സംസ്കൃതത്തിലെ ശബ്ദങ്ങളെ അല്‍പം പരിചയപ്പെടാം
സുബന്തം തിങ്ങന്തം അവ്യയം എന്ന് മൂന്ന് രീതിയില്‍ അവ ഉണ്ട്.
'സുപ്' ഇല്‍ അവസാനിക്കുന്നവ സുബന്തം , 'തിങ്ങ്' ഇല്‍ അവസാനിക്കുന്നവ തിങ്ങന്തം
സുപ് എന്ന് വച്ചാല്‍ വിഭക്തിപ്രത്യയങ്ങള്‍
ഏക ദ്വി ബഹു
പ്രഥമ------- "സു" ---ഔ------ ജസ്
ദ്വിതീയ--- -അം--- ഔട്---- ശസ്
തൃതീയ---- -ടാ -----ഭ്യാം---- ഭിസ്
ചതുർത്ഥീ- ങേ ---ഭ്യോം--- ഭ്യസ്
പഞ്ചമീ -----ങസി -ഭ്യാം---- ഭ്യസ്
ഷഷ്ഠീ --------ങസ് --ഓസ് ---ആം
സപ്തമീ------- ങി----- ഓസ്--- സുപ്
പ്രഥമ------- "സു" ---ഔ------ ജസ്
ദ്വിതീയ--- -അം--- ഔട്---- ശസ്
തൃതീയ---- -ടാ -----ഭ്യാം---- ഭിസ്
ചതുർത്ഥീ- ങേ ---ഭ്യോം--- ഭ്യസ്
പഞ്ചമീ -----ങസി -ഭ്യാം---- ഭ്യസ്
ഷഷ്ഠീ --------ങസ് --ഓസ് ---ആം
സപ്തമീ------- ങി----- ഓസ്--- സുപ്
പ്രയോഗത്തിൽ വരുമ്പോൾ ഇവയിലെ ഇത്തുകൾ പോയി ഇപ്രകാരം ആകും.
പ്രഥമയിലെ ഏകവചനത്തിൽ ഉള്ള “സു” വിനും, സപ്തമി ബഹുവചനത്തിലെ അവസാനത്തെ “പ്” നും ഇടക്കുള്ളതെല്ലാം ആണു സുപ്
ഇവയിൽ രണ്ടാമത്തെ സെറ്റിൽ കാണാത്തവയും ആദ്യത്തേതിൽ ഉള്ളവയും ആണ് ഇത്തുകൾ
ഉദാ പ്രഥമ ഏകവചനത്തിലെ “സു” ഇൽ ഉ ഇത്ത്. (ഒഴിവാക്കുമ്പോൾ സ് എന്നാകുന്നു)
“ജസ്” ഇലെ ജ് ഇത്ത്
“ജസ്” ഇലെ ജ് ഇത്ത്
.
1. സ് -- ഔ --അസ്
1.(സം) സ് -- ഔ -- അസ്
2. അം -- ഔ -- അസ്
3. ആ -- ഭ്യാം -- ഭിസ്
4. എ -- ഭ്യാം -- ഭ്യസ്
5. അസ് -- ഭ്യാം -- ഭ്യസ്
6. അസ് -- ഓസ് -- ആം
7. ഇ -- ഓസ് -- സു
1.(സം) സ് -- ഔ -- അസ്
2. അം -- ഔ -- അസ്
3. ആ -- ഭ്യാം -- ഭിസ്
4. എ -- ഭ്യാം -- ഭ്യസ്
5. അസ് -- ഭ്യാം -- ഭ്യസ്
6. അസ് -- ഓസ് -- ആം
7. ഇ -- ഓസ് -- സു
സുബന്തങ്ങള്‍ നാമം , നാമവിശേഷണം, സര്‍വനാമം
ഉദാഹരണം രാമഃ, വൃക്ഷഃ, സീതാ, സഃ
ഉദാഹരണം രാമഃ, വൃക്ഷഃ, സീതാ, സഃ
തിങ്ങന്തങ്ങള്‍ - ക്രിയാപദങ്ങള്‍
തിങ്ങ് എന്നാല്‍ പൂര്‍ണ്ണക്രിയാ പ്രത്യയങ്ങള്‍
തിങ്ങ് എന്നാല്‍ പൂര്‍ണ്ണക്രിയാ പ്രത്യയങ്ങള്‍
പരസ്മൈപദം
പ്രഥമപുരുഷന്‍ .-------തിപ് -- തസ് -- ഝി
മദ്ധ്യമ പുരുഷന്‍.-------സിപ് -- ഥസ് --ഥ
