Thursday, September 28, 2017

അ​വ​ന​വ​ന്‍റെ ഉ​ള്ളി​ൽ ത​ന്നെ​യു​ള്ള ആ​സു​ര ശ​ക്തി​ക​ളാ​യ കാ​മ-​ക്രോ​ധ- ലോ​ഭ- മോ​ഹ-​മ​ദ- മാ​ത്സ​ര്യാ​ദി​ക​ളാ​യ നീ​ത​വാ​സ​ന​ക​ളെ​യും ദു​ഷ്ട ചി​ന്ത​ക​ളെ​യും നി​ഷ്ക​പ​ട ഭ​ക്തി​യോ​ടെ​യു​ള്ള ആ​രാ​ധ​ന മൂ​ലം ഉന്മൂല​നം ചെ​യ്ത് ധ​ന്യ​ത​യും കൃ​താ​ർ​ഥ​ത​യും കൈ​വ​രി​ച്ച് ശാ​ന്തി​യും സ​മാ​ധാ​ന​വും നേ​ടി ജീ​വി​ത വി​ജ​യ​ത്തി​ലൂ​ടെ സാ​ക്ഷാ​ത്കാ​രം തേ​ടു​ന്ന മ​നു​ഷ്യ​ന്‍റെ ആ​ത്മീ​യ​സാ​ധ​ന​യും സ​ഹ​ന​ത്തി​ലൂ​ടെ​യും ഭ​ക്തി​യെ ശു​ദ്ധീ​ക​രി​ച്ച് എ​ടു​ക്കു​ന്ന ആ​ത്മീ​യാ​ഘോ​ഷ​മാ​ണ് ന​വ​രാ​ത്രി ഉ​ത്സ​വം. ജ്ഞാ​ന​മാ​യ സ​ര​സ്വ​തി പ​രാ​ശ​ക്തി​യു​ടെ സാ​ത്വി​ക ഭാ​വ​മാ​ണ്. സ​ര​സ്വ​തി​യു​ടെ ജ​ന​ന​ത്തെ​പ്പ​റ്റി ബ്ര​ഹ്മാ​ണ്ഡ​പു​രാ​ണ​ത്തി​ൽ ഉ​ദ്ഘോ​ഷി​ക്കു​ന്ന​ത് ധ്യാ​ന​നി​ര​ത​നാ​യ ബ്ര​ഹ്മാ​വ് സൃ​ഷ്ടി​ക്കൊ​രൂ​ങ്ങി​യ വേ​ള​യി​ൽ മ​ന​സി​ൽ സ്വ​ത്വ​ഗു​ണം വ​ർ​ധി​ച്ചു​വ​ന്നു. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ നി​ന്ന് ബാ​ലി​ക​യാ​യ സ​ര​സ്വ​തി ജന്മമെ​ടു​ത്തു. ത​ന്‍റെ സ്ഥാ​ന​വും ജോ​ലി​യും എ​ന്തെ​ന്നു ക​ൽ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ക​ല ജീ​വി​ക​ളു​ടേ​യും നാ​വി​ൽ വ​സി​ച്ചു​കൊ​ള്ളാ​ൻ ബ്ര​ഹ്മാ​വ് അ​നു​മ​തി ന​ൽ​കി. 

മ​നു​ഷ്യ​ന​ട​ക്ക​മു​ള്ള സ​ർ​വ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​ഭ്യു​ന്ന​തി​ക്ക് നി​ദാ​ന​മാ​യ അ​റി​വി​ന്‍റെ ദേ​വ​ത​യ്ക്ക് മു​ന്നി​ൽ ഉ​ള്ളി​ലെ അ​ഹം​ഭാ​വം അ​ടി​യ​റ​വ​യ്ക്കു​ക​യും മ​ന​സ് ജ്ഞാ​ന​പ്ര​കാ​ശം നി​റ​യ്ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന പാ​വ​ന​മാ​യ ച​ട​ങ്ങാ​ണ് പൂജവ​യ്പ്. ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​യ ദു​ർ​ഗ, ക്രി​യാ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​യ ല​ക്ഷ്മി, ജ്ഞാ​ന​ശ​ക്തി​യാ​യ സ​ര​സ്വ​തി, വി​ദ്യ​യു​ടെ​മൂ​ല ദേ​വ​ത​യും മ​നു​ഷ്യ​ന്‍റെ അ​റി​വി​ലേ​ക്കു​ള്ള താ​ക്കോ​ലാ​യ അ​ക്ഷ​രം, ന​ല്ല​വാ​ക്ക്, ബു​ദ്ധി, സം​ഗീ​ത സാ​ഹി​ത്യാ​ദി​ക​ളു​ടെ നി​ദാ​ന​വു​മാ​യ വാ​ഗ്ദേ​വ​ത​യു​ടെ കൈ​ക​ളി​ലെ ഗ്ര​ന്ഥം അ​റി​വി​നെ​യും, ആ​യു​ധം ശ​ക്തി​യെ​യും -വീ​ര​ത്തി​ന്‍റെ​യും, അ​ക്ഷ​ര​മാ​ല ഭ​ക്തി​യു​ടെ​യും, വീ​ണ ബ്ര​ഹ്മ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ഭ​ക്തി ശ​ക്തി​യാ​യും പ്രാ​ർ​ത്ഥ​ന ആ​യു​ധ​മാ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ഷ്ഠയു​മാ​ക്കി​വേ​ണം ഉ​ത്സ​വ​പൊ​ൻ​നി​ലാ​വേ​റ്റ ഈ ​കാ​ല​ത്തെ നാം ​വ​ര​വേ​ൽ​ക്കാ​ൻ....deepika

No comments:

Post a Comment