാനന്ദ സ്വാമികളുടെ ശിഷ്യനായി ദീക്ഷ സ്വീകരിച്ചു . ബാലൻ ചിന്മയാനന്ദ സരസ്വതിയായി . അടുത്ത സുഹൃത്തായിരുന്ന കാർട്ടൂണിസ്റ്റ് കുട്ടി പക്ഷേ ഈ വാർത്ത വിശ്വസിച്ചില്ല .” ബാലനെ എനിക്ക് നന്നായറിയാം , അവൻ പല വേഷവും കെട്ടും ” എന്നായിരുന്നു കുട്ടിയുടെ അഭിപ്രായം .
എന്നാൽ പലവട്ടം പലതിൽ നിന്നും  തിരിച്ചു നടന്ന ബാലകൃഷ്ണമേനോൻ ഇക്കുറി ഭൗതിക ജീവിതത്തിലേക്ക് തിരിച്ചു പോയില്ല . പൂർവ്വാശ്രമത്തിലെ സമരതീക്ഷ്ണമായ യൗവനം തികച്ചും അപ്രത്യക്ഷമായി . പകരം സമൂഹത്തിന് ആനന്ദം പകർന്ന് നൽകുന്ന ചിന്മയാനന്ദൻ ജന്മമെടുത്തു.
ഋഷീകേശിൽ നിന്ന് ചാർധാമിലേക്ക് , പിന്നീട് കാശിയിലേക്കും വാരണാവതത്തിലേക്കും ഹിമഗിരിനിരകളിലൂടെ ആത്മാന്വേഷണ തൃഷ്ണയുമായി ചിന്മയാനന്ദൻ അലഞ്ഞു . ഇതിനിടയിൽ തപോവന സ്വാമികളുമായി കൂടിക്കാഴ്ച. കുറച്ചു നാൾ സ്വാമികളോടൊപ്പം ഉപനിഷത്തും വേദങ്ങളുമടങ്ങുന്ന ആത്മീയ പ്രപഞ്ചത്തിലേക്ക് ..
തനിക്ക് ലഭിച്ച ആത്മജ്ഞാനം ആത്മവിസ്മൃതിയിലാണ്ട ഭാരതത്തിന് നൽകണമെന്ന് സ്വാമികൾ എപ്പോഴും ആഗ്രഹിച്ചിരുന്നു . ഹിമാലയത്തിലെ ഏകാന്ത ധ്യാനമല്ല തന്റെ ലക്ഷ്യമെന്ന്, ഇടയ്ക്കിടെ തിരിച്ച് നടക്കുമായിരുന്ന പൂർവ്വാശ്രമത്തിലെ സമരഭടനും ഓർമ്മിപ്പിച്ചു . പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല . സ്വാമികൾ ഹിമാലയമിറങ്ങി ജനസമുദ്രത്തിലലിഞ്ഞു.
ചിന്മയാനന്ദ സരസ്വതികളുടെ വാഗ്വൈഖരിയിൽ ഉപനിഷത്തും ഭഗവ്ദ് ഗീതയും അദ്വൈതവും ഭാരതം അനുഭവിച്ചറിഞ്ഞു. കാശ്മീരം മുതൽ കുമാരി വരെ , ദയാനന്ദന്റെയും വിവേകാനന്ദന്റെയും ബംഗാളും നാനാക്കിന്റെ പഞ്ചാബും കൽഹണന്റെ കാശ്മീരവും ശങ്കരന്റെയും ശ്രീനാരായണന്റെയും കേരളവുമെല്ലാം പുതിയ അവധൂതനെ അറിഞ്ഞു . ഭാരതം പുതിയൊരു വേദാന്ത ജൈത്രയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു.
നരേന്ദ്രനാദം അദ്ധ്യാത്മ ചിന്തകളുരുക്കഴിച്ച പാശ്ചാത്യ നാടുകളിൽ ചിന്മയാനന്ദ നാദവും വേദാന്ത സത്യങ്ങൾ പകർന്ന് നൽകി . ജനപദങ്ങളിൽ നിന്നും ജനപദങ്ങളിലേക്ക് ചിന്മയനാദം പ്രയാണം ചെയ്തു .
