Thursday, November 23, 2017

ലോകാവസാനത്തെ കുറിച്ച് ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും വളരെ കൗതുകവും ഭീതി ജനിപ്പിക്കുന്നതുമായ ഒരു കഥയാണ് ഇവിടെ എഴുതുന്നത്. മഹാരാഷ്ട്രയിലെ കേദാരേശ്വർ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ പ്രത്ത്യേകതകളെ കുറിച്ചും ഏറെ പറയാനുണ്ട്. അതിൽ ഒന്നുതന്നെയാണ് ഈ ക്ഷേത്രത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ട ശിവലിംഗത്തിന്റെ ചുറ്റുമുള്ള നാല് തൂണുകൾ. ഈ നാല് തൂണുകളിൽ മൂന്നെണ്ണം കേടുപാടുകൾ സംഭവിച്ചു നിലം പതിച്ചു. അതിൽ ബാക്കിയുള്ള ഒരു തൂൺ എന്ന് നിലം പതിക്കുന്നുവോ അന്ന് ലോകം അവസാനിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

കല്ലുകൊണ്ട് നിർമ്മിച്ച പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം അഞ്ചടി ഉയരം വരും . എന്നാൽ ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ബുദ്ധിമുട്ടാണ്, കാരണം തണുത്തുറഞ്ഞ ഐസ് പോലുള്ള വെള്ളമാണിവിടെ. മാത്രമല്ല മഴക്കാലങ്ങളിൽ ഒരുപാട് അരുവികൾ കടന്നു വേണം ഇവിടെയെത്താൻ എന്നാൽ ഒത്തൊട്ടു സാധ്യവുമല്ല.സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളോട് ഉപമിച്ചാണ് ഓരോ തൂണും ഇവിടെ സ്ഥിതി ചെയ്യുന്നത്. അതിൽ കലിയുഗത്തെ പ്രതിനിതീകരിക്കുന്ന തൂൺ മാത്രമാണ് ഇനി നിലം പഠിക്കാനുള്ളത്. ഇത് നശിക്കുമ്പോൾ ആണ് ലോകം അവസാനിക്കുക എന്നതാണ് ഇവിടെ ഉള്ളവരുടെ പ്രാദേശികമായ വിശ്വാസം.
ഹരിശ്ചന്ദ്രഗഡ് എന്ന പശ്ചിമ ഘട്ടത്തിലെ പ്രസിദ്ധമായ കോട്ടക്ക് സമീപമായാണ് കേദാരേശ്വർ സ്ഥിതി ചെയ്യുന്നത്. മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട ഹരിശ്ചന്ദ്രേശ്വർ ക്ഷേത്രവും ഹരിശ്ചന്ദ്രഗഡ് ലെ ആകർഷണമാണ്.താനെ, പൂനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഹരിശ്ചന്ദ്രഗഡ് സ്ഥിതി ചെയ്യുന്നത്

No comments:

Post a Comment