Sunday, October 29, 2017

നായം ജനോ മേ സുഖദുഃഖ ഹേതുര്‍ –
ന്ന ദേവതാത്മാ ഗ്രഹകര്‍മ്മകാലാഃ
മനഃ പരം കാരണമാമനന്തി
സംസാരചക്രം പരിവര്‍ത്തയേദ്‍യത്‌
ന കേനചിത്‌ ക്വാപി കഥഞ്ചനാസ്യ
ദ്വന്ദ്വോപരാഗഃ പരതഃ പരസ്യ
യഥാഹമഃ സംസൃതി രൂപിണഃ സ്യാദ്-
ദേവം പ്രബുദ്ധോ ന ബിഭേതി ഭൂതൈഃ
- ശ്രീമദ് ഭാഗവതം
എന്റെ സുഖത്തിനും ദുഖത്തിനും കാരണം ഈ ലോകമോ,ഈശ്വരനോ,ദേവന്മാരോ,സൂര്യാദി ഗ്രഹങ്ങളോ,കർമമോ കാലമോ അല്ല.പ്രപഞ്ചചക്രത്തെ ഉരുട്ടുന്ന മനസ്സുതന്നെയാകുന്നു കാരണം.
മനസ്സ്‌ ത്രിഗുണങ്ങളെ കര്‍മ്മോന്മുഖമാക്കി അതില്‍നിന്നും വിവിധതരം കര്‍മ്മങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അങ്ങനെ ഒരുവന്‍ തുടരെത്തുടരെ ജനനമരണങ്ങള്‍ അനുഭവിക്കുന്നു. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. എന്നാല്‍ ഞാന്‍ – ജീവന്‍ – മനസ്സു കൊണ്ടുപോവുന്ന മാറ്റങ്ങളിലൂഴറി ബന്ധിതനാവുന്നു. ദാനധര്‍മ്മങ്ങളെപ്പറ്റി ജനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ മനസ്സു ശാന്തമാക്കിയവന്‌ ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ്‌ നിയന്ത്രിക്കാത്തവന്‌ ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.

No comments:

Post a Comment