ശ്രീരാമകഥകളുടെ ശീലുകളുമായി മറ്റൊരു കര്‍ക്കടകം കൂടി. രാമായണ മാസമെന്ന് അവകാശപ്പെടുന്ന കര്‍ക്കടകത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ഇല്ലം നിറ’ ചടങ്ങുകള്‍ നടത്തുന്നത് കര്‍ക്കടകത്തില്‍ മാത്രം. വീടും പരിസ രവും ശുചീകരിച്ച് ചേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്നതോടെയാണ്. കര്‍ക്കടമാസത്തിന് തുടക്കമാകുന്നത്. അതി രാവിലെ വീടു ശുചീകരിച്ച് കുളിച്ചു ശുദ്ധമായി തിരി തെളിയിക്കുന്നു. കിണ്ടി യില്‍ ജലവും താലത്തില്‍ ദശപുഷ്പങ്ങളും രാമായണപുസ്തകവും വാല്‍ക്കണ്ണാടിയും, കോടിവസ്ത്രവും അതാണു സമ്പ്രദായം. രാമായണ മാസം അവസാനിക്കുമ്പോള്‍ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കണമെന്നാണ് സങ്കല്പം. പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രാമായണ ശ്രവണത്തിലൂടെ തന്നെ മനഃസൗഖ്യം ലഭിക്കുന്നു. കര്‍ക്കടകത്തില്‍ വീശുന്ന കാറ്റിനു പോലും ഭക്തിയുടെ സുഗന്ധമാണ്.
ശിവോതിക്കു വെച്ച ശേഷം വെളിനടല്‍ എന്ന ചടങ്ങുണ്ട്. ദശ പുഷ്പങ്ങള്‍ അതായത് മുക്കൂറ്റി, തിരുതാളി, നിലപ്പന, കൃഷ്ണക്രാന്തി, പൂവാങ്കുരുന്നില, ഉഴിഞ്ഞ, മോഷമി, കറുക, കയ്യുണ്ണി, ചെറുള ഇവയെ വേരോടെ പറിയ്യ് മുറ്റത്തും പുരപ്പുറത്തും നടന്നു. ചെടികള്‍ ക്രമേണ തഴച്ചു വളരും നമ്പൂതിരി ഇല്ലങ്ങളിലേയും നായര്‍ തറവാടുകളിലേയും സ്ത്രീകള്‍ ഈ ഔഷധ പുഷ്പങ്ങളില്‍ ഓരോന്നും ഓരോ ദിവസവും ചൂടുന്ന സമ്പ്രദായം കണ്ടു വരുന്നു.
ഇടമുറിയാതെ പെയ്യുന്ന മഴ. വൃക്ഷലതാദികള്‍ തളിരിടുന്ന നേരം. ഇത് ഏവര്‍ക്കും വിശ്രമകാലമാണ്. വറുതിയെ നേരിടാന്‍ പണ്ട് ചക്ക, മാങ്ങ തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും വച്ചിരുന്നു. കൊല്ലവര്‍ഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് കര്‍ക്കടകം. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. ആ സമയത്ത് ചന്ദ്രന്റെ ബലം കുറയും ജഡരാശിയാണ് കര്‍ക്കടകം. കര്‍ക്കടകം രാശിയില്‍ നിന്ന് സൂര്യന്‍ ചിങ്ങം രാശിയിലേക്കു മാറുന്ന ഒരു മാസം പുണ്യകാലം. കര്‍ക്കടകം ദക്ഷിണായന കാലമാണ്. ഉത്തര ധ്രുവം ദേവന്‍മാരുടെ വാസസ്ഥാനവും ദക്ഷിണധ്രുവം പിതൃക്കളുടെ കേന്ദ്രവു മാണ്. സൂര്യനും ചന്ദ്രനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമായ പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഇക്കാലത്താണ് കര്‍ക്കടകവും പിതൃതര്‍പ്പണവും വരുന്നത്.
മനുഷ്യ ശരീരത്തിലെ ആന്തരിക ഊഷ്മാവ് ബാഹ്യഊഷ്മാവുമായി പൊരുത്തപ്പെടാനുള്ള ശ്രമമാണ് ഇക്കാലത്ത് കാണുന്നത്. ഇതു ക്രമീകരിക്കുന്ന തനുസരിച്ച് ശരീരത്തില്‍ നിരവധി വ്യത്യാസങ്ങള്‍ വന്നു ചേരുന്നു. അതു പോലെ തന്നെ പ്രകൃതിയിലും കര്‍ക്കടകത്തില്‍ ഇലച്ചെടികള്‍ ധാരാളമായുണ്ടാ കുമെങ്കിലും ഫലങ്ങള്‍ ഉണ്ടാവുകയില്ല. ശീരവും പ്രകൃതിയും ഒരു പുതുക്കി പ്പണിയലില്‍ ഏര്‍പ്പെടുന്ന ഇക്കാലത്ത് പ്രകൃതിയില്‍ കാണുന്ന എല്ലാ ഔഷധ ങ്ങള്‍ക്കും ഔഷധവീര്യം കൂടും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കര്‍ക്കടക ചികിത്‌സക്ക് മുന്‍കാലങ്ങളിലുള്ളവര്‍ അതിപ്രാധാന്യം നല്‍കിയിരുന്നു.
