ആ ധനുസ്സ് കുമാരന്മാരെ കാണിക്കാമെന്നും രാമന് അതില്‍ ഞാണ്‍കെട്ടാന്‍ കഴിഞ്ഞാല്‍ തന്റെ പുത്രിയെ രാമനു നല്‍കാമെന്നും ജനകന്‍ ബ്രഹ്മര്‍ഷിയോടു പറഞ്ഞു. ആ ധനുസ്സ് രാമനെ കാണിക്കുവാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെടുകയും അയ്യായിരം അരോഗദൃഢഗാത്രരായ പുരുഷന്മാര്‍ചേര്‍ന്ന് ധനുസ്സു വെച്ചിരിക്കുന്ന ഇരുമ്പുപേടകം എടുത്തുകൊണ്ടുവരികയും ചെയ്തു. ആ പേടകം എട്ടു ചക്രങ്ങളില്‍ ബന്ധിച്ചിരുന്നു.
ബ്രഹ്മര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം രാമന്‍ ധനുസ്സിനെ കാണുകയും താനിതിനെ എടുക്കാമെന്നും വളച്ച് ഞാണ്‍ കെട്ടാമെന്നും പറഞ്ഞു. അങ്ങനെയാകട്ടെയെന്ന് രാജാവും ബ്രഹ്മര്‍ഷിയും സമ്മതിക്കയും ചെയ്തു. രാമന്‍ ആ ധനുസ്സിന്റെ മദ്ധ്യത്തില്‍ പിടിച്ച് അതിനെയുയര്‍ത്തി ഞാണ്‍ കെട്ടാനായിശ്രമിക്കുമ്പോള്‍ വില്ല് ഞെട്ടിക്കുന്ന ശബ്ദത്തോടെ രണ്ടു കഷണങ്ങളായി ഒടിഞ്ഞു.
രാമന്റെ കഴിവില്‍ തൃപ്തനായ ജനകന്‍ സീത രാമനുള്ളതാണെന്നു പറയുകയും രാമന്റെ പത്‌നിയായി സീത പേരുംപെരുമയും ഉള്ളവളാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ജനകന്‍ ബ്രഹ്മര്‍ഷിയുടെ അനുവാദത്തോടെ എല്ലാക്കാര്യങ്ങളും മഹാരാജാവായ ദശരഥനെ അറിയിക്കുവാനും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോരുവാനുമായി സന്ദേശവാഹകരെ അയോദ്ധ്യയിലേയ്ക്കയയ്ക്കയുമുണ്ടായി. സന്ദേശവാഹകര്‍ എല്ലാ വിവരങ്ങളും വിശദമായി ദശരഥനെ അറിയിച്ചു. സന്തുഷ്ടനായ ദശരഥന്‍ ഋഷികളായ വസിഷ്ഠനുമായും വാമദേവനുമായും തന്റെ സഭയിലെ അംഗങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മിഥിലയിലേക്കു പോകുവാന്‍ നിശ്ചയിക്കുകയും ചെയ്തു.

മിഥിലായാത്ര അടുത്ത നാളിലേക്കു തീരുമാനിച്ചു. സുമന്ത്രരുമായി ആലോചിച്ച് സമൃദ്ധമായ സമ്പത്തുമായി ഇന്നു തന്നെ ഭണ്ഡാരത്തിന്റെ കാര്യക്കാര്‍ മിഥിലയിലേക്ക് പുറപ്പടണമെന്നും ചതുരംഗസേനയും പുറപ്പെടാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചു. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍, കാത്യായനന്‍ ഈ ഋഷികള്‍ രഥത്തിലോ പല്ലക്കിലോ ആണ് യാത്രചെയ്യേണ്ടതെന്നും ഓരോരുത്തരും ഓരോവാഹനത്തിലാണ് യാത്രയെന്നും നിശ്ചയിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news686320#ixzz4pOTij96I
No comments:
Post a Comment