Thursday, September 28, 2017

ഭൂമിയും ദേവിയും
ഭൂമി ഒരു ഗ്രഹം മാത്രമാണ് .അത് ചവിട്ടി നടക്കാനും വീട് വയ്ക്കാനും ഉള്ളതാണ് .ഇതാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത് .അതാണ്‌ ആധുനിക ശാസ്ത്രം .ഭൂമിയെ നാം ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നില്ല .എല്ലാം സഹിക്കുന്നതും എല്ലാം തരുന്നതും ആണ് ഭൂമാതാ.നമസ്കരിക്കുമ്പോള്‍ നാം ആ മാതാവിനെ ബഹുമാനിക്കുന്നു .
മരങ്ങള്‍ വെട്ടുമ്പോള്‍ ഭൂമിയെ നഗ്നയാക്കുന്ന പാപം ആണ് ചെയ്യുന്നത് എന്ന് മറക്കുന്നു .
ഭാരതീയ സങ്കല്പത്തില്‍ ഭൂമി ദേവിയാണ് .ദേവീ ഭാഗവതത്തില്‍ പരാശക്തിയായ ദേവീ ചൈതന്യത്തിന്‍റെ അംശഅവതാരം ആയി ആണ് ഭൂമി ദേവിയെ പറ്റി പറയുന്നത് .
അശ്വമേധ ശതം പുണ്ണ്യം
ലഭതേ നാത്ര സംശയ :
ഭൂമി ദേവ്യാ മഹാ സ്തോത്രം
സര്‍വ കല്യാണ കാരകം
ഭൂമി ദേവിയെ പൂജിച്ചാല്‍ നൂറു അശ്വ മേധം ചെയ്യുന്ന ഫലം കിട്ടുന്നു
ഭൂമി ഗംഗ തുളസി ചെടികള്‍ എല്ലാം പരാശക്തിയുടെ അംശാവതരാങ്ങള്‍ തന്നെ .അവയെ ദേവിരൂപത്തില്‍ വണങ്ങണം ഉപാസിക്കണം .
നിത്യവും രാവിലെ ഭൂമിയെ തൊട്ടു നെറ്റിയില്‍ വയ്ക്കുന്ന ആചാരം പരാശക്തിയെ വണങ്ങുന്നത് ആണ് .അത് കഴിയുന്നതും മുടക്കാതെ ഇരിക്കുക..gowindan namboodiri

No comments:

Post a Comment