Tuesday, September 26, 2017

ക്ഷേത്രദര്‍ശനം നടത്തുന്ന സാധാരണക്കാരന്‍ ചെയ്യുന്ന ക്രിയകളില്‍ ഒന്നാണ് പ്രദക്ഷിണം. ദേവനെ ഒരു കേന്ദ്രബിന്ദുവായി കല്‍പിച്ച് അതിന് ചുറ്റും ഘടികാരത്തിന്റെ സൂചികള്‍ കറങ്ങുന്ന ക്രമമനുസരിച്ച് വര്‍ത്തുളാകാരത്തില്‍ ചുറ്റും വയ്ക്കുന്നതാണ് പ്രദക്ഷിണം.
ഇത് ദേവപ്രീതികരമാണ്. ശ്രീകോവിലിന്റെ ചുറ്റും ഇന്ദ്രാദി ദിക്പാലന്മാരേയും മറ്റുചില ദേവന്മാരേയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകള്‍ കാണാം. ആ ബലിക്കല്ലുകള്‍ വരെയുള്ള സ്ഥലത്തെയാണ് അന്തര്‍മണ്ഡലം എന്ന് അര്‍ത്ഥമാക്കുന്നത്. അതിന് പുറത്തുകൂടിവേണം പ്രദക്ഷിണം വെയ്ക്കുവാനെന്നാണ് വിധി.
ഭക്തന്‍ ഗര്‍ഭഗൃഹത്തേയല്ല പ്രദക്ഷിണം വയ്‌ക്കേണ്ടത്. ലോകപാല പ്രതിഷ്ഠ ചെയ്ത അന്തര്‍മണ്ഡലത്തെയാണ്. അങ്ങനെ ചെയ്ത പ്രദക്ഷിണത്തിന്റെ മൂന്ന് മടങ്ങ് ഫലം കിട്ടുന്നതാണ് നാലമ്പലത്തിനെ വലത്തുവച്ചാല്‍. അതായത് പുറത്തെ ബലിക്കല്ലുകളുടേയും പുറത്തുകൂടി ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന്റെ പുറമെകൂടി പ്രദക്ഷിണം വച്ചാല്‍ ആദ്യത്തേതിന്റെ നാലിരട്ടി ഫലം കിട്ടുന്നതാണ്.
ക്ഷേത്രമൈതാനത്തെ മുഴുവനായി പ്രദക്ഷിണം ചെയ്താല്‍ അഞ്ചിരട്ടി ഫലവും ആ ക്ഷേത്രം സ്ഥിതിചെയ്യുന്ന നാടിനെ പ്രദക്ഷിണം വച്ചാല്‍ ആറിരട്ടി ഫലവും ലഭിക്കും.
അന്തര്‍മണ്ഡലമെന്നത് ദേവന്റെ മുഖത്തേയും സൂക്ഷ്മമായ മാനസിക ശരീരത്തേയും നാലമ്പലവും മതില്‍ക്കെട്ടും അരവരെയൊക്കെ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതുമായ ദേവന്റെ സ്ഥൂല സൂക്ഷ്മാദിദേഹസമുച്ചയത്തേയും സൂചിപ്പിക്കുന്നു.
(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news711652#ixzz4tpWcmfGe

No comments:

Post a Comment