Thursday, September 21, 2017

ആഗ്രഹത്തിനനുസരിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങിനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്‍റെ ശത്രുക്കളില്‍ പ്രമുഖര്‍. ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്. ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു..
devibhagavathamnithyaparayanam

No comments:

Post a Comment