Tuesday, October 24, 2017

വിഷയം വിഷത്തേക്കാൾ അപകടം
അഞ്ചിന്ദ്രങ്ങളിൽകൂടിയും നാം ഭക്ഷണം അകത്തേക്ക് കഴിക്കുന്നുണ്ട്. ആ ഭക്ഷണം യഥാർത്ഥത്തിൽ മനസ്സിന്റെ ആഹാരമായിട്ടാണ് ഭവിക്കുന്നത്; മനസ്സെന്ന വയറിൽ അവയൊക്കെ ദഹിക്കാതെ കിടക്കും.
വായകൊണ്ടു കഴിക്കുന്നതുമാത്രമാണ് ഭക്ഷണം എന്ന തെറ്റിദ്ധാരണ മനുഷ്യനെ മറ്റിന്ദ്രങ്ങളിൽകൂടെ അകത്തുകയറുന്ന കാര്യങ്ങൾക്ക് അടിമയായിത്തീർക്കുന്നു. ടിവി പോലുള്ള മാധ്യമങ്ങൾ ഏറ്റവും നല്ല ഉദാഹരണം; സത്യത്തിൽ മദ്യത്തിനേക്കാളും മയക്കുമരുന്നിനേക്കാളുമൊക്കെ എത്രയോ അപകടമായി മാറിയിരിക്കുന്നു ഇത്തരം വിഷപദാർത്ഥങ്ങൾ.
വിഷം അതു കുടിക്കുന്നവനെ മാത്രമേ ബാധിക്കുന്നുള്ളൂ; എന്നാൽ വിഷയമോ; വിഷയരുചിയുള്ളവനെയും സമൂഹത്തെ അപ്പാടെത്തന്നെയും ജന്മജന്മാന്തരങ്ങളിലൂടെ അതു മുച്ചൂടും നശിപ്പിക്കും.

No comments:

Post a Comment