Thursday, September 21, 2017

അരൂത.

ശാസ്ത്രനാമം റൂട്ട കാല്‍പ്പന്‍സിസ്. (Ruta Chalepensis)-
സംസ്‌കൃതം- ഗുച്ചാപത്ര;
തമിഴ്: അറുവാത.
കാണപ്പെടുന്ന സ്ഥലങ്ങള്‍: തണുപ്പ് കൂടുതലുള്ള വരണ്ട സ്ഥലങ്ങളില്‍ വിട്ടുമുറ്റത്ത് ചെടികളായും കളകളായും കാണുന്നു. കേരളത്തില്‍ മൂന്നാര്‍, മറയൂര്‍, ദേവികുളം, മാങ്കുളം ഭാഗങ്ങളിലെ തമിഴ് കോളനികളില്‍ നട്ടുവളര്‍ത്തുന്നുണ്ട്.
തമിഴരുടെ വിശ്വാസമനുസരിച്ച് ഈ ചെടി വളരുന്ന വീട്ടില്‍ അശുദ്ധാത്മാക്കളുടെ സാന്നിധ്യം ഉണ്ടാവില്ല. കേരളത്തിലും കുഞ്ഞുങ്ങള്‍ക്ക് ഗ്രഹബാധ ഉണ്ടാവാതിരിക്കാന്‍ ഇളംതണ്ട് കയ്യില്‍ കെട്ടാറുണ്ട്.
പ്രത്യുല്‍പാദനം: വിത്തുകളില്‍നിന്നും; ചെടിയുടെ തായത്തണ്ടില്‍നിന്നും പ്രത്യുല്‍പാദനം നടത്താം. ഔഷധത്തിന് വേര്, വിത്ത്, ചെടി, സമൂലം.
ഔഷധ പ്രയോഗങ്ങള്‍: പനി വരുമ്പോള്‍ ചെടി സമൂലം അരച്ച് ദേഹമാസകലം പൂശിയാല്‍ പൂര്‍ണമായും ഭേദപ്പെടുമെന്ന് തമിഴ് ഗ്രാമീണര്‍ പറയുന്നു.
(2) അപസ്മാരത്തിന്റെ ആരംഭദശയില്‍ അരൂത സമൂലം ഇടിച്ചു പിഴിഞ്ഞ ചാറ് 10 മില്ലി വീതം, അര സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കണം. ഒപ്പം സമൂലം അരച്ചു പിഴിഞ്ഞ് ദേഹമാസകലം പൂശുകയും ചെയ്താല്‍ രോഗത്തിന് ശമനം ഉണ്ടാകും. കുട്ടികളിലെ അപസ്മാരം ഈ മരുന്ന് സേവയിലൂടെ ഭേദമാകും.
(3) ശബ്ദം നഷ്ടപ്പെട്ടാല്‍: നമുക്ക് ഏത് പ്രായത്തിലും ശബ്ദം നഷ്ടപ്പെടാം. ഇങ്ങനെ ശബ്ദം (സ്വരം) നഷ്ടപ്പെടുന്നവര്‍ 50 ഗ്രാം അരുത വേര് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി 500 മില്ലി ചാരായത്തിലോ ബ്രാണ്ടിയിലോ ചേര്‍ത്ത് 15 ദിവസം കുപ്പിയില്‍ അടച്ചുവെയ്ക്കുക. 16-ാം ദിവസം മുതല്‍ കുപ്പി നന്നായി കുലുക്കി ഒരു ഔണ്‍സ് (30 മില്ലി) വീതം രാവിലെയും അത്താഴശേഷവും 15 ദിവസം സേവിച്ചാല്‍ സ്വരം തിരിച്ചുകിട്ടും.
(4) അല്‍ഷിമേഴ്‌സ് (ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക്): അരൂതയില ഇടിച്ചു പിഴിഞ്ഞ ചാര്‍ 15 മില്ലി, കരിനൊച്ചി ഇല ഇടിച്ചുപിഴിഞ്ഞ ചാര്‍ 15 മില്ലി, കൊടങ്ങല്‍ സമൂലം ഇടിച്ചുപിഴിഞ്ഞ ചാര്‍ 15 മില്ലി ഇവ മൂന്നും ചേര്‍ത്ത് അതില്‍ 5 മില്ലി തേന്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം വീതം 90 ദിവസം സേവിച്ചാല്‍ ഓര്‍മ്മക്കുറവ് 70 ശതമാനവും മാറിക്കിട്ടും. പല ആശ്രമങ്ങളിലും പ്രകൃതി ചികിത്‌സാ കേന്ദ്രങ്ങളിലും ഈ ചികിത്‌സ നടത്തുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news708664#ixzz4tM3hTsod

No comments:

Post a Comment