ഉത്തമപുരുഷന്‍.---------മിപ് -- വസ് -- മസ്
മദ്ധ്യമ പുരുഷന്‍.-------സിപ് -- ഥസ് --ഥ
ഉത്തമപുരുഷന്‍.---------മിപ് -- വസ് -- മസ്
ആത്മനേപദം
പ്രഥമപുരുഷന്‍ .-------ത -- ആതാം -- ഝ
മദ്ധ്യമ പുരുഷന്‍.-------ഥാസ് -- ആഥാം -- ധ്വം
ഉത്തമപുരുഷന്‍.---------ഇംഗ് -- വഹി -- മഹിങ്ങ്
മദ്ധ്യമ പുരുഷന്‍.-------ഥാസ് -- ആഥാം -- ധ്വം
ഉത്തമപുരുഷന്‍.---------ഇംഗ് -- വഹി -- മഹിങ്ങ്
ഇവ രണ്ടിലും പെടാത്തവ അവ്യയങ്ങള്‍
സുബന്തങ്ങള്‍ നാല് തരം ആയി വിഭജിക്കാം
1. വിശേഷണ ശബ്ദങ്ങള്‍ - ശുചിഃ, മധുരഃ തുടങ്ങി
2. വിശേഷ്യശബ്ദങ്ങള്‍ - രാമഃ, മധുഃ
3. സര്‍വനാമങ്ങള്‍ - സഃ ത്വം, അഹം
4. സംഖ്യാശബ്ദങ്ങള്‍ - ഏകം , ദ്വേ , ത്രീണി
2. വിശേഷ്യശബ്ദങ്ങള്‍ - രാമഃ, മധുഃ
3. സര്‍വനാമങ്ങള്‍ - സഃ ത്വം, അഹം
4. സംഖ്യാശബ്ദങ്ങള്‍ - ഏകം , ദ്വേ , ത്രീണി
ഇനി ഇവയെ തന്നെ അജന്തം ഹലന്തം എന്നും രണ്ടായി തരം തിരിക്കാം
അച്ചുകളില്‍ അവസാനിക്കുന്നവ - സ്വരങ്ങളില്‍ അവസാനിക്കുന്നവ അജന്തങ്ങള്‍
ഹല്ലുകളില്‍ അവസാനിക്കുന്നവ - വ്യഞ്ജനങ്ങളില്‍ അവസാനിക്കുന്നവ ഹലന്തങ്ങള്‍
ഹല്ലുകളില്‍ അവസാനിക്കുന്നവ - വ്യഞ്ജനങ്ങളില്‍ അവസാനിക്കുന്നവ ഹലന്തങ്ങള്‍
ഈ അച് ഹല്ല് എന്ന പദങ്ങള്‍ എങ്ങനെ വന്നു എന്നറിയണ്ടെ?
പാണിനി ആണ് വ്യാകരണകര്‍ത്താവ് എന്നറിയാമല്ലൊ അല്ലെ?
അദ്ദേഹത്തിന്റെ പതിനാല് സൂത്രങ്ങള്‍ കാണുക
അദ്ദേഹ്ം അക്ഷരമാലയെ കോര്‍ത്തിണക്കിയ പദ്ധതിയാണ് ഇത്
അദ്ദേഹ്ം അക്ഷരമാലയെ കോര്‍ത്തിണക്കിയ പദ്ധതിയാണ് ഇത്
അ ഇ ഉ ണ്‍
ഋ ള്‍ ക്
ഏ ഓ ങ്
ഐ ഔ ച്
ഹ യ വ ര ട്
ല ണ്‍
ഞ മ ങ ണ മ്
ഝ മ ഞ്
ഘ ഢ ധ ഷ്
ജ ബ ഗ ഡ ദ ശ്
ഖ ഫ ഛ ഠ ഥ ച ട ത വ്
ക പ യ്
ശ ഷ സ ര്‍
ഹ ള്‍
ഋ ള്‍ ക്
ഏ ഓ ങ്
ഐ ഔ ച്
ഹ യ വ ര ട്
ല ണ്‍
ഞ മ ങ ണ മ്
ഝ മ ഞ്
ഘ ഢ ധ ഷ്
ജ ബ ഗ ഡ ദ ശ്
ഖ ഫ ഛ ഠ ഥ ച ട ത വ്
ക പ യ്
ശ ഷ സ ര്‍
ഹ ള്‍
ഈ ഓരൊ സൂത്രത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ക് ച് തുടങ്ങിയവ അതിനുള്ളിലുള്ള വര്‍ണ്ണങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രമാണ് - അവ പ്രയോഗത്തില്‍ ഉണ്ടാവില്ല.
