Thursday, October 12, 2017

ജനകമഹാരാജാവ് തന്റെ പൂന്തോട്ടത്തിൽ വിശ്രമിക്കുകയായിരുന്നു. ചുറ്റും വെഞ്ചാമരം വീശിക്കൊണ്ട് തോഴികൾ. ആ സമയത്താണ് സിദ്ധന്മാർ ആകാശത്തുകൂടെ ബ്രഹ്മവിദ്യയെപ്പറ്റി പറഞ്ഞുകൊണ്ടുപോകുന്നത് ചെവിയിൽ വീഴാനിടയായത്. ഒരുനിമിഷം ചാടിയെഴുന്നേറ്റ ജനകൻ വിളിച്ചുകൂവി:
പ്രബുദ്ധോഹം പ്രബുദ്ധോഹം
ദൃഷ്ടശ്ചോരോയം ആത്മനഃ
മനോനാമേ ഹ ഹന്യോഹം
മനസാസ്മി ചിതം ഹത
"ഞാൻ പ്രബുദ്ധനായിരിക്കുന്നു, പ്രബുദ്ധനായിരിക്കുന്നു; ആനന്ദസ്വരൂപമായിരിക്കുന്ന ആത്മാവിനെ കക്കുന്ന (മറയ്ക്കുന്ന) കള്ളനെ ഞാൻ കണ്ടുപിടിച്ചു; മനസ്സെന്ന് അവനു പേര്, അവനെ ഞാനിന്നു കൊല്ലുന്നുണ്ട്."
ഒരു വീടിനെ താങ്ങിനിർത്തിയിരിക്കുന്ന തൂണിനുള്ളിൽ കടന്നുകൂടി ആ തൂണിനെ പതിയെപ്പതിയെ കരണ്ടുതിന്നു ആ തൂണിനെയും ഒപ്പം ഗൃഹത്തെത്തന്നെയും താഴെ വീഴ്ത്തിക്കളയുന്ന ഒരു എലിയെപ്പോലെ, മനസ്സെന്ന കള്ളൻ ഇത്രയും നാൾ ആരോരുമറിയാതെ ഉള്ളിൽ കയറിയിരുന്ന് ആത്മാവാകുന്ന നിധിയെ കവർന്നിരിക്കുന്നു. അവനെ ഹനിച്ച് ആത്മാവിന്റെ തനതുഭാവമായ ആനന്ദത്തെ നുകരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
ആചാര്യന്റെ പ്രഭാഷണത്തിൽനിന്നും....sudhabharat

No comments:

Post a Comment