ആനയടിയന്‍ (ആനച്ചുവടി)
ശാസ്ത്രീയനാമം: എലഫസ്റ്റോപസ് സ്‌കാബര്‍
തമിഴ്: ആനശ്ശവടി
സംസ്‌കൃതം: ഗോലിഹ്വാ, ഗോഭി, ഖരപത്ര, ഖരപര്‍ണിസി.
എവിടെ കാണാം: ഇത് കേരളത്തില്‍ നന്നായി മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ചോലയുളള ഭാഗത്ത് കണ്ടു വരുന്നു. ഒരു ചെറു ചെടിയാണ്.
പുനരുല്‍പാദനം: ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് ഇതു പൂക്കുക. പൂ കരിഞ്ഞു കഴിയുമ്പോള്‍ കറുത്ത ചെറു വിത്തുകള്‍ കാണാം. ആ വിത്തു മുളച്ച് പുതിയ ചെടി ഉണ്ടാകുന്നു.
ഔഷധ പ്രയോഗങ്ങള്‍: ആനച്ചുവടി ഒരു കട ഇരുമ്പു തൊടാതെ പറിച്ച് നന്നായി ചതച്ച് ഒരു തുണിയില്‍ കെട്ടി ശരീരം പുഴുത്ത് പുഴു ഞൊളയ്ക്കുന്ന മൃഗത്തിന്റെ കഴുത്തിലോ കൊമ്പിലോ കെട്ടി തൂക്കിയിട്ടാല്‍ പുഴുക്കള്‍ താനെ ചാടിപ്പോകും. മരുന്നുകള്‍ക്ക് ഇപ്രകാരമുളള ശക്തിയെ പ്രഭാവ ഗുണം എന്നു പറയുന്നു.

ആനയടിയന്‍ ഒരു കട പറിച്ച് കഴുകി ചതച്ച് എളെളണ്ണയില്‍ ഞരടിപ്പിഴിഞ്ഞ് ആ എണ്ണ (ഒരൗ ണ്‍സ് എണ്ണയില്‍ ചതച്ച് ഞരടിപ്പിഴിഞ്ഞെടുക്കുക) കഴിച്ചാല്‍ 15 ദിവസം കൊണ്ട് അര്‍ശസ്സ് ശമിക്കും.
ആനയടിയന്റെ ഇല 20 ഗ്രാം, വേര് 20ഗ്രാം, ജീരകം 20 ഗ്രാം എല്ലാം ചേര്‍ത്ത് ഒന്നരലിറ്റര്‍ മോരില്‍ കഷായം വെച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ മൂത്രദ്വാരത്തിലൂടെയുളള പഴുപ്പ് സ്രവിക്കുന്നതും വയറുകടിയും വയറ്റിലെ നീരും ശമിക്കും.
ജന്മഭൂമി: http://www.janmabhumidaily.com/news697687#ixzz4rNHUDAHb
No comments:
Post a Comment