Sunday, August 06, 2017

ജീവജാലങ്ങളുടെ നല്ലതും ചീത്തയുമായ സകലമനോഭാവങ്ങളും പ്രവര്‍ത്തനശൈലിയും എന്നില്‍നിന്നുതന്നെ ഉണ്ടായതാണ്. ജീവന്മാരുടെ പൂര്‍വ്വകര്‍മ്മവാസന അനുസരിച്ച് അവര്‍ക്കിഷ്ടമുള്ളവ അവര്‍ ജനിക്കുമ്പോള്‍തന്നെ സ്വീകരിക്കുന്നു. ഞാന്‍ ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല.
അവര്‍ പരമപദ പ്രാപ്തിക്കു സഹായമായും തടസ്സമായും പ്രവര്‍ത്തിക്കുന്നു, ആരെയം അതിനു ഞാന്‍ േപ്രരിപ്പിക്കുന്നില്ല. ചില മനോഭാവങ്ങളെ മാത്രം പറയാം-1) ബുദ്ധി: സാരവും അസാരവുമായ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവ്.2) ജ്ഞാനം: ആത്മാവെന്ത്? ജഡമേത്? തുടങ്ങിയ ഭൗതികജ്ഞാനം മുതല്‍ ആത്മ-പരമാത്മജ്ഞാനം, ബ്രഹ്മജ്ഞാനം, പരമമായ ഭഗവത്തത്ത്വജ്ഞാനം ഇവയെല്ലാം ഉള്‍പ്പെടുന്നു.3) അസമ്മോഹ: സംശയങ്ങളില്‍നിന്നും തെറ്റിദ്ധാരണയില്‍നിന്നുമുള്ള പിന്മാറ്റം.4) ക്ഷമാ- മറ്റുള്ളവരുടെ ചെറിയ പിഴവുകള്‍ പൊറുത്തു മാപ്പുകൊടുക്കാനുള്ള മനോഭാവം. 4 ഗുണങ്ങളും നാം നിത്യം പരിശീലിച്ചാല്‍ നേടിയെടുക്കാം.5) സത്യം- വസ്തുക്കളെ മറ്റൊരു വിധത്തില്‍ പറയാതിരിക്കുക.
വാസ്തവമെന്തെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവും വിധത്തില്‍ തന്നെ പറയുക. ഒരാള്‍ കള്ളനാണെങ്കില്‍, അയാള്‍ കള്ളനാണെന്ന് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് സത്യം.
ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-”യഥാദൃഷ്ടസ്യ യഥാശ്രുതസ്യ ച ആത്മാനുഭവസ്യ പരബുദ്ധിസംക്രാന്തയേ യഥാ ഉച്ചാര്യ-മാണാ വാക് സത്യം.”(കണ്ടത് അനുസരിച്ചും കേട്ടത് അനുസരിച്ചും തന്റെ അനുഭവം അനുസരിച്ചും ഉച്ചരിക്കപ്പെടുന്ന വാക്കാണ് സത്യം)


ജന്മഭൂമി: http://www.janmabhumidaily.com/news684017#ixzz4p2C9DgFv

No comments:

Post a Comment