ഇവയെ ഇത്തുകള്‍ എന്ന് പറയും
ഇവയെ ഇത്തുകള്‍ എന്ന് പറയും
ഇവയില്‍ ആദ്യത്തെ സൂത്രത്തിന്റെ ആദ്യാക്ഷരം (അ) മുതല്‍ നാലാ സൂത്രത്തിന്റെ അന്ത്യവര്‍ണ്ണമായ ച് വരെ ഉള്ള വര്‍ണ്ണങ്ങള്‍ എല്ലാം കൂടി ചേര്‍ന്നതാണ് അച്
അവ നമ്മുടെ സ്വരങ്ങള്‍ ആണെന്ന് വ്യക്തമായല്ലൊ അല്ലെ?
അവയില്‍ ഏതെങ്കിലും ഒന്ന് അന്ത്യത്തില്‍ വരുന്നത് അച് + അന്തം അജന്തം
അഞ്ചാം സൂത്രത്തിന്റെ ആദ്യാക്ഷരമായ ഹ മുതല്‍ അന്ത്യസൂത്രമായ ഹ ള്‍ (ഋ ക്കു ശെഷം വരുന്ന ശബ്ദമാണ് ഇത് പക്ഷെ എഴുതാന്‍ പറ്റുന്നില്ല) വരെ ഉള്ളവ ഹല്ലുകള്‍
അവ വ്യഞ്ജനങ്ങള്‍.
ഹല്ലില്‍ അവസാനിക്കുന്നവ ഹലന്തങ്ങള്‍
കൂടുതല്‍ എഴുതിയാല്‍ ഇനി ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കില്ല എന്നറിയാം അത് കൊണ്ട് ഇന്ന് ഇത്ര മതി അല്ലെ ഹ ഹ ഹ 

മുന്‍പ് നമ്മള്‍ കഃ എന്ന ഒരു ശബ്ദം പഠിച്ചു ആര് എന്ന തിന്റെ പുല്ലിംഗ രൂപം
അവന്‍ ആര് എന്ന അര്‍ത്ഥം വരുന്നത്
അവന്‍ ആര് എന്ന അര്‍ത്ഥം വരുന്നത്
ഇന്ന് അവള്‍ ആര് എന്ന സ്ത്രീലിംഗരൂപം പഠിക്കാം
പണ്ട് രാജാവിന്റെ അനിഷ്ടത്തിന് പാത്രമായ കാളിദാസന്‍ ദേശം വിട്ടു പോയി അത്രെ. അതില്‍ വിഷമിച്ച രാജാവ് കാളിദാസനെ കണ്ടുപിടിക്കുന്നതിനായി ഒരു സമസ്യ ഉണ്ടാക്കി പ്രചരിപ്പിച്ചു.
ആ സമസ്യ ഭംഗിയായി പൂരിപ്പിക്കുന്ന ആള്‍ മറ്റാരും ആകില്ല എന്നുറപ്പുള്‍ല രാജാവ് അതിലൂടെ കാളിദാസനെ കണ്ടുപിടിച്ചു എന്ന് കഥ
ആ സമസ്യ ആയിരുന്നു
"ക ഖ ഗ ഘ"
അതിനെ കാളിദാസന്‍ പൂരിപ്പിച്ചത് ഇപ്രകാരം
"കാ ത്വം ബാലേ?
കാഞ്ചനമാലാ
കസ്യാഃ പുത്രീ?
കനകലതായാ
കിം വാ ഹസ്തേ?
താലീപത്രം
കാ വാ രേഖാ?
ക ഖ ഗ ഘ"
കാഞ്ചനമാലാ
കസ്യാഃ പുത്രീ?
കനകലതായാ
കിം വാ ഹസ്തേ?
താലീപത്രം
കാ വാ രേഖാ?
ക ഖ ഗ ഘ"
കാ= ആര്
ത്വം = നീ
ബാലേ ( ഹേ ബാലേ)= അല്ലയോ പെണ്‍കുട്ടീ
ത്വം = നീ
ബാലേ ( ഹേ ബാലേ)= അല്ലയോ പെണ്‍കുട്ടീ
അപ്പോള്‍ ആദ്യത്തെ വരിയുടെ അര്‍ത്ഥം അല്ലയൊ പെണ്‍കുട്ടീ നീ ആരാണ്?
