അവനവന്റെ ഉള്ളിൽ തന്നെയുള്ള ആസുര ശക്തികളായ കാമ-ക്രോധ- ലോഭ- മോഹ-മദ- മാത്സര്യാദികളായ നീതവാസനകളെയും ദുഷ്ട ചിന്തകളെയും നിഷ്കപട ഭക്തിയോടെയുള്ള ആരാധന മൂലം ഉന്മൂലനം ചെയ്ത് ധന്യതയും കൃതാർഥതയും കൈവരിച്ച് ശാന്തിയും സമാധാനവും നേടി ജീവിത വിജയത്തിലൂടെ സാക്ഷാത്കാരം തേടുന്ന മനുഷ്യന്റെ ആത്മീയസാധനയും സഹനത്തിലൂടെയും ഭക്തിയെ ശുദ്ധീകരിച്ച് എടുക്കുന്ന ആത്മീയാഘോഷമാണ് നവരാത്രി ഉത്സവം. ജ്ഞാനമായ സരസ്വതി പരാശക്തിയുടെ സാത്വിക ഭാവമാണ്. സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തിൽ ഉദ്ഘോഷിക്കുന്നത് ധ്യാനനിരതനായ ബ്രഹ്മാവ് സൃഷ്ടിക്കൊരൂങ്ങിയ വേളയിൽ മനസിൽ സ്വത്വഗുണം വർധിച്ചുവന്നു. അപ്പോൾ അദ്ദേഹത്തിന്റെ മനസിൽ നിന്ന് ബാലികയായ സരസ്വതി ജന്മമെടുത്തു. തന്റെ സ്ഥാനവും ജോലിയും എന്തെന്നു കൽപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സകല ജീവികളുടേയും നാവിൽ വസിച്ചുകൊള്ളാൻ ബ്രഹ്മാവ് അനുമതി നൽകി.
മനുഷ്യനടക്കമുള്ള സർവജീവജാലങ്ങളുടെയും അഭ്യുന്നതിക്ക് നിദാനമായ അറിവിന്റെ ദേവതയ്ക്ക് മുന്നിൽ ഉള്ളിലെ അഹംഭാവം അടിയറവയ്ക്കുകയും മനസ് ജ്ഞാനപ്രകാശം നിറയ്ക്കാൻ പ്രാർഥിക്കുകയും ചെയ്യുന്ന പാവനമായ ചടങ്ങാണ് പൂജവയ്പ്. ഇച്ഛാശക്തിയുടെ പ്രതീകമായ ദുർഗ, ക്രിയാശക്തിയുടെ പ്രതീകമായ ലക്ഷ്മി, ജ്ഞാനശക്തിയായ സരസ്വതി, വിദ്യയുടെമൂല ദേവതയും മനുഷ്യന്റെ അറിവിലേക്കുള്ള താക്കോലായ അക്ഷരം, നല്ലവാക്ക്, ബുദ്ധി, സംഗീത സാഹിത്യാദികളുടെ നിദാനവുമായ വാഗ്ദേവതയുടെ കൈകളിലെ ഗ്രന്ഥം അറിവിനെയും, ആയുധം ശക്തിയെയും -വീരത്തിന്റെയും, അക്ഷരമാല ഭക്തിയുടെയും, വീണ ബ്രഹ്മത്തിന്റെയും പ്രതീകമാണ്. ഭക്തി ശക്തിയായും പ്രാർത്ഥന ആയുധമായും ആചാരാനുഷ്ഠാനങ്ങൾ നിഷ്ഠയുമാക്കിവേണം ഉത്സവപൊൻനിലാവേറ്റ ഈ കാലത്തെ നാം വരവേൽക്കാൻ....deepika

No comments:
Post a Comment