ഒടുവിൽ നാൽപ്പത്തിരണ്ട് വർഷത്തെ ആദ്ധ്യാത്മിക സപര്യയ്ക്ക് 1993 ൽ അമേരിക്കയിലെ സാൻഡിയാഗോയിൽ അവസാനമായി . പൂർവ്വാശ്രമത്തിലെ സമരതീഷ്ണതയും സന്യാസജീവിതത്തിലെ ആത്മീയ ചേതനയും പരമശാന്തിയിൽ വിലയം പ്രാപിച്ചു ..
ഹിമാലയത്തിൽ നിന്നാരംഭിച്ച വേദാന്ത യാത്രയ്ക്ക് ശിഷ്യർ ഹിമാലയത്തിൽ തന്നെ അന്ത്യവിശ്രമമൊരുക്കി . ആർഷപരമ്പരയിലെ അമൂല്യരത്നങ്ങളിലൊന്നായ സ്വാമി ചിന്മയാനന്ദ സരസ്വതികൾ സിദ്ധബാരിയിൽ മഹാസമാധിയിലാണ്ടു .
ചിന്മയാനന്ദ സ്വാമികളുടെ നൂറ്റിയൊന്നാം ജന്മവാർഷികമാണിന്ന്.. സർവ്വചരാചരങ്ങളിലും സച്ചിന്മയമായി വസിക്കുന്ന ആത്മാവിനെ കാട്ടിക്കൊടുത്ത ചിന്മയാനന്ദസ്വാമികൾക്ക് വേദാന്ത ഭാരതത്തിന്റെ പ്രണാമങ്ങൾ.janam

Thursday, June 08, 2017

രണച്ചുമതല ഏറ്റെടുക്കുന്നവര്‍ എങ്ങിനെയുള്ള വരായിരിക്കണം? എന്തെല്ലാം ഗുണങ്ങളാണ് അവര്‍ക്കുണ്ടായിരിക്കേണ്ടത്? ലൗകികജീവിതം ഉപേക്ഷിച്ചു പോയ സന്ന്യാസിമാര്‍ക്കും മഹത്തുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമെല്ലാം ഭരണാധികാരം ഏറ്റെടുക്കാമോ? അത് ലൗകികതയിലേക്കുള്ള തിരിച്ചുവരവ് ആണോ? അങ്ങിനെയെങ്കില്‍ അത് അധഃപതനമല്ലേ?
ഇത്തരം അനേകം ചോദ്യങ്ങള്‍ ഇന്നും സമൂഹത്തില്‍ പലരും ചര്‍ച്ചചെയ്യാറുണ്ട്. മഹന്ത് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെച്ചൊല്ലി ചിലരെങ്കിലും ഈ പ്രശ്‌നം എടുത്തിട്ടിട്ടുണ്ട്. രാഷ്ട്രസ്‌നേഹിയും സമൂഹസ്‌നേഹിയുമായ ചിലരും ഈ പ്രശ്‌നം ചര്‍ചാവിഷയമാക്കിയതായി അറിയാം.
ഭാഗവതത്തില്‍ സ്ഥാനം എന്നതിനെവര്‍ണിക്കുന്നതും ഏറെ പ്രസിദ്ധവുമായ അഞ്ചാം സ്‌കന്ധം ആരംഭിക്കുന്നതുതന്നെ ഇത്തരം വിഷയം ചര്‍ചക്കെടുത്തുകൊണ്ടാണ്. ഈ സ്‌കന്ധത്തില്‍ ഒന്നാം അധ്യായത്തില്‍ ആദ്യശ്ലോകം പരീക്ഷിത്തു മഹാരാജാവുന്നയിക്കുന്ന ചോദ്യമാണ്.
