Sunday, October 08, 2017

ഒരിക്കല്‍ ശങ്കരന്‍പിള്ള തന്‍റെ രണ്ടു സുഹൃത്തുക്കളോടൊത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. മൂന്നുപേര്‍ക്കും കൂടി ഒരു ടിക്കറ്റും വാങ്ങി. അയാളുടെ പിറകില്‍ നിന്നിരുന്ന മൂന്നു ഗ്രാമീണര്‍ ഇതു ശ്രദ്ധിച്ചു. ഒരു ടിക്കറ്റു കൊണ്ട് മൂന്നുപേര്‍ യാത്ര ചെയ്യുന്നത് എങ്ങനെയെന്നറിയാന്‍ അവര്‍ ശങ്കരന്‍പിള്ളയെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ടിക്കറ്റ് പരിശോധകന്‍ വരുന്നതു കണ്ടപ്പോള്‍ മൂന്നുപേരും കൂടി കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു. മറ്റുള്ളവരുടെ ടിക്കറ്റുകള്‍ പരിശോധിച്ചുകഴിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ കുളിമുറിയുടെ കതകില്‍ മുട്ടി. അകത്തു നിന്ന് ഒരു കൈ ടിക്കറ്റുമായി പുറത്തേക്കു നീണ്ടു. ഉദ്യോഗസ്ഥന്‍ അതു പരിശോധിച്ചു പോയതിനു ശേഷം മൂന്നുപേരും ബാത്ത്റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു സീറ്റില്‍ ഇരുന്നു.
ഗ്രാമീണര്‍ക്കു ശങ്കരന്‍പിള്ളയുടെ സൂത്രം പിടികിട്ടി. “കൊള്ളാമല്ലോ, നല്ല പ്ളാനാണല്ലോ” എന്ന് അവര്‍ ചിന്തിച്ചു.
യാത്ര കഴിഞ്ഞ് അവര്‍ക്ക് തിരികെ മടങ്ങേണ്ട ദിവസമായി. മൂന്നു പേര്‍ക്കും കൂടി ഒരു ടിക്കറ്റ് വാങ്ങി. ശങ്കരന്‍പിള്ളയും രണ്ടു സുഹൃത്തുക്കളും അവര്‍ക്കു പിന്നാലെ ടിക്കറ്റൊന്നും വാങ്ങാതെ തീവണ്ടിയില്‍ കയറുന്നത് അവര്‍ കണ്ടു. അവര്‍ക്കു പരിഭ്രമമായി. ടിക്കറ്റ് പരിശോധകന്‍ വരുമ്പോള്‍ ശങ്കരന്‍പിള്ള എന്തു ചെയ്യും എന്ന് ആലോചിച്ച് അവര്‍ ഉല്‍കണ്ഠപ്പെട്ടു.
ടിക്കറ്റ് പരിശോധകന്‍ വരുന്നതുകണ്ടപ്പോള്‍ മൂന്നു ഗ്രാമീണരും ഒരു ടോയ്ലറ്റിനകത്തുകയറി ഒളിച്ചു. ശങ്കരന്‍പിള്ള തന്‍റെ രണ്ടു കൂട്ടുകാരോടൊപ്പം എഴുന്നേറ്റു. ആ രണ്ടുപേരും മറ്റൊരു ടോയ്ലറ്റിനകത്തു കയറി ഒളിച്ചു. ശങ്കരന്‍പിള്ള ഗ്രാമീണര്‍ ഒളിച്ചിരുന്ന ടോയ്ലറ്റിന്‍റെ കതകില്‍ മുട്ടി. ” അകത്ത് ആര്, ടിക്കറ്റ് തരിക” എന്നു പറഞ്ഞു.
മറ്റുള്ളവരെ അനുകരിച്ചു പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കു കിട്ടുന്ന രീതിയിലുള്ള ഫലം തന്നെ നമുക്കും കിട്ടണമെന്നില്ല.
ടിക്കറ്റ് പരിശോധകനാണ് കതകില്‍ മുട്ടുന്നതെന്ന് കരുതിയ ഗ്രാമീണരിലൊരാള്‍ പുറത്തേക്ക് ഒരു ടിക്കറ്റ് നീട്ടി. അതു കൈക്കാലാക്കിയ ശങ്കരന്‍പിള്ള പെട്ടന്നു കൂട്ടുകാര്‍ കയറിയ ടോയ്ലറ്റില്‍ കയറി കതകടച്ചു. യഥാര്‍ത്ഥ ടിക്കറ്റ് പരിശോധകന്‍ വന്ന് ഗ്രാമീണര്‍ ഒളിച്ചിരിക്കുന്ന ബാത്റൂമിന്‍റെ കതകില്‍ മുട്ടുമ്പോള്‍ അവര്‍ക്ക് കാട്ടുവാന്‍ ഇപ്പോള്‍ കൈവശം ഒരു ടിക്കറ്റു പോലുമില്ല. പിടിക്കപ്പെട്ടാല്‍ കുടുങ്ങിയതു തന്നെ.
മറ്റുള്ളവരെ അനുകരിച്ചു പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കു കിട്ടുന്ന രീതിയിലുള്ള ഫലം തന്നെ നമുക്കും കിട്ടണമെന്നില്ല. ശങ്കരന്‍പിള്ളയെപ്പോലെ റെയില്‍വേ വകുപ്പിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമീണര്‍ക്ക് കയ്യിലുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റും നഷ്ടപ്പെട്ടു..sadguru

No comments:

Post a Comment