Friday, September 22, 2017

ഗുരു വിളിക്കുമ്പോള്‍ ചെന്നു പഠിക്കുക: പറയാതെതന്നെ ഗുരുകുലകര്‍മ്മങ്ങള്‍ചെയ്യുക: ഗുരുവിനേക്കാള്‍ മുമ്പെ ഉണരുക: ഗുരു ഉറങ്ങിയിട്ടുറങ്ങുക: മൃദുസ്വഭാവവും അടക്കവും തന്‍േറടവും ഉള്ളവനായിരിക്കുക: നിഷ്ംകളില്‍ ഒട്ടും പതറാതിരിക്കുക: മുടങ്ങാതെ പംിക്കുക: ഇത്രയുമായാല്‍ ബ്രഹ്മചാരിയായി. ധര്‍മ്മപ്രകാരം വരുന്ന ധനം നേടി യജ്ഞവും ദാനവും ചെയ്യുക: എന്നും അതിഥികളെ ഊട്ടുക: അന്യന്മാര്‍ കൊടുക്കാത്തത് എടുക്കാതിരിക്കുക ഇതാണ് ഗൃഹസ്ഥന്മാര്‍ക്കു പണ്ടേയുള്ള മുറ. സ്വപ്രയത്‌നംകൊണ്ടുതന്നെ കഴിയുക: പാപത്തില്‍നിന്നു പിന്മാറുക: പരന്മാര്‍ക്കു ദാനം ചെയ്യുക: അന്യരെ ദുഃഖിപ്പിക്കാതിരിക്കുക: മനനശീലമുള്ളവനും നിയമപ്രകാരമുള്ള ആഹാരചേഷ്ടകളോടുകൂടിയവനും ആയിരിക്കുക: ഇങ്ങനെ വാനപ്രസ്ഥജീവിതം നയിക്കുന്നവന് മഹാഫലം ഉണ്ടാകും. വയറുപിഴപ്പുദ്ദേശിച്ചു പണിയെടുക്കാതെ, സദ്ഗുണശാലിയായി, സര്‍വ്വദാ ജിതേന്ദ്രിയനും സര്‍വ്വത്ര നിഃസംഗനുമായി. ഒരുവീട്ടിലും കൂടാതെ മഹിമ പുറത്തു കാണിക്കാതെ, വിഷയങ്ങളില്‍ പ്രചരിക്കാതെ ഏകാകിയായി ദേശംതോറും സഞ്ചരിക്കുന്നവനാണ് സന്ന്യാസി
വിവേകാനന്ദസാഹിത്യസര്‍വ്വസ്വം 1 കര്‍മ്മയോഗം

No comments:

Post a Comment