” പ്രിയവ്രതോ ഭാഗവത ആത്മാരാമ: കഥം മുനേ, 
ഗൃഹ്യേരമത യന്മൂലഃ കര്‍മ്മബന്ധഃ പരാഭവംഃ”
ഭാഗവതഭക്തനും ആത്മാരാമനും ആയ പ്രിയവ്രതന്‍ എങ്ങിനെയാണ് ഗൃഹസ്ഥാശ്രമത്തിലേക്കുതിരിച്ചുവന്നത്? അതിനു കാരണമെന്താണ്? ഈ പരാഭവത്തിനിടയാക്കിയ കര്‍മബന്ധം എങ്ങിനെ സംഭവിച്ചു?
ജനങ്ങളുടെ പ്രിയം- ലോകോപകാരം വ്രതമായി സ്വീകരിച്ചവനും സര്‍വകര്‍മ്മങ്ങളും ഭഗവതര്‍പിതമായ ചെയ്യുന്നവനും ആത്മാവില്‍ തന്നെരമിക്കുന്നവനുമായ പ്രിയവ്രതന് വീഴ്ച സംഭവിച്ചുവോ എന്നതാണ് സംശയം സ്വായംഭൂവമനുവിന് അഞ്ചുമക്കളായിരുന്നു. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, ആകൂതി, പ്രസൂതി എന്നീ മൂന്നു പുത്രിമാരും മൂത്തയാളായ പ്രിയവ്രതന്‍ ചെറുപ്രായത്തിലേ വീടുവിട്ടതാണ്. നാരദമഹര്‍ഷിയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, ലൗകീകജീവിതത്തില്‍ താല്‍പര്യമില്ലാതെയാണ് പോയത്. മൂത്തമകന്റെ അഭാവത്തിലാണ് രണ്ടാമനായ ഉത്താനപാദനെ രാജാവാക്കിയത്.
പേരുപോലെതന്നെയാണ് പ്രകൃതവും, തലകീഴ്ക്കാനം പാട് എന്നൊക്കെ പറയാറില്ലേ. അതിനു പകരം കാലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നവന്‍ എന്നാണ് പേരിനര്‍ത്ഥം. കാലുകള്‍ ഉയര്‍ന്നുനിന്നാല്‍ തലതിരിഞ്ഞ അവസ്ഥയാണല്ലോ.
ഉത്താനപാദന്റെ ഭരണവും അതുപോലൊക്കെത്തന്നെയായിരുന്നു. രണ്ടു ഭാര്യമാരാണുണ്ടായിരുന്നത്. മൂത്തവള്‍ നീതിനോക്കി കാര്യനിര്‍വഹണം നടത്തിയിരുന്ന സുനീതി. സ്വന്തം താല്‍പര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത് ചിന്തിക്കുന്നവളായിരുന്നു സുരുചി. രുചിയില്‍ മാത്രം ചിന്തയുള്ളവര്‍.
വേണ്ടതുവേണ്ടപ്പോള്‍ തോന്നുന്നകാര്യത്തില്‍ ഉത്താനപാദന്‍ പുറകിലായിരുന്നു. അതുകൊണ്ടുതന്നെ ജനഹിതം മറന്നു.
ഇതെല്ലാം മനസ്സിലാക്കിയപ്പോള്‍ പ്രിയവ്രതന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയംഭൂവമനു കുടുതല്‍ ചിന്തിച്ചു. പിതാവായ ബ്രഹ്മദേവനോട് മനുകൂടിയാലോചിച്ചു.
പ്രിയവ്രതന്‍ തിരിച്ചുവന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ വിളികേള്‍ക്കാന്‍ പ്രിയവ്രതന്‍ തയ്യാറാകുന്നില്ല. ഇനി എന്താണ് മാര്‍ഗമെന്ന തിരിച്ചറിവുണ്ടാകാന്‍ ബ്രഹ്മദേവന്‍ ഭഗവാന്‍ നാരായണ വിഷയത്തില്‍ ഇടപെടാമെന്ന് വിധാതാവ് നിശ്ചയിച്ചു. മരീച്യാദി മഹര്‍ഷിമാരും വിധാതാവിനോടുസഹകരിച്ചു.
