ഭഗവാനെ സ്മരിക്കുന്നതിന് ഇന്നനേരം എന്നൊന്നും ഇല്ല. എന്നാലും പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും ആണ് നാമജപത്തിന് ഉത്തമം. . ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠയും നാമജപത്തില്‍ പാലിക്കണം.
നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കാന്‍ ശ്രദ്ധിക്കണം.
നട്ടെല്ല് നിവര്‍ന്നുവേണം ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നത് അഭികാമ്യം. അത് മനസ്സ് ഏകാഗ്രമാക്കാന്‍സഹായിക്കും
കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക. ഇഷ്ടദേവതാസ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണര്‍ത്തും.
മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ വേണം. ചെയ്യണം.
പ്രാര്‍ത്ഥന പൂര്‍ണമാവും വരെ ഏകാഗ്രത വേണം.
പ്രാര്‍ത്ഥന പൂര്‍ണമാവും വരെ ഏകാഗ്രത വേണം.
ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു.
ജപത്തോടുകൂടി തന്നെ ഇഷ്ടദേവതയെ ധ്യാനിക്കുകയെന്നതും പ്രധാനമാണ്. ജപം കഴിഞ്ഞാല്‍ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്‌ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
ജന്മഭൂമി: http://www.janmabhumidaily.com/news697702#ixzz4rNHHJifb
No comments:
Post a Comment