Wednesday, October 04, 2017

സാധകനും ശ്രവണവും
ശ്രവണം എന്നാല്‍ വെറുതെ കേള്‍ക്കുകയല്ല ,ഒരു കാതില്‍ കൂടി കേട്ട് മറു കാതില്‍ കൂടി പോകുന്നത് ശ്രവണം ആകുന്നില്ല .ശ്രവണത്തിനു 6 ലക്ഷണങ്ങല്‍ ഉണ്ട് -
ഉപക്രമം
ഉപസംഹാരം
അഭ്യാസം
ഫല പൂര്‍വത
അര്‍ത്ഥവാദം
ഉപ പത്തി
ഉപക്രമം -ആരംഭം -പറയുന്ന വിഷയം ആദ്യം ചുരുക്കമായി വ്യക്തംമായി പറയുന്നു .അചാര്യന്‍ പറയുന്ന തുടക്കം ശ്രവിച്ചില്ല എങ്കില്‍ പിന്നെ പറയുന്നത് മനസ്സിലായി എന്ന് വരില്ല .
ഉപനിഷത്തില്‍ ഏകാമേവാദ്വിതീയം എന്ന് തുടങ്ങി ഐതാദാത്മ്യം എന്ന് മന്ത്രം കൊണ്ടു അവാനിക്കുന്നത് പോലെ വിഷയം പൂര്‍ണ്ണമാകാതെ മദ്ധ്യത്തില്‍ നിര്‍ത്തരുത് ,കേള്‍ക്കുന്നത് അവസാനിപ്പിക്കരുത്
ഉപസംഹാരം ഇത് പറഞ്ഞതത് വീണ്ടും പറഞ്ഞു അവസാനിപ്പിക്കുന്നതാണ് -ചോദ്യങ്ങള്‍ ഇതിനു മുന്‍പേ യാകാം
അഭ്യാസം .ഇത് ഇടക്കിടക്ക് പിന്നെയും പിന്നെയും ആവര്‍ത്തിച്ചു പറയുന്നതാണ് ഇത് പ്രധാന വിഷയം ആണ് .ഉപനിഷത്തില്‍ തത്വമസി ഉദാഹരണ സഹിതം ഒന്‍പതു പ്രാവശ്യം ആവര്‍ത്തിച്ചു.
ഫല പൂര്‍വത -ബോധ്യ പെടല്‍
അത് ആണ് ജ്ഞാനം
അര്‍ത്ഥ വാദം -പല വിധ ഉദാഹരണങ്ങള്‍ കൊണ്ടു അര്‍ത്ഥം നിസ്സംശയം ആക്കുക
അദ്വൈതത്തെ അതിന്‍റെ അനന്തതയെ വീണ്ടും വീണ്ടും ഉള്ള പ്രശംസ ആണ് അര്‍ത്ഥ വാദം .ഭാഗവതത്തില്‍ ഭഗവാന്‍റെ മഹിമ ,ലീലകള്‍ ആണ് അര്‍ത്ഥ വാദം
ഉപപത്തി -ശ്രുതി അനുഭവങ്ങള്‍ കൊണ്ടു കേള്‍ക്കുന്നത് സത്യമാണ് എന്ന് ബോധ്യ പെടുക
പ്രതി പാദ്യ വിഷയത്തിലെ യുക്തി പറയുന്നതാണ് ഉപ പത്തി -ഒരു മണല്‍ തരിയെ അറിഞ്ഞാല്‍ മണലിനെ മുഴുവന്‍ അറിഞ്ഞു അത് പോലെ ഉള്ള യുക്തികള്‍
ഇങ്ങനെ എല്ലാം അറിഞ്ഞു കേള്‍ക്കുന്നത് ആണ് ഉത്തമ ശ്രവണം
അതിനാല്‍ ശ്രവണം ആദ്യം മുതല്‍ തന്നെ വേണം .കംസന്‍റെ കഥ എനിക്ക് അറിയാം അത് കഴിഞ്ഞിട്ട് അകത്തു കയറാം .എന്തിനാണ് വീണ്ടും വീണ്ടും പറയുന്നത് ,ബോറടിക്കുന്നു എന്ന് വിചാരിക്കരുത് .
ഉത്തമമായ ഒരു ശ്രവണം കൊണ്ടു തന്നെ തത്വം അനുഭവം ആകും .
ശരിയായ ശ്രവണം ഇല്ലെങ്കില്‍ അത് കൊണ്ടു പ്രയോജനം ഇല്ല .അതില്‍ നിന്നും മന്നനത്തില്‍ എത്താനും കഴിയില്ല

No comments:

Post a Comment