സമ്പത്ത്
സമ്പത്ത് എന്നാല്‍ എന്താ ണ്?അത് പണം ആണോ ?സ്വര്‍ണ്ണം ആണോ ?വസ്തുക്കള്‍ ആണോ ?പലര്‍ക്കും ഇതില്‍ ഏതെങ്കിലുംആണ് .എന്നാല്‍ ഇതൊന്നും സമ്പത്ത് അല്ല .
കര്‍മ്മവും ജ്ഞാനവും ആണ് ജീവന്‍റെ സമ്പത്തുകള്‍ .അവ അവസാനിക്കാതെ യിരിക്കും വരെ സംസാര യാത്ര അവസാനിക്കുന്നില്ല .ജീവന്‍റെ കര്‍മ്മ -ജ്ഞാ നങ്ങള്‍ ജീവിതത്തിനും മരണത്തിനും രൂപം കൊടുക്കുന്നു .
അതേത് ആള്‍ക്കാരുടെ ശുഭാശുഭ കര്‍മ്മ ഗതി അനുസരിച്ചും ശാസ്ത്രം ,ഗുരു ശിക്ഷ മുതലായവയുടെ ശ്രവണ മനുസരിച്ച് ഉണ്ടാകുന്ന വാസനകള്‍ക്കു അനുസരിച്ച് ജീവാത്മാക്കള്‍ ശരീര ധാരണ ത്തിനു വേണ്ടി പശു പക്ഷി മനുഷ്യ യോനികളില്‍ കൂടി ജന്മമെടുക്കുന്നു .
പുണ്ണ്യ പാപങ്ങള്‍ തുല്യം ആയി വന്നാല്‍ മനുഷ്യ ജന്മവും പാപ ഫലങ്ങള്‍ അധികം ആയാല്‍ പശു പക്ഷി തിര്യക്ക് ജന്മം കിട്ടുന്നു .അത്യന്ത പാപികള്‍ വൃക്ഷം ലത പര്‍വ്വതം ചെടി തുടങ്ങിയവയെ പ്രാപിക്കുന്നു .
ജീവന്‍റെ ഇഹ പരങ്ങളായ ഏതേതു രൂപത്തിനും കാരണം ജീവന്‍റെ കര്‍മ്മ ജ്ഞാന വിഷയമായ സംസ്കാരം തന്നെ .
കര്‍മ്മ ഫലങ്ങള്‍ തരുന്നതും പരമാത്മാവും അത് അനുഭവിക്കുന്ന ജീവനും ഒന്ന് തന്നെ .എന്നാല്‍ കര്‍മ്മ ഗതി അവസാനിക്കാത്ത കാലത്തോളം ജീവാത്മാവ് സംസാരത്തില്‍ ചുറ്റി കറങ്ങുന്നു .കര്‍മ്മ ബന്ധം അവസാനിക്കുമ്പോള്‍ ജീവത്വം വിട്ടു കേവല സ്വരൂപിയാകുന്നു .
പ്രസ്തുത പരമാത്മാവ് ആകുന്ന ബ്രഹ്മ തത്വം എല്ലാവരുടെയും ഹൃദയാന്തര്‍ ഭാഗത്ത് അന്തര്യാമി ആയി വിളങ്ങുന്നു .
മറ്റെല്ലാ തത്വങ്ങളും ഉറങ്ങുംപോളും ഉണര്‍ന്നിരിക്കുന്നു .പ്രളയകാലത്ത് എല്ലാം ലയിക്കുംപോളും ഉണര്‍ന്നിരിക്കുന്നു .അതാണ് പരമാത്മാവ്
(യമന്‍ നചികേതസ്സിനോടു)...gowindan namboodiri
No comments:
Post a Comment