മൂന്നാം ദിവസം ചന്ദ്രഖണ്ഡ
വാഗ് ശുദ്ധി അഥവാ നല്ലത് സംസാരിക്കുക അതിനു വേണ്ടിയുള്ളതാണ് മൂന്നാംദിനം. ഇന്ദ്രിയങ്ങളില്‍ പ്രബലനാണ് വാക്ക് അഥവാ നാവ്. വാക്ക് നല്ലതായാല്‍ പ്രവൃത്തി നന്നാകും, മനസ്സും. നമ്മുടെ വാക്കുകളില്‍ ദേവീചൈതന്യം ഉണ്ടാകണം.
ഈശ്വരി വിളയാടുന്ന വാക്കുകള്‍ ലക്ഷ്യത്തെ പ്രാപിക്കും. പൊള്ളവാക്കുകള്‍ക്ക് പ്രസക്തി ഇല്ല. സ്വാമി വിവേകാനന്ദന്‍, അരവിന്ദ മഹര്‍ഷി, ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കളുടെ വാക്കുകള്‍ ഇന്നും ജ്വലിക്കുന്നു. മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നു. നവരാത്രിയുടെ മൂന്നാം ദിവസം വാഗ്ശുദ്ധിക്കായി പരിശ്രമിക്കണം.
നാലാം ദിവസം കൂശ്മാണ്ഡം
ദേവി ഉപാസകനിലേക്ക് പ്രവേശിക്കുന്ന ദിനം. ശരീരത്തിലേയും മനസ്സിലേയും മാലിന്യമകറ്റണം. മനോമാലിന്യം നീക്കുന്നതിലാണ് ഭക്തന്റെ വിജയം. ഭക്തിയുടെ ഉദ്ദേശ്യം അതുതന്നെ. ദുര്‍ഗന്ധപൂരിതമായ മനസ്സാകുന്ന മുറിയില്‍ സുഗന്ധം പരത്താന്‍ സാധിക്കണം. വാതായനങ്ങള്‍ തുറന്നിടണം. മനസ്സിന്റെ വാതില്‍ കൊട്ടിയടയ്ക്കരുത്. ദുഷ്ചിന്തകളെ പുറത്താക്കണം,
ഈശ്വരചിന്തയെ പ്രവേശിപ്പിക്കണം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഈശ്വര ചിന്ത. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഒരിക്കല്‍ പറഞ്ഞു, എനിക്ക് പ്രസവമുറിയില്‍ നില്‍ക്കുമ്പോഴും ചോറ്റാനിക്കര ഭഗവതിയുടെ മുന്നില്‍ നില്‍ക്കുന്നപോലെയാണ്. കര്‍മ്മത്തിന്റെ വിജയം ഇവിടെയാണ്. ദേവി മനസ്സില്‍ നിറഞ്ഞുനല്‍ക്കുമ്പോള്‍ കൈകള്‍ക്കും കരുത്തുണ്ടാകും.
അഞ്ചാം ദിവസം സ്‌കന്ദമാതാ
സേവനമനഃസ്ഥിതിയെന്ന മഹത്തായ ഗുണം ആര്‍ജിക്കാനുള്ള ദിനമാണ്. പരനെ നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് ആനയിക്കുന്നതാണ് സേവനം. സേവനത്തിലൂടെയാണ് നമ്മുടെ ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നത്. മനസ്സ്, ശരീരം, വാക്ക് എന്നിവകൊണ്ടു വേണം സേവനം. ദാഹിച്ച് വലയുന്നവന് തണുത്ത വെള്ളം പോലെയാണ് യഥാര്‍ത്ഥ സേവനം. ഇത് നവരാത്രി സന്ദേശമാണ്.
അര്‍ഹിക്കുന്നവരെ സേവിക്കുന്നതിലൂടെ ഈശ്വരമാര്‍ഗ്ഗത്തില്‍ അനായാസേന സഞ്ചരിക്കാം. നമ്മുടെ അന്തരാത്മാവ് പ്രകാശിക്കും. ഈ പ്രകാശത്തില്‍ സര്‍വ്വവും ദൃശ്യമാകും. തെറ്റിനെ നീക്കി ശരിയെ കണ്ടെത്താന്‍ സാധിക്കും. പലരും ക്ഷേത്രത്തിലെ പോരായ്മകള്‍ പറയും. പ്രദക്ഷിണവഴിയില്‍ കിടക്കുന്ന കല്ലും ചപ്പും നോക്കി ഭാരവാഹികളെയും ജീവനക്കാരേയും ആക്ഷേപിക്കും. പക്ഷെ സ്വയം അതു നീക്കുന്നവര്‍ തുച്ഛം.
ആറാം ദിവസം കാത്യായനി
ജ്ഞാനത്തിന്റേതാണ് ആറാം ദിനം. ജ്ഞാനം എന്നത് അനുഭൂതിയാണ്. വായനയിലൂടെയും ഗുരുമുഖത്തു നിന്നും, പരിസരനിരീക്ഷണത്തില്‍ നിന്നും ജ്ഞാനം ലഭിക്കണം. അതിന് എല്ലാ വസ്തുക്കളിലും എല്ലാ സംഭവങ്ങളിലും സൂക്ഷ്മനിരീക്ഷണം ആവശ്യമാണ്. നിരീക്ഷണപാടവമാണ് ജ്ഞാനം.
മനസ്സില്‍ ഭയം പാടില്ല. നിര്‍ഭയത്വം ശ്രേഷ്ഠഗുണമാണ്. നിര്‍ഭയത്വം ശുദ്ധമായ ദേവീവിശ്വാസത്താല്‍ ലഭിക്കും. ഈ നിര്‍ഭയത്വമാണ് യഥാര്‍ത്ഥ ജ്ഞാനം. ജ്ഞാനമാണ് ഈശ്വരന്‍.
ജന്മഭൂമി: http://www.janmabhumidaily.com/news708640#ixzz4tM3NfWvr
No comments:
Post a Comment