സാധാരണ ഗതിയില്‍ സന്ന്യാസവൃത്തിയില്‍ നിന്നും തിരിച്ചുപോക്ക് മുന്നോട്ടുവച്ചകാല്‍ പിന്നോട്ടെടുക്കല്‍ തന്നെയാണ്. എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിന് ഇത് ആവശ്യമാണെന്നുകണ്ടാല്‍ ഇത് തിരിച്ചുപോക്കല്ല, സമര്‍പ്പിതജീവിതം തന്നെയാണ്. സര്‍വേപി സുഖനസന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തിനുവേണ്ടി, ലോകാസമസ്താ സുഖിനോഭവന്തു എന്നു ചിന്തിക്കുന്ന ജനതക്കുവേണ്ടിയാകുമ്പോള്‍ അത് വിഷ്ണുസേവതന്നെയാണ്. കാരണം വിഷ്ണു എന്നാല്‍ എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം തന്നെയാണ്. ശുകമഹര്‍ഷി പരീക്ഷിത്തിനോട് വിശദീകരിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news642294#ixzz4jT4c0AqQ
പ്രണയം ഒരു അസാധാരണ സംഗതിയല്ല. ആണും പെണ്ണും കൂടി ഇരുന്ന് കാ മിക്കുന്നതു മാതരമല്ല പ്രണയം. ഈ കാണുന്ന പ്രപഞ്ചം മുഴുവനും പ്രണ യമയമാണ്. പ്രണയമില്ലാതെ മറ്റൊന്നുമില്ല ഇവിടെ. ഈശ്വരൻ പ്ര ണയമയ മാണ്. പ്രാകശം പ്രണയമയാണ്. പ്രാർത്ഥന പ്രണയമയാണ്. മൌ നം പ്രണ യമയമാണ്. ആനന്ദവും പ്രണയമയാണ്. പ്രണയത്തെ പ്രാപി ക്കാതെ ആനന്ദം പോലും നമുക്കൊന്നും ലഭിക്കില്ല. ഭൂമിയിൽ അവ തരിച്ചിട്ടുള്ള സർവ്വ പ്രവാചകന്മാരും, അവതാരങ്ങളും, ദൈവ പുത്രനു മടക്കമുള്ള സർവ്വരും പ്രണയത്തെ കുറിച്ചാണ് വാഴ്ത്തിയത്.
ഇന്നും പ്രണയത്തിൻറെ ആനന്ദം മാത്രം അനുഭവിക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട്. തന്ത്രയും, സുഫീസവും ആണ് അവ. മത പ്രസ്ഥാന ങ്ങൾക്കു അ പ്പുറമുള്ളതാണ് അവ. മതങ്ങൾ ഉടലെടുക്കുന്നതു തന്നെ പ്രണയത്തിലധി ഷ്ഠ മായിട്ടാണ്. പൌരോഹത്യ മേധാവിത്വ മതങ്ങൾ ഇവയെ അംഗീ കരിക്കു ന്നി ല്ല. ഭഗവൽ സേവയും, ആരാധനയും വെറും വിഗ്രഹളിൽ ആരോ പിക്കപ്പെ ടുമ്പോൾ അതു പ്രതീകാത്മമാണെന്നും തൻറെ കുടെയുള്ളവ രെക്കൂടിയും അ ങ്ങിനെ ചെയ്യണമെന്ന ഓർമ്മപ്പെടുത്തലുകളും കൂടിയാണ്.
