Friday, November 03, 2017

നമസ്കാരം
വേദങ്ങളില്‍ നമസ്കാരം എന്ന പദത്തിനു അര്‍ത്ഥം"ത്യാഗം "എന്ന് ആണ് ,ഭക്തിനിര്‍ഭരമായ സമര്‍പ്പണത്തില്‍ കൂടി നമുക്ക് ഉള്ള വസ്തുക്കളോടും വികാരങ്ങളോടും വിചാരങ്ങളോടും ഉള്ള എല്ലാ ആസക്തികളും അവസാനിപ്പിക്കുന്നത് ആണ് നമസ്കാരം .ആസക്തികള്‍ ഭക്തി പൂര്‍വ്വം സമര്‍പിച്ചു ത്യജിക്കുംപോള്‍ സാക്ഷാത്കാരം നേടുന്നു
അഹന്തയെ പൂര്‍ണ്ണമായും സ്വ മനസ്സാലെ പരമ സത്യമായ ഭഗവത് പാദങ്ങളില്‍ ധീരമായി സമര്‍പിച്ചു ത്യജിക്കുന്നതാണ് ഭക്തന്‍റെ നമസ്കാരം
വന്ദിക്കുമ്പോള്‍ നമസ്കാരം എന്ന് പറയുമ്പോള്‍ അത് കേള്‍ക്കുന്നയാല്‍ ഈശ്വരന്‍ എന്ന് കരുതി ഭക്തി പൂര്‍വ്വം പറയുമ്പോളും അഹന്തയുടെ മരണം സംഭവിച്ചു പരമാത്മ തത്വം അനുഭവം ആകും .
അഹന്തയെ ത്യജിക്കാതെയും ഭക്തിപൂര്‍വ്വം അല്ലാതെയും ചെയ്യുന്ന നമസ്കാരം കൊണ്ടു ഒരു പ്രയോജനവും ഇല്ല .അത് ശരീര വ്യായാമം എന്ന് കരുതിയാല്‍ മതി .gowindan namboodiri

No comments:

Post a Comment