Monday, August 14, 2017

വിഷയങ്ങളെ ധ്യാനിച്ചുകൊണ്ടിരിയ്ക്കുന്നവന് ആവിഷയത്തില്‍  ആസക്തി വര്‍ദ്ധിയ്ക്കുന്നു, ആസക്തിയില്‍ നിന്ന് കാമവും കാമത്തില്‍ നിന്ന് ക്രോധവും ഉണ്ടാകുന്നു. കോപത്തില്‍ നിന്ന് അവിവേകമുണ്ടാവുന്നു. അവിവേകത്തില്‍ നിന്ന് സ്മൃതിഭ്രംശവും സ്മൃതി ഭ്രംശത്തില്‍നിന്ന് ബുദ്ധിനാശവും അന്തഃ ക്കരണത്തിനു കാര്യാകാര്യങ്ങളെ തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെയിരിയ്ക്കുന്നത് ബുദ്ധിയുടെ നാശം. ബുദ്ധിയില്‍നിന്ന് പരമ പുരുഷാര്‍ത്ഥത്തിന് യോഗ്യത ഇല്ലാത്തവനായി അവന്‍ നശിച്ചുപോകുന്നു. അതിന്നാല്‍ സത്സംഗം ആത്മോന്നതിയ്ക്കും വിഷയധ്യാനം ആത്മജ്ഞാനത്തിനും കാരണമായിത്തീരും.
പൂര്‍വ്വ കര്‍മ്മ വാസനയാണല്ലോ ജീവന് വിഷയത്തില്‍ ആസക്തി ജനിപ്പിയ്ക്കുന്നത്. ഈവാസന സത്ത്വ രജസ്തമോഗുണങ്ങള്‍ക്കനുസരിച്ച്മൂന്നുവിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു. രജസ്തമോഗുണങ്ങള്‍ ആസുരീക വാസനകള്‍ക്കും സ്വത്വഗുണം ദൈവീവാസനകള്‍ക്കും കാരണമായിത്തീരുന്നു. ആസുരീവാസനകള്‍ ലൗകിക വിഷയത്തിനും ദൈവീവാസനകള്‍ അലൗകികവിഷയത്തിലും താല്പര്യം ജനിപ്പിയ്ക്കുന്നു.

No comments:

Post a Comment