മറുപടി
കാഞ്ചനമാലാ = ഞാന്‍ കാഞ്ചനമാല
കസ്യാഃ പുത്രീ = ആരുടെ മകള്‍ ആണ്?
കനകലതായാഃ = കനകലതയുടെ
കിം = എന്ത്
വാ = ആണാവൊ
ഹസ്തേ = കയ്യില്‍
കാഞ്ചനമാലാ = ഞാന്‍ കാഞ്ചനമാല
കസ്യാഃ പുത്രീ = ആരുടെ മകള്‍ ആണ്?
കനകലതായാഃ = കനകലതയുടെ
കിം = എന്ത്
വാ = ആണാവൊ
ഹസ്തേ = കയ്യില്‍
(ഇതിനെ ഹസ്തെ കിം തേ എന്നും പറയാറുണ്ട് പക്ഷെ തുടക്കം എല്ലാം ക യില്‍ ആയത് കൊണ്ട് ആദ്യത്തെതാണ് നല്ലത് എന്ന് എന്റെ അഭിപ്രായം)
താലീപത്രം = പനയോല
കാ വാ രേഖാ? = അതില്‍ എഴുതിയിരിക്കുന്നത് എന്താണ്?
ക ഖ ഗ ഘ
ക ഖ ഗ ഘ
അപ്പോള്‍ സ്ത്രീലിംഗത്തില്‍
കാ -- കേ -- കാ
കാം -- കേ -- കാ
കയാ -- കാഭ്യാം -- കാഭിഃ
കസ്യൈ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കയോഃ -- കാസാം
കസ്യാം -- കയോഃ -- കാസു
കാം -- കേ -- കാ
കയാ -- കാഭ്യാം -- കാഭിഃ
കസ്യൈ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കയോഃ -- കാസാം
കസ്യാം -- കയോഃ -- കാസു
ഈ ഒരു രൂപം പഠിച്ചാല്‍
അവള്‍ എന്ന് അര്‍ത്ഥം വരുന്ന പദവും എളുപ്പം ആകും
അവന്‍ എന്നതിന് സഃ എന്ന തഛബ്ദം പുല്ലിംഗം കണ്ടില്ലെ? അതിന്റെ സ്ത്രീലിംഗരൂപം
അവള്‍ എന്ന് അര്‍ത്ഥം വരുന്ന പദവും എളുപ്പം ആകും
അവന്‍ എന്നതിന് സഃ എന്ന തഛബ്ദം പുല്ലിംഗം കണ്ടില്ലെ? അതിന്റെ സ്ത്രീലിംഗരൂപം
സാ -- തേ -- താ
താം -- തേ -- താ
തയാ -- താഭ്യാം -- താഭിഃ
തസ്യൈ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- തയോഃ -- താസാം
തസ്യാം -- തയോഃ -- താസു
താം -- തേ -- താ
തയാ -- താഭ്യാം -- താഭിഃ
തസ്യൈ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- തയോഃ -- താസാം
തസ്യാം -- തയോഃ -- താസു
യാവള്‍ ഒരുവള്‍ എന്നര്‍ത്ഥം വരുന്ന ഒരു പദം ഉണ്ട്
"യാ വീണാവരദണ്ഡമണ്ഡിതകരാ -- സാ മാം പാതു സരസ്വതി--= യാവള്‍ ഒരുവള്‍ ആണൊ ശ്രേഷ്ഠമായ വീണയാല്‍ അലംകരിക്കപ്പെട്ട കൈകളോടു കൂടിയവള്‍ അങ്ങനെയുള്ള സരസ്വതി മാം പാതു - എന്നെ രക്ഷിക്കുമാറാകട്ടെ---- ഇത് കേട്ടിട്ടുണ്ടല്ലൊ അല്ലെ?
അതും ഇതുപോലെ തന്നെ
യാ -- യേ -- യാ
യാം -- യേ -- യാ
യയാ -- യാഭ്യാം -- യാഭിഃ
തുടര്‍ന്ന് പഴയത് പോലെ അങ്ങ് പഠിച്ചാല്‍ മതിഏക ദ്വി ബഹു
യാം -- യേ -- യാ
യയാ -- യാഭ്യാം -- യാഭിഃ
തുടര്‍ന്ന് പഴയത് പോലെ അങ്ങ് പഠിച്ചാല്‍ മതിഏക ദ്വി ബഹു
No comments:
Post a Comment