Friday, September 22, 2017

ഒരിക്കൽ  ആശ്രമം  സന്ദർ
ശിച്ച ദേവർഷിയായ നാരദ
നോട്  വാല്മീകി   ചോദിച്ചു
"കോന്വസ്മിൻ    സാമ്പ്രതം
ലോകേ  ഗുണവാൻ   കശ്ച
വീര്യവാൻ/  ധർമ്മജ്ഞശ്ച
കൃതജ്ഞശ്ച     സത്യവാക്
യോ ദൃഢവ്രതഃ "
ഈ ലോകത്തിൽ ഗുണവാ
നും  വീര്യവാനും      ധർമ്മം
അറിയുന്നവനും    ഉപകാര
സ്മരണയുള്ളവനും  സത്യ
വാദിയും ദൃഢബുദ്ധിയുള്ള
വനുമായിട്ട് ആരുണ്ട്? തുട
ർന്ന് വാല്മീകി ഗുണങ്ങളെ
വ്യക്തമാക്കുന്നു.  സർവ്വഭൂ
തഹിതേരതത്വം(എല്ലാവരു
ടേയും   ഹിതത്തെ  അഭില
ഷിക്കൽ)പ്രിയദർശിത,ആ ദ്ധ്യാത്മികജ്ഞാനം,ക്രോധ
ജയം, അനസൂയത, ധർമ്മ
രോഷം     എന്നിവയാണവ
മുനിയുടെ ചോദ്യത്തിന് നാ
രദൻ മറുപടിയായി ശ്രീരാമ
നെ      അവതരിപ്പിക്കുന്നു.
"ഇക്ഷ്വാകുവംശപ്രഭവഃ  രാ
മോ നാമ ജനൈഃ ശ്രുത...."
പതിനഞ്ചു  ശ്ലോകങ്ങളിലാ
യി നാരദൻ  രാമന്റെ ഗുണ
ഗണങ്ങളെ പറ്റി വർണ്ണിക്കു
ന്നു.  രാമന്റെ    ജീവിതകഥ
പറഞ്ഞു  കൊടുക്കുകയും
 ചെയ്തു. (വീണാപാണിയു
മുപദേശിച്ചു     രാമായണം എന്നാണ്   അദ്ധ്യാത്മരാമാ
യണത്തിൽ)
രാമനെപ്പോലെ    സർവ്വഗു
ണസമ്പന്നനായ  ഒരുത്തമ
മനുഷ്യനാകാനാണ്    ശ്രമി
ക്കേണ്ടത്.   ഇപ്രകാരമുള്ള
വരാകണം       രാജ്യഭരണം
കൈയ്യാളേണ്ടത്. ഈ അർ
ത്ഥത്തിലാണ്       ഗാന്ധിജി       ഭാരതം    രാമരാജ്യമാകണ
മെന്നാഗ്രഹിച്ചത്.

No comments:

Post a Comment