ശാസ്ത്രീയനാമം:- സെരാക്കാ അശോക
തമിഴ്: അശോകം
സംസ്‌കൃതം: അശോക, ഗന്ധപുഷ്പ, കേളിക
എവിടെ കാണാം: തെക്കേ ഇന്ത്യയിലുടനീളം നിത്യ ഹരിത വനങ്ങളിലും വീട്ടുവളപ്പിലും കാണാം. ഇത് ഒരു ചെറുമരമാണ്.
പുനരുല്‍പാദനം: വിത്തു മുളപ്പിച്ച് തൈ നട്ടു വളര്‍ത്തിയെടുക്കാം.
ഔഷധത്തിനുപയോഗിക്കുന്ന ഭാഗം: വേര്, തൊലി.
തമിഴ്: അശോകം
സംസ്‌കൃതം: അശോക, ഗന്ധപുഷ്പ, കേളിക
എവിടെ കാണാം: തെക്കേ ഇന്ത്യയിലുടനീളം നിത്യ ഹരിത വനങ്ങളിലും വീട്ടുവളപ്പിലും കാണാം. ഇത് ഒരു ചെറുമരമാണ്.
പുനരുല്‍പാദനം: വിത്തു മുളപ്പിച്ച് തൈ നട്ടു വളര്‍ത്തിയെടുക്കാം.
ഔഷധത്തിനുപയോഗിക്കുന്ന ഭാഗം: വേര്, തൊലി.
ചില ഔഷധപ്രയോഗങ്ങള്‍: സ്ത്രീ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദത്തിലുളള 90% ഔഷധങ്ങളിലും അശോകത്തിന്റെ വേരോ തൊലിയോ ചേര്‍ക്കുന്നു. സ്ത്രീ ഹോര്‍മോണ്‍ കുറഞ്ഞതുമൂലം ഗര്‍ഭാശയത്തിനു വളര്‍ച്ചയില്ലായ്മ, ആര്‍ത്തവമില്ലായ്മ ഇവ നേരത്തേ കണ്ടെത്തിയാല്‍ അശോകത്തിന്റെ തൊലി 250 ഗ്രാം, കാരെളള് 250 ഗ്രാം, തിരുതാളി 250 ഗ്രാം ഇവ നന്നായി ഉണക്കി കല്ലുരലില്‍ ഇട്ടിടിച്ച് പൊടിച്ച് എല്ലാ മരുന്നും കൂടിയിടത്തോളം കരുപ്പെട്ടി ചക്കരയും ചേര്‍ത്ത് വീണ്ടും ഇടിച്ച് യോജിപ്പിച്ച് 10 ഗ്രാം പൊടി നെയ്യില്‍ ചാലിച്ച് ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ ഗര്‍ഭാശയ വളര്‍ച്ചയുണ്ടാകുകയും സ്‌ത്രൈണഗുണം കൈവരികയും, സ്തനവളര്‍ച്ചയുണ്ടാവുകയും ചെയ്യും.
2) കഷ്ടാര്‍ത്തവവും ശുഷ്‌കാര്‍ത്തവവും: കഷ്ടാര്‍ത്തവമെന്നാല്‍ ആര്‍ത്തവ കാലത്ത് അതി കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും തളര്‍ച്ചയുമുണ്ടാകുന്നതിനെ കഷ്ടാര്‍ത്തവമെന്നു പറയുന്നു. ഇവര്‍ക്ക് കൂടുതലായി രക്തം പോകും. ശുഷ്‌കാര്‍ത്തവമെന്നാല്‍: സ്ത്രീകളില്‍ ആര്‍ത്തവകാലത്ത് ആവശ്യത്തിന് രക്തം സ്രവിക്കാതിരിക്കുന്നതിനെ (ഒരു ദിവസം മുതല്‍ മൂന്നു ദിവസം വരെ അല്പ മാത്രയില്‍ രക്തം സ്രവിക്കുന്നതിനെ) ശുഷ്‌കാര്‍ത്തവമെന്നു പറയുന്നു. രണ്ടും സ്ത്രീ ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും തടസ്സമാണ്. ഇതിന് താഴെപ്പറയുന്ന കഷായം ഒരു ശമനൗഷധമാണ്.
അശോകം ചുവന്ന പൂവുളളതും വെളുത്ത പൂവുളളതുമുണ്ട്. വെളുത്ത പൂവുളളതിന് ചുവന്ന പൂവുള്ളതിന്റെ വിരുദ്ധ ഗുണമാണുളളത്. ചുവന്ന പൂവുളള അശോകത്തിന്റെ വേര്(തൊലി) കാരെളള്, വാളന്‍പുളി, വേരിന്മേത്തൊലി, തിരുതാളി, കുറുന്തോട്ടി വേര് ഇവ 15 ഗ്രം വീതം ചതച്ച് ഒന്നര ലിറ്റര്‍ വെളളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി 10 തുള്ളി സുകുമാരഘൃതവും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും ഇതുപോലെ രാത്രി അത്താഴശേഷവും സേവിക്കുക. ഈ കഷായം എല്ലാവിധ ആര്‍ത്തവദോഷവും ക്രമംതെറ്റിയുളള ആര്‍ത്തവവും മാറ്റി കൃത്യമായ ആര്‍ത്തവ ചക്രത്തെ ഉണ്ടാക്കും.
ഗര്‍ഭതടസ്സവും ഗര്‍ഭാശയശൂലയും (ആര്‍ത്തവ സമയത്തെ വയറുവേദന) മാറ്റി ശരീര സുഖമുണ്ടാക്കും. ഇതുതന്നെ, ഗര്‍ഭാശയത്തിലുണ്ടാകുന്ന കുരുക്കളെ നശിപ്പിക്കുവാനും ഉത്തമമാണ്.
രക്താര്‍ശസ്സ്:- അമിതമായ രക്തം പോകുന്ന അര്‍ശസ്സിനെ രക്താര്‍ശസ്സ് എന്നു പറയുന്നു. രോഗിക്ക് കടുത്ത ശരീരക്ഷീണവും വേദനയും അനുഭവപ്പെടും. അശോകത്തിന്റെ തടിയിലുണ്ടാകുന്ന പൂവ് ഉണക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം ദിവസം രണ്ടു നേരം സേവിക്കുന്നത് (ചൂടുവെളളത്തില്‍) രക്താര്‍ശസ്സിനെ ശമിപ്പിക്കും(41 ദിവസം).
ജന്മഭൂമി: http://www.janmabhumidaily.com/news694072#ixzz4qkqBvtDD
No comments:
Post a Comment