Monday, September 25, 2017

ശാണ്ഡില്യവിദ്യ..(ഛാന്ദോഗ്യോപനിഷത്ത്.)

മനസ്സിന്റെ അഗാധതയിലുള്ള ഇച്ഛയെന്തോ അതാണ് മനുഷ്യൻ എന്ന ഇതിലെ കണ്ടെത്തൽ പ്രസിദ്ധമാണ്. ഈ ജീവിതത്തിലെ ഏറ്റവും തീവ്രമായ അഭിലാഷമാണ് ഓരോരുത്തരുടേയും വരുവാനിരിക്കുന്ന ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതിനാൽ, ആത്മതത്ത്വത്തെ പ്രാപിക്കുകയെന്നതാകട്ടെ നമ്മുടെ തീവ്രാഭിലാഷം. അരിമണിയേക്കാളും, ചാമയരിയേക്കാളും എന്നല്ല ചാമയരിയുടെ കാമ്പിനേക്കാളും തന്നെ സൂക്ഷമാണ് ആത്മാവ്. എന്നാൽ ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്ന അതിന് ഭൂമിയേയും, അകാശത്തേയും, ലോകങ്ങളെല്ലാത്തിനേയും അതിശയിക്കുന്ന വലിപ്പമുണ്ട്. ആ ആത്മതത്ത്വമാണ് ബ്രഹ്മം. അഹംബോധം നശിക്കുമ്പോൾ നാം അതിൽ എത്തിച്ചേരുന്നു

No comments:

Post a Comment