അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാല്‍. ഏറ്റവും കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന വൃക്ഷവും ആലാണ്. ക്ഷേത്രത്തിലെത്തുമ്പോള്‍ അരയാലിനേയും പ്രദക്ഷിണം വയ്ക്കാറുണ്ട്. ആലിനെ വലം വയ്ക്കുന്നതുകൊണ്ടും ഗുണങ്ങളുണ്ട്. സോമവാര അമാവാസി ദിവസം അരയാലിനെ മൂന്നു പ്രദക്ഷിണം വെച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധിയാണ് ഫലം.
ഞായറാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ രോഗശാന്തി. തിങ്കളാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ മംഗല്യഭാഗ്യം. ചൊവ്വാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സമസ്ത ജീവിത വിജയം. ബുധനാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വ്യാപാര വിജയം.
വ്യാഴാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വിദ്യാ വിജയം. വെള്ളിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകലവിധ ഐശ്വര്യം. ശനിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സങ്കടമോചനം എന്നിവയാണ് ഫലം.
വ്യാഴാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വിദ്യാ വിജയം. വെള്ളിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകലവിധ ഐശ്വര്യം. ശനിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സങ്കടമോചനം എന്നിവയാണ് ഫലം.
അരയാലിനെ 5 പ്രദക്ഷിണം വെച്ചാല്‍ കര്‍മങ്ങളില്‍ ഉന്നത വിജയവും 7 പ്രദക്ഷിണം വെച്ചാല്‍ രാജകീയമായ ജീവിതവും ഫലം. അരയാലിനെ 9 പ്രദക്ഷിണം വെച്ചാല്‍ ഉത്തമ സന്താന ഗുണം. 11 പ്രദക്ഷിണം വെച്ചാല്‍ ദീര്‍ഘായുസ്സ്.
13 പ്രദക്ഷിണം വെച്ചാല്‍ ധനാഭിവൃദ്ധി .
15 പ്രദക്ഷിണം വെച്ചാല്‍ സുഖഭോഗലബ്ധി.
13 പ്രദക്ഷിണം വെച്ചാല്‍ ധനാഭിവൃദ്ധി .
15 പ്രദക്ഷിണം വെച്ചാല്‍ സുഖഭോഗലബ്ധി.
അരയാലിനെ 108 പ്രദക്ഷിണം വെച്ചാല്‍ അശ്വമേധയാഗം നടത്തിയാല്‍ കിട്ടുന്ന ഫലം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. കറുത്ത വാവ് ദിവസം അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകല ദൈവങ്ങളുടെയും അനുഗ്രഹം സിദ്ധിക്കും.
No comments:
Post a Comment