ഒരിക്കൽ മഹാരാജവ് മംഗള സിംഹൻ (വളരെയേറെ ആംഗലേയ നായിത്തീർന്നിരുന്ന രാജാവ്) വിവേകാനന്ദ സ്വാമിജിയോടു ചോദിച്ചു; എനിക്കു വിഗ്രഹാരാധനയിൽ വിശ്വാസമില്ല; എന്തായിരിക്കും എന്റെ ഗതി? ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരിയും ഉണ്ടായിരുന്നു. അത്ര രസിക്കാത്ത മട്ടിൽ സ്വാമി പറഞ്ഞു; 'തീർച്ചയായും അങ്ങു നേരമ്പോക്കു പറയുകയാണ്!' അല്ല സ്വാമിജി, തീരെയല്ല. നോക്കൂ, മറ്റാളുകളെപ്പോലെ എനിക്കു മണ്ണോ മരമോകല്ലോലോ ഹ മോ ആരാധിക്കാൻ വാസ്തവത്തിൽ സാധ്യമല്ല. അതുമൂലം അടുത്ത ജന്മത്തിൽ എനിക്കു ദുർഗ്ഗതി എന്തെങ്കിലും വന്നു കൂടുമോ?' അപ്പോൾ സ്വാമി പറഞ്ഞു; 'ശരി, ഓരോരുത്തരും താന്താങ്ങളുടെ വിശ്വാസമനുസരിച്ച് തങ്ങളുടെ മതപരമായ ലക്ഷ്യത്തെ അനുസരിക്കണം എന്നു ഞാൻ വിചാരിക്കുന്നു.' ഈ ഉത്തരം കേട്ട് സ്വാമിയുടെ ആരാധകർക്ക് സംഭ്രമമായി; കാരണം, അദ്ദേഹം വിഗ്രഹാരാധനയെ അനുമോദിക്കുന്നുവെന്നു അവർക്കറിയാം. സ്വാമി പക്ഷേ, പറഞ്ഞു കഴിഞ്ഞിരുന്നില്ല. മഹാരാജാവിന്റെ ഒരു ചിത്രം ചുമരിൽ തൂക്കിയിട്ടിരുന്നതിൽ സ്വാമിയുടെ കണ്ണു പതിച്ചു.സ്വാമി ആവശ്യപ്പെട്ടതനുസരിച്ച് അതെടുത്ത് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അത് കൈയിൽ പിടിച്ചു കൊണ്ട്, 'ഇതാരുടെ ചിത്രമാണ്?' എന്നദ്ദേഹം ചോദിച്ചു. 'ഇത് ഞങ്ങളുടെ മഹാരാജാവു തിരുമനസ്സിലെ പ്രതിച്ഛായയാണ്.' എന്ന് ദിവാൻ ഉത്തരം നൽകി. അടുത്ത നിമിഷത്തിൽ, ആ ചിത്രത്തിൽ തുപ്പുവാനായി സ്വാമി ദിവാനോട് ആജ്ഞാപിക്കുന്നതു കേട്ട് എല്ലാവരും പേടിച്ച രണ്ടു. ' തുപ്പൂ അതിൽ.' സ്വാമി ആജ്ഞാപിച്ചു; ' നിങ്ങൾക്കാർക്കു വേണമെങ്കിലും അതിന്മേൽ തുപ്പാം. അത് ഒരു കടലാസ്സു തുണ്ടമല്ലാതെ മറ്റെ ന്ത്? അങ്ങനെ ചെയ്യുവാൻ നിങ്ങൾക്ക് എന്തിനു മടി തോന്നണം?' ദിവാൻ സ്തംഭിച്ചു പോയി .
ഭയത്തോടും ഭക്തിയോടും സകലരും മന്നനെയും മസ്കരിയെയും മാറി മാറി നോക്കി. 'തുപ്പുവിൻ! ഞാനല്ലേ പറഞ്ഞത്, തുപ്പുവിൻ അരിന്മേൽ! എന്ന് സ്വാമി പിന്നെയും പിന്നെയും നിർബന്ധിച്ചു കൊണ്ടിരുന്നു. ഭയപ്പെട്ടും പരിഭ്രമിച്ചുകൊണ്ടും ദിവാൻ ആക്രോശിച്ചു; 'എന്ത് സ്വാമിജി, എന്താണങ്ങ് എന്നോടു ചെയ്യാൻ ആവശ്യപ്പെടുന്നത്? ഇതു ഞങ്ങളുടെ മഹാരാജാവു തിരുമനസ്സിലെ പ്രതിച്ഛായയാണ്. അങ്ങനെയൊരു കാര്യം ഞാൻ എങ്ങനെ ചെയ്യും?' 