Saturday, July 22, 2017

സീത അപഹരിക്കപ്പെട്ടെന്നറിഞ്ഞ ശ്രീരാമന്‍ കഠിനമായ ദുഃഖം സഹിക്കാന്‍ പറ്റാതെ വനത്തിലുടനീളം സീതയെ കരഞ്ഞുവിളിച്ച് അലഞ്ഞുനടന്നു. ഈ വിധം നടക്കുന്നതിനിടയില്‍ വഴിയരികലെ മരച്ചില്ലയില്‍ ഒരു അണ്ണാന്‍കുഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കണ്ടത്. രാമന്‍ അണ്ണാന്‍കുഞ്ഞിനോടു ചോദിച്ചു: “നീയെന്തിനാണ് കരയുന്നത്? എന്നപ്പോലെ നിന്റെ പ്രിയപ്പെട്ടവര്‍ ആരെയെങ്കിലും കാണാതായോ?”
രാമന്റെ വാക്കുകേട്ട് അണ്ണാന്‍കുഞ്ഞ് പറഞ്ഞു: “അയോധ്യയിലെ ശ്രീരാമചന്ദ്രന്റെ പത്‌നി സീതാദേവിയെ രാവണന്‍ എന്നൊരു രാക്ഷസന്‍ ഇതാ, ഈ വഴിയെ ആകാശമാര്‍ഗത്തില്‍ കട്ടുകൊണ്ടുപോയിരിക്കുന്നു. ആ ദേവിയുടെ അവസ്ഥ ഓര്‍ത്താണ് ഞാന്‍ കരയുന്നത്.”
തന്റെ കാതുകള്‍ക്ക് ഇമ്പം പകരുന്ന വാക്കുകള്‍ പറഞ്ഞ അണ്ണാന്‍കുഞ്ഞിനോട് രാമന് അതിയായ വാത്സല്യം തോന്നി പറഞ്ഞു:
“നീയെനിക്കു ഇന്നുമുതല്‍ പ്രിയപ്പെട്ടവനാണ്. അത്രയും വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ നീയെന്നോടു പറഞ്ഞത്. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയാണ്. എത്ര വലിയ ഉയരത്തില്‍ നിന്നും താഴേക്കു പതിച്ചാലും നിനക്ക് മുറിവേല്‍ക്കുകയേയില്ല.”
അണ്ണാന്‍കുഞ്ഞിനെ അനുഗ്രഹിച്ച് ശ്രീരാമന്‍
നടന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news430012#ixzz4nbPmCYWM

No comments:

Post a Comment