കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ്(പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. കൽക്കി അതിശക്തനും ഉത്തമനുമായിരിക്കും.ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും
ദുഷ്ടൻമാരെ നിഗ്രഹിച്ച് ധർമ്മം പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മത്തിന്റെയും സത്യത്തിന്റെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും. അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി സ്വധാമത്തിലേയ്ക്ക് മടങ്ങിപ്പോകും. യജ്ഞവൽക്യ മഹര്ഷിയായിരിക്കും കൽക്കിയുടെ ഗുരു. ചിരഞ്ജീവിയായ പരശുരാമനായിരിക്കും കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത്. ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയെ കൽക്കി വിവാഹം ചെയ്യും. 'ദേവദത്തം' എന്ന വെളുത്ത ചിറകുകളുള്ള കുതിരയെ വാഹനമാക്കി, ഉഗ്രമായ കത്തിജ്വലിയ്ക്കുന്ന ഖഡ്ഗത്തെ ആയുധമാക്കി മ്ലേച്ഛൻമാരെ മുഴുവൻ കൽക്കിഭഗവാൻ സംഹരിയ്ക്കും.
കലിയുഗം 432000 വര്‍ഷമാണ്. കലിയുഗം ആരംഭിച്ച് ഇന്ന് വരേക്കും നാലില്‍ ഒരു ഭാഗം പോലും ആയിട്ടില്ല. പുരാണങ്ങൾ പ്രകാരം കൽക്കി അവതരിക്കുന്നതിനു പതിനായിരക്കണക്കിന് വർഷങ്ങൾ ഇനിയും കഴിയണം.
അതുകൊണ്ടു തന്നെ ഈ കൽപ്പത്തിൽ മുൻപ് ജീവിച്ചിരുന്നവരോ, ഇപ്പോൾ ജീവിക്കുന്നവരോ ആയ ആരുമല്ല പുരാണങ്ങളിൽ പറയുന്ന കൽക്കി.
ഭാഗവത മഹാപുരാണം, കൽക്കി പുരാണം, അഗ്നി പുരാണം, ഭവിഷ്യദ് പുരാണം തുടങ്ങിയവയിൽ കൽക്കിയെക്കുറിച്ച് പറഞ്ഞിരിക്കുന്നു
No comments:
Post a Comment