'അങ്ങനെ ആയിക്കൊള്ളട്ടെ, പക്ഷേ മഹാരാജാവ് സ ശരീര നായി ഇതിൽ സന്നിഹിതനല്ലല്ലോ ഇതൊരു കടലാസു തുണ്ടു മാത്രം. ഇതിൽ അദ്ദേഹത്തിന്റെ എല്ലും മാംസവും ചോരയുമൊന്നുമില്ല. ഇതു മഹാരാജാവിനെപ്പോലെ മിണ്ടുകയോ അനങ്ങുകയോ പെരുമാറുകയോ ചെയ്യുന്നില്ല.; എന്നിരുന്നാലും, നിങ്ങളൊക്കെ ഇതിൽ തുപ്പാൻ കൂട്ടാക്കുന്നില്ല; കാരണം; ഈ ഫോട്ടോയിൽ തുപ്പിയാൽ നിങ്ങളുടെ തമ്പുരാനെ, മഹാരാജാവിനെത്തന്നെ, നിന്ദിക്കുകയാണ് എന്നു നിങ്ങൾക്കു തോന്നുന്നു.' മഹാരാജാവിന്റെ നേരെ തിരിഞ്ഞു കൊണ്ടുസ്വാമി പറഞ്ഞു: ''നോക്കൂ തി രുമേനി, ഒരു നിലയ്ക്ക് ഇത് അങ്ങല്ല, എന്നിരിക്കിലും വേറൊരു നിലയിൽ ഇത് അങ്ങു തന്നെ . അതു കൊണ്ടാണ് ഇതിന്മേൽ തുപ്പാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ ഭക്തന്മാരായ ഭൃത്യന്മാർ ഇത്ര സംഭ്രാന്തരായത്. ഇതിൽ അങ്ങയുടെ ചായയുണ്ട്. ഇത് അങ്ങയെ അനുസ്മരിപ്പിക്കുന്നു. ഇതിലൊന്നു നോക്കുമ്പോൾത്തന്നെ അവർ അങ്ങയെ കാണുന്നു. അതിനാൽ തിരുമേനിയോടു തോന്നുന്ന ആദരം ഇവർക്ക് ഇതിനോടും തോന്നുന്നു. ദേവി ദേവന്മാരുടെ ശിലാവിഗ്രഹമോ ലോഹ വിഗ്രഹമോ വെച്ച് ആരാധന നടത്തുന്ന ഭക്തന്മാരുടെ സ്ഥിതിയും ഇതു തന്നെയാണ്. ഇഷ്ടദേവതാ സ്വരൂപ മോ, ദേവതയുടെ ഏതെങ്കിലും വിശേഷ രൂപ മോ ധർമ്മ മോ മനസ്സിൽ ഉണർത്തുന്നതു കൊണ്ടും അങ്ങനെ അതിനെ വിശേഷേണ ഗ്രഹിക്കാൻ സഹായിക്കുന്നതു കൊണ്ടുമാണ് ഭക്തന്മാർ വിഗ്രഹത്തിൽ ഈശ്വരനെ ആരാധിക്കുന്നത്. അവർ ശില യേയോ ലോഹത്തേ യോ ആ നിലക്ക് ആരാധിക്കുന്നില്ല. ഞാൻ പലയിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്; പക്ഷേ എങ്ങും, ' അല്ലയോ കല്ലേ, നിന്നെ ഞാൻ ആരാധിക്കുന്നു! ഹേ ലോഹ മേ, എന്നിൽ കനിഞ്ഞാലും! എന്നും പറഞ്ഞ് ഒരൊറ്റ ഹിന്ദുവും ആരാധന നടത്തുന്നതായി കണ്ടിട്ടില്ല. ഹേ മഹാരാജൻ, സകലരും ആരാധിക്കുന്നത് ഒരേ ഈശ്വരനെത്തന്നെയാകുന്നു, ഒരേ പരമാത്മാവിനെ, ശുദ്ധ ജ്ഞാനസ്വരൂപനെ . സകലർക്കും ഈശ്വരൻ, അദ്ദേഹത്തെ കുറിച്ചുള്ള അവരുടെ അറിവും ഭാവനയും പോലെ ദർശനം നൽകുകയും ചെയ്യുന്നു. ഞാൻ എന്നെ സംബന്ധിച്ചാണ് പറയുന്നത്; അങ്ങേയ്ക്കു വേണ്ടി പറയാൻ തീർച്ചയായും എനിക്കാവില്ല! ഇതെല്ലാം സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്ന മംഗള സിംഹൻ ബദ്ധാജ്ഞലിയായി പറഞ്ഞു: ' സ്വാമിജി, വിഗ്രഹാരാധനയെപ്പറ്റി അങ്ങു നല്കിയ വെളിച്ചത്തിൽ, കല്ലിനെയോ മരത്തെയോ ലോഹത്തെയോ ആരാധിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല എന്ന് ഞാൻ സമ്മതിക്കുക തന്നെ വേണം. ഇതിനു മുൻപ് എനിക്കതിന്റെ അർത്ഥം മനസിലായിരുന്നില്ല. അവിടുന്നെന്റെ കണ്ണുതുറന്നു! പക്ഷേ, എന്തായിരിക്കും എന്റെ വിധി? എന്നിൽ കാരുണ്യം കാണിച്ചാലും .' സ്വാമി പ്രതി വചിച്ചു: 'രാജകുമാര, ഈശ്വരനല്ലാതെ വേറാർക്കും ആരോടും കരുണ കാണിക്കാനാവില്ല; അദ്ദേഹം കരുണാമയനാണു താനും. അദ്ദേഹത്തോട് അപേക്ഷിക്കുക. അദ്ദേഹം തന്റെ കാരുണ്യം അങ്ങയിൽ പൊഴിക്കും.
ശ്രീമദ് വിവേകാനന്ദ സ്വാമികൾ ജീവചരിത്രം ( സിദ്ധി നാഥാ നന്ദ സ്വാമി)

No comments:
Post a Comment