‘മാനിഷാദ, പ്രതിഷ്ഠാം ത്വമഗമഃ
ശാശ്വതീഃസമാഃ
യത്ക്രൗഞ്ചമിഥുനാദേകം അവധീഃ
കാമമോഹിതം’
സംസ്‌കൃത ഭാഷയിലെ ആദ്യ ശ്ലോകം ഇതെന്നാണ് കരുതുന്നത്. പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞ ഇണക്കിളികളെ കൊന്ന നീ ശിഷ്ടകാലം വിശ്രമമില്ലാതെ അലയട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. അര്‍ത്ഥ പൂര്‍ണ്ണമായ ഈ ശ്ലോകത്തിന് ശേഷമാണ് ബ്രഹ്മാവിന്റെ അനുഗ്രഹത്താലും, ഈശ്വരനിയോഗത്താലും രാമായണത്തിന്റെ രചന നിര്‍വഹിച്ചത്.
ഭാരതീയ ജനതയ്ക്ക് ദിശാബോധം നല്‍കുന്നതില്‍ രാമായണം വഹിച്ച പങ്ക് ചെറുതല്ല. രാമായണ രചനയിലൂടെ വാല്‍മീകിക്കും ഭാരതീയരുടെ മനസ്സില്‍ ശ്രേഷ്ഠ സ്ഥാനമാണുള്ളത്. വാല്‍മീകി ജയന്തി ഭാരതത്തിലെമ്പാടും പ്രാധാന്യത്തോടെ തന്നെ കൊണ്ടാടപ്പെടുന്നു. പ്രേമത്തിന്റേയും, ത്യാഗത്തിന്റേയും, തപസ്സിന്റേയും, യശസ്സിന്റേയും മഹത്വം പകര്‍ന്ന് നല്‍കിയ, മാനവരാശിക്ക് സഞ്ചരിക്കാന്‍ സന്മാര്‍ഗത്തിന്റെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം. വാല്മീകി ക്ഷേത്രങ്ങളില്‍ പൂജകളും, അര്‍ച്ചനയും ശോഭായാത്രകളും സംഘടിപ്പിക്കുന്നു. ശോഭായാത്രകള്‍ കടന്നുപോകുന്ന വഴികളിലെല്ലാം ഭക്തര്‍ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേല്‍ക്കുകയും രാമ നാമം ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ മുപ്പത്തിയാറോളം വാല്‍മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇവയില്‍ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്.വാല്‍മീകിയുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ പൂക്കളാലും ദീപങ്ങളാലും അലങ്കരിക്കുന്നു. വാല്മീകി ക്ഷേത്രങ്ങള്‍ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു.
ചെന്നൈയിലെ തിരുവാണ്‍മിയൂരില്‍ സ്ഥിതി ചെയ്യുന്ന മഹര്‍ഷി വാല്‍മീകി ക്ഷേത്രമാണ് രാജ്യത്തെ ഏറ്റവും വലിയ വാല്‍മീകി ക്ഷേത്രം. 1300 ലേറെ വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കരുതപ്പെടുന്നു. വാല്‍മീകി നഗര്‍ എന്നാണ് ഈ ക്ഷേത്രം സ്ഥതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ. രാമായണ രചനയ്ക്ക് ശേഷം വാല്‍മീകി മഹര്‍ഷി വിശ്രമിച്ചത് ഇവിടെയാണെന്നും കരുതപ്പെടുന്നു. എല്ലാ മാസവും പൗര്‍ണമി ദിനത്തില്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

ജന്മഭൂമി: http://www.janmabhumidaily.com/news714968#ixzz4ugA44z5k
No comments:
Post a Comment