ശരീരം
ശീര്യതേ എന്ന പദത്തില്‍ നിന്ന് ശരീരം എന്ന വാക്ക് ഉണ്ടായി .ശീര്യതേ എന്നാല്‍ ക്ഷയിക്കുന്നത് എന്ന് അര്‍ത്ഥo.
ബാല്യം കൌമാരം യവ്വനം വാര്‍ദ്ധക്യം എന്നീ വയസ്സ് കൊണ്ടുള്ള അവസ്ഥകള്‍ കൊണ്ടു ക്ഷയിച്ചു ഇല്ലാതെ യാകുന്നത് എന്ന് തന്നെ .
ദഹം എന്ന ധാതുവിനെ ഭസ്മം ആയി തീരുന്നത് എന്ന് അര്‍ത്ഥം .അതിനാല്‍ ദേഹം എന്നും വിളിക്കുന്നു
കുഴിചിടുന്നവര്‍ ഉണ്ടല്ലോ .അവര്‍ എങ്ങനെ ഭസ്മം ആകും ?എല്ലാവരും എങ്ങനെ ഭസ്മം ആകും ?
കുഴിചിടുന്നവര്‍ ഉണ്ടല്ലോ .അവര്‍ എങ്ങനെ ഭസ്മം ആകും ?എല്ലാവരും എങ്ങനെ ഭസ്മം ആകും ?
നാം കാണുന്ന ഭൂതാഗ്നി കൊണ്ടു അല്ല ദേഹം ഭസ്മം ആകുന്നത്.മരണ ശേഷം വിറകു കൊണ്ടു ഉള്ള ദഹനം കൊണ്ടു അല്ല ശരീരം ഭസ്മം ആകുന്നതു
ആധ്യാത്മികവും .ആധി ഭാവുതികവും ആധി ദൈവികവും ആയ താപത്രയം ആകുന്ന അഗ്നിയില്‍ എല്ലാ ശരീരവും ദഹിച്ചു ഭസ്മം ആയി കൊണ്ടിരിക്കുന്നു .അങ്ങനെ യാണ് എല്ലാ ശരീരവും ഭസ്മം ആകുന്നതു .
ഒരു മനുഷ്യന്‍ താന്‍ എപ്പോളും ഭസ്മം ആയി കൊണ്ടിരിക്കുന്നു എന്ന് ധരിക്കുമ്പോള്‍ ഭസ്മാന്തം ശരീരം എന്ന് ഉറയ്ക്കുന്നു .അപ്പോള്‍ ശരീരം നശ്വരം എന്നും അനശ്വരം ആയ പരമാത്മാവിനെ അറിയണം എന്ന് ആഗ്രഹിക്കുന്നു
അഥതോ ബ്രഹ്മ ജിജ്ഞാസ
ബ്രഹ്മത്തെ അറിയാന്‍ ആഗ്രഹം തുടങ്ങുന്നു .അത് ആണ് ആത്മീയ യാത്രയുടെ തുടക്കം.
gowindan namboodiri
No comments:
Post a Comment