Tuesday, September 19, 2017

ഈശാലയത്തില്‍ നവാഹയജ്ഞം

September 20, 2017
തിരുവനന്തപുരം: ആനയറ ഈശാലയത്തില്‍ സ്വാമി ഈശയുടെ സാന്നിദ്ധ്യത്തില്‍ 21 മുതല്‍ 30വരെ നവാഹയജ്ഞം വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളോടുകൂടി നടക്കും. ഐ തിയറിയുടെ അടിസ്ഥാനത്തില്‍ ദേവീഭാഗവത പാരായണവും അന്തരാര്‍ത്ഥ വ്യാഖ്യാനവുമുണ്ടായിരിക്കും. 21ന് രാവിലെ 6ന് ദേവിയെ കുടിയിരുത്തും. എല്ലാദിവസവും ഗണപതിഹോമം, പൂജ, മൃത്യുഞ്ജയഹോമം, നവഗ്രഹപൂജ, നവമാതൃപൂജ, ഭുവനേശ്വരി പൂജ, മഹാലക്ഷ്മിപൂജ, വിദ്യാരാഞ്ജി പൂജ, ഹോമം, സ്വയംവരപൂജ, മേധാപൂജ, ഔഷധഘൃത കലശപൂജ, സുകൃതഹോമം, ശ്രീസൂക്തം, സരസ്വതി കലശപൂജ, അഭിഷേകം എന്നിവ ഉണ്ടായിരിക്കും. 30ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 0471- 2741533, 9446662933.


ജന്മഭൂമി: http://www.janmabhumidaily.com/news707184#ixzz4tAZTCzS8

No comments:

Post a Comment