Thursday, September 28, 2017

ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി
========================
നമ്മുടെ മനസ്സിൽ മഹത്തായ ആശയങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെങ്കിൽ ചീത്ത വാസനകളാകുന്ന ആലസ്യം, അജ്ഞത, നിശ്ചലത, തുടങ്ങിയ തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കേണ്ടതുണ്ട്. ഇത്തരം വാസനകളെ ഒഴിവാക്കാൻ നാം പ്രയസപ്പെടുന്നു. അത്തരം തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കുന്നതിന് നവരാത്രിയിൽ മഹിഷാസുരമർദ്ധിനിയായ ദുർഗ്ഗാദേവി നാം പൂജിക്കുന്നത്.
ജ്ഞാനം സിദ്ധിക്കുവാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട് അതിനായി മനസ്സിനെ ശിദ്ധീകരിക്കലാണ് ലക്ഷീപൂജയുടെ ഉദ്ദേശ്യലക്ഷ്യം. ധനസമ്പാദനത്തിലാണ് മിക്കവരും ലക്ഷീദേവീയെ ആരാധിക്കുന്നത്. എന്നാൽ മനസ്സിനെ പാകപ്പെടുത്താതെയിരുന്നാൽ നേടുന്ന സമ്പത്തുകൊണ്ട് സുഖം അനുഭവിക്കുകയില്ല. മനസ്സിനെശുദ്ധീകരിച്ചുകൊണ്ട് നേടുന്ന ആത്മീയശക്തിയാണ് ശരിയാണ സമ്പത്ത്. മനസ്സിനെ ശാന്തമാക്കുന്ന സംയമനം, സഹിഷ്ണുത, സമർപ്പണം തുടങ്ങിയ മൂന്ന് വിധത്തിലുള്ള ധനത്തെയാണ് ആദിശങ്കരൻ വിവേകചൂഡാമണിയിൽ സമ്പത്തായി പരിഗണിച്ചിരിക്കുന്നത് മനസ്സിനെ വേണ്ടവിധത്തിൽ പാകപ്പെടുത്തിയാൽ മാത്രമേ മനസ്സിനുമേൽ വിജയം നേടുവാൻ സാധിക്കുകയുള്ളൂ അതാണ് ലക്ഷ്മീ പൂജകൊണ്ട് ലക്ഷ്യമിടുന്നത്.

മനോനിയന്ത്രണത്തിന് ജ്ഞാനസമ്പാദനം തന്നെയാണ് മാത്രമാണ് ഏകമാർഗ്ഗം ആത്മാവിനെപ്പറ്റിയുള്ള പരമോന്നതജ്ഞാനത്തിന്റെ അധി ദേവതയാണ് സരസ്വതി. വേദങ്ങളിൽ പലതരത്തിലുള്ള പഠനങ്ങളെ പറ്റി പറയുന്നുണ്ടെങ്കിലും. അതിൽ ഏറ്റവും പ്രധാനമായത് ആത്മീയശക്തിയെപ്പറ്റിയുള്ള പഠനം തന്നെയാണ് . ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഇങ്ങനെ പറയുന്നു. .." ആത്മാവിനെപ്പറ്റിയുള്ള ബോധം തന്നെയാണ് യഥാർത്ഥ ജ്ഞാനം അതു തന്നെയാണ് എന്റെ വിഭൂതിയും എന്റെ തേജസ്സും" ... ആ ജ്ഞാനസമ്പാദനമാണ് സരസ്വതീ പൂജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
അങ്ങനെ മനസ്സിൽ നിന്ന് ചീത്തചിന്തകളെ നീക്കാൻ ദുർഗ്ഗാപൂജ നടത്തുമ്പോൾ ഉന്നതമായ മൂല്യങ്ങളെയും സ്വഭാവ വിശേഷങ്ങളെയും സാംശീകരിക്കുവാൻ ലക്ഷ്മീ ദേവിയെയും ഏറ്റവും പ്രധനമായ ആത്മീയ പരിജ്ഞാനം നേടുവാൻ സരസ്വതീ ദേവിയെയും പൂജിക്കുന്നു...rajeev

No comments:

Post a Comment