അനന്താത്മാവിൽ സൃഷ്ടാവില്ല, സൃഷ്ടികളില്ല, ലോകങ്ങളില്ല, സ്വർഗ്ഗമില്ല, രാക്ഷസരില്ല, ശരീരങ്ങളില്ല, ധാതുക്കളില്ല, കാലമില്ല, അസ്തിത്വമില്ല, നാശവുമില്ല. ‘നീ’ യും ‘ഞാനും’ ഇല്ല. ആത്മാവില്ല, ‘അത്’ ഇല്ല, ‘സത്യം’ ഇല്ല, ‘അസത്യം’ ഇല്ല, ഇതൊന്നുമില്ല, നാനാത്വമെന്ന ധാരണയില്ല, ധ്യാനമില്ല, സുഖാസ്വാദനവുമില്ല. ഉള്ളത് പരമശാന്തി മാത്രം. അതാണ് വിശ്വമെന്നറിയപ്പെടുന്നത്. അതിന് ആദിമദ്ധ്യാന്തങ്ങൾ ഇല്ല. അതെല്ലായ്പ്പോഴും ഉള്ളതാണ്.. മനസാ വാചാ ഉള്ള ധാരണകൾക്കെല്ലാമതീതമാണത്. സത്യത്തിൽ സൃഷ്ടിയെന്നത് ഇല്ല. അനന്തത തന്റെ അനന്താവസ്ഥയെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ‘അത്’ ഒരിക്കലും ‘ഇത്’ ആയിട്ടില്ല. അത് ചലനമില്ലാത്ത അനന്തസമുദ്രം പോലെയത്രേ. അത് സ്വയം പ്രഭമായ സൂര്യനെപ്പോലെയാണെങ്കിലും അതിനു കർമ്മങ്ങളില്ല.
അജ്ഞതയിൽ പരമപുരുഷനെ വസ്തുപ്രപഞ്ചമായി കാണുന്നു. ആകാശം സ്ഥിതിചെയ്യുന്നത് ആകാശത്തിൽത്തന്നെ! ‘സൃഷ്ടിക്കപ്പെട്ടവ’ എല്ലാം, ബ്രഹ്മത്തിൽ സ്തിതിചെയ്യുന്ന ബ്രഹ്മം തന്നെ. കണ്ണാടിയിൽ പ്രതിഫലിക്കുന്ന നഗരദൃശ്യത്തിലെ രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം പോലെയാണ്, അകലെ, അരികെ, വൈവിദ്ധ്യം, അവിടെ, ഇവിടെ എന്നെല്ലാം നാം വിവക്ഷിക്കുന്ന മിഥ്യാ ധാരണകൾ...യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 140

No comments:
Post a Comment