ഇന്ന് എല്ലാ മതപ്രസ്ഥാനക്കാരും പൌരോഹിതത്വം നിർവ്വഹിക്കുവാൻ ആ രംഭിച്ചിരിക്കുന്നു. പ്രണയവും, ആനന്ദവും ഇന്ന് മത പുരോഹിതന്മാർക്ക് അ ന്യമാണ്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് പകർന്നുകൊടുക്കുവാൻ അവർക്ക് കഴിയിന്നില്ല. ഗ്രന്ഥ പാരയണങ്ങൾ പ്രണയം നൽകുന്നുവെങ്കിലും ആനന്ദം നൽകുന്നില്ല. ആനന്ദവും സന്തോഷവും ഒന്നല്ല, രണ്ടാണ്. ആനന്ദം അനുഭവിച്ച വർക്കല്ലേ പകരാനാകൂ. മധുരം അനുഭവിച്ചവനല്ലേ അത് ആസ്വദിച്ചത് അ റിയൂ. അങ്ങനെ ആസ്വദിച്ച മധുരം മറ്റുളവർക്ക് പറഞ്ഞു കൊടുക്കാനാവുക യില്ല. എല്ലാം സ്വയം അനുഭവിച്ച് തന്നെ അറിയണം.
ബുദ്ധിമാന്മാരയ പുരോഹിത വർഗ്ഗം അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു നിയമ സംഹിത തന്നെ നിർമ്മിച്ചു. യുക്തിഹീനരായ ജനങ്ങളെ അവർ അതിൽ തളച്ചിട്ടു. ആ വഞ്ചനയിൽ കുടുങ്ങി ജനങ്ങൾ ഓരോ വിഭഗത്തി ൻറേയും മത വിശ്വാസികളായി തീർന്നു. അങ്ങിനെ മതങ്ങളും മതവി ശ്വാസികളും കൊഴു ത്തു തടിച്ചു. ഒപ്പം പുരോഹിതന്മാരും. ഒരു മത ഗ്രനഥത്തലോ, ഒരു പ്രവാചക നോ, ഒരിടത്തും ദ്രോഹിക്കുവാനയി പറഞ്ഞിട്ടില്ല.
സുഫീസം ഇസ്ലാം മത വിഭഗത്തിൽ നിന്നും വിഭിന്നമാണ്. സുഫീസം പേർഷ്യ യിൽ നിന്ന് ഇന്ത്യയിലേക്ക് വേരോടിയപ്പോൾ ഭാരതത്തിൻറെ കുറച്ച് നി ഷ്ഠകളും സുഫീസത്തിൽ കുടിയേറിട്ടുണ്ട്. ഇവിടെ പ്രണയത്തിലൂടെ അള്ളാ യെ അഥവ ഈശ്വരനെ അഥവ ദൈവത്തെ അനുഭവിക്കുകയാണ് ഇവർ ചെയ്യു ന്നത്. പ്രണയം സംഗീതം,കല, സാഹിത്യം എന്നീ സകല മേഖലകളിലും വ്യപിച്ചു കിടക്കുന്നു.
സുഫികൾ മന്ത്രം, നൃത്തം, സംഗീതം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒ രു കൈ മുകളിലോട്ടും, ഒരു കൈ തഴോട്ടും പിടിച്ച് വട്ടം കറങ്ങുന്ന ഒരു നൃത്ത ശൈലിയുണ്ട് സുഫികൾക്ക്. അവരുടെ സംഘത്തിൽ ചേരുന്നവർക്കു മാത്രമേ സുഫീസം പഠിപ്പിക്കൂ. അതിനു ജാതി മതഭേദ വ്യത്യാസമൊന്നുമില്ല. ഖുർ ആൻ അനുസരിച്ചായിരിക്കും അവരുടെ പ്രവർത്തികൾ. ഖുർ ആൻ അപ്പാടെ കാണാ പാഠം പഠിപ്പിക്കുകയോ പാരയണം ചെയ്യിക്കുകയോ അല്ല മറിച്ച് അള്ളാവി നെ അനുഭവിപ്പിക്കുനാണ് അഭ്യസിപ്പിക്കുക.