മലയാളികള്‍ കര്‍ക്കടക മാസത്തെ ദേഹരക്ഷക്കായ് തിരഞ്ഞെടുക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. പണ്ട് കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ച മലയാളികള്‍ കര്‍ക്കടകത്തെ പഞ്ഞമാസമായി കണ്ടിരുന്നു. കനത്ത മഴ കാരണം കൃഷിയിറക്കാത്ത ആ കാലം തികച്ചും വിശ്രമകാലമായിരുന്നു. ഈ കാലത്തെ ആരോഗ്യസംരക്ഷണത്തിനായി പഴമക്കാര്‍ ഉപയോഗിച്ചു. ഈ കാലത്ത് ആയുര്‍വേദ ചികിത്‌സ നടത്തുന്നുണ്ടെങ്കിലും കര്‍ക്കടകത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നില്ല. ആഷാഢ മാസത്തിലെ ചികിത്‌സ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചുമാണ് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നത്. ആഷാഢത്തിന്റെ അതേ കാലത്താണ് കര്‍ക്കടവും അങ്ങനെ യാണ്. കര്‍ക്കടത്തില്‍ ആയുര്‍വേദം കയറിക്കൂടിയത്.
ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയ ആയുര്‍വേദ ചികിത്‌സ് കാലങ്ങളുടെ പഴക്കമുണ്ട്.
ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയ ആയുര്‍വേദ ചികിത്‌സ് കാലങ്ങളുടെ പഴക്കമുണ്ട്.
ദുര്‍മ്മേദസ്സ് അകറ്റുവാനും ശരിയായ രക്തചംക്രമ ണത്തിനും ഈ ചികിത്സ ഏറെ സഹായകമാണ്. മുപ്പതോളം ഔഷധക്കൂട്ടു ചേര്‍ത്ത് തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞിയും വളരെ പ്രാധാനം. ഈ സമയങ്ങളില്‍ പൊതുവെ വിശപ്പു കൂടുതലായിരിക്കും. ഭക്ഷണത്തിനും ചില ചിട്ടകളുണ്ട്. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന സമ്പ്രദായം പണ്ടു മുതല്‍ക്കേ കണ്ടു വരുന്നു. എരിവ്, ഉപ്പ്, പുളി തുടങ്ങിയവ വളരെ കുറച്ചേ ഉപയോഗിക്കുകയുള്ളൂ. കര്‍ക്കട കത്തിലെ കൊടിയാഴ്ചകളില്‍ അതായത് ചൊവ്വ, വെള്ളി, ഞായര്‍ ദിവസ ങ്ങളില്‍ ഇലക്കറികള്‍ നിര്‍ബന്ധം. അതില്‍ പത്തിലക്കറി വളരെ പ്രധാനം. പയറ്, ഉഴുന്ന്, താള്, തകര, ചീര, മത്തന്‍, കുമ്പളം, തുടിപ്പന്‍, തഴുതാമ, പൊന്നാരിയില എന്നീ ഇലക്കറികള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു. ജീവക നഷ്ടം പരിഹരിക്കുന്നു.
പത്ത് മഴ, പത്ത് വെയില്‍, പത്ത് മഞ്ഞ് ഇവ ചേര്‍ന്നതാണ് കര്‍ക്കടകം. അതില്‍ സൂര്യനെ കാണുന്നില്ല എന്നതു കൂടാതെ അപ്രതീക്ഷിതമായി ധാരമുറിയാതെ മഴ പെയ്യുന്നതു കാരണം കള്ളകര്‍ക്കടകം എന്ന ചൊല്ലും വന്നു. ഈ മഴയ്ക്കിടയില്‍ കിട്ടുന്ന വെയിലിനാണ് പത്തുണക്ക് എന്നു പറയുന്നത്. വ്രതശുദ്ധിയുടെ ഈ നാളുകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് വളരെ പുണ്യമാണെന്നാണ് വിശ്വാസം.
ഇടവം മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു എന്ന ചൊല്ലില്‍ തുടങ്ങി കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു, കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം, കര്‍ക്കടകത്തില്‍ പത്തില തിന്നണം, കര്‍ക്കടകത്തില്‍ പത്തുണ ക്കുണ്ട്, കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട, കര്‍ക്കടകത്തില്‍ പട്ടിണി കിടന്നത്, പുത്തരി കഴിഞ്ഞാല്‍ മറക്കരുത് തുടങ്ങി കര്‍ക്കടക ചൊല്ലുകള്‍ അനവധി.
ഇന്ന് കാലവും, കാലാവസ്ഥയും ദിനചര്യകളും ഏറെ മാറിക്കഴിഞ്ഞു. ധാര മുറിയാത്ത മഴ പോലും അന്യം നിന്നു തുടങ്ങിയിരിക്കുന്നു. കര്‍ക്കടകം പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ മാസം മാത്രമല്ല. നമ്മുടെ സംസ്‌ക്കാരം കൂടിയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും.
ഇന്ന് കാലവും, കാലാവസ്ഥയും ദിനചര്യകളും ഏറെ മാറിക്കഴിഞ്ഞു. ധാര മുറിയാത്ത മഴ പോലും അന്യം നിന്നു തുടങ്ങിയിരിക്കുന്നു. കര്‍ക്കടകം പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ മാസം മാത്രമല്ല. നമ്മുടെ സംസ്‌ക്കാരം കൂടിയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും.
ജന്മഭൂമി:
No comments:
Post a Comment