തന്ത്രയും, സുഫിസവും ഇടകലർത്തി ഓഷോ (ആചാര്യ രജീനീഷ്) അവത രിപ്പിച്ചു. പക്ഷെ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. ഇന്നും ഒറ്റക്കും തല ക്കുമായി സുഫീസം പഠിപ്പിക്കു ന്നു എന്നൊരാശ്വാസം ഉണ്ട്. പ്രസ്ഥാന മത വി ശ്വാസികൾക്ക് അനുഭവിക്കുവാനാകാത്ത ദൈവാനുഭവും ആനന്ദവും സുഫി കൾക്ക് ലഭിക്കുന്നു എന്നത് വാസ്തവമാണ്.
ഡോ. മോഹൻ പി.ടി.
അനേക കോടി ബ്രഹ്മാണ്ഡങ്ങളുടെയും അവയിലെ സര്‍വപദാര്‍ത്ഥങ്ങളുടെയും സംഭവങ്ങളുടെയും ഉല്‍പത്തിയില്‍ ഭഗവാന്‍ വസിക്കുന്നു. നാശത്തിലും ഭഗവാന്റെ കൈയുണ്ട്. അതുകൊണ്ട്, ധനം കിട്ടുമ്പോള്‍, നാം ഭഗവാന് സ്തുതി പാടുകയും നശിക്കുമ്പോള്‍ ഭഗവാനെ പഴി പറയുന്നതും ശരിയല്ല. രണ്ടും-ഉല്‍പത്തിയും നാശവും ഭഗവാന്റെ കടാക്ഷം തന്നെ.
സ്ഥാനം- ഭൗതിക പ്രപഞ്ചങ്ങള്‍ക്ക് ആധാരമായി നിലനില്‍ക്കുന്നതും, അവയെ നിലനിര്‍ത്തുന്നതും ഭഗവാന്‍ തന്നെ. കോടിക്കണക്കിന് രൂപ സമ്പാദിച്ചത് ഞാനാണ്, ഞാനത് ആര്‍ക്കും കൊടുക്കുകയില്ല എന്ന് വിചാരിക്കേണ്ട. ഭഗവാനാണ് ആ ധനം നശിക്കാതെ രക്ഷിക്കുന്നത്.
നിധാനം-പ്രളയകാലത്തില്‍ ഭൗതിക-ദിവ്യ പ്രപഞ്ചങ്ങളും, പദാര്‍ത്ഥങ്ങളും ഭഗവാനില്‍ നിധാനം ചെയ്യുന്നു; സൂക്ഷിക്കുന്നു. അതുകൊണ്ട് ഭഗവാന്‍ എല്ലാത്തിന്റെയും നിധിയാണ് എന്നത് മറക്കരുത്.
അവ്യയം ബീജം
കല്‍പം ആരംഭിക്കുമ്പോള്‍ ബ്രഹ്മാണ്ഡങ്ങള്‍, ഭഗവാനില്‍നിന്ന് ആവിര്‍ഭവിക്കുന്നു. ഭഗവാനാണ് എല്ലാ ലോകങ്ങളുടെയും പ്രാണികളുടെയും ബീജം-വിത്ത്. വിത്തില്‍നിന്ന് മുളച്ച് വളര്‍ന്നാല്‍പ്പിന്നെ മണ്ണില്‍ ആ വിത്തു ബാക്കിയുണ്ടാവില്ല. ഭഗവാനാകുന്ന വിത്തിന് ഒരുകാലത്തും ലവലേശം പോലും വ്യയം-ന്യൂനത-സംഭവിക്കുന്നില്ല. അതിനാല്‍ ഭഗവാന്‍, അവ്യയമായ ബീജമാണ്. വിഷ്ണുസഹസ്രനാമത്തിലെ ഒരു നാമവും ഇതുതന്നെ. ”ബീജമവ്യയം.”
ശ്ലോകം-19
അഹം തപാമി- ഞാനാണ് ആദിത്യനില്‍ സ്ഥിതി ചെയ്തുകൊണ്ട്, തപം=ചൂട് വര്‍ധിപ്പിക്കുന്നത്. അല്ലാതെ സൂര്യന്‍ സ്വയം ചെയ്യുന്നതല്ല. അതുകൊണ്ട് സൂര്യന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോഴും ഗായത്രീമന്ത്രം ജപിക്കുമ്പോഴും, സൂര്യ നമസ്‌കാരം ചെയ്യുമ്പോഴും സൂര്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണനെ തന്നെയാണ് ധ്യാനിക്കേണ്ടത്.
സൂര്യനാരായണ ധ്യാനം
”ധ്യേയഃ സദാ സവിതൃമണ്ഡല
മധ്യവര്‍ത്തീ
നാരായണഃ സരസിജാസന
സന്നിവിഷ്ട
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരി ഹിരണ്‍മയവപുഃ
ധൃതശംഖചക്രഃ
(= സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍, പദ്മാസനത്തില്‍ ഇരന്നവനും, തോള്‍വള, കാതില്‍ മകരമത്സ്യാകൃതിയുള്ള കുണ്ഡലം കിരീടം, മുത്തുമാല ഇവ അണിഞ്ഞവനും സ്വര്‍ണത്തിന്റെ നിറം ഉള്ളവനും രണ്ടു കൈകളില്‍ ശംഖവും ചക്രവും ധരിച്ചവനുമായ നാരായണനെ എന്നും ധ്യാനിക്കണം.
അഹം വര്‍ഷഃ നിഗൃഷ്ണാമി;
ഉത്‌സൃജാമി
ഞാനാണ് വര്‍ഷം- മഴ- പിന്‍വലിക്കുന്നത്. ഞാന്‍ തന്നെയാണ് മഴ പെയ്യിക്കുന്നത്. ഇന്ദ്രനാണ് മഴ പെയ്യിക്കാത്തത്, പെയ്യിക്കുന്നത് എന്ന് നാം പറയാറുണ്ട്. അതു യാഥാര്‍ത്ഥ്യമല്ല. ഭഗവാനാണ് ഇന്ദ്രന് മഴ പെയ്യാന്‍ ആജ്ഞ കൊടുക്കുന്നതും മഴ പെയ്യാതിരിക്കാന്‍ കല്‍പന കൊടുക്കുന്നതും.
ഋഷഭ ദേവന്‍ മഴ പെയ്യിച്ചു
ഭക്തനായ നാഭീ മഹാരാജാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് ഭഗവാന്‍ ഋഷഭദേവനായി അവതരിച്ചു. അന്ന് ഈ ഭാരതഭൂമിയുടെ പേര് -അജനാഭം -എന്നായിരുന്നു. ഋഷഭദേവനെ പരീക്ഷിക്കാന്‍- പ്രഭാവം അറിയാന്‍ വേണ്ടി-ഇന്ദ്രന്‍ കുറെക്കാലം മഴ പെയ്‌തേ ഇല്ല. അപ്പോള്‍ ഋഷഭ ദേവന്‍ ഒന്നു ചിരിച്ചു. അപ്പോള്‍ ധാരാളമായി മഴ പെയ്തു. ശ്രീമദ് ഭാഗവതം അഞ്ചാം സ്‌കന്ധത്തില്‍ നാലാം അധ്യായത്തില്‍ പറയുന്ന ഈ മഴയെ ശ്രീ മേല്‍പ്പുത്തൂര്‍ ഭട്ടതിരി നാരായണീയത്തില്‍ ചുരുക്കിപ്പറയുന്നു.
ഇന്ദ്രഃ ത്വദുത്കര്‍ഷതാദമര്‍ഷാല്‍
ദ്വവര്‍ഷനാള സ്മിന്ന ജനാഭ വര്‍ഷേ
യദാ തദാത്വം നിജയോഗശക്ത്യാ
സ്വവര്‍ഷമേനദ് വ്യദധാന്‍ സുവര്‍ഷം

ജന്മഭൂമി: http://www.janmabhumidaily.com/news641485#ixzz4jMGSj56m